121

Powered By Blogger

Wednesday 30 June 2021

വൻകിട നിക്ഷേപകർ കീശയിലാക്കി: റീട്ടെയിൽ നിക്ഷേപകരിൽനിന്ന് സമാഹരിച്ചത് 27,000 കോടി

പ്രാരംഭ ഓഹരി വില്പനയിലൂടെ 2021ൽ കമ്പനികൾ സമാഹരിച്ചത് 27,417 കോടി രൂപ. ജനുവരി മുതൽ ജൂൺവരെയുള്ള ആറുമാസക്കാലയളവിലെ കണക്കാണിത്. കഴിഞ്ഞ ദശാബ്ദത്തിനിടയിലെ ഏറ്റവുംകൂടിയ തുകയാണ് ഐപിഒ വഴി ഈകാലയവിൽ കമ്പനികൾ നേടിയത്.പണലഭ്യതയും നിക്ഷേപക താൽപര്യവുമാണ് വിപണിയിൽ പ്രതിഫലിച്ചത്. അതേസമയം, പ്രൈവറ്റ് ഇക്വിറ്റി, വെഞ്ച്വർ കാപിറ്റൽ ഫണ്ടുകൾ പണംപിൻവലിക്കാനുള്ള അവസരമായി ഇതിനെ കാണുകയുംചെയ്തു. കമ്പനികളുടെ ഐപിഒ വഴി പ്രൊമോട്ടർമാരും മറ്റ് നിക്ഷേപകരും (ഓഫർ ഫോർ സെയിൽ) 17,140 കോടി രൂപ സ്വന്തമാക്കി. മൊത്തം ഐപിഒ നിക്ഷേപത്തിന്റെ 62.5ശതമാനംവരുമിത്. ബാക്കി 10,278 കോടി രൂപയാണ് കമ്പനികൾ മൂലധനമായി സ്വരൂപിച്ചത്. മൂലധന സമാഹരണത്തിനേക്കാൾ സ്വകാര്യ ഇക്വിറ്റി നിക്ഷേപകരും മറ്റും പണംസമാഹരിക്കാനാണ് ഈ ഐപിഒകൾ കൂടുതലായി പ്രയോജനപ്പെടുത്തിയതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. വൻകിട നിക്ഷേപകരും പ്രൊമോട്ടർമാരും കമ്പിനികളിലെ നിക്ഷേപം പിൻവലിക്കാനുള്ള അവസരമാക്കുകയാണ് ഐപിഒവഴി ചെയ്തത്. കഴിഞ്ഞ പത്തുവർഷത്തിനിടെ രാജ്യത്തെ കമ്പനികളിൽ വൻതോതിൽ മൂലധന നിക്ഷേപം നടത്തിയ സ്വകാര്യ നിക്ഷേപകരും വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടുകളും നിക്ഷേപം വൻതോതിൽ പിൻവലിക്കുയാണുണ്ടായത്. ഐപിഒ വിപണിയിൽ നിക്ഷേപകർക്ക് താൽപര്യം വർധിച്ചതും പണലഭ്യതകൂടിയതും അവസരമാക്കാൻ ഇത്തരം നിക്ഷേപകർക്കായി.

from money rss https://bit.ly/3hr4BJc
via IFTTT

സ്വർണവില പവന് 200 രൂപ കൂടി 35,200 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. വ്യാഴാഴ്ച പവന്റെ വില 200 രൂപ കൂടി 35,200 നിലവാരത്തിലെത്തി. 4400 രൂപയാണ് ഗ്രാമിന്റെ വില. 35,200 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഒരു ട്രോയ് ഔൺസിന് 1,774.67 ഡോളർ നിലവാരത്തിലാണ്. കഴിഞ്ഞമാസം കനത്ത ഇടിവാണ് സ്വർണംനേരിട്ടത്. പലിശ ഉയർത്തേണ്ടിവരുമെന്ന യുഎസ് ഫെഡ് റിസർവിന്റെ പ്രഖ്യാപനവും ഡോളറിന്റെ ഉയർച്ചയുമാണ് സ്വർണവിലയെ ബാധിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം സ്വർണത്തിന്റെ വില 46,914 രൂപയാണ്. 0.16ശതമാനമാണ് നേട്ടം.

from money rss https://bit.ly/3dvX1fq
via IFTTT

വിപണിയിൽ നേട്ടമില്ലാതെ തുടക്കം: വോഡാഫോൺ ഐഡിയ 10ശതമാനം താഴ്ന്നു

മുംബൈ: നേട്ടമില്ലാത ഒരു ദിവസം കൂടി. സെൻസെക്സ് 10 പോയന്റ് താഴ്ന്ന് 52,472ലും നിഫ്റ്റി 2 പോയന്റ് നഷ്ടത്തിൽ 15,720ലുമാണ് വ്യാപാരം ആരംഭിച്ചത്. വോഡാഫോൺ ഐഡിയ ഓഹരി 10ശതമാനത്തിലേറെ കൂപ്പുകുത്തി.ഹിന്ദുസ്ഥാൻ യുണിലിവർ, ടാറ്റ സ്റ്റീൽ, ടിസിഎസ്, നെസ് ലെ, എച്ച്സിഎൽ ടെക്, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, എൻടിപിസി, എൽആൻഡ്ടി, ടെക് മഹീന്ദ്ര, ബജാജ് ഫിൻസർവ്, പവർഗ്രിഡ്, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഓട്ടോ, ഏഷ്യൻ പെയിന്റ്സ്, ഭാരതി എയർടെൽ, മാരുതി, ടൈറ്റാൻ, ഐസിഐസിഐ ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്സി, ഐടിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. നിഫ്റ്റി ഓട്ടോ സൂചികകൾ ഉൾപ്പടെയുള്ളവ നേട്ടത്തിലാണ്. ഏഷ്യൻ സൂചികകളിലെ നഷ്ടമാണ് രാജ്യത്തെ വിപണിയിലും പ്രതിഫലിച്ചത്. വിദേശ നിക്ഷേപകർ രാജ്യത്തെ ഓഹരികളുടെ വില്പന തുടരുകയാണ്. കഴിഞ്ഞ ദിവസംമാത്രം 1,646.66 കോടി രൂപയുടെ ഓഹരികളാണ് അവർ വിറ്റൊഴിഞ്ഞത്. അതേസമയം, മ്യൂച്വൽ ഫണ്ട് ഹൗസുകൾ ഉൾപ്പടെയുളള രാജ്യത്തെ നിക്ഷേപ സ്ഥാപനങ്ങൾ 1,520.18 കോടി രൂപയുടെ ഓഹരികൾ വാങ്ങുകയുചെയ്തു.

from money rss https://bit.ly/2UMGQDO
via IFTTT

390 പോയന്റോളം ഉയർന്ന സെൻസെക്‌സ് ഒടുവിൽ നഷ്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: ദിനവ്യാപാരത്തിലെ നേട്ടമെല്ലാം നഷ്ടപ്പെടുത്തി മൂന്നാം ദിവസവും സൂചികകൾ ക്ലോസ് ചെയ്തു. സെൻസെക്സ് 66.95 പോയന്റ് താഴ്ന്ന് 52,482.71ലും നിഫ്റ്റി 27 പോയന്റ് നഷ്ടത്തിൽ 15,721.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.ഒരുവേള സെൻസെക്സ് 393 പോയന്റ് ഉയർന്നെങ്കിലും കനത്തചാഞ്ചാട്ടത്തെ തുടർന്ന് താഴേക്കുപോയി. ബജാജ് ഫിൻസർവ്, പവർഗ്രിഡ് കോർപ്, ഐസിഐസിഐ ബാങ്ക്, യുപിഎൽ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്. കോൾ ഇന്ത്യ, ഡിവീസ് ലാബ്, റിലയൻസ്, ഇൻഫോസിസ്, എസ്ബിഐ ലൈഫ് ഇൻഷുറൻസ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. ഐടി ഒഴികെയുള്ള സൂചികകളാണ് നഷ്ടത്തിലായത്. ബാങ്ക് സൂചിക 0.7ശതമാനം താഴ്ന്നു. അതേസമയം, സ്മോൾ ക്യാപ് സൂചിക 0.5ശതമാനം നേട്ടമുണ്ടാക്കുകയുംചെയ്തു. ഡോളറിനെതിരെ രൂപയുടെ മൂല്യം 74.33ൽ ക്ലോസ് ചെയ്തു. 74.22 നിലവാരത്തിലായിരുന്നു കഴിഞ്ഞദിവസത്തെ ക്ലോസിങ്.

from money rss https://bit.ly/3h5PHsS
via IFTTT

ഓഗസ്‌റ്റോടെ ഇലോൺ മസ്‌കിന്റെ ഇന്റർനെറ്റ് ലോകമെങ്ങും

ഇലോൺ മസ്കിന്റെ സാറ്റലൈറ്റ് ശൃംഖലയായ സ്റ്റാർലിങ്ക് ഓഗസ്റ്റോടെ ലോകത്താകമാനം ബ്രോഡ്ബാൻഡ് സേവനം നൽകും. ഇതിനായി സ്പേസ് എക്സ്പ്ലൊറേഷൻ ടെക്നോളജീസ് കോർപറേഷൻ 1,500 ലധികം സാറ്റലൈറ്റുകൾ വിക്ഷേപിച്ചുകഴിഞ്ഞു. 500നും ആയിരം കോടി ഡോളറിനുമിടയിലാണ്ഇതിനായി നിക്ഷേപിച്ചിട്ടുള്ളത്. 2000 കോടി ഡോളറിലധികം അതിന്റെ പരിപാലനചെലവിനായി വേണ്ടിവരുമെന്നും മസ്ക് പറയുന്നു. നിലവിൽ 69,000 സജീവ വരിക്കാരാണ് ഉള്ളതെന്നും 12 മാസത്തിനകം അഞ്ചുലക്ഷമായി വർധിപ്പിക്കുമെന്നും മൊബൈൽ വേൾഡ് കോൺഗ്രസിൽ മസ്ക് ഇക്കാര്യം പ്രഖ്യാപിച്ചു. ഇന്റർനെറ്റ് സേവനം നൽകുന്നതിനായി വിവിധ രാജ്യങ്ങളുമായി കരാറിലെത്തി. സാമ്പ്രദായിക ഫൈബർ, വയർലെസ് നെറ്റ് വർക്കുകൾ എത്താത്തിടത്തുപോലും സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. മനുഷ്യവാസംകുറഞ്ഞ അന്റാർട്ടിക്ക പോലുള്ള ധ്രുവപ്രദേശങ്ങളിൽപോലും സേവനം ലഭ്യമാക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോകുകയാണ് ഇലോൺ മസ്കിന്റെ സംഘം.

from money rss https://bit.ly/3dsPcqW
via IFTTT

മുതിർന്ന പൗരന്മാർക്ക് അധിക പലിശ: പദ്ധതിയുടെ കാലാവധി സെപ്റ്റംബർവരെ നീട്ടി

മുതിർന്ന പൗരന്മാർക്ക് കൂടുതൽ പലിശ വാഗ്ദാനംചെയ്ത് അവതരിപ്പിച്ച പദ്ധതിയുടെ കാലാവധി ബാങ്കുകൾ നീട്ടി. എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകളാണ് കാലാവധി സെപ്റ്റംബർ 30വരെ നീട്ടിയത്.കോവിഡ് വ്യാപനവും അടിക്കടി പലിശ കുറയുന്നതും മുതിർന്ന പൗരന്മാരെ ബാധിച്ചപ്പോഴായിരുന്നു കൂടുതൽ പലിശ വാഗ്ദാനംചെയ്ത് പ്രത്യേക നിക്ഷേപ പദ്ധതി ബാങ്കുകൾ അവതരിപ്പിച്ചത്. എസ്ബിഐ അധികമായി 0.30ശതമാനം പലിശയാണ് എസ്ബിഐ വാഗ്ദാനംചെയ്തത്. മുതിർന്ന പൗരന്മാർക്ക് നിലവിലുള്ള 0.5ശതമാനം പലിശക്കുപുറമെയാണിത്. അഞ്ചുവർത്തേക്കോ അതിൽ കൂടുതൽ കാലത്തേക്കോ നിക്ഷേപിക്കുമ്പോഴാണ് ഈ ആനുകൂല്യം ലഭിക്കുക. സീനിയർ സിറ്റിസൺസിനുള്ള പുതിയ പദ്ധതിയിൽ നിക്ഷേപമിട്ടാൽ 6.20ശതമാനം പലിശയാണ് ലഭിക്കുക. എച്ച്ഡിഎഫ്സി ബാങ്ക് കാൽശതമാനം അധിക പലിശയാണ് പദ്ധതിയിൽ എച്ച്ഡിഎഫ്സി ബാങ്ക് നൽകുന്നത്. അതായത് പൊതുജനങ്ങളേക്കാൾ മുതിർന്ന പൗരന്മാർക്ക് മുക്കാൽശതമാനം അധിക പലിശയാണ് ലഭിക്കുക. ഇതുപ്രകാമുള്ള പലിശ 6.25ശതമാനമാണ്. അഞ്ചുവർഷം മുതൽ പത്തുവർഷംവരെ കാലാവധിയുള്ള നിക്ഷേപത്തിനാണ് ഈ പലിശ നൽകുന്നത്. ബാങ്ക് ഓഫ് ബറോഡ ബാങ്ക് ഓഫ് ബറോഡ മുതിർന്ന പൗരന്മാർക്ക് ഒരുശതമാനം അധിക പലിശയാണ് വാഗ്ദാനംചെയ്തിട്ടുള്ളത്. ഇതുപ്രകാരം അഞ്ചുവർഷത്തിന് മുകളിൽ കാലാവധിയുള്ള നിക്ഷേപത്തിന് 6.25ശതമാനം പലിശ ലഭിക്കും.

