മുംബൈ: ബാങ്കിങ് ഓഹരികളുടെ കുതിപ്പിൽ സൂചികകൾ റെക്കോഡ് വീണ്ടും തിരുത്തി. സെൻസെക്സ് ഇതാദ്യമായി 59,000 കടന്നു. നിഫ്റ്റി 17,600ഉം. വ്യാപാരം അവസാനിപ്പിക്കുമ്പോൾ 418 പോയന്റാണ് സെൻസെക്സിലെ നേട്ടം. 59,141 പോയന്റാണ് സൂചിക പിന്നിട്ടത്. നിഫ്റ്റി 110 പോയന്റ് ഉയർന്ന് 17,629.50ലുമെത്തി. ടെലികോം, ഓട്ടോ സെക്ടറുകളിൽ കഴിഞ്ഞദിവസങ്ങളിൽ കൊണ്ടുവന്ന പരിഷ്കാരങ്ങൾ, ആഗോള വിപണിയിൽനിന്നുള്ള സൂചനകൾ എന്നിവയാണ് കഴിഞ്ഞദിവസങ്ങളിലെ നേട്ടത്തിന് തുടർച്ചയിട്ടത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും റാലിയിൽ പങ്കുചേർന്നു. യഥാക്രമം 25,384.22 പോയന്റും 28,456.77പോയന്റും വ്യാപാരത്തിനിടെ സൂചികകൾ മറികടന്നു. നിഫ്റ്റി പൊതുമേഖല ബാങ്ക് സൂചിക 5.43ശതമാനം നേട്ടമുണ്ടാക്കി. ബാങ്ക് സൂചിക 2.22ശതമാനവും ഉയർന്നു. അതേസമയം, മീഡിയ 1.71ശതമാനം നഷ്ടംനേരിട്ടു. മെറ്റൽ, ഐടി സൂചികകളും നഷ്ടത്തിലായി. ഇൻഡസിൻഡ് ബാങ്ക്, ഐടിസി, എസ്ബിഐ, റിലയൻസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐഒസി, ഹീറോ മോട്ടോർകോർപ്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ലൈഫ്, ബജാജ് ഓട്ടോ, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ മുന്നിൽ. ബിപിസിഎൽ, ഗ്രാസിം, ടിസിഎസ്, ശ്രീ സിമെന്റ്സ്, ടാറ്റ സ്റ്റീൽ, ടെക് മഹീന്ദ്ര, ടിസിഎസ്, യുപിഎൽ, ഭാരതി എയർടെൽ, വിപ്രോ, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികൾ നഷ്ടംനേരിട്ടു.
from money rss https://bit.ly/3hDd5xW
via
IFTTT