മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടംതിരിച്ചുപിടിച്ച് ഓഹരി വിപണി. സെൻസെക്സ് 274 പോയന്റ് ഉയർന്ന് 38,209ലും നിഫ്റ്റി 78 പോയന്റ് നേട്ടത്തിൽ 11,210ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 997 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 553 ഓഹരികൾ നഷ്ടത്തിലുമാണ്. 60 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികളിലും പ്രതിഫലിച്ചത്. ടെക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, ബിപിസിഎൽ, ഹീറോ മോട്ടോഴ്സ്, ഇൻഡസിന്റ് ബാങ്ക്, ഹിൻഡാൽകോ, ബജാജ് ഓട്ടോ, കൊട്ടക് മഹീന്ദ്ര, വിപ്രോ, മാരുതി സുസുകി, ടിസിഎസ്, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഭാരതി ഇൻഫ്രടെൽ, ഗ്രാസിം, ഒഎൻജിസി, പവർഗ്രിഡ് കോർപ്, ഗെയിൽ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.
from money rss https://bit.ly/2OYyliU
via
IFTTT