from money rss https://bit.ly/3qN50KB
via IFTTT

Tuesday 29 June 2021

പാഠം 131| നാളെ ജീവിച്ചിരിക്കുമെന്ന് ഉറപ്പുണ്ടോ? നിക്ഷേപവിവരങ്ങൾ സൂക്ഷിച്ചുവെക്കാം

പ്രമുഖ സ്വകാര്യകമ്പനിയിൽ ഉയർന്ന തസ്തികയിൽ ജോലിചെയ്തിരുന്ന ഗോപാൽ മേനോന്റെ മരണം അപ്രതീക്ഷിതമായിരുന്നു. 48വയസ്സുള്ള അദ്ദേഹം ജോലിക്കിടെയാണ് കുഴഞ്ഞുവീണുമരിച്ചത്. താങ്ങാൻ പറ്റാത്ത ആഘാതമായിരുന്നു മരണം കുടുംബത്തിനേൽപ്പിച്ചത്. ഒരുകൂട്ടം രേഖകളുടെ പകർപ്പുകളോടൊപ്പമാണ് മരണവിവരം ഇ-മെയിലായി എത്തിയത്. ഡീമാറ്റ് അക്കൗണ്ട് സ്റ്റേറ്റ്മന്റ്, മ്യൂച്വൽ ഫണ്ടുകളിൽ പലപ്പോഴായി നിക്ഷേപിച്ചതിന്റെ വിവരങ്ങൾ എന്നിവയായിരുന്നു ഭാര്യ ജ്യോതിയുടെ മെയിലിലെ അറ്റാച്ച്മെന്റുകൾ. എന്താണ് ചെയ്യേണ്ടതെന്നറിയില്ല. നഷ്ടമാണോ നേട്ടമാണോ ഈ കടലാസുകളുടെ ഉള്ളടക്കമെന്നും ജ്യോതിക്കറിയില്ല. ബാങ്ക് അക്കൗണ്ട്, എഫ്ഡി എന്നിവയക്കെറിച്ച് ധാരണയുണ്ടായിരുന്നതിനാൽ അവയെല്ലാം നേരത്തെ കൈകാര്യംചെയ്തിരുന്നു. അതിൽനിന്നെല്ലാം 20 ലക്ഷത്തോളം രൂപ ലഭിച്ചു. കുട്ടികളുടെ വിദ്യാഭ്യാസം ഉൾപ്പടെയുള്ള സാമ്പത്തിക ലക്ഷ്യങ്ങൾ ബാധ്യതയായി ജ്യോതിക്കുമുന്നിലുണ്ട്. വീട് പണിയുന്നതിനായി എടുത്ത വായ്പയുടെ തിരിച്ചടവും. അലമാരയിൽ സൂക്ഷിച്ചിരുന്ന പല കടലാസുകളും ലക്ഷങ്ങൾ വിലമതിക്കുന്നതാണെന്ന് അവർക്കറിയില്ലായിരുന്നു. അതുകൊണ്ടുതന്നെ ഏറെക്കാലം അതേക്കുറിച്ചൊന്നും അന്വേഷിച്ചതുമില്ല. പിന്നീടെപ്പോഴോ മേശവലിപ്പ് പരിശോധിച്ചപ്പോഴാണ് ഒരു ഡയറിയും കുറെ നിക്ഷേപ സ്റ്റേറ്റുമെന്റുകളും ലഭിച്ചത്. ഓഹരി വിപണിയെക്കുറിച്ചോ, മ്യൂച്വൽ ഫണ്ടിനെക്കുറിച്ചൊ കേട്ടിട്ടുണ്ടെന്നുള്ളതല്ലാതെ വിശദമായ അറിവില്ലായിരുന്നു. അയച്ചുതന്നെ കടലാസുകൾ പരിശോധിക്കാൻ ഏറെ സമയംവേണ്ടിവന്നു. പെന്നി സ്റ്റോക്കുകൾ ഉൾപ്പടെ 40 തിലധികം ഓഹരികളിൽ പലപ്പോഴായി നിക്ഷേപിച്ചതിന്റെ വിവരങ്ങൾ സ്റ്റേറ്റ്മെന്റിൽനിന്ന് ലഭിച്ചു. ഓഹരി ട്രേഡിങ് ബ്രോക്കർ രണ്ടുവർഷംമുമ്പ് അച്ചുകൊടുത്ത സ്റ്റേറ്റുമെന്റായിരുന്നു അത്. ഓഹരികൾ പലപ്പോഴായി വാങ്ങിയിടുന്നതല്ലാതെ വിൽക്കുന്ന സ്വഭാവം അദ്ദേഹത്തിനില്ലായിരുന്നു. പത്തിലധികം മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപവുമുണ്ട്. ഓഹരികളുടെയും മ്യൂച്വൽ ഫണ്ടുകളിലെയും മൊത്തം നിക്ഷേപ മൂല്യം 65ലക്ഷം രൂപയുണ്ടെന്നറിഞ്ഞപ്പോൾ ജ്യോതിക്ക് വിശ്വസിക്കാനായില്ല. നിക്ഷേപ വിവരങ്ങൾ ഗോപാൽവർമ യഥാസമയം അറിയിച്ചിരുന്നില്ലെങ്കിലും കൃത്യമായി നോമിനിയെ ചേർക്കാൻ മറന്നിരുന്നില്ല. എല്ലാ നിക്ഷേപ പദ്ധതികളിലും ഭാര്യയായിരുന്നു നോമിനി. അതുകൊണ്ടുതന്നെ എളുപ്പത്തിൽ നിക്ഷേപ പദ്ധതികൾ കൈകാര്യംചെയ്യാനായി. ഓഹരിയെക്കുറിച്ചോ മ്യൂച്വൽ ഫണ്ടിനെക്കുറിച്ചോ അറിയാത്തതുകൊണ്ടും മറ്റ് വരുമാനമൊന്നുമില്ലാത്തതുകൊണ്ടും നിക്ഷേപമെല്ലാം പിൻവലിക്കാൻ അവർ തീരുമാനിച്ചു. മൂന്ന് ട്രേഡിങ് അക്കൗണ്ടുകളിലായി ഡീലിസ്റ്റ് ചെയ്തവയും താഴ്ന്നമൂല്യമുള്ളവയുമായ അഞ്ചോളം ഓഹരികളുണ്ടായിരുന്നു. ഏഷ്യൻ പെയിന്റ്സ്, ഇൻഫോസിസ്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ കമ്പനികളുടെ ഓഹരികളാണ് മൊത്തംനിക്ഷേപത്തെ മികച്ചനേട്ടത്തിലെത്തിച്ചത്. 100 ഏഷ്യൻ പെയിന്റ്സിന്റെ ഓഹരിയാണ് പോർട്ട്ഫോളിയോയിലുണ്ടായിരുന്നത്. ശരാശരി വാങ്ങിയവില 850 രൂപയായിരുന്നു. ഇപ്പോൾ 3000 രൂപയ്ക്കടുത്താണ് ഈ ഓഹരികളുടെ വില. ഇൻഫോസിസിൽനിന്നും ഹിന്ദുസ്ഥാൻ യുണിലിവറിൽനിന്നും സമാനമായനേട്ടം ലഭിച്ചു. വർഷങ്ങൾക്കുമുമ്പെ സ്വന്തമാക്കിയ ഈ ഓഹരികളുടെ മൂല്യംകൂടി ചേർന്നപ്പോൾ നേട്ടം 15ശതമാനത്തിലേറെയായിരുന്നു. വിപണി മികച്ച ഉയരത്തിലായതിനാൽ ഓഹരികൾ വിറ്റ് നിക്ഷേപം തിരിച്ചെടുത്തു. ഇതിലൂടെ 22 ലക്ഷത്തോളം രൂപയാണ് ലഭിച്ചത്. വിവിധ മ്യൂച്വൽ ഫണ്ടുകളിലായി 43 ലക്ഷം രൂപയുടെ നിക്ഷേപമാണുള്ളത്. ഘട്ടംഘട്ടമായി അതുകൂടി പിൻവലിച്ച് സ്ഥിര നിക്ഷേപമാക്കാനും ഉപദേശംനൽകി. ജ്യോതി നേരിട്ട സാഹചര്യം പലരുടെയും ജീവിതത്തിൽ ആവർത്തിച്ചേക്കാം. പ്രായമാകുമ്പോൾ വേണ്ടപ്പെട്ടവരെ ഇക്കാര്യങ്ങൾ അറിയിക്കാമെന്ന് കരുതിയിരിക്കരുത്. കോവിഡ് ബാധിച്ച് ചെറുപ്പക്കാരുൾപ്പടെ നിരവധിപേരാണ് അപ്രതീക്ഷിതമായി നമ്മുടെ ഇടയിൽനിന്ന് വേർപിരിഞ്ഞ് പോയത്. ലോകംപിടിച്ചടക്കിയെന്ന് ഹുങ്ക് പറയുന്ന ചിലർ അപ്രതീക്ഷിതമായി ഇല്ലാതാകുമ്പോൾ അവരുടെ ഉറ്റവർ നേരിടേണ്ടിവരുന്ന പ്രശ്നങ്ങൾക്ക് നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാനുണ്ട്. 48-ാമത്തെ വയസ്സിൽ ഈലോകത്തോട് വിടപറയേണ്ടിവരുമെന്ന് ജ്യോതിയുടെ ഭർത്താവും ഒരിക്കലും കരുതിയിരിക്കില്ല. അതുകൊണ്ടുതന്നെ റെക്കോഡ് കീപ്പിങ് ഉൾപ്പടെ അടിസ്ഥാനപരമായി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചാകട്ടെ ഇത്തവണ. നോമിനിയെ ചേർക്കുക ബാങ്ക് അക്കൗണ്ട്, ലൈഫ് ഇൻഷുറൻസ് പോളിസി, ഓഹരി, മ്യൂച്വൽ ഫണ്ട്, പിപിഎഫ് ഉൾപ്പടെയുള്ള ലഘു സമ്പാദ്യ പദ്ധതികൾ, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് തുടങ്ങിയവയിൽ നോമിനിയെ ചേർത്തിട്ടുണ്ടോ. ഇല്ലെങ്കിൽ വൈകിക്കേണ്ട. എപ്പോൾവേണമെങ്കിലും നോമിനിയെ ചേർക്കാനും നോമിനിയെ മാറ്റാനും എളുപ്പത്തിൽ കഴിയും. ഭാര്യ, കുട്ടികൾ, അച്ഛനമ്മമാർ, സഹാദരങ്ങൾ തുടങ്ങി അടുത്ത ബന്ധുക്കളെയാണ് നോമിനിയാക്കേണ്ടത്. ഒന്നിലധികം നോമിനികളെ ചേർക്കുമ്പോൾ നിശ്ചിത ശതമാനം രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ തുല്യമായാണ് വീതിക്കുക. ഭാര്യ, മക്കൾ എന്നിങ്ങനെ നമ്മുടെ ഏറ്റവും അടുത്ത വ്യക്തികളെ നോമിനിയാക്കാൻ ശ്രദ്ധിക്കുക. നോമിനിയുടെ മുഴുവൻ പേര്, വയസ്, വിലാസം, ബന്ധം എന്നിവ ഉണ്ടായിരിക്കണം. നോമിനേഷൻ നടത്താതിനെതുടർന്ന് യഥാർഥ അവകാശിയെ കണ്ടെത്താനാകാതെ രാജ്യത്തെ ബാങ്കുകളിൽ കെട്ടിക്കിടക്കുന്നത് ആയിരക്കണക്കിന് കോടി രൂപയാണെന്നകാര്യം ഓർക്കുക. നിക്ഷേപം വെളിപ്പെടുത്തുക ബാങ്ക് അക്കൗണ്ട്, ലോക്കർ വിവരങ്ങൾ, ഇൻഷുറൻസ് പോളിസികൾ, മ്യൂച്വൽ ഫണ്ടുകൾ, ഡീമാറ്റ് ട്രേഡിങ് അക്കൗണ്ട്, പിഎഫ് അക്കൗണ്ട് വിവരങ്ങൾ, നികുതി വിവരങ്ങൾ, വായ്പ, ജോലി സംബന്ധമായ രേഖകൾ എന്നിവയെക്കുറിച്ച് ഏറ്റവും അടുപ്പമുള്ളവരെ അറിയിക്കണം. രേഖകൾ സൂക്ഷിക്കാം നിക്ഷേപ വിവരങ്ങൾ ഡയറിയിൽ എഴുതിവെയ്ക്കാം. പാൻ നമ്പർ, ആധാർ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പറുകൾ, ട്രേഡിങ് അക്കൗണ്ട്, ഡിപി അക്കൗണ്ട് വിവരങ്ങൾ, മ്യൂച്വൽ ഫണ്ട് ഫോളിയോ നമ്പർ, ബാങ്ക് നിക്ഷേപ സർട്ടിഫിക്കറ്റ് വിവരങ്ങൾ എന്നിവ കൃത്യമായി എഴുതി സൂക്ഷിക്കാം. ഈ വിവരങ്ങളുടെ പകർപ്പ് ഗൂഗിൾ ഡ്രൈവിലും അപ്ലോഡ് ചെയ്ത് സൂക്ഷിക്കാം. കാലാകാലങ്ങളിൽ നിക്ഷേപ വിവരങ്ങൾ അപ്ഡേറ്റ്ചെയ്യാനും മറക്കരുത്. നിക്ഷേപ അക്കൗണ്ടുകൾ കൈകാര്യംചെയ്യുന്ന ഇ-മെയിൽ വിലാസവും പാസ് വേഡും ജീവിത പങ്കാളിയെ അറിയിക്കുകയുമാകാം. ഓഹരി അക്കൗണ്ട് വിവരങ്ങൾ ഉൾക്കൊള്ളുന്നവയാണ് ക്ലെയന്റ് മാസ്റ്റർ ലിസ്റ്റ്. കൈവശമില്ലാത്തവർ ഇ-മെയിലിൽ ആവശ്യപ്പെട്ടാൽ ലഭിക്കും. അതുപോലെ പ്രധാനപ്പെട്ടതാണ് കൺസോളിഡേറ്റഡ് അക്കൗണ്ട് സ്റ്റേറ്റ്മെന്റ്(CAS).ഓഹരി, മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളുടെ എല്ലാ വിവരങ്ങളും ഉൾക്കൊള്ളുന്ന സ്റ്റേറ്റ്മെന്റാണിത്. വർഷത്തിലൊരിക്കലെങ്കിലും ഈ സ്റ്റേറ്റ്മെന്റ് പുതുക്കി സൂക്ഷിക്കാൻ ശ്രമിക്കുക.ഡിജിലോക്കറിന്റെ സാധ്യതയും പ്രയോജനപ്പെടുത്താം. ആസൂത്രണത്തിൽ പങ്കാളിയാക്കുക സാമ്പത്തിക ആസൂത്രണംനടത്തുമ്പോൾ ജീവിത പങ്കാളിയെയും ഒപ്പംകൂട്ടുക. ഭാര്യയും ഭർത്താവും പരസ്പരം അറിഞ്ഞുകൊണ്ട് നിക്ഷേപംനടത്തുന്നതാകും നല്ലത്. രണ്ടുപേരും ചേർന്ന് നിക്ഷേപ പോർട്ട്ഫോളിയോ ഉണ്ടാക്കി ഒറ്റക്കോ ഇരുവരുടെയുംപേരിലോ നിക്ഷേപം നടത്താം. വിൽപത്രം ജീവിതകാലത്ത് ആർജിച്ച സ്വത്തുവകകൾ കാലശേഷം ആരുടെ കൈവശം എത്തിച്ചേരണമെന്ന് രേഖയുണ്ടാക്കിവെക്കണം. കാലശേഷം സ്വത്തുവകകൾ ആർക്കൊക്കെ എത്ര അനുപാതത്തിൽ ലഭിക്കണമെന്ന് വിൽപത്രത്തിൽ വ്യക്തമാക്കാം. എഴുതുന്നയാൾക്ക് എപ്പോൾവേണമെങ്കിലും വിൽപത്രം റദ്ദാക്കാം, പുതുക്കിയെഴുതുകയുമാകാം. വിൽ തയ്യാറാക്കി പരിചയമുള്ളവരുടെ സഹായം ഇതിനായിതേടാം. ഏത് ഭാഷയിൽവേണമെങ്കിലും തയ്യാറാക്കുകയുമാകാം. വിൽപത്രത്തിന് രജിസ്ട്രേഷൻ നിർബന്ധമല്ല. എങ്കിലും രജിസ്റ്റർചെയ്യുന്നതാണ് നല്ലത്. രജിസ്ട്രാറുടെ കൈവശമുള്ളതിനാൽ നശിപ്പിച്ചാലും വീണ്ടെടുക്കാൻ അവസരമുണ്ട്. 21 വയസ്സ് കഴിഞ്ഞാൽ വിൽപത്രം തയ്യാറാക്കുന്നത് നല്ലതാണ്. സ്വത്തിന് അവകാശികളല്ലാത്ത വിശ്വസ്തരായ ആരെയെങ്കിലും സാക്ഷികളാക്കാം. രാജ്യത്ത് നിലവിൽ 4-5ശതമാനംപേർമാത്രമാണ് നിലവിൽ വിൽപത്രംതയ്യാറാക്കിയിട്ടുള്ളത്. അവരിൽ ചുരുക്കംചിലർമാത്രമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സ്റ്റാമ്പ് ഡ്യൂട്ടിയൊന്നുമില്ലാത്തതിനാൽ അത്രചെലവുള്ളകാര്യമല്ല വിൽപത്രം തയ്യാറാക്കൽ. feedbacks to: antonycdavis@gmail.com കുറിപ്പ്: വളരെ ശ്രദ്ധയോടെ ചെയ്യേണ്ടതാണ് സാമ്പത്തികാസൂത്രണം. അതിനേക്കാളേറെ ശ്രദ്ധയോടെവേണം നിക്ഷേപ വിവരങ്ങൾ സൂക്ഷിക്കാൻ. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഉപദേശംകേട്ട് അനുയോജ്യമല്ലാത്ത പദ്ധതികളിൽ നിക്ഷേപംനടത്തരുത്. സാമ്പത്തിക ലക്ഷ്യങ്ങൾക്കുവേണ്ടി യോജിച്ച പോർട്ട്ഫോളിയോ ഉണ്ടാക്കുക. അതിൽ ഉറച്ചുനിൽക്കുക. അടുക്കുംചിട്ടയും നിക്ഷേപത്തിന്റെകാര്യത്തിലും ഉണ്ടാകണം. വിൽപത്രം തയ്യാറാക്കി സൂക്ഷിക്കുകയുംവേണം.

