പത്തുവർഷത്തിലേറെയായി ഓഹരിയിലും മ്യൂച്വൽ ഫണ്ടിലും നി്ക്ഷേപിച്ചുവരുന്ന സതീഷ്കുമാർ ഈയിടെയാണ് പോർട്ട്ഫോളിയോ പരിശോധിച്ചത്. ഓഹരിയിൽ 10 ലക്ഷവും മ്യൂച്വൽ ഫണ്ടിൽ 50 ലക്ഷവും നിക്ഷേപമുണ്ട്. മികച്ച അടിസ്ഥാനമുള്ള ബ്ലുചിപ്പ് ഓഹരികളിലാണ് അദ്ദേഹം പ്രധാനമായും നിക്ഷേപം നടത്തിയിരിക്കുന്നത്. പോർട്ട്ഫോളിയോ വൈവിധ്യവത്കരിക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹം നിക്ഷേപ വിവരങ്ങൾ ഇ-മെയിലിൽ അറിയിച്ചത്. മികച്ച ആദായം നിക്ഷേപത്തിൽനിന്ന് ലഭിച്ചിട്ടുണ്ടെങ്കിലും കാലാകാലങ്ങളിലായി ഓഹരികളിലും...