121

Powered By Blogger

Thursday, 2 January 2020

ജനുവരി 8ന് പണിമുടക്ക്: ബാങ്കിങ് സേവനങ്ങള്‍ തടസ്സപ്പെടും

ന്യൂഡൽഹി: മോദി സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ ബാങ്ക് ജീവനക്കാർ ജനുവരി എട്ടിന് പണിമുടക്കുന്നു. ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ(എഐബിഇഎ), ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ(ബെഫി)യുമാണ് പണമുടക്കിന് ആഹ്വാനംചെയ്തിട്ടുള്ളത്. പണിമുടക്കായതിനാൽ എട്ടിന് ബാങ്ക് ശാഖകൾ പ്രവർത്തിക്കാനിടയില്ല. എടിഎം സേവനവും തടസ്സപ്പെട്ടേക്കാം. അതേസമയം, എൻഇഎഫ്ടി, ഐഎംപിഎസ്, ആർജിടിഎസ് തുടങ്ങിയ ഓൺലൈൻ ഇടപാടുകൾ തടസ്സമില്ലാതെ നടക്കും. Bank strike next week

from money rss http://bit.ly/2QhyhMG
via IFTTT

രണ്ടാഴ്ചക്കിടെ സ്വര്‍ണവില ഉയര്‍ന്നത് 1,440 രൂപ

കൊച്ചി: സ്വർണവില പവന് 29,440 രൂപയായി. രണ്ടുദിവസംകൊണ്ട് 440 രൂപയാണ് വർധിച്ചത്. ഗ്രാമിന് 3680 രൂപയാണ് വെള്ളിയാഴ്ചയിലെ വില. 19 ദിവസംകൊണ്ട് സ്വർണവില പവന് 1,440 രൂപയാണ് കൂടിയത്. 2019 ഡിസംബർ 13ന് 28,000 രൂപയായിരുന്നു പവന്റെ വില. പിന്നീട് തുടർച്ചയായ ദിവസങ്ങളിൽ വിലവർധിക്കുകയായിരുന്നു. ഇറാഖിലെ യുഎസ് ആക്രമണത്തെതുടർന്ന് എംസിഎക്സ് ഗോൾഡ് ഫ്യൂച്ചേഴ്സ് ഒരുശതമാനം(400 രുപ)ഉയർന്ന് 39,680 രൂപയായി. രണ്ടാഴ്ചക്കിടെ 10 ഗ്രാം സ്വർണത്തിന്റെ വിലയിൽ 1,700 രൂപയുടെ വർധനവാണുണ്ടായത്. ആഗോള വിപണിയിൽ നാല് മാസത്തെ ഉയർന്ന നിലവാരത്തിലാണ് സ്വർണ വില. ഒരു ഔൺസിന് 1,538.42 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.ഡോളറിനെതിരെ രൂപയുടെ മൂല്യം താഴ്ന്നതും ആഭ്യന്തര വിപണിയിൽ സ്വർണവില ഉയരാനിടയാക്കി. Gold prices surge today