from money rss https://bit.ly/2TdBx00
via IFTTT

ഒരുമാസത്തിനിടെ 2000 രൂപയുടെ ഇടിവ്‌: സ്വർണ വില പവന് 35,000 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 35,000 രൂപയായി കുറഞ്ഞു. പവന്റെ വിലയിൽ ബുധനാഴ്ച 200 രൂപയുടെ കുറവാണുണ്ടായത്. ഗ്രാമിന്റെ വില 4375 രൂപയായി. ഇതോടെ ഒരുമാസത്തിനിടെ രണ്ടായിരം രൂപയോളമാണ് ഇടിവുണ്ടായത്. നാലുവർഷത്തിനിടെയുണ്ടായ ഏറ്റവുംവലിയ പ്രതിമാസ ഇടിവാണ് ആഗോള വിപണിയിൽ സ്വർണംനേരിട്ടത്. ഒരു ട്രോയ് ഔൺസിന്റെ വില 1,763.63 ഡോളറായാണ് കുറഞ്ഞത്. ഈ മാസംമാത്രം 7.5ശതമാനം തകർച്ച. ഭാവിയിൽ പലിശ വർധന വേണ്ടിവന്നേക്കുമെന്ന് യുഎസ് ഫെഡ് റിസർവിന്റെ അറിയിപ്പാണ് സ്വർണവിപണിയെ പിടിച്ചുലച്ചത്. ഡോളർ നേട്ടമുണ്ടാക്കുകയുംചെയ്തോടെ സ്വർണവിലയെ ബാധിച്ചു. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ മൂന്നുമാസത്തെ താഴ്ന്ന നിലവാരത്തിലാണ് വില. പത്ത് ഗ്രാമിന് 46,518 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/3qyOptA
via IFTTT

സെൻസെക്‌സിൽ 212 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 15,800ന് മുകളിൽ

മുംബൈ: രണ്ടുദിവസത്തെ നഷ്ടത്തിനുശേഷം വിപണിയിൽ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 15,800ന് മുകളിലെത്തി. ഏഷ്യൻ സൂചികകളിലെ നേട്ടമാണ് രാജ്യത്തും പ്രതിഫലിച്ചത്. സെൻസെക്സ് 212 പോയന്റ് നേട്ടത്തിൽ 52,762ലും നിഫ്റ്റി 61 പോയന്റ് ഉയർന്ന് 15,810ലുമാണ് വ്യാപാരം ആരംഭിച്ചത്. മാരുതി, ഇൻഫോസിസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടൈറ്റാൻ, ബജാജ് ഓട്ടോ, ഡോ.റെഡ്ഡീസ് ലാബ്, എസ്ബിഐ, ടാറ്റ സ്റ്റീൽ, ആക്സിസ് ബാങ്ക്, എച്ച്സിഎൽ ടെക്, റിലയൻസ്, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. നിഫ്റ്റി റിയാൽറ്റി ഒഴികെയുള്ള സൂചികകൾ നേട്ടത്തിലാണ്. സ്പൈസ് ജെറ്റ്, വോഡാഫോൺ ഐഡിയ, ഡിഷ് ടിവി തുടങ്ങി 900ലേറെ കമ്പനികളാണ് ബുധനാഴ്ച പാദഫലം പുറത്തുവിടുന്നത്.

