മുംബൈ: ഉച്ചയ്ക്കുശേഷമുണ്ടായ കനത്ത വില്പന സമ്മർദത്തിൽ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 561.45 പോയന്റ് നഷ്ടത്തിൽ 34868.98ലും നിഫ്റ്റി 165.70 പോയന്റ് താഴ്ന്ന്10,305.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1245 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1429 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 134 ഓഹരികൾക്ക് മാറ്റമില്ല. ഐസിഐസിഐ ബാങ്ക്, ഇൻഡസിന്റ് ബാങ്ക്, പവർഗ്രിഡ് കോർപ്, ഹിൻഡാൽകോ, സിപ്ല, ആക്സിസ് ബാങ്ക്, എസ്ബിഐ, ഭാരതി എയർടെൽ, എച്ച്സിഎൽ ടെക്, സൺ ഫാർമ, ഒഎൻജിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. ഏഷ്യൻ പെയിന്റ്സ്, ഐടിസി, ഹീറോ മോട്ടോർകോർപ്, ഐഷർ മോട്ടോഴ്സ്, റിലയൻസ്, ടാറ്റ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, ടിസിഎസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. ബാങ്ക്, ലോഹം, ഫാർമ ഓഹരികൾക്കാണ് കനത്ത തിരിച്ചടി നേരിട്ടത്. ഈ വിഭാഗങ്ങളിലെ സൂചികകൾ 2-3ശതമാനത്തോളം നഷ്ടത്തിലായി. ബിഎസ്ഇ മിഡക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനവും താഴ്ന്നു.
from money rss https://bit.ly/3euJvqP
via
IFTTT