മുംബൈ: രണ്ടാമത്തെ ദിവസവും സൂചികകൾ മികച്ചനേട്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 16,900ന് മുകളിലെത്തി. സെൻസെക്സ് 611.55 പോയന്റ് ഉയർന്ന് 56,930.56ലും നിഫ്റ്റി 184.70 പോയന്റ് നേട്ടത്തിൽ 16,955.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വിപണികളിലെ തിരിച്ചുവരവാണ് രാജ്യത്തെ സൂചികകളും നേട്ടമാക്കിയത്. മികച്ച ഓഹരികൾ വാങ്ങാൻ ചെറുകിട നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചതും വിപണിയിൽ പ്രതിഫലിച്ചു. അതേസമയം, ആഗോളതലത്തിൽ ഒമിക്രോൺ ഭീഷണി നിലനിൽക്കുന്നതിനാൽ വിദേശ നിക്ഷേപകരുടെ വിറ്റൊഴിയൽ തുടരുകയാണ്. അതുകൊണ്ടുതന്നെ കരുതലോടെയാണ് നിക്ഷേപകരുടെ നീക്കം. ഹിൻഡാൽകോ, ടാറ്റ മോട്ടോഴ്സ്, ഡിവീസ് ലാബ്, ബജാജ് ഫിനാൻസ്, ഐഷർ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. പവർഗ്രിഡ് കോർപ്, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, വിപ്രോ, അദാനി പോർട്സ്, ഐഒസി തുടങ്ങിയ ഓഹരികൾ നഷ്ടംനേരിടുകയുംചെയ്തു. ഓട്ടോ, ബാങ്ക്, റിയാൽറ്റി, ക്യാപിറ്റൽ ഗുഡ്സ്, ഫാർമ, ഓയിൽ ആൻഡ് ഗ്യാസ്, പവർ, മെറ്റൽ സൂചികകൾ 1-3ശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും ഒരുശതമാനംവീതം നേട്ടമുണ്ടാക്കി.
from money rss https://bit.ly/3J8oVMx
via IFTTT