from money rss https://bit.ly/2SEfI9u
via IFTTT

കോവിഡ് വർഷത്തിൽ രാജ്യത്തെ ബാങ്കുകൾക്ക് റെക്കോഡ് ലാഭം

മുംബൈ: കോവിഡ് മഹാമാരിക്കിടെ കഴിഞ്ഞ സാമ്പത്തിക വർഷം റെക്കോഡ് ലാഭം സ്വന്തമാക്കി രാജ്യത്തെ ബാങ്കുകൾ. 2020-'21 സാമ്പത്തിക വർഷം സ്വകാര്യമേഖലയിലെയും പൊതുമേഖലയിലെയും ബാങ്കുകളുടെ ആകെ വാർഷിക ലാഭം 1,02,252 കോടി രൂപയാണ്. 2019-'20 സാമ്പത്തിക വർഷത്തിൽ 5000 കോടി രൂപയുടെ നഷ്ടം നേരിട്ട സ്ഥാനത്താണിത്. ആകെ ലാഭത്തിൽ പകുതിയും എച്ച്.ഡി.എഫ്.സി., സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടേതാണ്. എച്ച്.ഡി.എഫ്.സി. ബാങ്ക് 31,116 കോടി രൂപയുടെ ലാഭവുമായി 30 ശതമാനം വിഹിതം സ്വന്തമാക്കി. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ.ക്ക് 20,410 കോടി രൂപയാണ് ലാഭം. മൂന്നാമതുള്ള ഐ.സി.ഐ.സി.ഐ. ബാങ്കിന് 16,192 കോടി രൂപയും. വിപണി വിഹിതത്തിൽ സ്വകാര്യ ബാങ്കുകൾ ഇത്തവണ ഏറെ മുന്നേറിയെന്നതും പ്രത്യേകതയാണ്. ലയനം നടപ്പാക്കിയശേഷം രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 27-ൽനിന്ന് 12 ആയി ചുരുങ്ങിയിട്ടുണ്ട്. ഇതിൽ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കും മാത്രമാണ് ഇത്തവണ നഷ്ടം നേരിട്ടത്. 12 ബാങ്കുകളുടെയും അറ്റലാഭം 31,817 കോടി രൂപയാണ്. 2019-'20 സാമ്പത്തിക വർഷം 26,015 കോടി രൂപയുടെ സഞ്ചിത നഷ്ടം നേരിട്ട സ്ഥാനത്താണിത്. അഞ്ചു വർഷത്തിനുശേഷമാണ് പൊതുമേഖലാ ബാങ്കുകൾ ഒരു സാമ്പത്തികവർഷം അറ്റലാഭം രേഖപ്പെടുത്തുന്നത്. സ്വകാര്യ ബാങ്കുകളിൽ ഇത്തവണ നഷ്ടം രേഖപ്പെടുത്തിയത് യെസ് ബാങ്ക് മാത്രമാണ്, 3462 കോടി രൂപ. പ്രൊവിഷനിങ്ങിന് കൂടുതൽ പണം നീക്കിവെച്ചതാണ് ഇതിനു കാരണം. 2019-'20 സാമ്പത്തിക വർഷം പ്രൊവിഷനിങ്ങിന് കൂടുതൽ തുക മാറ്റിവെച്ചതാണ് പൊതുമേഖലാ ബാങ്കുകൾ നഷ്ടത്തിലാകാൻ കാരണമായത്. നാലുലക്ഷം കോടി രൂപ വരുന്ന 52 വലിയ വായ്പാ അക്കൗണ്ടുകൾ നിഷ്ക്രിയ ആസ്തിയായി പ്രഖ്യാപിച്ചത് അന്ന് തിരിച്ചടിയായി. 2020 മാർച്ചിൽ ഇതിന്റെ പ്രൊവിഷനിങ് പൂർത്തിയായി. നേരത്തേ എഴുതിത്തള്ളിയ വായ്പകളിൽ ചിലത് പാപ്പരത്ത നടപടിയിലൂടെയും മറ്റും തിരികെ അക്കൗണ്ടിൽ വന്നതും ഇത്തവണ ലാഭം ഉയരാൻ സഹായിച്ചു. സർക്കാർ കടപ്പത്രങ്ങളുടെ വിൽപ്പനയാണ് മികച്ച ലാഭത്തിനുള്ള മറ്റൊരു കാരണം. ഇത്തവണ പലിശയിനത്തിലുള്ള വരുമാനം കുറഞ്ഞെങ്കിലും സർക്കാർ കടപ്പത്രങ്ങളുടെ മൂല്യമുയർന്നത് ബാങ്കുകൾക്ക് തുണയായി. പൊതുമേഖലാ ബാങ്കുകളുടെ ആകെ ലാഭത്തിന്റെ മൂന്നിൽ രണ്ടും ഇത്തരത്തിലുള്ളതാണ്.

from money rss https://bit.ly/2SBU59P
via IFTTT

ലാഭമെടുപ്പ് തുടർന്നു: നിഫ്റ്റി 15,750ന് താഴെ ക്ലോസ്‌ചെയ്തു

മുംബൈ: ധനകാര്യം, വാഹനം, ലോഹം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളിലുണ്ടായ സമ്മർദം സൂചികകളുടെ കരുത്തുചോർത്തി. തുടർച്ചയായി രണ്ടാംദിവസവും സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. നിഫ്റ്റി 15,750ന് താഴെയെത്തി. സെൻസെക്സ് 185.93 പോയന്റ് നഷ്ടത്തിൽ 52,549.66ലും നിഫ്റ്റി 66.20 പോയന്റ് താഴ്ന്ന് 15,748.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. റേറ്റിങ് ഏജൻസികൾ രാജ്യത്തെ വളർച്ചാ അനുമാനംകുറച്ചതാണ് വിപണിയിൽ പ്രതിഫലിച്ചത്. നടപ്പ് സാമ്പത്തിക വർഷത്തെ വളർച്ച 11ൽനിന്ന് 9.5ശതമാനമായാണ് എസ്ആൻഡ്പി കുറച്ചത്. ഐഒസി, ഒഎൻജിസി, ഹിൻഡാൽകോ, കൊട്ടക് മഹീന്ദ്ര, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. പവർഗ്രിഡ് കോർപ്, സിപ്ല, ഹിന്ദുസ്ഥാൻ യുണിലിവർ, എൻടിപിസി, ഡിവീസ് ലാബ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. എഫ്എംസിജി, ഫാർമ സെക്ടറുകളൊഴികെയുള്ളവ നഷ്ടത്തിലായിരുന്നു. നിഫ്റ്റി ബാങ്ക്, മെറ്റൽ, ഓട്ടോ, പൊതുമേഖല ബാങ്ക് സുചികകൾ ഒരുശതമാനംവീതം നഷ്ടംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ് സൂചികയും 0.4ശതമാനവും താഴ്ന്നു.

from money rss https://bit.ly/2UTixEx
via IFTTT

കേരളത്തിലെ പ്രവാസി നിക്ഷേപത്തിൽ 14ശതമാനം വർധന: നിക്ഷേപം 2.27ലക്ഷംകോടിയായി

കോവിഡ് വ്യാപനത്തെതുടർന്ന് നിരവധിപേർക്ക് തൊഴിൽ നഷ്ടമായിട്ടും സംസ്ഥാനത്തെ ബാങ്കുകളിലുള്ള പ്രവാസികളുടെ നിക്ഷേപത്തിൽ റെക്കോഡ് വർധന. 2020ൽ 2.27 ലക്ഷം കോടി രൂപയുടെ എൻആർഐ നിക്ഷേപമാണ് ബാങ്കുകളിലെത്തിയത്. മുൻവർഷത്തെ അപേക്ഷിച്ച് 14ശതമാനമാണ് വർധന. ഗൾഫിലും മറ്റുംതൊഴിൽ നഷ്ടപ്പെട്ടവരുടെ എണ്ണം 12 ലക്ഷമാണെന്ന കണക്കുകൾക്കിടെയാണ് നിക്ഷേപത്തിൽ ഇത്രയും വർധനയുണ്ടായത്. സംസ്ഥാന ബാങ്കേഴ്സ് സമിതിയുടെ കണക്കുപ്രകാരം 2020 ഡിസംബർ അവസാനംവരെയുള്ള എൻആർഐ നിക്ഷേപം 2,27,430 കോടി രൂപയാണ്. 2020 സെപ്റ്റംബറിലെ കണക്ക് പ്രകാരം 2,22,029 ലക്ഷംകോടിയായിരുന്നു. അതിനുശേഷം നിക്ഷേപത്തിലുണ്ടായ വർധന രണ്ടുശതമാനംമാത്രമാണ്. 2019ൽ ഇത് 1,99,781 കോടി രൂപയായിരുന്നു. സംസ്ഥാനത്തെ ബാങ്ക് ശാഖകളിൽ പ്രവാസി മലയാളികൾ നടത്തിയിട്ടുള്ള വിദേശ കറൻസി നിക്ഷേപത്തിന്റെ കണക്കാണിത്. ഗൾഫ് രാജ്യങ്ങളിൽ മൊത്തം 40 ലക്ഷം മലയാളികളാണുള്ളത്. സംസ്ഥാനത്തിന്റെ മൊത്തംവരുമാനത്തിൽ 30ശതമാനവും ഇവരുടെ സംഭാവനയാണ്. കോവിഡിനെതുടർന്ന് 12 ലക്ഷം പേരാണ് തിരിച്ചെത്തിയത്. ജോലി നഷ്ടപ്പെട്ടവരിലേറെയും അവിദഗ്ധ തൊഴിലാളികളാണെന്നും വേൾഡ് ബാങ്കിന്റെ റിപ്പോർട്ടിൽ പറയുന്നു.

from money rss https://bit.ly/3w5GHsf
via IFTTT

18% വളർച്ച കൈവരിച്ച് മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ്

കൊച്ചി: പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ മുത്തുറ്റ് മിനി ഫിനാൻസിയേഴ്സ് ലിമിറ്റഡ് 18 ശതമാനം വളർച്ച രേഖപ്പെടുത്തി. നികുതിക്കു മുമ്പുള്ള ലാഭത്തിൽ 65 ശതമാനവും പലിശ വരുമാനത്തിൽ 17.50 ശതമാനവും വളർച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്. നവീകരണം കൊണ്ടുവരാനായതിനാലാണ് കോവിഡ് മഹാമാരിയെയും അതിജീവിച്ച് ലാഭം നേടാൻ മുത്തൂറ്റ് മിനിക്കായത്. 2020-21 സാമ്പത്തിക വർഷത്തിൽ അസറ്റ് അണ്ടർ മാനേജ്മെന്റ് (എയുഎം) 18 ശതമാനം നിരക്കിൽ വളർച്ച കൈവരിക്കാനായി. ഉപഭോക്താക്കളുമായി നല്ലബന്ധം സ്ഥാപിച്ച് നൂതന പദ്ധതികൾ അവിഷ്കരിച്ച് നടപ്പാക്കിയതും, മൊറട്ടോറിയം ഉൾപ്പെടെയുള്ള ആശ്വാസ നടപടികൾസ്വീകരിച്ചതും കോവിഡ് കാലത്ത് ഉപഭോക്താക്കളെ പിടിച്ചുനിറുത്താൻ സഹായിച്ചതായി മാനേജിംഗ് ഡയറക്ടർ മാത്യു മുത്തൂറ്റ് പറഞ്ഞു. നോൺകൺവേർട്ടിബിൾ ഡിബഞ്ചറിലൂടെ (എൻസിഡി) 700 കോടി രൂപ സമാഹരിക്കാനായി. ഈ കാലയളവിൽ നാല് പൊതുമേഖല ബാങ്കുകളുമായി ബിസിനസ്സ് ബന്ധം സ്ഥാപിക്കുകയും 23 ശാഖകളും 5 സോണൽ ഓഫീസുകളും ആരംഭിക്കുകയും ചെയ്തു. ഡിജിറ്റൽ നവീകരണം പൂർത്തിയാക്കി 75 ശതമാനത്തിന്റെ അധിക വളർച്ച കൈവരിക്കുകയാണ് അടുത്ത സാമ്പത്തിക വർഷത്തെ ലക്ഷ്യം. 100 പുതിയ ശാഖകളും ആരംഭിക്കും. ഓരോ ശാഖയുടെയും ശരാശരി ബിസിനസ്സ് രണ്ടരകോടിയെന്നത് 4 കോടിയായി ഉയർത്താനുള്ള പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നതെന്നും കമ്പനി അറിയിച്ചു.

from money rss https://bit.ly/2TgwHPq
via IFTTT

Monday 28 June 2021

ഫ്രാങ്ക്‌ളിന് താൽക്കാലികാശ്വാസം: സെബിയുടെ ഉത്തരവ് ഭാഗികമായി സ്റ്റേചെയ്തു

ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവർത്തനം മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് സെബിയുടെ നടപടിക്ക് ഭാഗികമായി സ്റ്റേ. സെക്യൂരിറ്റീസ് അപ്പലറ്റ ട്രിബ്യൂണലാണ് ഫ്രാങ്ക്ളിൻ ടെംപിൾടണ് അനുകൂലമായി ഇടക്കാല ഉത്തവിട്ടത്. രണ്ടുവർഷത്തേയ്ക്ക് പുതിയതായി ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾ തുടങ്ങുന്നതിന് വിലക്കേർപ്പെടുത്തിയതിനാണ് സ്റ്റേ ലഭിച്ചത്. ഫണ്ട് മാനേജുമെന്റ് ചാർജിനത്തിൽ ഈടാക്കിയ തുകയായ 512 കോടി രൂപ നിക്ഷേപിക്കുന്നതിനും എഎംസിക്ക് ആശ്വാസം ലഭിച്ചു. നിക്ഷേപിക്കേണ്ടതുക 250 കോടിയായി കുറയ്ക്കുകയാണ് ചെയ്തത്. 20വർഷത്തിലേറെയായി ഫ്രാങ്ക്ളിൻ ടെംപിൾടൺ മ്യൂച്വൽ ഫണ്ട് രാജ്യത്ത് പ്രവർത്തിച്ചുവരുന്നതായി ട്രിബ്യൂണൽ നിരീക്ഷിച്ചു. പ്രവർത്തനം മരവിപ്പിച്ച ഫണ്ടുകളിൽ 10 വർഷത്തിലേറെ പഴക്കമുള്ളവയുമുണ്ട്. ഇതുവരെ മോശം ഫണ്ട് മാനേജുമെന്റായിരുന്നു ഈ ഫണ്ടുകളിലെന്ന് പരാതിയൊന്നു ലഭിച്ചിട്ടില്ലെന്നും ട്രിബ്യൂണലിന്റെ സ്റ്റേ ഉത്തരവിൽ പറയുന്നു. ഇക്വിറ്റി, ഡെറ്റ് പദ്ധതികളിലായി 48 ഫണ്ടുകളാണ് കമ്പനിക്കുള്ളത്. ഡെറ്റ് വിഭാഗത്തിൽമാത്രം 28 ഫണ്ടുകളുണ്ട്. ഇതിൽ ആറെണ്ണമാണ് പ്രവർത്തനംനിർത്തിയത്. 22 ഫണ്ടുകൾ ഇപ്പോഴും പ്രവർത്തിച്ചുവരുന്നുണ്ടെന്നും വിധിന്യായത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അന്തിമ തീരുമാനത്തിനായി അപ്പീൽ പരിഗണിക്കുന്നത് ഓഗസ്റ്റ് 30ലേയ്ക്ക് മാറ്റിവെച്ചു. 2020 ഏപ്രിൽ 23നാണ് ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവർത്തനം മരവിപ്പിക്കുന്നതായി ഫ്രാങ്ക്ളിൻ നിക്ഷേപകരെ അറിയിച്ചത്. മൂന്നുലക്ഷത്തിലേറെ നിക്ഷേപകരുടെ 25,000 കോടിയോളം രൂപയാണ് മൊത്തമുണ്ടായിരുന്ന നിക്ഷേപം. പലതവണയായി നിക്ഷേപത്തിൽ 17,000 കോടിയിലേറെ രൂപ കമ്പനി ഇതിനകം തിരിച്ചുകൊടുത്തു.

