121

Powered By Blogger

Friday, 31 May 2019

കേന്ദ്ര ബജറ്റ് ജൂലായ് അഞ്ചിന്; സെഷന്‍ ജൂണ്‍ 17ന് തുടങ്ങും

ന്യൂഡൽഹി: രണ്ടാമതും അധികാരത്തിലേറിയ മോദി സർക്കാരിന്റെ ബജറ്റ് സെഷൻ ജൂൺ 17ന് ആരംഭിക്കും. ജൂലായ് 26 വരെയാണ് സഭ സമ്മേളിക്കുക. ജൂലായ് അഞ്ചിനാണ് ബജറ്റ് നിശ്ചയിച്ചിരിക്കുന്നത്. ധനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട നിർമല സീതാരാമനാകും ബജറ്റ് അവതരിപ്പിക്കുക. 40 ദിവസം നീളുന്ന സെഷനിൽ 30 സിറ്റിങുകളാണുണ്ടാകകുകയെന്ന് ഇൻഫോർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിങ് വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്കർ അറിയിച്ചു. ആദ്യ രണ്ടുദിവസം പുതിയതായി തിരിഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞയായിരിക്കും. ലോക് സഭ സ്പീക്കറുടെ തിരഞ്ഞെടുപ്പ് ജൂൺ 19ന് നടക്കും. സാമ്പത്തിക സർവെ ജൂലായ് നാലിന് സഭയുടെ മേശപ്പുറത്തുവെയ്ക്കും. ഇടക്കാല ബജറ്റിൽ പ്രഖ്യാപിച്ച ചെറുകിട കർഷകർക്കുള്ള 6000 രൂപ തുടരും. അതുപോലെതന്നെ ആദായ നികുതി റിബേറ്റ് അഞ്ചുലക്ഷംരൂപവരെയാക്കിയതും അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് പ്രതിമാസം 3000 രൂപ വീതം പെൻഷൻ നൽകുന്ന പദ്ധതിയും പുതിയ ബജറ്റിലും ആവർത്തിക്കും.

from money rss http://bit.ly/2Xi9klt
via IFTTT

തൊഴിൽ സ്വപ്നങ്ങളിലേക്ക് മാസ് ‘എൻട്രി’യുമായി രണ്ടു യുവാക്കൾ

എൻട്രി മൊബൈൽ ആപ്പ് സ്ഥാപകരായ മുഹമ്മദ് ഹിസാമുദ്ദീനും രാഹുൽ രമേശും കോഴിക്കോട്: സർക്കാർജോലി സ്വപ്നം കണ്ട പലരുടെയും ജീവിതത്തിലേക്കുള്ള മാസ് 'എൻട്രി'യാണ് കാസർകോട് മൊഗ്രാൽപുത്തൂർ സ്വദേശി മുഹമ്മദ് ഹിസാമുദ്ദീനും തൃശ്ശൂർ സ്വദേശി രാഹുൽ രമേശും. സർക്കാർ-സർക്കാരിതര മത്സരപരീക്ഷാ പരീശീലനത്തിനുള്ള മൊബൈൽ ആപ്പായ 'എൻട്രി'യുടെ അമരക്കാരാണിവർ. പി.എസ്.സി., റെയിൽവേ, എസ്.എസ്.സി., യു.പി.എസ്.സി. തുടങ്ങിയ വിവിധ പരീക്ഷകളിലെ ചോദ്യോത്തരങ്ങൾ, പഠനരീതി, സിലബസ് തുടങ്ങിയവ ഉദ്യോഗാർഥികൾക്ക് ലഭ്യമാക്കുകയാണ് എൻട്രി. ടാലി, എക്സൽ, സ്പോക്കൺ ഇംഗ്ലീഷ് എന്നിവയും ആപ്പ് പരിചയപ്പെടുത്തുന്നു. പ്രാദേശികഭാഷകളിലാണ് പരിശീലനം. ഒമ്പത് ലക്ഷത്തോളം ആപ്പ് ഇപ്പോഴുപയോഗിക്കുന്നു. തമിഴ്നാട്, കർണാടക, ആന്ധ്ര പി.എസ്.സി. പരീക്ഷാചോദ്യങ്ങളും പ്രാദേശിക ഭാഷകളിൽ ലഭിക്കും. ബിഹാർ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ പി.എസ്.സി. ചോദ്യങ്ങൾകൂടി ഉടൻ ഉൾപ്പെടുത്തും. കംപ്യൂട്ടർ സയൻസ് എൻജീനിയറിങ് ബിരുദധാരികളാണ് ഇരുവരും. ഹിസാമുദ്ദീൻ കാസർകോട് എൽ.ബി.എസ്. കോളേജിലും രാഹുൽ ചെങ്ങന്നൂർ എൻജീനിയറിങ് കോളേജിലുമാണ് പഠിച്ചത്. കടംവാങ്ങിയ പണവുമായാണ് ഇവരുടെ ഈ ന്യൂജൻ സംരംഭത്തിന്റെ തുടക്കം. മെഡിക്കൽ-എൻജിനീയറിങ് പ്രവേശനപരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് വേണ്ടിയായിരുന്നു ആദ്യ ആപ്പ്. ഇടക്കാലത്ത് സ്ഥാപനം ജീവനക്കാർക്ക് ശമ്പളം കൊടുക്കാനാവാത്ത വിധം പ്രതിസന്ധിയിലായി. 2017-ൽ കേരള പി.എസ്.സി. കോച്ചിങ്ങിലേക്ക് ചുവടുമാറിയതോടെയാണ് എൻട്രി ശ്രദ്ധേയമായിത്തുടങ്ങിയത്. നിലവിൽ ഇന്ത്യ, അമേരിക്ക എന്നീ രാജ്യങ്ങളിൽനിന്നായി 15 കമ്പനികൾ എൻട്രിയിൽ ഏഴുകോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. കൊച്ചി, കോയമ്പത്തൂർ, ഹൈദരാബാദ് എന്നിവിടങ്ങളിലെ ഓഫീസുകളിൽ 80 പേർ ഇവരുടെ കീഴിൽ പ്രവർത്തിക്കുന്നു. അമേരിക്കയിൽ 2017-ൽ നടന്ന സ്റ്റാർട്ടപ്പുകളുടെ മീറ്റപ്പിൽ പങ്കെടുക്കാൻ ഇന്ത്യയിൽനിന്ന് അവസരം ലഭിച്ചത് എൻട്രിക്ക് മാത്രമാണ്. വിവിധ മത്സരപരീക്ഷകളിൽ 100 റാങ്കിന്റെയുള്ളിൽ വന്ന 25 പേർ എൻട്രിയുടെ ഉപയോക്താക്കളാണ്. യൂറോപ്പ്, ആഫ്രിക്ക, ഗൾഫ് രാജ്യങ്ങളിൽ പ്രാദേശിക ഭാഷകളിൽ എൻട്രി ആപ്പ് ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് എൻട്രി പ്രവർത്തകർ ഇപ്പോൾ.

from money rss http://bit.ly/2HPK6Wi
via IFTTT