121

Powered By Blogger

Thursday, 9 April 2020

പ്രതീക്ഷയര്‍പ്പിച്ച് വിപണി: നിഫ്റ്റി 9,100 കടന്നു, സെന്‍സെക്‌സിലെ നേട്ടം 1,265.66പോയന്റ്

മുംബൈ: രണ്ടാമതൊരു സാമ്പത്തിക പാക്കേജുകൂടി സർക്കാർ പ്രഖ്യാപിച്ചേക്കുമെന്ന പ്രതീക്ഷയിൽ ഓഹരി വിപണി കുതിച്ചു. നിഫ്റ്റി 9,100ന് മുകളിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 1,265.66 പോയന്റ് നേട്ടത്തിൽ 31159.62ലും നിഫ്റ്റി 363.15 പോയന്റ് ഉയർന്ന് 9,111.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1836 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 540 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 170 ഓഹരികൾക്ക് മാറ്റമില്ല. എംആൻഡ്എം, മാരുതി സുസുകി, സിപ്ല, ടാറ്റ മോട്ടോഴ്സ്, ടൈറ്റാൻ കമ്പനി തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. ഹിന്ദുസ്ഥാൻ യുണിലിവർ, ടെക് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ്, ഇൻഡസിന്റ് ബാങ്ക്, യുപിഎൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ഓട്ടോ സൂചിക 10ശതമാനത്തിലേറെ നേട്ടമുണ്ടാക്കി. ബാങ്ക്, ലോഹം, ഫാർമ, അടിസ്ഥാന സൗകര്യവികസനം, ഊർജം എന്നിവയും നേട്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ മൂന്നുശതമാനത്തോളം ഉയർന്നു. കോവിഡ് ബാധയെ ചെറുക്കുന്നതിന്റെ സൂചനകൾ വന്നതോടെ യുഎസ്, ഏഷ്യൻ സൂചികകൾ ആത്മവിശ്വാസം പ്രകടിപ്പിച്ചതും ആഭ്യന്തര വിപണികൾക്ക് തുണയായി.

from money rss https://bit.ly/2VdlLip
via IFTTT

ഒരു ലക്ഷം കോടി രൂപയിലേറെവരുന്ന സാമ്പത്തിക പാക്കേജുകൂടി സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കും

ന്യൂഡൽഹി: ഒരു ലക്ഷം കോടി രൂപയിലേറെ വരുന്ന മറ്റൊരു സാമ്പത്തിക പാക്കേജുകൂടി കേന്ദ്ര സർക്കാർ ഉടനെ പ്രഖ്യാപിച്ചേക്കും. ഇടത്തരം ബിസിനസുകൾക്കുള്ള പലിശനിരക്ക് കുറയ്ക്കൽ, റിയൽ എസ്റ്റേറ്റ് മേഖലയ്ക്കുള്ള ആനുകൂല്യം, പൊതുമേഖല ബാങ്കുകളുടെ മൂലധനവർധന എന്നിവയിൽ ഊന്നൽ നൽകുന്നതാകും പാക്കേജെന്ന് ബാങ്ക് ഓഫാ അമേരിക്ക സെക്യൂരിറ്റീസ് പറയുന്നു. കോവിഡ് വ്യാപനത്തെതുടർന്ന് വ്യക്തികളെയും പാവപ്പെട്ടവരെയും ലക്ഷ്യമിട്ടാണ് സർക്കാർ 1.75 ലക്ഷംകോടി രൂപയുടെ സാമ്പത്തിക പാക്കേജ് കഴിഞ്ഞമാസം പ്രഖ്യാപിച്ചത്. അതുപര്യാപ്തമല്ലെന്ന് വിവിധ വിഭാഗങ്ങളിൽനിന്ന് ആക്ഷേപമുയർന്നിരുന്നു. രാജ്യത്തിന്റെ വളർച്ച ത്വരിതപ്പെടുത്താൻ ജൂൺ-ഒക്ടോബർ പാദത്തിൽ റിസർവ് ബാങ്ക് നിരക്കുകളിൽ വീണ്ടും കാൽശതമാനം കുറവുവരുത്തിയേക്കുമെന്നും ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസ് പറയുന്നു. കഴിഞ്ഞമാസം ആർബിഐ റിപ്പോ നിരക്കിൽ മുക്കാൽ ശതമാനം കുറവുവരുത്തിയിരുന്നു.

