121

Powered By Blogger

Thursday, 1 January 2015

കാലിക്കറ്റ് സമരം: ലൈബ്രറി പൂട്ടണമെന്ന് പോലീസ്; അനുവദിക്കില്ലെന്ന് അധ്യാപകര്‍









Story Dated: Friday, January 2, 2015 12:30



mangalam malayalam online newspaper

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല കാമ്പസിലെ എസ്.എഫ്.ഐ സമരം പൊളിക്കാന്‍ ഉപാധിയുമായി പോലീസ്. സര്‍വകലാശാലയിലെ ലൈബ്രറി പൂട്ടണമെന്നാണ് പോലീസിന്റെ നിര്‍ദേശം. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സമരം നടത്തുന്നത് ലൈബ്രറിക്കു മുന്നിലായതിനാലാണ് പോലീസ് ഈ നിര്‍ദേശം വച്ചത്. എന്നാല്‍ ലൈബ്രറി പൂട്ടാന്‍ അനുവദിക്കില്ലെന്ന് അധ്യാപകര്‍ വ്യക്തമാക്കി.


അതിനിടെ, സമരം അവസാനിപ്പിക്കണമെന്ന് പോലീസ് വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു. ഇത് അംഗീകരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാകാത്തതോടെ പോലീസ് ബലം പ്രയോഗിച്ച് വിദ്യാര്‍ത്ഥികളെ നീക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. വിദ്യാര്‍ത്ഥികളുടെ കസേരകളും കട്ടിലുകളും പോലീസ് നീക്കം ചെയ്തു.


പോലീസ് നടപടിയില്‍ പതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കാമ്പസിലേക്ക് മാര്‍ച്ച് നടത്തി.










from kerala news edited

via IFTTT

ബി.ജെ.പി തൃശൂര്‍ ജില്ലാ പ്രസിഡന്റിനെതിരെ അന്വേഷണത്തിന് ലോകായുക്ത ഉത്തരവ്









Story Dated: Friday, January 2, 2015 12:14



തൃശൂര്‍: ബി.ജെ.പി തൃശൂര്‍ ജില്ലാ പ്രസിഡന്റ് എ.നാഗേഷിനെതിരെ ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടു. അനധികൃതമായി സ്വത്തു സമ്പാദിച്ചുവെന്ന പരാതിയിലാണ് ലോകായുക്ത ജഡ്ജി കെ.പി ബാലചന്ദ്രന്‍ അന്വേഷണത്തിന് നിര്‍ദേശിച്ചത്. ഫെബ്രുവരി മൂന്നിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ലോകായുക്ത വ്യക്തമാക്കി.










from kerala news edited

via IFTTT

കരിപ്പുരില്‍ 2.45 കോടിയുടെ സ്വര്‍ണം പിടികൂടി; ഒരാള്‍ അറസ്റ്റില്‍









Story Dated: Friday, January 2, 2015 12:09



mangalam malayalam online newspaper

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 2.45 കോടി രൂപയുടെ സ്വര്‍ണം പിടികൂടി. സ്വര്‍ണം കടത്തിയ കോഴിക്കോട് സ്വദേശി സാദത്ത് അറസ്റ്റിലായി. പുലര്‍ച്ചെ 5.15 നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ദുബായില്‍ നിന്നെത്തിയ യാത്രക്കാരാനാണിയാള്‍. സ്വര്‍ണം ഓരോ കിലോ വീതമുള്ള ഒന്‍പത് ബാറുകളാക്കി റീചാര്‍ജബിള്‍ ഫാനിലും എമര്‍ജന്‍സി ലാമ്പിനുള്ളിലും ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണര്‍ സി.എന്‍ രവീന്ദ്രന്‍, സൂപ്രണ്ടന്റ് ഗിരീഷ് ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്വര്‍ണം പിടികൂടിയത്.


കേരളത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് പിടികൂടുന്നത് പതിവാണ്. ഇന്നലെ 15 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം പിടികൂടിയിരുന്നു. ഡിസംബര്‍ ഏഴിന് 10 കിലോ സ്വര്‍ണമാണ് പിടികൂടിയത്.










from kerala news edited

via IFTTT

'സെന്റ് മേരീസിലെ കൊലപാതകം': ശ്രീജിത്ത് വിജയ് നായകന്‍









ശ്രീജിത്ത് വിജയ്, സുധീര്‍ കരമന, അപര്‍ണാ നായര്‍, പൂജിതാ മേനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഷിജോയ് എച്ച്.എന്‍. തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സെന്റ് മേരീസിലെ കൊലപാതകം'.

