121

Powered By Blogger

Friday, 14 May 2021

വില കയറുന്നു: തുവരപ്പരിപ്പ് വിതരണം നിർത്തിവയ്ക്കാൻ കേന്ദ്രനിർദേശം

തൃശ്ശൂർ: സബ്സിഡി പദ്ധതികളിലൂടെ സംസ്ഥാനങ്ങൾക്ക് തുവരപ്പരിപ്പ് നൽകുന്നത് തത്കാലം നിർത്തിവയ്ക്കാൻ കേന്ദ്ര സർക്കാർ നിർദേശം. വില അനിയന്ത്രിതമായി കയറുന്നതിനാലാണിത്. തുവരയ്ക്ക് രൂക്ഷമായ ക്ഷാമവും അമിതമായ വിലയും ഉണ്ടായാൽ വിപണിയിൽ ഇടപെടുന്നതിനു വേണ്ടിയാണ് കൈവശമുള്ള ശേഖരം പിടിച്ചുവയ്ക്കാനുള്ള തീരുമാനം. നാഫെഡിനാണ് നിർദേശം നൽകിയിരിക്കുന്നത്. ഇപ്പോൾ രാജ്യത്ത് തുവരപ്പരിപ്പിന്റെ വില കിലോയ്ക്ക് 120 മുതൽ 140 വരെ എത്തിയിട്ടുണ്ട്. രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും ഒരേ പോലെ ഉപയോഗിക്കുന്ന ധാന്യമാണ് തുവരപ്പരിപ്പ്. 2014-ൽ പയറുവർഗങ്ങളുടെ വില ഗണ്യമായി ഉയർന്നപ്പോൾ തുവരപ്പരിപ്പിന് കിലോയ്ക്ക് 240 രൂപവരെ എത്തിയിരുന്നു. പൂഴ്ത്തി​െവപ്പ് അന്നുണ്ടായപ്പോൾ സർക്കാരിന് ഇടപെടാൻ കൈവശം ശേഖരം ഇല്ലായിരുന്നു. ഇപ്പോൾ കരുതൽശേഖരം ഓരോ പയറുവർഗത്തിനും ഗണ്യമായി കുറവാണ്. അതിനാലാണ് നിലവിലുള്ള പരിമിതമായ ശേഖരം എങ്കിലും നിലനിർത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. വിലസ്ഥിരതാ ഫണ്ട് ഉപയോഗിച്ച് താങ്ങുവിലയെക്കാൾ ഉയർന്ന വിലയ്ക്ക് സംഭരിക്കാൻ സർക്കാർ തീരുമാനം ഉണ്ടാവാത്തതിനാലാണ് സംഭരണം നടക്കാതെ പോയത്. തുവരപ്പരിപ്പിന്റെ താങ്ങുവില കിലോയ്ക്ക് 51 രൂപയാണ് . എന്നാൽ, ഇതിനെക്കാൾ ഉയർന്ന വിലയ്ക്ക് വൻകിടക്കാർ കർഷകരിൽനിന്ന് തുവര സംഭരിച്ചു. ആന്ധ്ര, തെലങ്കാന, കർണാടക, മഹാരാഷ്ട്ര, രാജസ്ഥാൻ, യു.പി. തുടങ്ങിയ സംസ്ഥാനങ്ങളിലാണ് തുവരപ്പരിപ്പിന്റെ ഉത്പാദനം ഉള്ളത്. ഉത്പാദനത്തിൽ കുറവു വന്നതും വിലക്കയറ്റത്തിന് ഒരു ഘടകമായിട്ടുണ്ട്.

from money rss https://bit.ly/3hqNKYC
via IFTTT

ചാഞ്ചാട്ടത്തിനൊടുവിൽ സെൻസെക്‌സ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ സെൻസെക്സ് നേരിയ നേട്ടത്തിൽ ക്ലോസ്ചെയ്തു. മെറ്റൽ, ഓട്ടോ, ഫാർമ ഓഹരികളാണ് സമ്മർദംനേരിട്ടത്. സെൻസെക്സ് 41.75 പോയന്റ് ഉയർന്ന് 48,732.55ലും നിഫ്റ്റി 18.70 പോയന്റ് താഴ്ന്ന് 14,677.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1402 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1627 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 141 ഓഹരികൾക്ക് മാറ്റമില്ല. കോൾ ഇന്ത്യ, ടാറ്റ മോട്ടോഴ്സ്, ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, ഗ്രാസിം തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. ഏഷ്യൻ പെയിന്റ്സ്, യുപിഎൽ, നെസ് ലെ, എൽആൻഡ്ടി തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. എഫ്എംസിജി ഒഴികെയുള്ള സൂചികകൾ നഷ്ടത്തിലേയ്ക്കുപതിച്ചു. മെറ്റൽ സൂചിക നാലുശതമാനത്തോളമാണ് താഴ്ന്നത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനത്തിലേറെ നഷ്ടത്തിലാണ് ക്ലോസ്ചെയ്തത്. ഏജൻസികൾ രാജ്യത്തിന്റെ ജിഡിപി അനുമാനം താഴ്ത്തിയതും വാക്സിനേഷൻ മന്ദഗതിയിലായതുമാണ് വിപണിയെ ബാധിച്ചത്. അതേസമയം, രൂപയുടെ മൂല്യത്തിൽ 13 പൈസയുടെ നേട്ടമുണ്ടായി. ഡോളറിനെതിരെ രൂപയുടെമൂല്യം 73.29 നിലവാരത്തിലാണ് ക്ലോസ്ചെയ്തത്. Indices end flat amid high volatility; metals drag, FMCG outshine