from money rss https://bit.ly/3dn1twO
via IFTTT

നേട്ടമില്ലാതെ സൂചികകൾ: നിഫ്റ്റി 15,850ന് താഴെ

മുംബൈ: കാര്യമായ നേട്ടമില്ലാതെ ചൊവാഴ്ചയുംവിപണി. സെൻസെക്സ് 7 പോയന്റ് നേട്ടത്തിൽ 52,742ലും നിഫ്റ്റി 6 പോയന്റ് നഷ്ടത്തിൽ 15,808ലുമാണ് വ്യാപാരം ആരംഭിച്ചത്. ഏഷ്യൻ വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. അദാനി പോർട്സ്, ഏഷ്യൻ പെയിന്റ്സ്, വിപ്രോ, ഐഒസി, എൽആൻഡ്ടി, എൻടിപിസി, റിലയൻസ്, ടിസിഎസ്, ടാറ്റ മോട്ടോഴ്സ്, യുപിഎൽ, എച്ച്സിഎൽ ടെക്, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. എച്ച്ഡിഎഫ്സി ലൈഫ്, ബ്രിട്ടാനിയ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഹിൻഡാൽകോ, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക്, ഗ്രാസിം തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിൽ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ഐആർസിടിസി, രുചി സോയ, കൊച്ചിൻ മിനറൽസ്, സിന്റക്സ് ഇൻഡസ്ട്രീസ്, സുസ് ലോൺ എനർജി തുടങ്ങിയ കമ്പനികളാണ് പാദഫലം ചൊവാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3dmUu74
via IFTTT

കപ്പൽ സർവീസുകളില്ല: സംസ്ഥാനത്ത് കോടികളുടെ ഉത്പന്നങ്ങൾ കെട്ടിക്കിടക്കുന്നു

മട്ടാഞ്ചേരി: യൂറോപ്പിലേക്കും അമേരിക്കയിലേക്കും ചൈനയിലേക്കും വേണ്ടത്ര കപ്പൽ സർവീസുകളില്ലാത്തതിനാൽ സംസ്ഥാനത്തെ വ്യാവസായിക-വാണിജ്യ മേഖലയിൽ കനത്ത പ്രതിസന്ധി. ഈ രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതിനുള്ള ഉത്പന്നങ്ങൾ വൻതോതിൽ സംസ്ഥാനത്തെ ഫാക്ടറികളിൽ കെട്ടിക്കിടക്കുകയാണ്. കൊച്ചിയിലേക്കു വരുന്ന കപ്പലുകളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായിട്ടില്ലെങ്കിലും കൂടുതൽ ചരക്ക് കയറ്റിപ്പോകുന്ന മേഖലയുമായി ബന്ധപ്പെടുത്തിയുള്ള കപ്പലുകൾ കാര്യമായി എത്തുന്നില്ല. യൂറോപ്പിലേക്കും ചൈനയിലേക്കും അമേരിക്കയിലേക്കും നേരിട്ടുള്ള കപ്പൽ സർവീസുകൾ കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം. നയപരമായ കാരണങ്ങളാൽ ചൈനയുമായുള്ള വ്യാപാര ബന്ധങ്ങൾക്ക് അടുത്തകാലത്ത് തടസ്സങ്ങളുണ്ടായി. ഇത് ചൈനയിലേക്കുള്ള കപ്പൽ സർവീസുകളെ ബാധിച്ചു. കൊച്ചി ഉൾപ്പെടെ രാജ്യത്തെ പ്രധാന തുറമുഖങ്ങളിലേക്കുള്ള കപ്പൽ സർവീസുകളെല്ലാം ചൈന വെട്ടിക്കുറച്ചിരിക്കുകയാണ്. ചൈനയെ ബന്ധിപ്പിക്കുന്ന കപ്പൽ സർവീസുകൾ വഴിമാറിയതോടെ വ്യാപാര രംഗത്തെ അത് ബാധിച്ചിട്ടുണ്ട്. യൂറോപ്പ്, അമേരിക്ക, ചൈന തുടങ്ങിയ മേഖലയിലേക്ക് സർവീസ് നടത്തുന്നതിന് ഇന്ത്യൻ കപ്പലുകൾ തീരെയില്ല. ബഹുരാഷ്ട്ര കമ്പനികൾ മാത്രമാണ് ഈ മേഖലയിലുള്ളത്. അതുകൊണ്ട് വിദേശക്കമ്പനികൾ കനിയാതെ ഇത്തരം കപ്പൽ സർവീസുകൾ രാജ്യത്തെ തുറമുഖങ്ങളിലേക്ക് വരില്ല. രാജ്യത്തേക്കുള്ള ഇറക്കുമതി 20 ശതമാനം വരെ കുറഞ്ഞതായാണ് കപ്പൽ ഗതാഗത രംഗത്തുനിന്ന് ലഭിക്കുന്ന റിപ്പോർട്ട്. ഇറക്കുമതി കുറഞ്ഞതും കപ്പലുകളുടെ വരവിനെ ബാധിച്ചിട്ടുണ്ട്. കൊച്ചിയിലേക്ക് കപ്പലുകൾ എത്താത്തതിനാൽ കൊളംബോ വഴി കണ്ടെയ്നറുകൾ കയറ്റി അയയ്ക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും, തിരക്ക് മൂലം അതും സാധ്യമാകുന്നില്ല. യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലേക്ക് ഓരോ ആഴ്ചയിലും 600-ലേറെ കണ്ടെയ്നറുകൾ കേരളത്തിൽനിന്നുതന്നെ കയറ്റിയയ്ക്കാനുണ്ട്. ഇതൊക്കെ ഇപ്പോൾ കെട്ടിക്കിടക്കുകയാണ്. കാപ്പി, കശുവണ്ടി, കയർ, സുഗന്ധദ്രവ്യങ്ങൾ തുടങ്ങിയ പരമ്പരാഗത ഉത്പന്നങ്ങളാണ് കയറ്റി അയയ്ക്കാൻ കഴിയാതെ പോകുന്നത്. സമുദ്രോത്പന്നങ്ങളുടെ കയറ്റുമതി അടുത്ത മാസം മുതൽ ശക്തമാകും. കപ്പൽ സർവീസ് ഇല്ലാത്തത് അവയ്ക്കും തിരിച്ചടിയാകും. കൂടുതൽ ചരക്ക് പോകുന്ന യു.എസിലേക്കും യൂറോപ്പിലേക്കും കേരളത്തിൽനിന്ന് എല്ലാ ആഴ്ചയിലും കപ്പൽ സർവീസുകൾ വേണമെന്ന് കൊച്ചിൻ പോർട്ട് യൂസേഴ്സ് ഫോറം ചെയർമാൻ പ്രകാശ് അയ്യർ ആവശ്യപ്പെട്ടു.

from money rss https://bit.ly/3yhBejF
via IFTTT

ധനമന്ത്രിയുടെ പ്രഖ്യാപനത്തിനിടെ സെൻസെക്‌സ് 189 പോയന്റ് നഷ്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: ധനമന്ത്രി നിർമല സീതാരാമൻ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചെങ്കിലും വിപണിയിൽ നേട്ടംനിലനിർത്താനായില്ല. സെൻസെക്സ് 189.45 പോയന്റ് താഴ്ന്ന് 52,735.59ലും നിഫ്റ്റി 45.70 പോയന്റ് നഷ്ടത്തിൽ 15,814.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കോവിഡിന്റെ മൂന്നാംതരംഗം മുൻകൂട്ടികണ്ടുകൊണ്ടുള്ള പ്രഖ്യാപനങ്ങളാണ് പ്രധാനമായും ധനമന്ത്രി നടത്തിയത്. കോവിഡ് ഏറ്റവുംകൂടുതൽ ബാധിച്ച സെക്ടറുകൾക്ക് 1.1 ലക്ഷംകോടി രൂപയുടെ വായ്പ പദ്ധതിയും പ്രഖ്യാപനത്തിൽ ഉൾപ്പെടുന്നു. വ്യാപാരത്തിന്റെ തുടക്കത്തിൽ സെൻസെക്സ് എക്കാലത്തെയും ഉയരമായ 53,126ലെത്തിയെങ്കിലും നേട്ടം നിലനിർത്താനായില്ല. എച്ച്ഡിഎഫ്സി ലൈഫ്, ടൈറ്റാൻ കമ്പനി, ടിസിഎസ്, ശ്രീ സിമെന്റ്സ്, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. ഡിവീസ് ലാബ്, ഡോ.റെഡ്ഡീസ് ലാബ്, ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. നിഫ്റ്റി പൊതുമേഖല ബാങ്ക്, ഫാർമ, മെറ്റൽ സൂചികകൾ 1-2ശതമാനം ഉയർന്നു. ഐടി, എനർജി, ഇൻഫ്ര സൂചികകൾ സമ്മർദംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ 0.4ശതമാനത്തോളം നേട്ടമുണ്ടാക്കുകയുംചെയ്തു. വിപണിയിൽ ഇന്ന് ലിസ്റ്റ്ചെയ്ത രണ്ട് ഓഹരികളും മികച്ചനേട്ടം നിക്ഷേപകന് നേടിക്കൊടുത്തു. ദോഡ്ല ഡയറി 28ശതമാനം ഉയർന്ന് 609 രൂപ നിലവാരത്തിലാണ് ക്ലോസ്ചെയ്തത്. 428 രൂപയായിരുന്നു ഇഷ്യു പ്രൈസ്. കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഓഹരി 22ശതമാനം ഉയർന്ന് 987.5 രൂപയിലാണ് ക്ലോസ്ചെയ്തത്. 825 രൂപയായിരുന്നു ഇഷ്യുവില.

from money rss https://bit.ly/3x5TCvt
via IFTTT

സ്വർണത്തിൽനിന്ന് ക്രിപ്‌റ്റോകറൻസിയിലേയ്ക്ക്: നിക്ഷേപം 4000 കോടി ഡോളറായി

പരമ്പരാഗത നിക്ഷേപമാർഗമായ സ്വർണത്തിൽനിന്ന് നിക്ഷേപകർ വൻതോതിൽ ക്രിപ്റ്റോകറൻസിയിലേയ്ക്ക് കൂടുമാറുന്നതായി റിപ്പോർട്ട്. ലോകത്തിലെതന്നെ ഏറ്റവുംകൂടുതൽ സ്വർണനിക്ഷേപമുള്ള(25,000ടൺ)രാജ്യമാണ് ഇന്ത്യ. കഴിഞ്ഞവർഷം 20 കോടി ഡോളറിൽനിന്ന് ക്രിപ്റ്റോയിലെ നിക്ഷേപം 4000 കോടി ഡോളറായി ഉയർന്നുവെന്ന്, ക്രിപ്റ്റോകറൻസികൾക്കായി സോഫ്റ്റ് വെയർ സേവനം ഉൾപ്പടെയുളളവ നൽകുന്ന സ്ഥാപനമായ ചെയിനലാസിസ് പറയുന്നു. ചെറുപ്പക്കാരായ നിക്ഷേപകരാണ് സ്വർണത്തെ വിട്ട് ക്രിപ്റ്റോയിൽ കോടികൾ മുടക്കുന്നത്. 34 വയസ്സിന് താഴെയുള്ളവർക്ക് സ്വർണത്തോടുള്ള താൽപര്യംകുറഞ്ഞതായി വേൾഡ് ഗോൾഡ് കൗൺസിൽ പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. ക്രിപ്റ്റോകറൻസികളിൽ നിക്ഷേപം നടത്തുന്നവരുടെ എണ്ണം രാജ്യത്ത് 1.5 കോടിയിലേറെയായതായാണ് റിപ്പോർട്ടുകൾ. യുഎസിൽ 2.3 കോടി പേരും യുകെയിൽ 23 ലക്ഷംപേരുമാണ് ഡിജിറ്റൽ കറൻസികളിൽ നിക്ഷേപം നടത്തുന്നത്. ക്രിപ്റ്റോകറൻസികളിലെ പ്രതിദിന വ്യാപാരം ഒരുവർഷത്തിനിടെ 1.06 കോടി ഡോളറിൽനിന്ന് 10.2 കോടി ഡോളറിലേയ്ക്ക് ഉയർന്നു. 2018ലെ ഉത്തരവ് റദ്ദാക്കിയെങ്കിലും ക്രിപ്റ്റോകറൻസികൾ അംഗീകരിക്കുന്നതിന് വിദൂരഭാവിയിൽപോലുംസാധ്യതകളില്ലാത്തത് നിക്ഷേപകരെ ആശങ്കയിലാക്കുന്നുണ്ട്. നികുതി നിയമങ്ങളില്ലാത്തതാണ് ആശങ്കക്ക് മറ്റൊരുകാരണം. ക്രിപ്റ്റോകറൻസിയിൽ വൻതോതിൽ ഇടപാട് നടത്തിയാൽ ആദായ നികുതി പരിശോധനകൾ ഉണ്ടായേക്കാമെന്ന് ആശങ്കപ്പെടുന്നവരുമുണ്ട്. നിരോധനംവന്നാൽ വിദേശ രാജ്യങ്ങളിലേയ്ക്ക് ട്രേഡിങ്മാറ്റാനാണ് പലരും ലക്ഷ്യമിടുന്നത്.

from money rss https://bit.ly/3AfATjh
via IFTTT

മഹാമാരിക്കാലത്ത് നേട്ടമുണ്ടാക്കിയ ഏതൊക്കെ ഓഹരികളിൽനിന്ന് ലാഭമെടുക്കാം?