കൃഷ്ണാഞ്ജലി ഫിലിംസിന്റെ ബാനറില്‍ കെ.പി. രാജേന്ദ്രന്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രശസ്ത ക്യാമറാമാന്‍ എം.ജെ. രാധാകൃഷ്ണന്റെ ശിഷ്യന്‍ അനില്‍ നാരായണന്‍ നിര്‍വഹിക്കുന്നു. ഡിസംബര്‍ 17-ന് ചിത്രാഞ്ജലി സ്റ്റുഡിയോവില്‍ ചിത്രീകരണം ആരംഭിക്കും.











from kerala news edited

via IFTTT

യൂ ടൂ ബ്രൂട്ടസ്: ശ്രീനിയും ആസിഫ് അലിയും മുഖ്യവേഷങ്ങളില്‍







'തീവ്ര'ത്തിനുശേഷം രൂപേഷ് പീതാംബരന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് 'യൂ ടൂ ബ്രൂട്ടസ്'.

ശ്രീനിവാസന്‍, ആസിഫ് അലി, അജു വര്‍ഗീസ്, അനു മോഹന്‍, അഹമ്മദ് സിദ്ദിക്, ടൊവിനോ തോമസ്, ഹണി റോസ്, രചനാ നാരായണന്‍കുട്ടി തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റൗഡ് അപ്പ് സിനിമയുടെ ബാനറില്‍ ഷെയ്ക്ക് അഫ്‌സല്‍ നിര്‍മിക്കുന്ന 'യൂ ടൂ ബ്രൂട്ടസ്' എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ് നിര്‍വഹിക്കുന്നു. ജനവരി അഞ്ചിന് 'യൂ ടൂ ബ്രൂട്ടസ്' തൃശ്ശൂരില്‍ ആരംഭിക്കും.











from kerala news edited

via IFTTT

ഫയര്‍മാന്‍ എത്തുന്നു











മമ്മൂട്ടിയെ നായകനാക്കി ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന ഫയര്‍മാന്‍ റിലീസിന് ഒരുങ്ങി. ഗ്യാലക്‌സി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലില്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും ദീപു കരുണാകരന്റെതാണ്.

ഒരു നഗരത്തില്‍ തികച്ചും ആകസ്മികമായുണ്ടാകുന്ന തീപ്പിടുത്തം തടയാന്‍ ഫയര്‍ഫോഴ്‌സ് നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ പ്രധാന ഫോക്കസ്. ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ വിജയ് എന്ന ഫയര്‍ സ്റ്റേഷന്‍ മാസ്റ്ററെ അവതരിപ്പിക്കുന്നത് മമ്മൂട്ടിയാണ്.


ഉണ്ണി മുകുന്ദനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നൈലാ ഉഷയാണ് നായിക. കമ്മീഷണര്‍ ഷെറിന്‍ തോമസ് എന്ന കഥാപാത്രം.


സിദ്ദിഖ്, സലിംകുമാര്‍, പി. ശ്രീകുമാര്‍, ശിവജി ഗുരുവായൂര്‍, കലാശാല ബാബു, വി.കെ. ബൈജു, കൃഷ്ണപ്രസാദ്, ബാലാജി, ഉണ്ണി ചിറ്റൂര്‍ എന്നിവരാണ് മറ്റു താരങ്ങള്‍.

രാഹുല്‍രാജിന്റെതാണ് സംഗീതം. സുനോജ് വേലായുധനാണ് ഛായാഗ്രാഹകന്‍. എഡിറ്റിങ്: വി. സാജന്‍. കലാസംവിധാനം: ബോബന്‍. മേക്കപ്പ്: റഹിം കൊടുങ്ങല്ലൂര്‍, വസ്ത്രാലങ്കാരം: വേലായുധന്‍ കീഴില്ലം, അസോസിയേറ്റ് ഡയറക്ടേഴ്‌സ്: ജീവന്‍, രതീഷ് പണിക്കര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: നാദിര്‍ ജലീല്‍, പ്രൊജക്ട് ഡിസൈനേഴ്‌സ്: സജിത്ത് കൃഷ്ണ, റഷീദ് എ.വി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അമൃതാ മോഹന്‍. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ്: രഞ്ജിത്ത് കരുണാകരന്‍, പ്രണവ് മോഹന്‍. പി.ആര്‍.ഒ: വാഴൂര്‍ ജോസ്.











