മുംബൈ: ഒമിക്രോൺ ഭീതി അകന്നതോടെ നിക്ഷേപകർ വീണ്ടും കൂട്ടത്തോടെ വിപണിയിലേക്ക് തിരിച്ചെത്തി. ഓട്ടോ, മെറ്റൽ, റിയാൽറ്റി, ഫിനാൻസ് ഓഹരികളുടെ ബലത്തിൽ നിഫ്റ്റി വീണ്ടും 17,100ന് മുകളിൽ ക്ലോസ്ചെയ്തു. ദിനവ്യാപാരത്തിനിടെ ഒരുവേള സെൻസെക്സ് 1000 പോയന്റിലേറെ കുതിച്ചെങ്കിലും 886.51 പോയന്റ് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 264.40 പോയന്റ് ഉയർന്ന് 17,176.70ലുമെത്തി. വായ്പാനയ പ്രഖ്യാപനം വരാനിരിക്കെ ബാങ്ക് ഓഹരികളിലും നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചു. ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സിപ്ല, ബ്രിട്ടാനിയ, ഡിവീസ് ലാബ്, ഐഒസി, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നഷ്ടംനേരിടുകയുംചെയ്തു. സെക്ടറൽ സൂചികകളെല്ലാം നേട്ടത്തിലായിരുന്നു. ബാങ്ക്, മെറ്റൽ, റിയാൽറ്റി സൂചികകൽ 2-3ശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനംവീതവും നേട്ടമുണ്ടാക്കി.
from money rss https://bit.ly/3EAeZbW
via IFTTT