റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള റിലയൻസ് ന്യൂ എനർജി സോളാർ ലിമിറ്റഡ് പുതിയ ഏറ്റെടുക്കലിലൂടെ ഊർജമേഖലയിലും പ്രവർത്തനത്തിന് തുടക്കമിട്ടു. ഇതിന്റെ ഭാഗമായി യുഎസിലെ മസാച്യുസെറ്റ്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഊർജ സംഭരണ സ്ഥാപനമായ ആംബ്രിയിൽ 1072 കോടി രൂപ(144 മില്യൺ ഡോളർ)യാണ് നിക്ഷേപിക്കുന്നത്. പോൾസൺ ആൻഡ് കമ്പനി, ബിൽ ഗേറ്റ്സ് എന്നിവരോടൊപ്പമാണ് റിലയൻസിന്റെ നിക്ഷേപം. 4.32 കോടി ഓഹരികൾക്കായി 370 കോടി രൂപ (50മില്യൺ ഡോളർ)യാണ് റിലയൻസ് നിക്ഷേപിക്കുക. 4 മുതൽ 24 മണിക്കൂർവരെ ഊർജഉപയോഗശേഷിയുള്ള ആംബ്രിയുടെ ഊർജസംഭരണ സംവിധാനങ്ങൾക്ക് ഇതിനകം പേറ്റന്റ് ലഭിച്ചിട്ടുണ്ട്. ചെലവുകുറഞ്ഞതും ദീർഘായുസുള്ളതും സുരക്ഷിതവുമായ സംഭരണ സംവിധാനമാണ് കമ്പനി വികസിപ്പിച്ചിട്ടുള്ളത്. ലിഥിയം അയൺ ബാറ്ററികളുമായി ബന്ധപ്പെട്ടാണ് പ്രധാനമായും പ്രവർത്തനം. റിലയൻസും ആംബ്രിയും ഇന്ത്യയിൽ വൻതോതിലുള്ള ബാറ്ററി നിർമാണ കമ്പനി സ്ഥാപിക്കുന്നതിനുള്ള ചർച്ചകൾ നടത്തിവരികായാണ്. റിലയൻസിന്റെ ഹരിത ഊർജ സംരഭത്തിന് കരുത്തുപകരാനും ചെലവ് കുറച്ച് ഉത്പാദനംവർധിപ്പിക്കാനും ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ജൂണിൽ റിലയൻസിന്റെ വാർഷിക പൊതുയോഗത്തിൽ ചെയർമാൻ മുകേഷ് അംബാനി ഹരിത ഊർജ പദ്ധതികളുടെ ഭാഗമായി ജാംനഗറിൽ വൻകിട ഫാക്ടറി നിർമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ദീർഘകാല ഊർജ സംരഭരണ സംവിധാനങ്ങളുടെ മേഖലയിൽ വളരാനും വാണിജ്യാടിസ്ഥാനത്തിൽ ഉത്പാദനംതുടങ്ങാനും നിക്ഷേപം സഹായിക്കുമെന്ന് റിലയൻസ് വ്യക്തമക്കി. ഉത്പാദനം, സംഭരണം, ഗ്രിഡ് കണക്ടിവിറ്റി എന്നിവയുടെ സംയോജനത്തിലൂടെ 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുകയാണ് ലക്ഷ്യം.
from money rss https://bit.ly/3lKunfr
via IFTTT
from money rss https://bit.ly/3lKunfr
via IFTTT