from kerala news edited

via IFTTT

'പി.കെ'യ്ക്ക് ബിഹാറിലും നികുതിയിളവ്‌







പട്‌ന: ആമിര്‍ഖാന്‍ നായകനായ വിവാദ ചിത്രം 'പി.കെ'യുടെ പ്രദര്‍ശനത്തിന് ബിഹാറില്‍ നികുതിയിളവ് പ്രഖ്യാപിച്ചു. ചിത്രം മതവികാരം ഇളക്കിവിടുന്നുവെന്ന പ്രചാരണത്തിനിടെയാണ് സര്‍ക്കാര്‍ നികുതിയിളവ് പ്രഖ്യാപിച്ചത്.

ഉയര്‍ന്ന നിരക്ക് നല്‍കാനാവാത്തവര്‍ക്ക് ചിത്രം കണ്ട് സത്യാവസ്ഥ ബോധ്യപ്പെടാന്‍ ഇത് സഹായമാകുമെന്ന് മുഖ്യമന്ത്രി ജിതിന്‍ റാം മഞ്ചി പറഞ്ഞു. മുന്‍മുഖ്യമന്ത്രിയും പാര്‍ട്ടി നേതാവുമായ നിതീഷ് കുമാറിന്റെ ഉപദേശ പ്രകാരമാണ് തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി.

അന്ധവിശ്വാസത്തിനെതിരെയുള്ള ശക്തമായ സന്ദേശമാണ് 'പി.കെ' നല്‍കുന്നതെന്നും, ചിത്രത്തെ എതിര്‍ക്കുന്നവര്‍ ആത്മവഞ്ചകരാണെന്നും നേരത്തേ നിതീഷ് കുമാര്‍ അഭിപ്രായപ്പെട്ടിരുന്നു.


ഉത്തര്‍പ്രദേശ് സര്‍ക്കാറും ചിത്രത്തിന് നികുതിയിളവ് പ്രഖ്യാപിച്ചിട്ടുണ്ട്.











from kerala news edited

via IFTTT

വിവാദം കത്തുന്നു 'പികെ' പണം വാരുന്നു!











മതത്തെ അവഹേളിക്കുന്നതായി ആരോപിച്ച് ഹിന്ദുസംഘടനകള്‍ രാജവ്യാപകമായി വന്‍ പ്രതിഷേധം അഴിച്ചുവിടുമ്പോഴും ആമിര്‍ഖാന്റെ പുതിയ ചിത്രം 'പികെ' പണം വാരുന്നു. പ്രദര്‍ശനം തുടങ്ങി രണ്ടാമത്തെ ആഴ്ചയിലെ കണക്ക് പ്രകാരം ചിത്രം ഇതുവരെ 469 കോടി കലക്ഷന്‍ നേടിക്കഴിഞ്ഞു.

ചിത്രം ഇന്ത്യയില്‍ ഇതുവരെ നേടിയത് 356 കോടിയാണ്. 113 കോടി വിദേശത്തുനിന്നും ലഭിച്ചു. ബോളിവുഡില്‍ ഇതുവരെയുള്ള റെക്കോഡ് കലക്ഷന്‍ 'ധൂം 3' ന്റെ 542 കോടി രൂപയാണ്. ഈ േെറക്കാഡ് ഉടന്‍ പഴങ്കഥയാവും. ചിത്രം തുടര്‍ച്ചയായ ആഴ്ചകളിലും മികച്ചപ്രകടനം നടത്തുമെന്നാണ് ബോളിവുഡ് വൃത്തങ്ങള്‍ പറയുന്നത്.











from kerala news edited

via IFTTT

ആദ്യദിനത്തില്‍ വിപണികളില്‍ കാര്യമായ നേട്ടമില്ല







ആദ്യദിനത്തില്‍ വിപണികളില്‍ കാര്യമായ നേട്ടമില്ല


മുംബൈ: പുതുവര്‍ഷത്തിന്റെ ആദ്യദിനത്തില്‍ ഓഹരി വിപണികളില്‍ കാര്യമായ നേട്ടമില്ല. നഷ്ടത്തോടെ തുടങ്ങിയ വിപണികള്‍ നേരിയ നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്‌സ് സൂചിക 8.12 നേട്ടത്തോടെ 27507.54ലും നഫ്റ്റി സൂചിക 1.30 പോയന്റ് നേട്ടത്തോടെ 8284ലുമാണ് ക്ലോസ് ചെയ്തത്.