from money rss http://bit.ly/2ueutDo
via IFTTT

ഇറാഖിലെ യുഎസ് ആക്രമണം: അസംസ്‌കൃത എണ്ണവില കുതിക്കുന്നു

ന്യൂഡൽഹി: ഇറാഖിൽ യുഎസ് നടത്തിയ ആക്രമണത്തെതുടർന്ന് ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില നാലുശതമാനത്തോളം കുതിച്ചു. ബ്രന്റ് ക്രൂഡ് വില മൂന്നു ഡോളർ വർധിച്ച് 69.16 ഡോളറായി. 2019 സെപ്റ്റംബർ 17നുശേഷം ഇതാദ്യമായാണ് അസംസ്കൃത എണ്ണവില ഇത്രയും കൂടുന്നത്. ആഗോള വിപണിയിലെ വിലവർധനയ്ക്ക് ആനുപാതികമായി തുടർന്നുള്ള ദിവസങ്ങളിൽ ആഭ്യന്തര വിപണിയിലും വിലകുത്തനെ കൂടാനാണ് സാധ്യത. പൊതുമേഖല എണ്ണക്കമ്പനികൾ ഇതിനകം വില വർധിപ്പിച്ചു. പെട്രോളിന് ഇന്ന് 10 പൈസയും ഡീസലിന് 15 പൈസയുമാണ് കൂട്ടിയത്. പുതുക്കിയ വില പ്രകാരം ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 75.35 രൂപയായി. ഡീസലിനാകട്ടെ 68.25 രൂപയുമാണ്. മുംബൈയിൽ 80.94 രൂപയാണ് പെട്രോളിന്. ഡീസലിനാകട്ടെ 71.56 രൂപയും. ബെംഗളുരുവിൽ യഥാക്രമം 77.87 രൂപയും 70.52രൂപയുമാണ്. ചെന്നൈയിൽ പെട്രോളിന് 78.28 രൂപയും ഡീസലിന് 72.12 രൂപയുമാണ് ഇന്നത്തെ വില. ഡിസംബറിനുശേഷം പെട്രോളിന്റെയും ഡീസലിന്റെയും വിലയിലെ വ്യത്യാസത്തിൽ കുറവുണ്ടായി. പെട്രോളിന് ചെറിയതോതിൽ വിലകൂടിയപ്പോൾ ഡീസലിന് രണ്ടുരുപയിലധികമാണ് വർധിച്ചത്. കേരളത്തിലെ പെട്രോൾ വില കൊച്ചി-77.31 രൂപ കോഴിക്കോട്-77.61 തൃശ്ശൂർ-77.81 തിരുവനന്തപുരം-78.80 ഡീസൽ വില കൊച്ചി-72.01 കോഴിക്കോട്-72.31 തൃശ്ശൂർ-72.48 തിരുവനന്തപുരം-73.40 Petrol, diesel prices jump after crude oil rates soar 4%

from money rss https://ift.tt/2sG1Dew
via IFTTT

സെന്‍സെക്‌സില്‍ 116 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: അമേരിക്കയുടെ വ്യോമാക്രമണത്തിൽ ഇറാൻ ചാരത്തലവൻ കൊല്ലപ്പെട്ടതിനെതുടർന്നുണ്ടായ അനിശ്ചിതാവസ്ഥിയിൽ അസംസ്കൃത എണ്ണവില വർധിച്ചത് ഓഹരി വിപണിയെ ബാധിച്ചു. സെൻസെക്സ് 116 പോയന്റ് താഴ്ന്ന് 41510ലും നിഫ്റ്റി 42 പോയന്റ് നഷ്ടത്തിൽ 12239ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 828 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 733 ഓഹരികൾ നഷ്ടത്തിലുമാണ്. ബാങ്ക് ഓഹരികളാണ് പ്രധാനമായും നഷ്ടത്തിൽ എസ്ബിഐ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക്, ഇൻഡസിന്റ് ബാങ്ക് എന്നിവ 0.5ശതമാനം മുതൽ ഒരു ശതമാനംവരെ താഴ്ന്നു. എണ്ണക്കമ്പനിയായ ഒഎൻജിസിയുടെ ഓഹരിവില നാലുശതമാനത്തോളം ഉയർന്നു. ഐടി കമ്പനികളായ ടിസിഎസ്, ഇൻഫോസിസ് തുടങ്ങിയവയുടെ ഓഹരികളും നേട്ടത്തിലാണ്. സീ എന്റർടെയൻമെന്റ്, ബിപിസിഎൽ, ഐഷർ മോട്ടോഴ്സ്, ഏഷ്യൻ പെയിന്റ്സ്, കോൾ ഇന്ത്യ, ടാറ്റ മോട്ടോഴ്സ്, ഹിൻഡാൽകോ, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ്. രൂപയുടെ മൂല്യം ഡോളറിനെതിരെ ഒരുമാസത്തെ താഴ്ന്ന നിലവാരമായ 71.61ലെത്തി. sensex down 116 pts

