എയർപോർട് അതോറിറ്റിയുടെ കീഴിലുള്ള 136 വിമാനത്താവളങ്ങളിൽ 107 എണ്ണവും കനത്തനഷ്ടത്തിൽ. 2,948.97 കോടി രൂപയാണ് മൊത്തംനഷ്ടം. കോവിഡ് വ്യാപനത്തെതുടർന്ന് യാത്രവിലക്ക് ഏർപ്പെടുത്തിയതാണ് പ്രധാനകാരണം. മുൻസാമ്പത്തികവർഷത്തെ അപേക്ഷിച്ച് നഷ്ടംഇരട്ടിയായതായി കണക്കുകൾ വ്യക്തമാക്കുന്നു. 91 വിമാനത്താവളങ്ങളുടെ മൊത്തം നഷ്ടം 2020 സാമ്പത്തികവർഷം 1,368.82 കോടി രൂപയായിരുന്നു. രാജ്യത്തെ ഏറ്റവുംതിരക്കേറിയ ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി അന്തർദേശീയ വിമാനത്താവളം നഷ്ടത്തിന്റെകാര്യത്തിൽ...