2020 വർഷത്തിന്റെ തുടക്കത്തിൽ പ്രതീക്ഷിച്ചിരുന്നത് ഈ വർഷം 2018, 2019 കാലയളവിലെ ധ്രുവീകൃത വിപണിയേക്കാൾ മെച്ചമായിരിക്കുമെന്നാണ്. കഴിഞ്ഞ രണ്ടു വർഷങ്ങൾ ഇന്ത്യൻ ഓഹരി വിപണിയെ സംബന്ധിച്ചേടത്തോളം ദുർബലമായിരുന്നു. 2019ൽ ജിഡിപി വളർച്ച 2000ാമാണ്ടിനുശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കായ 4.2 ശതമാനത്തിൽതാഴെ ആയതിനെത്തുടർന്ന് സാമ്പത്തിക രംഗത്ത് അനുഭവപ്പെട്ട മാന്ദ്യമായിരുന്നു ഇതിനുകാരണം. 2019ലെ ദേശീയ തെരഞ്ഞെടുപ്പിനുശേഷം പുതിയതും ശക്തവുമായ ഒരുസർക്കാർ തെരഞ്ഞെടുക്കപ്പെട്ടതോടെ...