121

Powered By Blogger

Monday, 8 February 2021

ടെസ്‌ല 150 കോടി ഡോളര്‍ നിക്ഷേപിച്ചു: ബിറ്റ്‌കോയിന്റെ മൂല്യം 47,000 ഡോളറായി

ടെസ്ല150 കോടി ഡോളർ നിക്ഷേപിച്ചതായി വെളിപ്പെടുത്തിയതോടെ ഏറ്റവും പ്രചാരമുള്ള ക്രിപ്റ്റോകറൻസിയായ ബിറ്റോകിയന്റെ മുല്യം എക്കാലത്തെയും ഉയരംകീഴടക്കി. മൂല്യം 15ശതമാനത്തിലേറെ കുതിച്ച് 47,000 ഡോളർ നിലവാരത്തിലെത്തിലാണ് വ്യാപാരം നടക്കുന്നത്. സ്റ്റോക്ക് എക്സ്ചേഞ്ചിനാണ് ടെസ് ല ബിറ്റ്കോയിൻ നിക്ഷേപത്തെക്കുറിച്ച് വിവരങ്ങൾ കൈമാറിയത്. ഇലക്ട്രിക് കാറുകൾക്ക് ടോക്കണായി ക്രിപ്റ്റോ കറൻസി സ്വീകരിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. വിവിധ രാജ്യങ്ങളിലെ കന്ദ്രബാങ്കുകൾ ക്രിപ്റ്റോകറൻസിക്ക് അംഗീകാരം നൽകാൻ മടിക്കുമ്പോൾ ലോക കോടീശ്വരനായ ഇലോൺ മസ്ക് അനുകൂല നിലപാട് സ്വീകരിക്കുന്നത് ആഗോള വ്യാപകമായി ബിറ്റ്കോയിന് ഉണർവുണ്ടാക്കിയിട്ടുണ്ട്. Tesla buys bitcoin worth $1.5 billion

from money rss https://bit.ly/2MKXDDy
via IFTTT

സ്വര്‍ണവില പവന് 480 രൂപകൂടി 35,720 രൂപയായി

മൂന്നുദിവസം മാറ്റമില്ലാതിരുന്ന സ്വർണവില ചൊവാഴ്ച വർധിച്ചു. പവന് 480 രൂപകൂടി 35,720 രൂപയായി. 4465 രൂപയാണ് ഗ്രാമിന്റെ വില. 35,240 രൂപയായിരുന്നു തിങ്കളാഴ്ച പവന്റെ വില. ആഗോള വിപണിയിലെ വിലവർധനയാണ് രാജ്യത്തും പ്രതിഫലിച്ചത്. സ്പോട് ഗോൾഡ് വില ഔൺസിന് 0.6ശതമാനം ഉയർന്ന് 1,840.79 ഡോളർ നിലവാരത്തിലെത്തി. വെള്ളിവിലയിലും സമാനമായ വർധനവുണ്ടായി. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.4ശതമാനംവർധിച്ച് 48,038 രൂപയിലെത്തി. വെള്ളിവില 0.2ശതമാനംകൂടി കിലോഗ്രാമിന് 70,229 രൂപയുമായി.

from money rss https://bit.ly/36TXPY2
via IFTTT

റാലി തുടരുന്നു: സെന്‍സെക്‌സില്‍ 143 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായി ഏഴാംദിവസവും ഓഹരി വിപണിയിൽ മുന്നേറ്റം. സെൻസെക്സ് 143 പോയന്റ് നേട്ടത്തിൽ 51,492ലും നിഫ്റ്റി 49 പോയന്റ് ഉയർന്ന് 15,165ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1052 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 793 ഓഹരികൾ നഷ്ടത്തിലുമാണ്. 79 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. വിപ്രോ, ബിപിസിഎൽ, എച്ച്സിഎൽ ടെക്, ഇൻഫോസിസ്, ഒഎൻജിസി, ടൈറ്റാൻ കമ്പനി, യുപിഎൽ, ടെക് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി ലൈഫ്, ഐഷർ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഐഒസി, ടാറ്റ മോട്ടോഴ്സ്, എസ്ബിഐ, ആക്സിസ് ബാങ്ക്, ബജാജ് ഫിൻസർവ്, പവർഗ്രിഡ് കോർപ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ടാറ്റ സ്റ്റീൽ, അദാനി പോർട്സ്, ബെർജർ പെയിന്റ്സ്, ബെർഗർ കിങ് ഉൾപ്പടെ 218 കമ്പനികളാണ് ചൊവാഴ്ച ഡിസംബർ പാദത്തിലെ പ്രവർത്തനഫലം പുറത്തുവിടുന്നത്. Indices open higher amid positive global cues

from money rss https://bit.ly/2LwqHhy
via IFTTT

മലയാളി മടങ്ങുന്നു, ചെറുവീടുകളിലേക്ക്

കോഴിക്കോട്: കോവിഡ് കാലം അടിമുടിമാറ്റിയ മലയാളിയുടെ വീടെന്ന സങ്കല്പവും മാറുന്നു. സമ്പാദ്യം മുഴുവനെടുത്തും കടംവാങ്ങിയും വീട് പണിതിരുന്നവർ എല്ലാം വീടിന് മുടക്കണോയെന്ന് ചിന്തിച്ചുതുടങ്ങി. ആർഭാടത്തിന്റെയും അന്തസ്സിന്റെയും പ്രതീകമായിരുന്ന വലിയ വീടുകൾ വിട്ട് ബജറ്റ് വീടുകളിലേക്ക് വിദേശമലയാളികൾ ഉൾപ്പെടെയുള്ളവർ മടങ്ങുന്നതായാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്. കോവിഡ് സൃഷ്ടിച്ച അനിശ്ചിതത്വമാണ് മാറ്റത്തിന് പിന്നിൽ. മുമ്പ് 5000 മുതൽ 10,000 വരെ ചതുരശ്രയടിയുള്ള വീടുകൾ പണിതിരുന്നവരാണ് 4000 സ്ക്വയർ ഫീറ്റിന് താഴെയുള്ള വീടുകളിലേക്ക് ചുവടു മാറ്റിയിരിക്കുന്നത്. ആഡംബര വീടുകൾക്ക് ഒരു സ്ക്വയർ ഫീറ്റിന് കുറഞ്ഞത് 4000 രൂപയെങ്കിലും വേണം. വീട് പൂർത്തിയാകുമ്പോഴേക്കും രണ്ടുകോടിയെങ്കിലും ചെലവാകും. 