from money rss https://bit.ly/3eLH2e7
via IFTTT

ഐ.പി.ഒയുമായി ഗോ എയർ: ലക്ഷ്യം 3,600 കോടി

ബജറ്റ് എയർലൈനായ ഗോ എയർ ഐപിഒയുമായെത്തുന്നു. 3,600 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. സ്ഥാപനത്തിന്റെ വികസനം ലക്ഷ്യമിട്ടാണ് വാഡിയ ഗ്രൂപ്പിന്റെ ഗോ എയർ വിപണിയിലെത്തുന്നത്. ഇതോടെ രാജ്യത്ത് മൂന്നാമത്തെ എയർലൈൻ കമ്പനിയാകും ലിസ്റ്റ്ചെയ്യുക. 2005 ലാണ് കമ്പനി പ്രവർത്തനം തുടങ്ങിയത്. നിലവിലുള്ളതും വരാനിരിക്കുന്നതുമായ തിരിച്ചടവുകൾ തീർക്കാനാണ് സമാഹരിക്കുന്നതുകയിൽ ഒരുഭാഗം നീക്കിവെക്കുന്നത്. ഭാവിയിലെ വിപുലീകരണത്തിനും കോർപറേറ്റ് ആവശ്യങ്ങൾക്കുമായി 1,000 കോടിയലധികം തുക ചെലവഴിക്കും. ഇന്ത്യൻ ഓയിൽ കോർപറേഷന് കുടിശ്ശിക തിരിച്ചടയ്ക്കാൻ 254 കോടിയും വേണ്ടിവരും. 2,995 കോടി രൂപയാണ് കമ്പനിക്ക് തിരിച്ചടയ്ക്കാനുള്ളത്. കോവിഡ് വ്യാപനത്തെതുടർന്ന് രാജ്യത്തെ എയർലൈനുകൾ പ്രതിസന്ധിനേരിടുകയാണ്. ഐസിഐസിഐ സെക്യൂരിറ്റീസും സിറ്റി ഗ്രൂപ്പും മോർഗൻ സ്റ്റാൻലിയുമാണ് ഐപിഒ നടപടികൾക്ക് നേതൃത്വം നൽകുന്നത്. GoAir files for IPO, plans to raise Rs 3,600 crore

from money rss https://bit.ly/3ycy55m
via IFTTT

ഇലോൺ മസ്‌ക് കയ്യൊഴിഞ്ഞതോടെ ബിറ്റ്‌കോയിന്റെ മൂല്യം കുത്തനെ ഇടിഞ്ഞു

ടെസ് ലയുടെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറും ശതകോടീശ്വരനുമായ ഇലോൺ മസ്ക് കയ്യൊഴിഞ്ഞതോടെ ബിറ്റ്കോയിന്റെ മൂല്യം കുത്തനെ ഇടിഞ്ഞു. ബി്റ്റ്കോയിൻ ഉപയോഗിച്ച് ടെസ് ലയുടെ ഇലക്ട്രിക് വാഹനങ്ങൾ ഇനി വാങ്ങാൻ കഴിയില്ല. കഴിഞ്ഞ ദിവസമാണ് ഇലോൺ മസ്ക് ട്വിറ്ററിലൂടെ നയംവ്യക്തമാക്കിയത്. ബിറ്റ്കോയിൻ ഖനനത്തിന് ജൈവ ഇന്ധനം വൻതോതിൽ ഉപയോഗിക്കേണ്ടിവരുന്നുണ്ടെന്നതാണ് അദ്ദേഹത്തിന്റെ പിന്മാറ്റത്തിനുപിന്നിൽ. ഖനനത്തിന് താരതമ്യേന കുറച്ച് ഊർജംമാത്രം ഉപയോഗിക്കുന്ന മറ്റ് ക്രിപ്റ്റോകറൻസികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ ലോകത്തെ ഏറ്റവുംവലിയ ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിന്റെ മൂല്യം തുടർച്ചയായി രണ്ടാംദിവസവും ഇടിഞ്ഞു. നിലവിൽ 50,000 ഡോളറിന് താഴെയാണ് ഒരു ബിറ്റ്കോയിന്റെ മൂല്യം. 60,000 ഡോളറായിരുന്നു ഒരാഴ്ചമുമ്പ് ബിറ്റ്കോയിന്റെ വില. മസ്കിന്റെ ട്വീറ്റ് പുറത്തുവന്നതോടെ നിക്ഷേപകർ വൻതോതിൽ വിറ്റൊഴിഞ്ഞതാണ് മൂല്യതകർച്ചക്കിടയാക്കിയത്. അതേസമയം, കൈവശമുള്ള ബിറ്റ്കോയിനുകൾ ഒഴിവാക്കില്ലെന്നും ഇലോൺ മസ്ക് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലാണ് 150 കോടി ഡോളർ ബിറ്റ്കോയിനിൽ നിക്ഷേപിച്ചതായി അദ്ദേഹം വെളിപ്പെടുത്തിയത്. അതോടെയാണ് കോയിന്റെ മൂല്യം 60,000 ഡോളറിന് മുകളിലേയ്ക്ക് കുതിച്ചത്. Tesla & Bitcoin pic.twitter.com/YSswJmVZhP — Elon Musk (@elonmusk) May 12, 2021

from money rss https://bit.ly/3eNvSWq
via IFTTT