തുടർച്ചയായി ഏഴാമത്തെ ദിവസവും സംസ്ഥാനത്ത് സ്വർണവില റെക്കോഡ് കുറിച്ചു. ചൊവാഴ്ച പവന് 600 രുപകൂടി 39,200 രൂപയായി. 4,900 രൂപയാണ് ഗ്രാമിന്റെ വില. ഈരീതി തുടർന്നാൽ വൈകാതെ സ്വർണവില പവന് 40,000 രൂപപിന്നിട്ടേക്കും. ആഗള വിപണിയിലെ വിലവർധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,975 ഡോളർ നിലവാരത്തിലേയ്ക്കാണ് ഉയർന്നത്. ആറു വ്യാപാരദിനങ്ങളിലായി 160 ഡോളറിന്റെ വർധന. ദേശീയ വിപണിയിൽ 10 ഗ്രാം സ്വർണത്തിന്റെ വില 52,410 രൂപ നിലവാരത്തിലുമെത്തി. യുഎസ്-ചൈന തർക്കം മുറുകുന്നതും കോവിഡ് വ്യാപനംമൂലം രാജ്യങ്ങൾ പ്രതിസന്ധി നേരിടുന്നതുമാണ് സ്വർണവിലയിലെ തുടർച്ചയായ വർധനയ്ക്കുപിന്നിൽ. ഈയാഴ്ച അവസാനംചേരാനിരിക്കുന്ന യുഎസ് ഫെഡ് റിസർവ് യോഗത്തിലെ തീരുമാനംകാത്തിരിക്കുകയാണ് നിക്ഷേപകർ.
from money rss https://bit.ly/302EssK
via
IFTTT