from money rss http://bit.ly/2MQPIlf
via IFTTT

സ്മാര്‍ട്ട്‌ഫോണും ആത്മവിശ്വാസവുമുണ്ടെങ്കില്‍ ആയാസമില്ലാതെ സമ്പാദിക്കാം

ഒരു സ്മാർട്ട്ഫോണും അല്പം ആത്മവിശ്വാസവും കൈയിലുണ്ടെങ്കിൽ ലക്ഷങ്ങൾ സമ്പാദിക്കാം... ആരിൽനിന്നും സമ്മർദമില്ലാതെ, സമയത്തിന്റെ അതിർവരമ്പുകളില്ലാതെ കൂളായി, ആയാസരഹിതമായി വരുമാനം നേടാനുള്ള മാർഗമാണ് 'വ്ലോഗിങ്'. കഴിഞ്ഞ മൂന്നുവർഷത്തിനിടയിലാണ് വ്ലോഗിങ് തരംഗമായി മാറിയത്. ഇതോടെ യാത്രകളും ഭക്ഷണവും മേക്കപ്പും വസ്ത്രധാരണവുമെല്ലാം യൂട്യൂബ് ചാനലുകളിൽ അവസരങ്ങളായി മാറി. പാർട്ട് ടൈം ആയും അല്ലാതെയും വ്ലോഗിങ് ചെയ്യുന്ന നിരവധി പേരുണ്ട്. വിദ്യാഭ്യാസമോ പ്രായമോ ഒന്നും ഈ വ്ലോഗിങ് ചെയ്യാൻ ഒരു പ്രശ്നമല്ല. ഒരു സ്മാർട്ട്ഫോൺ കൈയിലുണ്ടെങ്കിൽ വീഡിയോ എടുത്ത് അതിൽ തന്നെ എഡിറ്റ് ചെയ്ത് യൂട്യൂബ് ചാനലിലേക്ക് അപ്ലോഡ് ചെയ്യാം. വരുമാന മാർഗം എന്നതിലുപരി, കൂടുതൽ വ്യൂവേഴ്സിലേക്ക് എത്തിച്ചേരാനാണ് ഒരു വ്ലോഗർ ആദ്യം ശ്രമിക്കേണ്ടത്. പ്രേക്ഷകരുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് വരുമാനം വന്നുചേരും. ബ്ലോഗിങ്ങും വ്ലോഗിങ്ങും വാക്കുകൾകൊണ്ട് ഒരു വിഷയത്തെ കുറിച്ച് പറയുന്ന രീതിയാണ് 'ബ്ലോഗിങ്' എങ്കിൽ, വീഡിയോ ദൃശ്യങ്ങളിലൂടെ കാര്യങ്ങൾ പറയുന്ന രീതിയാണ് 'വ്ലോഗിങ്'. രണ്ട് മേഖലയിലും ഒരുപോലെ തിളങ്ങി സ്വന്തമായൊരു സംരംഭം ആരംഭിച്ചയാളാണ് ടോണി ജോൺ. യു.എസിൽ സോഫ്റ്റ്വെയർ ആർക്കിടെക്ട് ആയിരുന്ന ടോണി 1998-ലാണ് ബ്ലോഗിങ്ങിലേക്ക് കടക്കുന്നത്. കേരളത്തിലെ ആദ്യകാല ബ്ലോഗർമാരിലൊരാൾ. വീഡിയോസിന് അത്ര പ്രചാരം ഇല്ലാതിരുന്ന, 'ബ്ലോഗ്' എന്നൊരു വാക്ക് തന്നെ പ്രാബല്യത്തിൽ വരുന്നതിനുമുൻപ് ഈ രംഗത്ത് തന്റെ പേര് പതിപ്പിച്ചയാളാണ് ടോണി. ജോലിയിലെ സമ്മർദം കുറയ്ക്കുന്നതിനും ഒഴിവുസമയം കാര്യക്ഷമമായി ഉപയോഗിക്കുന്നതിനുമായിരുന്നു ടോണി ബ്ലോഗിങ് തുടങ്ങിയത്. സോഫ്റ്റ്വേർ ഡെവലപ്മെന്റ് സംബന്ധിച്ച കാര്യങ്ങളും ടിപ്സുമൊക്കെയാണ് അതിൽ ഉൾപ്പെടുത്തിയിരുന്നത്. 