1000 മുതൽ 1500 ചതുരശ്ര അടിയുള്ള ബജറ്റ് വീട് 30-35 ലക്ഷം രൂപയ്ക്ക് പൂർത്തിയാക്കാനാവും. വിദേശത്തെ ജോലി നഷ്ടമായി തിരിച്ചെത്തിയവരും ജോലി ഇനി എത്രകാലം ഉണ്ടാകുമെന്ന് ഉറപ്പില്ലാത്തവരുമാണ് ചെലവുചുരുക്കിയുള്ള വീട് നിർമാണത്തിലേക്ക് മാറുന്നത്. വിദേശ മലയാളികളെ കൂടാതെ മറ്റ് രണ്ട് വിഭാഗങ്ങളിൽകൂടി ഈ പുതിയ 'ട്രെൻഡ്' കാണാമെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ട്സ് ചെയർമാനും 'ദി എർത്ത്' ഉടമയുമായ ആർക്കിടെക്ട് പി.പി. വിവേക് പറഞ്ഞു. കോവിഡ് കാലത്ത് മുറിക്കകത്ത് തന്നെ ചെലവഴിക്കേണ്ടി വന്നതോടെ ഫ്ളാറ്റുകളിൽ താമസിച്ചിരുന്ന പലരും ചെറുതാണെങ്കിലും ഒരു വീടുണ്ടാക്കാൻ ആലോചിച്ചുതുടങ്ങി. ബെംഗളൂരു, ഡൽഹി തുടങ്ങി വൻനഗരങ്ങളിൽ താമസിച്ചിരുന്നവർ വർക്ക് ഫ്രം ഹോം പതിവായതോടെ നാട്ടിൽ സ്ഥലംവാങ്ങി 20-25 ലക്ഷം രൂപയ്ക്ക് ചെറിയ വീടും ഓഫീസുമെല്ലാം പണിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബജറ്റ് വീടുകളെക്കുറിച്ചറിയാൻ മുമ്പ് മാസത്തിൽ നാലോ അഞ്ചോ അന്വേഷണങ്ങൾ വന്നിരുന്നത് ഇപ്പോൾ ആഴ്ചയിൽ പത്തുവരെയായെന്ന് കോഴിക്കോട്ടെ 'കോസ്റ്റൽ ട്രെയിൽസ് സ്റ്റുഡിയോ' സാരഥികളായ അശ്വതി മോഹനും ഷെബീബ് റഹ്മാനും പറയുന്നു. പ്രകൃതിയോടിണങ്ങിയ ചെത്തിതേക്കാത്തതും മണ്ണുകൊണ്ടും മൺകട്ടകൾ കൊണ്ടുള്ളതുമായ വീടുകളും കാവിയിട്ട അകത്തളങ്ങളും പലരും തേടുന്നുണ്ടെന്നും ഇവർ പറഞ്ഞു. കോവിഡ് മന്ദഗതിയിലാക്കിയ നിർമാണ മേഖലയിൽ ഇത് പുത്തനുണർവുണ്ടാക്കുകയും പ്രാദേശികമായ തൊഴിലവസരങ്ങൾ കൂട്ടിയതായും ലെൻസ് ഫെഡ് സ്ഥാപക ജനറൽ സെക്രട്ടറി ആർ.കെ. മണിശങ്കർ പറഞ്ഞു. കോവിഡ് തന്ന നല്ലകാര്യം ചെറിയ വീടുകളാണഭികാമ്യം എന്ന തിരിച്ചറിവിലേക്ക് മലയാളി മടങ്ങുന്നതിന്റെ സൂചനകൾ കിട്ടിക്കഴിഞ്ഞു. സമ്പാദ്യം മുഴുവൻ വീടുകളിൽ നിക്ഷേപിച്ചാൽ ആപത്തിലേക്കായിരിക്കും എടുത്തു ചാടുന്നതെന്ന അവബോധമുണ്ടായി. ചെറിയതെങ്കിലും ഭംഗിയുള്ളതും കാറ്റും വെളിച്ചവും കിട്ടുന്നതുമായ വീടാണ് വേണ്ടതെന്ന് നമ്മുടെ നാട്ടുകാർ പഠിച്ചു കഴിഞ്ഞു. ആർക്കിടെക്ട് ജി. ശങ്കർ ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പ്, തിരുവനന്തപുരം