1843 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 989 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഭാരതി എയര്‍ടെല്‍, സെസ സ്റ്റെര്‍ലൈറ്റ്, ഭേല്‍, ടാറ്റ സ്റ്റീല്‍, ബജാജ് ഓട്ടോ തുടങ്ങിയവ നേട്ടത്തിലും എന്‍ടിപിസി, ഡോ.റെഡ്ഡീസ് ലാബ്, കോള്‍ ഇന്ത്യ, എച്ച്ഡിഎഫ്‌സി, ഗെയില്‍ തുടങ്ങിയവ നഷ്ടത്തിലുമായിരുന്നു.











from kerala news edited

via IFTTT

സബ്‌സിഡിയില്ലാത്ത എല്‍പിജി സിലിണ്ടറിന് 43.50 രൂപ കുറച്ചു







സബ്‌സിഡിയില്ലാത്ത എല്‍പിജി സിലിണ്ടറിന് 43.50 രൂപ കുറച്ചു


ന്യൂഡല്‍ഹി: സബ്‌സിഡിയില്ലാത്ത എല്‍പിജി സിലിണ്ടറിന്റെ വില 43.50 രൂപ കുറച്ചു. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില 2009 മെയിലേതിനേക്കാള്‍ കുറഞ്ഞ സാഹചര്യത്തിലാണിത്.

14.2 കിലോഗ്രാം പാചക വാതക സിലിണ്ടറിന്റെ ഡല്‍ഹിയിലെ വില ഇതോടെ 708.50 രൂപയായി. നിലവില്‍ 752 രൂപയായിരുന്നു വില. ഇത് അഞ്ചാംതവണയാണ് സബ്‌സിഡിയില്ലാത്ത പാചക വാതകത്തിന്റെ വിലയില്‍ കുറവ് വരുത്തുന്നത്. ആറ് മാസത്തിനിടയില്‍ 214 രൂപയാണ് കുറച്ചത്.


കഴിഞ്ഞ ഡിസംബര്‍ ഒന്നിന് മാത്രം 113 രൂപ കുറച്ചിരുന്നു. നിലവില്‍ ബ്രന്റ് ക്രൂഡ് വില ബാരലിന് 57.33 ഡോളറാണ്.











from kerala news edited

via IFTTT

ആസൂത്രണ കമ്മീഷന്‍ ഇനി നീതി അയോഗ്‌







ആസൂത്രണ കമ്മീഷന്‍ ഇനി നീതി അയോഗ്‌


ന്യൂഡല്‍ഹി: ആസുത്രണ കമ്മീഷന് പകരമുള്ള പുതിയ സംവിധാനത്തിന് നീതി അയോഗ് എന്ന് പേര് നല്‍കി. കഴിഞ്ഞ ദിവസം ചേര്‍ന്ന് കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

സംസ്ഥാനങ്ങളുടെ പ്രതിനിധികളടക്കം എട്ടോ പത്തോ സ്ഥിരം അംഗങ്ങളും വിവിധ മേഖലകളിലെ വിദഗ്ധരും ഉള്‍പ്പെടുന്ന സംവിധാനമാണിത്. സാമ്പത്തിക, പരിസ്ഥിതി, എന്‍ജിനിയറിങ് മേഖലകളിലെ വിദഗ്ധര്‍, ശാസ്ത്രജ്ഞര്‍, മറ്റു മേഖലകളില്‍ പാണ്ഡിത്യമുള്ളവര്‍ തുടങ്ങിയവരും നിര്‍ദിഷ്ട സമിതിയില്‍ ഉണ്ടാകും. ആസൂത്രണ കമ്മീഷനില്‍നിന്ന് വ്യത്യസ്തമായി വൈസ് ചെയര്‍മാനായിരിക്കും നീതി അയോഗിന്റെ അധ്യക്ഷന്‍.


പുതിയ സംവിധാനത്തെക്കുറിച്ച് ആലോചിക്കാന്‍ ഡിസംബര്‍ ആദ്യ ആഴ്ചയില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ആസുത്രണ കമ്മീഷനെ ഇല്ലാതാക്കുന്നതിരെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ രംഗത്തുവന്നിരുന്നു. കമ്മീഷനെ ഇല്ലാതാക്കുന്നത് അനാവശ്യവും അപകടകരവുമാണെന്ന് ചൂണ്ടിക്കാട്ടി പാര്‍ട്ടിനേതൃത്വം പ്രസ്താവനയുമിറക്കിയിരുന്നു.











from kerala news edited

via IFTTT