'ബ്ലോഗെഴുതി തുടങ്ങി നാലഞ്ച് വർഷത്തിനുശേഷമാണ് ഇതൊരു വരുമാന സ്രോതസ്സാക്കി മാറ്റാൻ ആലോചിച്ചുതുടങ്ങിയത്. കുറച്ചുകാലം കഴിഞ്ഞപ്പോൾ ബ്ലോഗിങ്ങിനായി കൂടുതൽ സമയം ചെലവഴിച്ചു. ബ്ലോഗുകൾക്ക് പ്രചാരം ലഭിച്ചുതുടങ്ങിയതോടെ ലക്ഷക്കണക്കിന് സന്ദർശകർ ഉണ്ടായി' -ടോണി ജോൺ പറഞ്ഞു. ജോലിയിൽ നിന്നുള്ളതിനേക്കാൾ കൂടുതൽ വരുമാനം ബ്ലോഗിങ്ങിൽ നിന്നും ലഭിച്ചുതുടങ്ങിയതോടെ ടോണി ജോലി ഉപേക്ഷിക്കുകയായിരുന്നു. തിരിച്ച് നാട്ടിലെത്തിയ ജോലി ബ്ലോഗിങ്ങിനൊപ്പം ഡിജിറ്റൽ മാർക്കറ്റിങ്, വെബ്സൈറ്റ് ഡെവലപ്മെന്റ്് തുടങ്ങിയ സേവനങ്ങൾ കൂടി നൽകുന്ന 'സ്പൈഡർ വർക്ക്സ് ടെക്നോളജി' എന്ന കമ്പനി ആരംഭിച്ചു. പുതുതായി വ്ലോഗിങ്ങോ ബ്ലോഗിങ്ങോ ചെയ്യാൻ താത്പര്യമുള്ളവർക്കുള്ള സാങ്കേതിക സഹായങ്ങളും ടോണി ഇതോടൊപ്പം നൽകുന്നുണ്ട്. ഇംഗ്ലീഷിലാണ് ടോണി വ്ലോഗും ബ്ലോഗും ചെയ്യുന്നത്. വീഡിയോസിനൊപ്പം ആർട്ടിക്കിളും പങ്കുവെക്കുന്ന 'ഇന്ത്യ ട്രാവൽ വ്ലോഗ്', പുതിയ സാങ്കേതികവിദ്യകളും സോഫ്റ്റ്വേർ അപ്ഡേറ്റുകളും പങ്കുവെക്കുന്ന 'ടെക്കുലേറ്റർ ഡോട്ട് കോം', കുട്ടികൾക്കായുള്ള 'സ്റ്റഡി വില്ലേജ്' എന്നിവയാണ് ടോണിയുടെ ബ്ലോഗുകൾ. പ്രതിമാസം 50 ലക്ഷത്തോളം വ്യൂവേഴ്സ്. ഒരു ലക്ഷം രൂപയിലധികം വരുമാനം ഇതുവഴി നേടുന്നുണ്ട്. 2020 വ്ലോഗിങ് ട്രെൻഡാകും പുതുവർഷം വ്ലോഗിങ്ങിന്റേതു കൂടിയായിരിക്കുമെന്നാണ് ടെക്നോളജി വ്ലോഗറും ടെക് ഇൻഫ്ലുവൻസറുമായ ഇബാദ് റഹ്മാൻ പറയുന്നത്. ടെക്നോളജി പ്രോഡക്ടുകളെ കുറിച്ചും ലൈഫ്സ്റ്റൈലിനെക്കുറിച്ചും സംരംഭകരെക്കുറിച്ചുമാണ് ഇബാദ് വീഡിയോകൾ ചെയ്യുന്നത്. ഒപ്പം, 12-ഓളം യൂട്യൂബ് ചാനലുകൾ കൈകാര്യം ചെയ്യുന്നുണ്ട്. വ്ലോഗിങ്ങിനൊപ്പം ഇതിലേക്ക് വരാൻ താത്പര്യമുള്ളവരെയും ഇബാദ് സഹായിക്കുന്നു. 2017-ലാണ് ഉണ്ടായിരുന്ന ജോലി രാജിവെച്ച് മുഴുവൻ സമയ വ്ലോഗിങ്ങിലേക്ക് ഇബാദ് എത്തിയത്. 'ഇബാദ് റഹ്മാൻ ടെക്' എന്നാണ് യൂട്യൂബ് ചാനലിന്റെ പേര്. ഒരു വ്ലോഗിന്റെ വിജയം എന്നുപറയന്നുത് അത് പങ്കുവെക്കുന്ന ആശത്തിലാണ്. 'വൈറൽ വീഡിയോസ് സൃഷ്ടിക്കപ്പെടുന്നവയല്ല, അവ ആകസ്മികമായി സംഭവിക്കേണ്ടവയാണ്' എന്നും ഇബാദ് പറഞ്ഞു. 'വ്ലോഗ് ചെയ്യുമ്പോൾ പല ആളുകൾക്കും നിരാശ സംഭവിക്കാനുള്ള സാഹചര്യം കൂടുതലാണ്. അതുകൊണ്ട്, വരുമാനത്തേക്കാളുപരി ഒരു പാഷനായിരിക്കണം വ്ലോഗിങ്. ആളുകൾ തേടി നടക്കുന്ന എന്തെങ്കിലും ഒരു സൊലൂഷൻ, പങ്കുവെക്കുന്ന വിഷയത്തിൽ ഉണ്ടായാൽ ആ വ്ലോഗ് വിജയിക്കും' -ഇബാദ് പറയുന്നു. 5.8 ലക്ഷം ഫോളോവേഴ്സാണ് ഇബാദിനുള്ളത്. 