from money rss https://bit.ly/3tIoaSA
via IFTTT

ആറാം ദിവസവും റാലി: സെൻസെക്‌സിൽ 617 പോയന്റ്‌നേട്ടം, നിഫ്റ്റി 15,100ന് മുകളിൽ

മുംബൈ: വിപണിയിൽ ബജറ്റിനുശേഷമുണ്ടായ റാലി തുടരുന്നു. ആറാമത്തെ ദിവസവും മികച്ച നേട്ടത്തിലാണ് സൂചികകൾ ക്ലോസ് ചെയ്തത്. വാഹനം, ലോഹം, അടിസ്ഥാന സൗകര്യവികസനം, ഐടി ഓഹരികളാണ് തിങ്കളാഴ്ചയിലെ നേട്ടത്തിനുപിന്നിൽ. സെൻസെക്സ് 617.14 പോയന്റ് നേട്ടത്തിൽ 51,348.77ലും നിഫ്റ്റി 191.50 പോയന്റ് ഉയർന്ന് 15,115.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ ബിഎസ്ഇയിൽ ലിസ്റ്റ്ചെയ്ത ഓഹരികളുടെ മൂല്യം 203 ലക്ഷം കോടിയായി. 1689 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1284 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 188 ഓഹരികൾക്ക് മാറ്റമില്ല. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹിൻഡാൽകോ, ടാറ്റ മോട്ടോഴ്സ്, ശ്രീ സിമെന്റ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ബ്രിട്ടാനിയ, ഹിന്ദുസ്ഥാൻ യുണിലിവർ, കൊട്ടക് മഹീന്ദ്ര, ഡിവീസ് ലാബ്, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. എഫ്എംസിജി, പൊതുമേഖല ബാങ്ക് ഒഴികെയുള്ള സൂചികകൾ നേട്ടമുണ്ടാക്കി. വാഹനം, ലോഹം സൂചികകൾ മൂന്നുശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒന്നരശതമാനത്തോളം നേട്ടമുണ്ടാക്കുകയുംചെയ്തു. Bull run extends into 6th day; Sensex soars 617 pts, Nifty above 15,100

from money rss https://bit.ly/3cSg9EY
via IFTTT

പണലഭ്യത ഉറപ്പാക്കാന്‍ ആര്‍ബിഐ 20,000 കോടി രൂപ വിപണിയിലിറക്കും

മുംബൈ: പൊതുവിപണിയിൽനിന്നുള്ള സർക്കാരിന്റെ കടമെടുക്കൽ പദ്ധതിയുടെ ഭാഗമായി റിസർവ് ബാങ്ക് 20,000 കോടി രൂപ വിപണിയിലെത്തിക്കും. ഫെബ്രുവരി 10നായിരിക്കും ഓപ്പൺ മാർക്കറ്റ് ഓപ്പറേഷൻസ്(ഒഎംഒ)വഴി സർക്കാർ കടപ്പത്രങ്ങളിൽ ആർബിഐ നിക്ഷേപിക്കുക. വിപണിയിൽ ആവശ്യത്തിന് പണലഭ്യത ഉറപ്പാക്കുകയാണ് ആർബിഐയുടെ ലക്ഷ്യം. നിലവിലെ പ്രത്യേക സാഹചര്യംകണക്കിലെടുത്താണ് പണലഭ്യത ഉറപ്പാക്കാൻ ആർബിഐ വിപണിയിൽ ഇടപെടുന്നത്. വിപണിയിൽനിന്ന് വൻതോതിൽ കടമെടുക്കാനുള്ള സർക്കാരിന്റെ പദ്ധതിക്ക് താങ്ങായാണ് ആർബിഐ ഇടപെടൽ. രണ്ടാഴ്ചയായി സർക്കാർ കടപ്പത്രങ്ങളുടെ ആദായത്തിൽ വർധനയുണ്ടായിട്ടുണ്ട്. ഇതേതുടർന്നാണ് ആർബിഐയുടെ പ്രഖ്യാപനം. ഇതോടെ മുൻദിവസത്തെ ക്ലോസിങ് നിരക്കായ 6.71ശതമാനത്തിൽനിന്ന് ആദായം 6.034ശതമാനമായി കുറയുകയുംചെയ്തു. ദീർഘകാല ബോണ്ടുവരുമാനം കുറയുന്നതിനാൽ വിപണിയിൽനിന്ന് കുറഞ്ഞ ചെലവിൽ കടമെടുക്കാൻ സർക്കാരിനാകും. 2021-22 സാമ്പത്തികവർഷത്തിൽ 12.05 ലക്ഷം കോടി രൂപ കടമെടുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നടപ്പ് സാമ്പത്തികവർഷത്തെ 12.80 ലക്ഷംകോടി രൂപെയ അപേക്ഷിച്ച് ഇതുക കുറവാണ്.

from money rss https://bit.ly/2YVlNhg
via IFTTT