രാജ്യത്തെ വ്യവസായിക മേഖല കഴിഞ്ഞമാസം മികച്ച വളർച്ച കൈവരിച്ചതായി പർച്ചേസ് മാനേജേഴ്സ് സൂചിക(പിഎംഐ)വ്യക്തമാക്കുന്നു. ഒക്ടോബറിലെ പിഎംഐ 58.9ആയി ഉയർന്നു. സെപ്റ്റംബറിൽ ഇത് 56.8 ആയിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതും വിപണിയിൽ ആവശ്യകത വർധിച്ചതും വ്യവസായിക മേഖലയ്ക്ക് കരുത്തുപകർന്നതായി ഐഎച്ച്എസ് മാർക്കിറ്റ് ഇന്ത്യ മാനുഫാക്ചറിങ് പർച്ചേഴ്സ് മാനേജേഴ്സ് സൂചിക വ്യക്തമാക്കുന്നു. പിഎംഐ 50ന് മുകളിൽപോയാൽ വളർച്ചയും അതിന് താഴെപ്പോയാൽ തളർച്ചയുമാണ് സൂചിപ്പിക്കുന്നത്. അതേസമയം, പ്രവർത്തന ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി കമ്പനികൾ തുടർച്ചയായി ഏഴാംമാസവും ജീവനക്കാരുടെ എണ്ണത്തിൽ കുറവുവരുത്തിയായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. October factory growth at decade high as demand bounces back
from money rss https://bit.ly/32lK5TV
via
IFTTT