1.5 ലക്ഷത്തിലധികമാണ് ഇബാദിന്റെ പ്രതിമാസ വരുമാനം. എല്ലാ മേഖലയിലും വ്ലോഗിങ് ഇന്ന് ഉപയോഗിക്കുന്നുണ്ട്. മാർക്കറ്റിങ്ങിന്റെ ഒരു ഭാഗമായി വ്ലോഗിങ് മാറിക്കൊണ്ടിരിക്കുകയാണ്. 2020 അവസാനിക്കുന്നതോടെ വ്ലോഗിങ് അടുത്ത തലത്തിലേക്ക് മാറുമെന്നും ഇബാദ് വ്യക്തമാക്കി. ഫാഷൻ പാഷനായ ബ്യൂട്ടി വ്ലോഗർ വ്ലോഗിങ് കരിയറാക്കിയവരുടെ കൂട്ടത്തിൽ സിമ്പിളാണ് ഉണ്ണിമായ. ബ്യൂട്ടി ടിപ്സുകളുമായാണ് 23-കാരിയായ ഉണ്ണിമായ വ്ലോഗിങ്ങിലേക്ക് ചുവടുവെച്ചത്. പാഷനായ ഫാഷനെ യൂട്യൂബിലാക്കിയാണ് ഉണ്ണിമായയുടെ വ്ലോഗ് ശ്രദ്ധ നേടിയത്. ബ്യൂട്ടി ടിപ്സും മേക്കപ്പ് ഉത്പന്നങ്ങളുടെ റിവ്യൂവും പുത്തൻ ട്രെൻഡുകളുമൊക്കെയാണ് ഉണ്ണിമായയുടെ 'സിംപ്ലി മൈ സ്റ്റൈൽ' എന്ന വ്ലോഗിലെ ഉള്ളടക്കം. സ്വന്തം ആവശ്യങ്ങൾക്കായി വീട്ടുക്കാരെ ബുദ്ധിമുട്ടിക്കാതിരിക്കാൻ പാർട്ട് ടൈം ആയി ജോലി നോക്കിയാലോ എന്ന ചിന്തയാണ് വ്ലോഗിങ്ങിലേക്ക് ഉണ്ണിമായയെ എത്തിച്ചത്. ബി.കോം രണ്ടാം വർഷം പഠിക്കുമ്പോഴാണിത്. സ്ഥിരമായി യൂട്യൂബ് ചാനലുകൾ കണ്ടുതുടങ്ങിയതോടെ ഓൺലൈനിൽ നിന്നുള്ള വരുമാനസാധ്യതകളെ കുറിച്ച് മനസ്സിലാക്കുകയായിരുന്നു. അങ്ങനെ ഒരു സ്മാർട്ട്ഫോണും സെൽഫി സ്റ്റിക്കും വെച്ചാണ് ഉണ്ണിമായ വ്ലോഗിങ്ങ് ആരംഭിച്ചത്. ഇന്ന് ഒരു ലക്ഷത്തിലധികം വരുമാനം ഇതുവഴി ഉണ്ണിമായ നേടുന്നുണ്ട്. എട്ട് ലക്ഷത്തിലേറെ പേരാണ് യുട്യൂബിൽ ഉണ്ണിമായയെ പിന്തുടരുന്നത്. വ്ളോഗറാകണോ?​ ആശയങ്ങൾ ആഴത്തിലും പരപ്പിലും ആശയവിനിമയം ചെയ്യാൻ കഴിയണം. ക്യാമറയെ പേടിക്കരുത്. ആത്മവിശ്വാസത്തോടെ കാമറയ്ക്കുമുന്നിൽ നിൽക്കാൻ കഴിയണം. വരുമാനം മുന്നിൽക്കണ്ട് വ്ലോഗിങ് തുടങ്ങരുത്. ഫോളോവേഴ്സിന്റെ എണ്ണം കൂട്ടുന്നതിൽ ഫോക്കസ് ചെയ്യുക. പഠനവും ജോലിയും ഉപേക്ഷിച്ച്, നേരെ വ്ലോഗിങ്ങിലേക്ക് വരരുത്. പാർട്ട് ടൈം ആയി ചെയ്ത് വിജയമുറപ്പായ ശേഷം മാത്രം മുഴുവൻസമയ വ്ലോഗർ ആകുക. നാണിക്കാതെ പൊതുജനങ്ങൾക്കിടയിൽ നിന്ന് സംസാരിക്കാനുള്ള ശേഷി ഉണ്ടായിരിക്കണം. വിഷയത്തിന്റെ ആഴവും പരപ്പും മനസ്സിലാക്കി വീഡിയോ ദൈർഘ്യം നിശ്ചയിക്കാം. ട്രാവൽ വ്ലോഗ് ആണെങ്കിൽ വലിച്ചുനീട്ടി ബോറടിപ്പിക്കാതെ/ കാര്യങ്ങൾ ലളിതമായി പറയുക. അതേസമയം ടിപ്സും മറ്റും നൽകുമ്പോൾ വിശദമായി സമയമെടുത്ത് വിവരിക്കണം. sanilakllyaden@gmail.com

