മുംബൈ: വ്യാപാര ആഴ്ചയിൽ തുടർച്ചയായി മൂന്നാമത്തെ ദിവസവും ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. ആഗോള വ്യാപകമായി ഓഹരി വിപണി തിരിച്ചുകയറുന്നതിന്റെ സൂചനകൾ പ്രകടമായതും അസംസ്കൃത എണ്ണവിലയിൽ വർധനവുണ്ടായതുമാണ് വിപണിയ്ക്ക് തുണയായത്. സെൻസെക്സ് 605.64 പോയന്റ് നേട്ടത്തിൽ 32,720.16ലും നിഫ്റ്റി 155.25 പോയന്റ് ഉയർന്ന് 9536.15ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1395 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 962 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. നിഫ്റ്റി ബാങ്ക്, ഐടി, ഓട്ടോ തുടങ്ങിയ സുചികകൾ നേട്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാ്പ സൂചികകളും നേട്ടമുണ്ടാക്കി. എച്ച്ഡിഎഫ്സി, എച്ച്സിഎൽ ടെക്, എംആൻഡ്എം, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ സ്റ്റീൽ, എസ്ബിഐ, ബജാജ് ഫിനാൻസ്, ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക്, ടിസിഎസ്, ഒഎൻജിസി, ടെക് മഹീന്ദ്ര, ഹീറോ മോട്ടോർകോർപ്, ഐടിസി തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. നെസ് ലെ, ഇൻഡസിന്റ് ബാങ്ക്, ടാറ്റാൻ കമ്പനി, ഹിന്ദുസ്ഥാൻ യുണിലിവർ, ഏഷ്യൻ പെയിന്റ്സ്, ആക്സിസ് ബാങ്ക്, റിലയൻസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു.
from money rss https://bit.ly/35fJ2EX
via
IFTTT