നോയ്ഡയിലെ സ്വാകര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന ശ്രുതി ചെലവുകുറഞ്ഞ ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്കായുള്ള അന്വേഷണത്തിലാണ്. പ്രതിദിനം 50 രൂപ അടച്ചാൽ 50 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസും 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും വാഗ്ദാനം ചെയ്യുന്ന പദ്ധതി ഒടുവിൽ ശ്രുതി കണ്ടെത്തി. കൂടുതൽ പേരിൽനിന്ന് പണംസമാഹരിക്കുകയും ചുരുക്കംചിലർക്കുമാത്രം പണംനൽകേണ്ടിവരികയുംചെയ്യുന്ന തത്വമനുസിരിച്ചാണ് ഇൻഷുറൻസ് കമ്പനികളുടെ പ്രവർത്തനം. പ്രീമിയം അടയ്ക്കുന്ന എല്ലാവരും ക്ലെയിംചെയ്യുന്ന അവസ്ഥയുണ്ടായാൽ...