Pages

Tuesday, 23 December 2014

ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സ്‌











അമേരിക്കന്‍ മലങ്കര അതിഭദ്രാസന 29-ാമത് ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സ് 2015 ജൂലായ് 15 മുതല്‍ 18 വരെയുള്ള ദിവസങ്ങളില്‍ പെന്‍സില്‍വാനിയ ലാന്‍കാസ്റ്റര്‍ ഹോസ്റ്റ് റിസോര്‍ട്ടില്‍ വെച്ച് ആഗോള സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയാര്‍ക്കീസ് ബാവയുടെ സാന്നിധ്യത്തില്‍ നടത്തപ്പെടുന്നു.

ആര്‍ച്ച് ബിഷപ്പ് യാക്കൂബ് എഡ്‌വാര്‍ഡോ അഭിവന്ദ്യ സഖറിയാസ് മാര്‍ പീലക്‌സിനോസ് മെത്രാപ്പൊലീത്ത എന്നീ മുഖ്യാതിഥികളും മറ്റ് വിശിഷ്ടവ്യക്തികളും പങ്കെടുക്കും. അഭിവന്ദ്യ യല്‍ദോ മാര്‍ തീത്തോസ് തിരുമേനിയുടെ മേല്‍നോട്ടത്തില്‍ ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു.


മാത്യൂസ് ഇടത്തറ കോര്‍ എപ്പിസ്‌കോപ്പാ, സാജു പൗലോസ് മാരോത്ത് എന്നിവര്‍ ജന.കണ്‍വീനര്‍മാരായും ഫാ.പോള്‍ പറമ്പത്ത്, കമാന്റര്‍ ജോബി ജോര്‍ജ് എന്നിവര്‍ കണ്‍വീനേഴ്‌സായും കൗണ്‍സില്‍ അംഗങ്ങളായ സാബു തോമസ് കോര്‍എപ്പിസ്‌കോപ്പ, ഫാ.ഗീവര്‍ഗീസ് ചാലിശ്ശേരി, ഫാ.പോള്‍ തോട്ടക്കാട്ട്, സാജു സ്‌കറിയ, അലക്‌സ് ജോര്‍ജ്, ഷെവലിയര്‍ ചെറിയാന്‍ വെങ്കിടത്ത്, ജോയി ഇട്ടന്‍, പി.ഒ.ജേക്കബ്, ജോര്‍ജ് പൈലി, ബേബി തര്യത്ത്, ഡോ.ജോണ്‍ തോമസ് എന്നിവര്‍ സബ് കമ്മിറ്റി കോര്‍ഡിനേറ്റേഴ്‌സായും വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.


ഫാ.ഡോ.സാക്ക് വര്‍ഗീസ്, അനീഷ് സ്‌കറിയ, ഡോ.ജോണ്‍ കടവില്‍ എന്നിവര്‍ യൂത്ത് കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍മാരായും പ്രവര്‍ത്തിക്കുന്നു. എല്ലാ സഭാംഗങ്ങളുടെയും ആത്മാര്‍ത്ഥമായ സഹകരണം ഉണ്ടായിരിക്കണമെന്ന് അഭിവന്ദ്യ മെത്രാപ്പൊലീത്ത അറിയിച്ചു.





വാര്‍ത്ത അയച്ചത് : ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍










from kerala news edited

via IFTTT