സൗജന്യവാക്സിൻ വേഗംതന്നെ നൽകുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ആഴ്ചയ്ക്ക് മികച്ച തുടക്കം നൽകി. രാജ്യത്തെ ഭൂരിപക്ഷം പ്രദേശങ്ങളിലും ഈ വർഷംതന്നെ വാക്സിൻ ലഭിക്കുമെന്ന പ്രതീക്ഷ ഓഹരി വിപണിക്കും ഉണർവു പകർന്നു. വാക്സിന്റെ ഉൽപാദനക്ഷമത വർധിപ്പിക്കുകയും കയറ്റുമതി നിർത്തുകയും ചെയ്തിരുന്നതിനാൽ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം അപ്രതീക്ഷിതമായിരുന്നില്ല. അത് വിപണിക്ക് ആവേശം പകരുകയും സാമ്പത്തിക വീണ്ടടുപ്പ് പ്രതീക്ഷച്ചിലും നേരത്തേതന്നെ നടക്കുമെന്ന പ്രതീതി ജനിപ്പിക്കുകയും ചെയ്തു. യുഎസ് നയപ്രഖ്യാപനം കാരണം അന്തർദേശീയ വിപണി പ്രതികൂലാവസ്ഥയിലായിരുന്നിട്ടും ഇന്ത്യൻ വിപണി നല്ല പ്രകടനം കാഴ്ചവെച്ചു. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയും ഇന്ത്യൻ ഓവർസീസ് ബാങ്കും സ്വകാര്യവൽക്കരിക്കുമെന്ന സർക്കാർ റിപ്പോർട്ട് പുറത്തു വന്നതോടെ പൊതുമേഖലാ ബാങ്കുകളുടെ പ്രകടനം ഉയർന്നു. മെച്ചപ്പെട്ട സാമ്പത്തിക കണക്കുകളുടെ പ്രഖ്യാപനം ഈ രംഗത്ത് വീണ്ടെടുപ്പ് ഉറപ്പാക്കിയതിനാൽ വിദേശ വിപണികൾ തിരിച്ചുവരവുനടത്തി. ഭാവിയിൽ യുഎസ് ധനനയത്തിൽ മാറ്റമുണ്ടായാലും അതിനെ മറികടക്കാൻ വിപണി പര്യാപ്തമായിട്ടുണ്ട്. യുഎസ് കേന്ദ്ര ബാങ്കുദ്യോഗസ്ഥരുടെ പ്രഖ്യാപനങ്ങൾ ഉൾക്കൊണ്ട് ആഗോള നിക്ഷേപക സമൂഹം മെച്ചപ്പെട്ട കണക്കുകൾക്കായി ഉറ്റുനോക്കാനും തുടങ്ങി. കോവിഡ് ഭീഷണിയും വിലക്കയറ്റ സമ്മർദ്ദവും താൽക്കാലിക പ്രതിഭാസം മാത്രമാണെന്നും നിയന്ത്രണ വിധേയമാണെന്നും യുഎസ് കേന്ദ്ര ബാങ്ക് ചെയർമാൻ യുഎസ് കോൺഗ്രസിൽ നടത്തിയ പ്രഖ്യാപനം വിപണിക്കു ഗുണകരമായി. നയപരമായ പിന്തുണ തുടരുമെന്ന പ്രതിജ്ഞ ബോണ്ട് യീൽഡിലെ കുത്തനെയുള്ള ഉയർച്ച നിയന്ത്രിച്ചു. എക്കാലത്തേയും ഉയർന്ന നിലവാരത്തിലെത്തിയശേഷം അഭ്യന്തര വിപണിയിൽ അസ്ഥിരത തിരിച്ചെത്തി. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഓഹരികൾ വാരാന്ത്യത്തിൽ ദുർബ്ബലമായത് ഇതിന് ആക്കംകൂട്ടി. വലിയ പ്രതീക്ഷകളായിരുന്നതിനാൽ ഓഹരി പങ്കാളികൾക്ക് സ്വാഭാവികമായും നിരാശയുണ്ടായി. കൂടുതൽ ഉത്തേജക നടപടികൾ ഉണ്ടാകാതിരുന്നതിനാൽ ഏകീകരണം തുടർന്നു. ഈ വാരാന്ത്യത്തിൽ വിദേശ നിക്ഷേപകരുടെ വിൽപനയും വർധിച്ചു. ഇങ്ങനെയൊക്കെ ആണെങ്കിലും ഓഹരി വിപണിയുടെ പ്രകടനം ഓഹരികളും മേഖലകളും തിരിച്ചായിരുന്നു. സ്വകാര്യവൽക്കരണ പ്രഖ്യാപനംമൂലം പാതുമേഖലാ ബാങ്കുകൾക്കു ലഭിച്ച ഗുണം മാറ്റിനിർത്തിയാൽ, വാഹനമേഖലയും ഉപഭോക്തൃ ഉൽപന്നമേഖലയും മെച്ചപ്പെട്ട പ്രകടനം കാഴ്ച വെച്ചു. നിയന്ത്രണങ്ങൾ നീങ്ങുന്നതോടെ കാര്യങ്ങൾ കൂടുതൽ മെച്ചപ്പെടുമെന്ന പ്രതീക്ഷയിൽ കമ്പനികൾ ഉൽപാദനവർധനവും ആലോചിക്കുന്നുണ്ട്. യുഎസ് ഡോളറുമായുള്ള താരതമ്യത്തിൽ ഇന്ത്യൻ രൂപയ്ക്കുണ്ടായ നഷ്ടത്തിന്റെ ഗുണംലഭിച്ചത് ഐടി മേഖലയുടെ പ്രകടനംമെച്ചപ്പെടുത്തി. യുഎസ് കേന്ദ്ര ബാങ്ക് പണനയത്തിലുണ്ടാക്കിയ ഭേദഗതിയും ബോണ്ട് യീൽഡിലെ വർധനയും ഗുണംചെയ്തതിനാൽ വർഷത്തിലുടനീളം ഈ നേട്ടം നിലനിൽക്കുമെന്നുതന്നെ കരുതാം. വിദേശ നിക്ഷേപങ്ങളുടെ വിറ്റഴിക്കലിനും ഇന്ത്യൻ രൂപയുടെ ഇടിവിനും ഇതുകാരണമാകും. ടെക്നോളജി കേന്ദ്രീകൃത സൂചികയായ നാസ്ദാക് റിക്കർഡുയരത്തിലെത്തി. എക്കാലത്തേയും ഉയർന്ന തലത്തിൽനിന്ന് വിപണിയുടെ പ്രകടനം ഇവിടുന്നങ്ങോട്ട് എങ്ങനെ ആയിരിക്കും എന്നതാണ് മുഖ്യമായചോദ്യം. മഹാമാരിയുടെകാലത്തെ കുതിപ്പിൽനിന്നു ലഭിച്ച പണത്തിന്റെ ഒരംശം വീട്ടിൽ കൊണ്ടു പോകുന്നതാണ് നല്ലത്. വലിയ തിരുത്തലിനു സാധ്യത കുറവായതിനാൽ ഓഹരികളും മേഖലകളും നോക്കി ഭാഗികമായി മാത്രമേ ലാഭമെടുക്കാവൂ. ഏകീകരണത്തിന്റെ കാലഘട്ടം വേഗംകടന്നു പോകും. താഴ്ന്ന പലിശനിരക്കും പുരോഗമനപരമായ നയങ്ങളും കാരണം വിശാലവിപണി ശക്തമായിത്തന്നെ നിലകൊള്ളും. ആയാസമില്ലാതെ പണം എന്നനയം പെട്ടെന്നൊന്നും മാറില്ല. നിയന്ത്രണങ്ങൾ അവസാനിക്കുന്നതിന്റെ ഗുണം പല ഓഹരികൾക്കും മേഖലകൾക്കും ലഭിക്കും. പ്രത്യേകിച്ച് അഭ്യന്തര വിപണി കേന്ദ്രകൃതമായ കുടിയവിലകൾ ഉള്ളതും താഴ്ന്ന നേട്ട അടിത്തറയുള്ളതുമായ അഭ്യന്തര വിപണി കേന്ദ്രകൃത ഓഹരികൾ. മഹാമാരിയിൽനിന്നും വിദേശ നിക്ഷേപങ്ങളിൽനിന്നും ഗുണമുണ്ടാക്കിയ ഓഹരികളിൽ നിന്നാണ് ലാഭമെടുപ്പു നടത്തേണ്ടത്. പോർട്ഫോളിയോ സന്തുലനം പ്രധാനമാണ്. ഗുണനിലവാരമുള്ള ഓഹരികൾ, പ്രതിരോധ, കയറ്റുമതി രംഗങ്ങൾ, നിയന്ത്രണങ്ങൾ നീക്കിയതിന്റെ മെച്ചം ലഭിക്കുന്ന മേഖലകൾ എന്നിങ്ങനെയാണ് ഓഹരികൾ തെരഞ്ഞെടുക്കേണ്ടത്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണവിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/3y3eDH5
via IFTTT

Sunday 27 June 2021

പഴയ നാണയങ്ങളുടെ പേരിൽ തട്ടിപ്പ്‌: മുന്നറിയിപ്പുമായി പോലീസ്

തൃശ്ശൂർ: പഴയ നാണയങ്ങൾക്കും കറൻസികൾക്കും ലക്ഷങ്ങൾ മൂല്യമുണ്ടെന്ന് പ്രചാരണംനടത്തി ഒട്ടേറെ പേരെ ചതിയിൽപ്പെടുത്തുന്ന സംഘം സജീവം. അത്തരം തട്ടിപ്പിൽ ജനങ്ങൾ പെട്ടുപോകാതിരിക്കാൻ ജാഗ്രതാ നിർദേശവുമായി ട്വിറ്ററും ഫെയ്സ്ബുക്കും ഉപയോഗിച്ച് കേരള പോലീസ് രംഗത്തെത്തി. ഓൺലൈനിലൂടെ പഴയനാണയങ്ങൾക്ക് പകരം വലിയ തുക പ്രതിഫലം ലഭിക്കുമെന്ന തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചാണ് തട്ടിപ്പിന്റെ തുടക്കം. ലക്ഷങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിൽ പഴയ ഒരുരൂപ വിൽപ്പനയ്ക്കുണ്ടെന്ന് അറിയിച്ച ബെംഗളൂരു സ്വദേശി വീട്ടമ്മയ്ക്ക് നഷ്ടമായത് ഒരു ലക്ഷത്തിലേറെ രൂപ. ഓൺലൈനിലെ പരസ്യം കണ്ട് തൻറെ കൈയിലുള്ള 1947-ലെ നാണയം വിൽപ്പനയ്ക്ക് വെച്ചപ്പോൾ 10 ലക്ഷം രൂപയാണ് അതിന് തട്ടിപ്പുകാർ മോഹവിലയിട്ടത്. പിന്നീട് ഒരു കോടി വരെയായി വാഗ്ദാനം. തുടർന്ന് വീട്ടമ്മയുടെ ഫോൺ നമ്പർ സംഘടിപ്പിച്ച് നാണയം വിൽക്കുന്നോ എന്ന് ചോദിച്ച് ബന്ധപ്പെട്ടു. വീട്ടമ്മ വാക്കാൽ കച്ചവടം ഉറപ്പിച്ചു. തൻറെ ബാങ്ക് അക്കൗണ്ട് വിവരങ്ങളുൾപ്പെടെ നൽകുകയും ചെയ്തു. ഒരു കോടി രൂപ കൈമാറ്റം ചെയ്യണമെങ്കിൽ ആദായ നികുതിയായി ഒരു ലക്ഷത്തിലേറെ രൂപ അടയ്ക്കേണ്ടിവരുമെന്ന് തട്ടിപ്പുകാർ അറിയിച്ചു. അത് വിശ്വസിച്ച് പലതവണയായി ഒരു ലക്ഷത്തിലേറെ രൂപ കൈമാറി. എന്നാൽ പിന്നീട് മറുഭാഗത്തുനിന്ന് പ്രതികരണമില്ലാതായപ്പോഴാണ് പണം തട്ടാനുള്ള കെണിയായിരുന്നെന്ന് മനസ്സിലാക്കിയതും പോലീസിൽ പരാതിപ്പെട്ടതും. കേരളത്തിലും ഇത്തരം തട്ടിപ്പ് നടക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.