from money rss http://bit.ly/2rOwqW7
via IFTTT

സെന്‍സെക്‌സ് 320 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: പുതുവർഷ കലണ്ടറിലെ രണ്ടാമത്തെ ദിവസവും ഓഹരി സൂചികകൾ മികച്ച നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 320.62 പോയന്റ് ഉയർന്ന് 41626.64ലിലും നിഫ്റ്റി 99.70 പോയന്റ് നേട്ടത്തിൽ 12,282.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1722 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 770 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 167 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ മോട്ടോഴ്സ്, അൾട്രടെക് സിമെന്റ്, ടാറ്റ സ്റ്റീൽ, ഗ്രാസിം, വേദാന്ത തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. ഐഷർ മോട്ടോഴ്സ്, ബജാജ് ഓട്ടോ, ബിപിസിഎൽ, സിപ്ല, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ലോഹം, ഓട്ടോ, അടിസ്ഥാനസൗകര്യവികസനം, ബാങ്ക്, ഊർജം തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ഐടി ഓഹരികൾ നഷ്ടത്തിലായിരുന്നു.

from money rss http://bit.ly/2stxbV7
via IFTTT

സുഗന്ധം പരത്തുന്ന വിപണി

എല്ലാവർക്കും ഇഷ്ടമാണ് 'ഊദി'ന്റെയും 'അത്തറി'ന്റെയും ഗന്ധം... ഒരുതവണ പുരട്ടിയാൽ രണ്ടുദിവസത്തോളം ആ സുഗന്ധം നിലനിൽക്കും. ഊദിന്റെയും അത്തറിന്റെയും പ്രിയനഗരങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് കൊച്ചി. ചെറിയ കുട്ടികൾ മുതൽ സിനിമാ താരങ്ങൾ വരെ ഈ സുഗന്ധത്തിന്റെ ആരാധകരാണ്. 'ഫ്രഞ്ച് ഓയിൽ', 'അറബിക് ഫ്ലേവർ', 'ഊദ്' എന്നിവയാണ് വിപണിയിൽ ഉള്ളത്. ഇതിൽ ഇന്ത്യനും ഉൾപ്പെടുന്നു. ഊദിന് തീക്ഷ്ണമായ സുഗന്ധമാണ്. രണ്ടുദിവസത്തോളം മങ്ങാതെ നിൽക്കും ഊദ് ഗന്ധം. അതേസമയം അറബിക് ഫ്ളേവറിന് ഊദിനെക്കാൾ ഗന്ധം കുറവാണ്. ഫ്രഞ്ച് ഓയിലുകൾക്ക് നേരിയ സുഗന്ധമാണ്. ഇവയുടെ വിലയിലും വ്യത്യാസമുണ്ട്. ഓരോ വിഭാഗത്തിൽ തന്നെ വ്യത്യസ്ത ഗുണനിലവാരമുള്ളതും സുഗന്ധമുള്ളവയുമുണ്ട്. സുഗന്ധം നൽകുന്ന ഐഡന്റിറ്റി സുഗന്ധം നമ്മുടെ ഐഡന്റിറ്റിയും കൂടിയാണ്. ഒരാൾ സ്ഥിരമായി ഉപയോഗിക്കുന്ന ഫ്ളേവർ അയാളുടെ ഐഡന്റിറ്റിയായി മാറും. ആളെ കാണാതെ, ഉപയോഗിക്കുന്ന ഊദിന്റെ ഗന്ധത്തിലൂടെ അയാളെ തിരിച്ചറിയാൻ സാധിക്കും. പോയ വഴിയിലെല്ലാം ആ ഗന്ധം നിറഞ്ഞുനിൽക്കും. ഓരോ ഫ്ളേവർ ചോദിച്ചുവാങ്ങുന്ന ഉപഭോക്താക്കളുണ്ട്. ഇതിൽ ചെറിയ കൂട്ടികൾ 'ഫ്രൂട്ട് ഓയിൽ', 'ചോക്ലേറ്റ്', 'ബിസ്കറ്റ്' തുടങ്ങിയ ഫ്ളേവറുകളാണ് ഉപയോഗിക്കുന്നത്. ശരാശരി 28 വയസ്സുവരെയുള്ളവർ കൂടുതലായും 'ബ്രാൻഡഡ് പെർഫ്യൂമു'കളുടെ ഫ്ളേവർ ഉപയോഗിക്കുന്നു. 30 വയസ്സിന് മുകളിലുള്ളവർ പ്രധാനമായും 'ഊദി'ന്റെ ആരാധരാണ്. ഉപഭോക്താവിന്റെ സ്വഭാവത്തിന് അനുസരിച്ചുള്ള സുഗന്ധങ്ങൾവരെ വിപണിയിൽ ലഭ്യമാണ്. ഫെർഫ്യൂമിനെക്കാൾ ഡിമാൻഡ് ഇപ്പോൾ ഇത്തരം ഊദിനും അത്തറിനുമായി മാറി. സ്വദേശികളെ കൂടാതെ, വിദേശികൾ അടക്കം ഊദിന്റെയും അത്തറിന്റെയും വലിയ ഉപഭോക്താക്കളാണെന്ന് എം.ജി. റോഡിലെ 'പെർഫ്യൂം ഫോർ എവർ' ഷോപ്പ് ഉടമ അനീഷ് ജെയ്ൻ പറഞ്ഞു. 12 മില്ലി ലിറ്റർ, ആറ്മില്ലി ലിറ്റർ എന്നിവയാണ് നഗരത്തിൽ കൂടുതൽ വിറ്റുപോകുന്നത്. 100 രൂപ മുതൽ ആറ്് മില്ലിലിറ്ററും 200 രൂപ മുതൽ 12 മില്ലിലിറ്ററും ലഭിക്കും. കാലാവസ്ഥ അനുസരിച്ച് ഉപയോഗിക്കാവുന്ന ഊദുകളും വിപണിയിലെ താരമാണ്. ഒറിജിനൽ ഊദിന് വില കൂടുതലാണ്. ഒരു ലക്ഷം രൂപ വരെയുള്ള ഊദുകൾ വിപണിയിലുണ്ട്. ഊദ് ഒായിൽ കൂടാതെ, മരക്കഷണങ്ങൾക്കും ആവശ്യക്കാരുണ്ട്. പ്രധാന പരിപാടികളിൽ പുകയ്ക്കാനാണ് മരക്കഷ്ണങ്ങൾ ഉപയോഗിക്കുന്നത്. മരക്കഷണങ്ങൾക്ക് 10,000 രൂപയോളം വിലയുണ്ട്. കൊച്ചിയിൽ വിൽപ്പന കൂടുതൽ പെരുന്നാൾ, ഓണം, ക്രിസ്മസ് പോലുള്ള സീസണുകളിലും ടൂറിസ്റ്റ് സീസണുകളിലുമാണ്. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് വിദേശത്ത് ഡിമാൻഡ് കൂടുതലാണെന്ന് 'ഖലീഫ പെർഫ്യൂംസ്' അധികൃതർ പറഞ്ഞു. ഫെർഫ്യൂമിന് ആവശ്യക്കാരുണ്ടെങ്കിലും ഇവയുടെ ഗന്ധം ശരാശരി ഏഴ് മണിക്കൂർ മാത്രമായതിനാലാണ് ഊദിനും ഫ്രഞ്ച് ഓയിലിനും ആവശ്യക്കാർ കൂടുന്നത്. നിലവിൽ വിപണിയിൽ ലഭിക്കുന്ന ബ്രാൻഡഡ് പെർഫ്യൂമുകളുടെ എല്ലാം ഫ്ളേവറിൽ ഒായിൽ ലഭ്യമാണ്. കൊച്ചിയിൽ മാത്രം മാസം അഞ്ചുകോടി രൂപയുടെ ബിസിനസാണ് ഈ മേഖലയിൽ നടക്കുന്നത്. reshmaccbhaskaran@gmail.com

