മുംബൈ: തുടർച്ചയായി രണ്ടാമത്തെ ദിവസവും ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. ദിനവ്യാപാരത്തിനിടെ നിഫ്റ്റി 12,311.20 എന്ന പുതിയ ഉയരംകുറിക്കുകയും ചെയ്തു. ഒടുവിൽ സെൻസെക്സ് 147.37 പോയന്റ് ഉയർന്ന് 41599.72ലും നിഫ്റ്റി 40.60 പോയന്റ് നേട്ടത്തിൽ 12256.50ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 1389 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1133 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 171 ഓഹരികൾക്ക് മാറ്റമില്ല. കോൾ ഇന്ത്യ, മാരുതി സുസുകി, ഇൻഫോസിസ്, അൾട്രടെക് സിമെന്റ് തുടങ്ങിയ ഓഹരികളാണ് നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കിയത്. യെസ് ബാങ്ക്, സീ എന്റർടെയ്ൻമെന്റ്, ഐസിഐസിഐ ബാങ്ക്, ഇൻഡസിൻഡ് ബാങ്ക്, ടൈറ്റൻ കമ്പനി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ലോഹം, ഐടി, റിയാൽറ്റി, വാഹനം, എഫ്എംസിജി, അടിസ്ഥാന സൗകര്യവികസനം, ഫാർമ ഓഹരികൾ നേട്ടത്തിലായിരുന്നു.
from money rss http://bit.ly/35HNfzS
via
IFTTT