from money rss https://bit.ly/3x5bkzd
via IFTTT

വിപണിയിൽ നേട്ടത്തോടെ തുടക്കം: നിഫ്റ്റി 15,900ത്തിനരികെ

മുംബൈ: വ്യാപാര ആഴ്ചയുടെ തുടക്കത്തിൽ ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 15,900നരികെയെത്തി. സെൻസെക്സ് 130 പോയന്റ് ഉയർന്ന് 53,055ലും നിഫ്റ്റി 39 പോയന്റ് നേട്ടത്തിൽ 15,899ലുമാണ് വ്യാപാരം ആരംഭിച്ചത്. ഒഎൻജിസി, സിപ്ല, ഗ്രാസിം, ഡിവീസ് ലാബ്, ഡോ.റെഡ്ഡീസ് ലാബ്, ഏഷ്യൻ പെയിന്റ്സ്, എൻടിപിസി, അദാനി പോർട്സ്, ആക്സിസ് ബാങ്ക്, ഹീറോ മോട്ടോർകോർപ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, നെസ് ലെ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. എച്ച്ഡിഎഫ്സി ലൈഫ്, ടൈറ്റാൻ കമ്പനി, ടിസിഎസ്, കോൾ ഇന്ത്യ, എൽആൻഡ്ടി, ഭാരതി എയർടെൽ, ഐഒസി, മാരുതി സുസുകി, അൾട്രടെക് സിമെന്റ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. 1.8ശതമാനം നേട്ടത്തോടെ നിഫ്റ്റി പൊതുമേഖല ബാങ്ക് സൂചികയാണ് മുന്നിൽ. നാൽകോ, ഫ്യൂച്ചർ ലൈഫ് സ്റ്റൈൽ, സീ മീഡിയ ഉൾപ്പടെ 300 കമ്പനികളാണ് പാദഫലം തിങ്കളാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/35TOezC
via IFTTT

ഒരു ജില്ല, ഒരു ഉത്പന്നം:10 ലക്ഷം രൂപ വരെ സബ്‌സിഡി

ഒരു ജില്ല, ഒരു ഉത്പന്നം എന്ന രീതിയിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് 10 ലക്ഷം രൂപ വരെ സബ്സിഡി നൽകുന്ന പദ്ധതി വളരെയേറെ ആകർഷകമാണ്. കാർഷിക മേഖലയുടെ പുരോഗതി, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, ഈ രംഗത്തെ സാങ്കേതികക്ഷമത ഉയർത്തൽ എന്നിവയൊക്കെ ലക്ഷ്യംെവച്ചുകൊണ്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കിവരുന്ന പദ്ധതിയാണ് 'പ്രൈംമിനിസ്റ്റേഴ്സ് സ്കീം ഫോർ ഫോർമലൈസേഷൻ ഓഫ് മൈക്രോ ഫുഡ് പ്രോസസിങ് എന്റർപ്രൈസസ് (പി.എം.-എഫ്.എം.ഇ.)'. അഞ്ചു വർഷത്തേക്കാണ് പദ്ധതി നടപ്പാക്കുന്നത്. 2020-21 മുതൽ 2024-25 വരെ 10,000 കോടി രൂപയാണ് ഇതിനായി കേന്ദ്ര സർക്കാർ വകയിരുത്തിയിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ 6:4 അനുപാതത്തിൽ പദ്ധതി നടപ്പാക്കും. കേരളത്തിൽ10 ഉത്പന്നങ്ങൾ ഓരോ ജില്ലയിലെയും മുഖ്യ വിളകളെ മൂല്യവർധന വരുത്തി അതിനെ വളർത്തിക്കൊണ്ടുവരിക എന്നതാണ് 'ഒരു ജില്ല, ഒരു ഉത്പന്നം' എന്ന പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. കേരളത്തിൽ ഇതനുസരിച്ച് 14 ജില്ലകൾക്കാകെ 10 കാർഷിക വിളകളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. തിരുവനന്തപുരം-മരച്ചീനി, കൊല്ലം-മരച്ചീനിയും മറ്റ് കിഴങ്ങുവിളകളും, പത്തനംതിട്ട-ചക്ക, ആലപ്പുഴ-നെല്ല്, തൃശ്ശൂർ-നെല്ല്, എറണാകുളം-കൈതച്ചക്ക, ഇടുക്കി, കോട്ടയം - കൈതച്ചക്ക, സുഗന്ധവ്യഞ്ജനങ്ങൾ, പാലക്കാട്-ഏത്തക്കായ, മലപ്പുറം-നാളികേരം, കോഴിക്കോട്-നാളികേരം, വയനാട്-പാൽ, കണ്ണൂർ-വെളിച്ചെണ്ണ, കാസർകോട്-ചിപ്പിയും അനുബന്ധ ഇനങ്ങളും. ഇത്തരം അസംസ്കൃത വസ്തുക്കൾ കൂടുതൽ മൂല്യവർധിതമാക്കാനാണ് ഇപ്പോൾ വലിയ തോതിൽ സബ്സിഡി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. പുതു സംരംഭങ്ങൾക്ക് മാത്രമല്ല ആനുകൂല്യം വ്യക്തിഗത സംരംഭങ്ങൾക്ക് അവരുടെ പദ്ധതി ചെലവിന്റെ 35 ശതമാനം, പരമാവധി 10 ലക്ഷം രൂപ വരെ സബ്സിഡി നൽകാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. പുതു സംരംഭങ്ങൾക്കുള്ള സബ്സിഡി 'ഒരു ജില്ല, ഒരു ഉത്പന്നം' എന്ന ഗണത്തിൽ വരുന്ന സംരംഭങ്ങൾക്കു മാത്രമാണ് ലഭിക്കുക. എന്നാൽ, നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സംരംഭങ്ങൾ ഏതുതന്നെ ആയിരുന്നാലും (കാർഷിക-ഭക്ഷ്യസംസ്കരണ മേഖലയിൽ) ആനുകൂല്യത്തിന് അർഹതയുണ്ട്. അത്തരം സംരംഭങ്ങളുടെ വികസനം, വൈവിധ്യവത്കരണം, ആധുനികവത്കരണം എന്നിവയിലുള്ള നിക്ഷേപങ്ങൾ കണക്കാക്കി സബ്സിഡി നൽകും. 10 ലക്ഷം രൂപ മുതൽ 25 ലക്ഷം രൂപ വരെ നിക്ഷേപം വരുന്ന സൂക്ഷ്മ സംരംഭങ്ങളാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഓൺലൈൻ അപേക്ഷ കേന്ദ്ര ഭക്ഷ്യസംസ്കരണ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് ആയ mofpi.nic.in/pmfme വഴി വേണം അപേക്ഷ സമർപ്പിക്കാൻ. ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് വായ്പ അനുവദിക്കുന്ന മുറയ്ക്ക് അപേക്ഷ സമർപ്പിക്കാം. തിരിച്ചറിയൽ രേഖകൾക്കു പുറമെ വിശദമായ പദ്ധതി രൂപരേഖയും ബാങ്കിന്റെ റിപ്പോർട്ടും മറ്റ് രേഖകളും സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കുന്നതിനു വേണ്ട കൈത്താങ്ങ് സഹായം ജില്ലാ വ്യവസായ കേന്ദ്രങ്ങൾ, താലൂക്ക് വ്യവസായ ഓഫീസുകൾ, ബ്ലോക്ക് പഞ്ചായത്ത്/കോർപ്പറേഷൻ/മുനിസിപ്പാലിറ്റി തലത്തിലുള്ള വ്യവസായ വികസന ഓഫീസർമാർ എന്നിവരിൽനിന്നു ലഭിക്കും. കാർഷിക പുരോഗതിക്കും നിലനില്പിനും ആ മേഖലയിലുള്ള വ്യവസായ വികസനം അത്യന്താപേക്ഷിതമാണ്. അത് കാർഷിക ഉത്പന്നങ്ങൾക്ക് നല്ല വില ഉറപ്പുവരുത്തും. കൂടുതൽ തൊഴിലവസരങ്ങളും ലഭ്യമാക്കും. കേരളത്തിൽ ഈ വർഷം 108 പുതു സംരംഭങ്ങൾ എങ്കിലും ഈ പദ്ധതിയിലൂടെ യാഥാർത്ഥ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിനായി 4.50 കോടി രൂപ സംസ്ഥാന സർക്കാർ വകയിരുത്തിയിട്ടുണ്ട്. പദ്ധതി നടപ്പാക്കുന്നതിന് ജില്ലാതലത്തിൽ പുതിയ സമിതിക്ക് രൂപം നൽകിയിട്ടുമുണ്ട്. ഫുഡ് ടെക്നോളജിസ്റ്റുകൾ അടങ്ങുന്നതാണ് ജില്ലാതല സമിതി. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയാണ് ദേശീയതലത്തിൽ ഈ പദ്ധതി നടത്തിപ്പിന് നോഡൽ ബാങ്ക്. ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ, സ്വയംസഹായ സംഘങ്ങൾ എന്നിവയ്ക്കും ഈ പദ്ധതി പ്രകാരം ആനുകൂല്യങ്ങൾ ലഭിക്കും. യോഗ്യതാ മാനദണ്ഡങ്ങൾ അപേക്ഷകർക്ക് 18 വയസ്സ് പൂർത്തിയായിരിക്കണം. എട്ടാം ക്ളാസ് ജയിച്ചവരെങ്കിലും ആകണം. പ്രൊപ്രൈറ്ററി/പാർട്ണർഷിപ്പ് സ്ഥാപനങ്ങൾക്ക് മാത്രമാണ് അർഹത. ക്രെഡിറ്റ് ലിങ്ക്ഡ് കാപ്പിറ്റൽ സബ്സിഡി എന്ന നിലയിലാണ് ആനുകൂല്യം നൽകുക. അതായത് ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് വായ്പ എടുക്കുന്നവർക്ക് മാത്രമായിരിക്കും അർഹത. കുറഞ്ഞത് 10 ശതമാനം തുകയെങ്കിലും സംരംഭകന്റെ വിഹിതമായി കണ്ടെത്തണം. chandrants666@gmail.com

from money rss https://bit.ly/3jme8nI
via IFTTT

Saturday 26 June 2021

കനത്ത ചാഞ്ചാട്ടം പ്രകടം: അടുത്തയാഴ്ചയും നേട്ടം ആവർത്തിക്കുമോ?