from money rss http://bit.ly/37q4hUD
via IFTTT

നവീകരിച്ച ആധുനിക സൗകര്യങ്ങളുള്ള കോച്ചുകളുമായി വന്ദേ ഭാരത് എക്‌സ്പ്രസ്

ന്യൂഡൽഹി: രാജ്യത്തെ ആദ്യത്തെ സെമി-ഹൈസ്പീഡ് തീവണ്ടിയായ വന്ദേ ഭാരതിന് ആധുനിക രീതിയിൽ പണികഴിപ്പിച്ച 44 കോച്ചുകൾ റെയിൽവെ വാങ്ങി. താനെ അടയുന്ന വാതിലുകൾ, ലഗേജ് റാക്ക്, എൽഇഡി, മൊബൈൽ ചാർജിങ് പോയന്റ്, സിസിടിവി തുടങ്ങിയ സംവിധാനങ്ങൾ കോച്ചിലുണ്ട്. നിലവിൽ ന്യൂഡൽഹി വാരണാസി റൂട്ടിലും ഡൽഹി വൈഷ്ണോ ദേവി കാത്ര റൂട്ടിലുമാണ് വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് നടത്തുന്നത്. ഇന്ത്യയിൽ നിർമിക്കുക-പദ്ധതിപ്രകാരമാണ് കോച്ചുകൾ നിർമിച്ചത്. പ്രത്യേകതകൾ 140 സെക്കൻഡുകൊണ്ട് 160 കിലോമീറ്റർ വേഗതയാർജിക്കാൻ കോച്ചുകൾക്കാകും. വെള്ളപ്പൊക്കത്തെ അജീവിക്കാനുള്ള സംവിധാനം. യാത്രാസമയത്തിൽ 20 ശതമാനം ലാഭിക്കാം. എല്ലാ കോച്ചുകളിലുമുള്ളത് ചെയർ കാർ. കോച്ചുകളെല്ലാം ശീതീകരിച്ചതാണ്. വാതിലുകൾ താനെ അടയും. ലഗേജ് റാക്കിനൊപ്പം വായിക്കാൻ സൗകര്യത്തിന് ക്രമീകരിച്ച ലൈറ്റുകളുമുണ്ട്. മോഡുലാർ പാൻട്രി കാർ. എല്ലാ കോച്ചുകളിലും ജിപിഎസ് ആന്റിന യാത്രക്കാരുടെ സീറ്റിനുസമീപം മൊബൈൽ, ലാപ്ടോപ് ചാർജിങ് സോക്കറ്റുകൾ. എല്ലാ കോച്ചുകളിലും സിസിടിവിയും എമർജൻസി ടോക്ക് ബാക്ക് സംവിധാനവും. പൊട്ടത്തെറിയെ ചെറുക്കുന്നതാണ് കോച്ചുകൾ. മൂന്നുമണിക്കൂർവരെ ബായ്ക്ക് അപ്പ് ലഭിക്കുന്ന കനംകുറഞ്ഞ ലിഥിയം അയേൺ ഫോസ്ഫേറ്റ് ബാറ്ററിയും കോച്ചിലുണ്ട്. यात्रियों को परिवहन की उत्कृष्ट सुविधा देने को समर्पित रेलवे अब वंदे भारत एक्सप्रेस के 44 रेक खरीदेगा।#MakeInIndia के तहत बनने वाली यह रेक ऑटोमेटिक दरवाजे, कोच डिस्प्ले, लगेज रैक, LED, मोबाइल चार्जिंग प्वाइंट, CCTV जैसी आधुनिक सुविधाओं से लैस होंगी व इससे समय की बचत भी होगी। pic.twitter.com/ouAQyP7iGK — Piyush Goyal (@PiyushGoyal) January 1, 2020

from money rss http://bit.ly/35gFfWv
via IFTTT