മുംബൈ: മൂന്നാമത്തെ ദിവസവും വിപണിയിൽ മുന്നേറ്റത്തോടെ തുടക്കം. സെൻസെക്സ് 206 പോയന്റ് നേട്ടത്തിൽ 58,667ലും നിഫ്റ്റി 59 പോയന്റ് ഉയർന്ന് 17,461ലുമാണ് വ്യാപാരം ആരംഭിച്ചത്. രാജ്യത്തെ ജിഡിപി നിരക്കുകളിലെ മുന്നേറ്റവും ജിഎസ്ടി വരുമാനത്തിലെ വർധനവും സമ്പദ്ഘടന മുന്നേറ്റത്തിന്റെ പാതയിലാണെന്നതിന് തെളിവായത് നിക്ഷേപകരിൽ ആത്മവിശ്വാസമുയർത്തി. എൽആൻഡ്ടി, ആക്സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. നെസ് ലെ, ഹിൻഡാൽകോ, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ്, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.34ശതമാനവും 0.5ശതമാനവും നേട്ടത്തിലാണ്. സെക്ടറൽ സൂചികകളിൽ നിഫ്റ്റി എഫ്എംസിജി, ഫാർമ എന്നിവ സമ്മർദത്തിലാണ്. ക്യാപിറ്റൽ ഗുഡ്സ്, പവർ സൂചികകൾ ഒരുശതമാനം ഉയർന്നു.
from money rss https://bit.ly/3Ernuq0
via IFTTT