മുംബൈ: നിക്ഷേപകർ വ്യാപകമായി ലാഭമെടുത്തതോടെ മൂന്നുദിവസംനീണ്ട റാലിക്ക് താൽക്കാലിക വിരാമം. വ്യാപാര ആഴ്ചയുടെ അവസാനദിനത്തിൽ സൂചികകൾ കനത്ത ചാഞ്ചാട്ടംനേരിട്ടു. സെൻസെക്സ് 125 പോയന്റ് നഷ്ടത്തിൽ 59,015.89ലും നിഫ്റ്റി 44 പോയന്റ് താഴ്ന്ന് 17,585.15ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വിപണികളിൽ മുന്നേറ്റമുണ്ടായിട്ടും വില്പന സമ്മർദമാണ് വിപണിയെ ബാധിച്ചത്. റെക്കോഡ് ഉയരമായ 59,737ൽ തൊട്ടശേഷമാണ് സെൻസെക്സ് സമ്മർദംനേരിട്ടത്. ദിനവ്യാപാരത്തിനിടെ 721 പോയന്റിന്റെ ചാഞ്ചാട്ടമുണ്ടായി. ടാറ്റ സ്റ്റീൽ, കോൾ ഇന്ത്യ, ഹിൻഡാൽകോ, എസ്ബിഐ, ടിസിഎസ്, ഹിന്ദുസ്ഥാൻ യുണിലിവർ, റിലയൻസ്, സൺ ഫാർമ, ഏഷ്യൻ പെയിന്റ്സ്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐഷർ മോട്ടോഴ്സ്, ഭാരതി എയർടെൽ, മാരുതി സുസുകി, നെസ് ലെ, ബജാജ് ഫിൻസർവ്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി, ഹീറോ മോട്ടോർകോർപ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. കഴിഞ്ഞ ദിവസംമികച്ചനേട്ടമുണ്ടാക്കിയ പൊതുമേഖല ബാങ്ക് ഓഹരികൾ നഷ്ടംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.14ശതമാനവും സ്മോൾ ക്യാപ് സൂചിക 1.06ശതമാനവും നഷ്ടത്തിലായി.
from money rss https://bit.ly/2XsctnH
via
IFTTT