from money rss https://bit.ly/2K3xcUZ
via IFTTT

അംബേദ്കര്‍ ജയന്തി: ഏപ്രില്‍ 14ന് രാജ്യമൊട്ടാകെ അവധി

ന്യൂഡൽഹി: ഏപ്രിൽ 14ന് പൊതു അവധിയായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. ഭരണഘടനാ ശില്പിയായ ഡോ.ബി.ആർ അംബേദ്കറുടെ ജന്മവാർഷികം പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമാണ് അവധി. കേരളത്തിൽ വിഷു ആയതിനാൽ നേരത്തെതന്നെ അവധി പ്രഖ്യാപിച്ചിരുന്നു.

from money rss https://bit.ly/2yH6wqo
via IFTTT

മിനിമംതുക: ലഘുസമ്പാദ്യ പദ്ധതികളുടെ പിഴയും മറ്റും ഒഴിവാക്കി

ലഘുസംമ്പാദ്യ പദ്ധതികളിലെ മിനിമംതുക അടയ്ക്കാത്തവർക്കുള്ള പിഴ തപാൽവകുപ്പ് ഒഴിവാക്കി. നിക്ഷേപ പദ്ധതികൾ പുതുക്കുന്നതിന് നിരക്കൊന്നും നൽകേണ്ടതുമില്ല. 2019-20 സാമ്പത്തിക വർഷത്തിലും 2020 ഏപ്രിൽമാസത്തിലും മിനിമം തുക നിക്ഷേപിക്കാത്തവർക്കാണീ ഈളവ്. പബ്ലിക് പ്രൊവിഡന്റ് ഫണ്ട്(പിപിഎഫ്), റിക്കറിങ് ഡെപ്പോസിറ്റ്, സുകന്യ സമൃദ്ധി തുടങ്ങിയ പദ്ധതികൾക്കാണിത് ബാധകം. കോവിഡ് മൂലം രാജ്യമൊട്ടാകെ അടച്ചിട്ട സാഹചര്യത്തിൽ പണമടക്കാൻ നിക്ഷേപകർക്കുള്ള ബുദ്ധിമുട്ട് പരിഗണിച്ചാണ് ധനമന്ത്രാലയം ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. 2019-20 സാമ്പത്തികവർഷത്തെ മിനിമംതുക അടയ്ക്കേണ്ട അവസാന തിയതിയായിരുന്ന മാർച്ച് 31നും 2020 ഏപ്രിൽമാസത്തിനുമാണ് ഈ ഇളവ് ബാധകം. എന്നാൽ മെയ് മാസത്തിൽ സമയത്തിന് തുക അടയ്ക്കാതെവന്നാൽ അതിന് പിഴനൽകേണ്ടിവരുമെന്ന് അറിയിപ്പിൽ പറയുന്നു. പിപിഎഫ് ഒരു സാമ്പത്തിക വർഷം പിപിഎഫിൽ ചുരുങ്ങിയത് 500 രൂപയെങ്കിലും അടച്ചിരിക്കണം. അല്ലെങ്കിൽ അക്കൗണ്ട് നിർജീവമാകും. പിന്നീട് അക്കൗണ്ട് സജീവമാക്കാൻ നിർജീവമായ ഓരോവർഷത്തിനും 50 രൂപവീതം പിഴനൽകേണ്ടിവരും. റിക്കറിങ് ഡെപ്പോസിറ്റ് റിക്കറിങ് ഡെപ്പോസിറ്റിലെ തവണ മുടങ്ങിയാൽ ഓരോ ആയിരം രൂപയ്ക്കും ഒരുരൂപവീതം നൽകേണ്ടിവരും. അതായത് 10,000 രൂപവീതം പ്രതിമാസം അടയ്ക്കുന്നയാളാണ് നിങ്ങളെങ്കിൽ 100രൂപയാണ് പിഴയായി നൽകേണ്ടിവരിക. തുടർന്ന് നാലുതവണകൂടി മുടങ്ങിയാൽ അക്കൗണ്ട് നിർത്തലാക്കും. പിപിഎഫിനുള്ളതുപോലെ സുകന്യ സമൃദ്ധി അക്കൗണ്ടിനും മിനിമംതുക ബാധകമാണ്.

from money rss https://bit.ly/2wrlCzJ
via IFTTT