കനത്ത ചാഞ്ചാട്ടംനേരിട്ടെങ്കിലും ജൂൺ 25ന് അവസാനിച്ച ആഴ്ചയിലും ഓഹരി സൂചികകളിൽ നേട്ടംതുടർന്നു. ബിഎസ്ഇ സെൻസെക്സ് 580.59 പോയന്റ് (1.10ശതമാനം)നേട്ടത്തിൽ 52,925.04ലിലും നിഫ്റ്റി 177.05(1.12ശതമാനം)ഉയർന്ന് 15,860.4 നിലവാരത്തിലുമെത്തി. റെക്കോഡ് ഉയരംകുറിച്ച് ജൂൺ 22ന് സെൻസെക്സ് 53,057.11ലെത്തുകയുംചെയ്തു. ബിഎസ്ഇ ലാർജ് ക്യാപ് സൂചിക ഒരുശതമാനമാണ് നേട്ടമുണ്ടാക്കിയത്. മാരുതി സുസുകി, പിരമൾ എന്റർപ്രൈസസ്, ടാറ്റ സ്റ്റീൽ, ഐസിഐസിഐ പ്രൂഡൻഷ്യൽ, ബന്ധൻ ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ മുന്നിലെത്തിയത്. റിലയൻസ് ഇൻഡസ്ട്രീസ്, എസ്ബിഐ കാർഡ്സ്, ഗോദ്റേജ് കൺസ്യൂമർ പ്രൊഡക്ട്സ് തുടങ്ങിയ ഓഹരികൾ നഷ്ടംനേരിട്ടു. ഈകാലയളവിൽ ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.4ശതമാനം നേട്ടമുണ്ടാക്കി. ഭാരത് ഇലക്ട്രോണിക്സ്, ജിഎംആർ ഇൻഫ്ര, മാക്സ് ഫിനാൻഷ്യൽ സർവീസസ്, ആദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയിൽ, അദാനി ഗ്രീൻ എനർജി തുടങ്ങിയ ഓഹരികളാണ് മികച്ചനേട്ടമുണ്ടാക്കിയത്. ജൂബിലന്റ് ഫയർവർക്സ്, ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി, സുപ്രീം ഇൻഡസ്ട്രീസ്, ഇന്ദ്രപ്രസ്ഥ ഗ്യാസ്, അദാനി ട്രാൻസ്മിഷൻ എന്നീ ഓഹരികൾ നഷ്ടത്തിലായി. ബിഎസ്ഇ സ്മോൾ ക്യാപ് സൂചികയിലും 1.4ശതമാനം നേട്ടമുണ്ടായി. സെക്ടറുകൾ പരിശോധിക്കുകയാണെങ്കിൽ നിഫ്റ്റി പൊതുമേഖല ബാങ്ക അഞ്ചുശതമാനത്തിലേറെ നേട്ടമുണ്ടാക്കിയതായി കാണാം. നിഫ്റ്റി മെറ്റൽ സൂചിക 3.4ശതമാനവും ഐടി 2.7ശതമാനവും എനർജി, മീഡിയ ഒരുശതമാനംവീതവും ഉയർന്നു. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ കഴിഞ്ഞ വ്യാപാര ആഴ്ചയിൽ 2,689.9 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളാകട്ടെ 4,729.17 കോടിയുടെ ഓഹരികൾ വാങ്ങിക്കൂട്ടുകയുംചെയ്തു. ജൂണിലെ മൊത്തം കണക്കെടുക്കുകയാണെങ്കിൽ വിദേശ സ്ഥാപനങ്ങൾ 3,162.86 കോടിയും ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 2,436.20 കോടിയും നിക്ഷേപിച്ചു. കഴിഞ്ഞയാഴ്ചയിൽ ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യത്തിൽ ഇടിവാണുണ്ടായത്. 32 പൈസയുടെ നഷ്ടം. 73.86 രൂപയായിരുന്നു ജൂൺ 25 ലെ ക്ലോസിങ് നിലവാരം. വരുംആഴ്ച ജൂൺ 25ന് അവസാനിച്ച ആഴ്ചയിൽ സെൻസെക്സും നിഫ്റ്റിയും നേട്ടമുണ്ടാക്കിയത് 1.1ശതമാനത്തോളമാണ്. അതേസമയം, മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 1.4ശതമാനവും ഉയർന്നു. പ്രധാന സൂചികകളെ മറികടന്നാണ് ഇടത്തരം-ചെറുകിട ഓഹരികളിലെ കുതിപ്പെന്ന് മനസിലാക്കാം. ഇടത്തരം-ചെറുകിട ഓഹരികളിലെ കുതിപ്പ് അടുത്തയാഴ്ച തുടരുമെന്ന സൂചനയാണ് ഇത് നൽകുന്നത്. അടിസ്ഥാന സൗകര്യവികസനം, ബാങ്ക്, ഉപഭോഗം, രാസവ്യവസായം, ചരക്കുനീക്കം എന്നീമേഖലകളിലാകും മുന്നേറ്റം പ്രകടമാകുക. കോവിഡ് ബാധിതരുടെ എണ്ണംകുറയുന്നതും വാക്സിനേഷൻ അതിവേഗത്തിൽ തുടരുന്നതും ലോക്ഡൗൺ പിൻവലിക്കുന്നതുമെല്ലാം സമ്പദ്ഘടനയ്ക്ക് ശുഭകരമാണ്. യുഎസ് ഫെഡ് റിസർവിന്റെ പ്രഖ്യാപനത്തെതുടർന്ന് വിദേശ നിക്ഷേപകർ കൂടൊഴിയുന്നതുമാത്രമാണ് വിപണിയിൽ നിലനിൽക്കുന്ന ഭീഷണി.

from money rss https://bit.ly/3wXX5fH
via IFTTT

അദാനിയും അംബാനിയും നേർക്കുനേർ: പടക്കളത്തിൽ ആർക്കാകും ജയം?

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദേശമായ ഗുജറാത്തിൽനിന്നുള്ളവരാണ് രണ്ട് ശതകോടീശ്വരന്മാരും. റിലയൻസിന്റെ സാമ്രാജ്യംഭരിക്കുന്ന മുകേഷ് അംബാനിയും അദാനി ഗ്രൂപ്പിന്റെ കിങ്മേക്കറായ ഗൗതം അദാനിയും.ഏഷ്യയിലെ രണ്ടാമത്തെ ധനികനായ വ്യക്തിയെന്ന സ്ഥാനം അംബാനിയെ പിന്നിലാക്കി ഈവർഷം ആദ്യം ഗൗതം അദാനി സ്വന്തമാക്കിയത് യാദൃശ്ചികമാകാം. എന്നാൽ, പുനരുപയോഗ ഊർജമേഖലയിൽ 2030ഓടെ ലോകത്തിലെ ഏറ്റവുംവലിയ ഉത്പാദകനാകാൻ ലക്ഷ്യമടുന്ന അദാനിക്ക് അംബാനി ചെക്ക് വെച്ചത് യാദൃശ്ചികമാകാനിടയില്ല. ഹരിത ഊർജമേഖലയിലേയ്ക്ക് കാലെടുത്തുവെയ്ക്കുകയാണ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ്. മൂന്നുവർഷത്തിനിടെ 75,000 കോടി രൂപ ഇതിനായി മുടക്കുമെന്ന് 44-ാമത്തെ വാർഷിക പൊതുയോഗത്തിൽ അംബാനി പ്രഖ്യാപിച്ചുകഴിഞ്ഞു. തന്റെ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ദൗത്യമാണ് ഏറ്റെടുക്കുന്നതെന്നും അദ്ദേഹം ഓഹരി ഉടമകളോട് പറഞ്ഞു. അംബാനിയെ സംബന്ധിച്ചെടുത്തോളം ഇതൊരു വൻമൂലധന നിക്ഷേപ പദ്ധതിയൊന്നുമല്ല. കോവിഡ് വ്യാപനത്തെതുടർന്ന് ലോകം പ്രതിസന്ധിനേരിട്ടപ്പോൾ 2020ൽ 44 ബില്യൺ ഡോളറാണ് വിദേശ നിക്ഷേപകരിൽനിന്ന് അദ്ദേഹം സമാഹരിച്ചത്. അതോടൊപ്പം റിലയൻസിനെ ഒരു രൂപപോലും കടമില്ലാത്ത കമ്പനിയാക്കുകയുംചെയ്തു. ബാലൻസ് ഷീറ്റിൽ 180 ബില്യൺ ഡോളർ വരുമാനമുള്ള കമ്പനിയായി റിലയൻസ് ഇതിനകംമാറിക്കഴിഞ്ഞു. സാമ്രാജ്യംപിടിച്ചകഥ ഒരുഡസനിലേറെ കമ്പനികളുടെ സാന്നിധ്യമുള്ള ടെലികോംമേഖലയിലേയ്ക്ക് വൻ ഓഫറുമായി ഒരു സുപ്രഭാതത്തിൽ കടന്നുകയറിയതാണ് ജിയോ. കേവലം അഞ്ചുവർഷംകൊണ്ട് 42 കോടിയിലേറെ വരിക്കാരെ സ്വന്തമാക്കി നിരവധി കമ്പനികളെ പാപ്പരാക്കാൻ ജിയോക്കുകഴിഞ്ഞു. ഗൂഗിളുമായി സഹകരിച്ച് ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ സ്മാർട്ട്ഫോൺ പുറത്തിറക്കാൻ ഒരുങ്ങുകയാണ് ജിയോ. ടെലികോം മേഖലയിലുള്ള അവശേഷിക്കുന്ന കമ്പനികൾക്ക് ഇനിയും പിടിച്ചുനിൽക്കണമെങ്കിൽ മറ്റെന്തെങ്കിലും തന്ത്രങ്ങൾ പയറ്റേണ്ടിവരും. സമാനമായ സാധ്യതകളാണ് അംബാനിക്ക് ഊർജമേഖല തുറന്നുനൽകുന്നത്. കൽക്കരിയിൽനിന്ന് ഊർജമേഖല നിർണായകമായ മാറ്റത്തിനൊരുങ്ങുകയാണ്. ജാംനഗറിൽ അംബാനി പ്രഖ്യാപിച്ച ഹരിത ഊർജ പദ്ധതി അതിനൊരു ഉദാഹരണമാണ്. ജിയോയ്ക്ക് സമാനമായ നീക്കമായിരിക്കും അംബാനിയുടേതെന്നകാര്യത്തിൽ സംശയിക്കേണ്ടതില്ല. എന്തായിരിക്കും അദാനിയുടെ നീക്കമെന്നണ് ഇനി അറിയേണ്ടത്. അദാനി ഗ്രീൻ എനർജിയുടെ 20ശതമാനം ഓഹരികൾ ഫ്രാൻസിലെ ടോട്ടൽ എനർജീസ് സ്വന്തമാക്കിയത് ഇതിനോട് കൂട്ടിവായിക്കേണ്ടിവരും. കമ്പനിയുടെ 25 ഗിഗാവാട്ട് സോളാർ എനർജി പോർട്ട്ഫോളിയോയിലെ ചില പ്രൊജക്ടുകളിലും ടോട്ടൽ എനർജീസ് നിക്ഷേപം നടത്തിയിട്ടുണ്ട്. മൂന്നുവർഷത്തിനുള്ളിൽ കമ്പനി നടത്തിയ നിക്ഷേപത്തിലുണ്ടായ വർധന 50മടങ്ങാണെന്നും മനസിലാക്കണം. റിലയൻസിന്റെ പടയോട്ടം പത്തുവർഷത്തിനിടെ 90 ബില്യൺ ഡോളറാണ് റിലയൻസ് വിവിധ പദ്ധതികൾക്കായി ചെലവഴിച്ചത്. അടുത്ത 10 വർഷത്തേയ്ക്ക് 200 ബില്യൺ ഡോളർ പദ്ധതികൾക്കായി മുടക്കാൻ ശേഷിയുണ്ടെന്നും റിലയൻസ് വ്യക്തമാക്കിയിട്ടുണ്ട്. പെട്രോളിയം പര്യവേഷണം, റീട്ടെയിൽ ബിസിനസ്, ഇ-കൊമേഴ്സ് എന്നീമേഖലകളിൽ കടുത്തമത്സരത്തിന് തുടക്കമിടാനും പിടിച്ചടക്കാനമുള്ള സംഹാരശേഷി റിലയൻസിനുണ്ട്. അതിനുപുറമെയാണ് ഇപ്പോൾ സൗദി ആരാംകോയുമായുള്ള കൂട്ടുകെട്ട്. പുതിയ സംരംഭങ്ങളെ തുണയ്ക്കാൻ 13 ബില്യൺ ഡോളറിന്റെ വാർഷികവരുമാനം റിലയൻസിനുണ്ട്. ഫിച്ച് റേറ്റിങ് ഏജൻസിയുടെ വിലയിരുത്തൽ പ്രകാരം രാജ്യത്തെ വിദേശ കറൻസി കടത്തേക്കാൾ അധികമാണ് ഈതുക. അതേസമയം, അദാനി ഗ്രൂപ്പിലെ ലിസ്റ്റ്ചെയ്ത കമ്പനികളുടെ വരുമാനം ശരാശരി 3.5 ബില്യൺ ഡോളർമാത്രമെവരൂ. മൊത്തംകടബാധ്യതയാകട്ടെ 19 ബില്യൺ ഡോളറിലധികവുമാണ്. ഈ മത്സരത്തിൽ ആര് മുന്നിലെത്തുമെന്നാണ് ഇനി അറിയേണ്ടത്.

from money rss https://bit.ly/3gYngx4
via IFTTT

Friday 25 June 2021

സ്‌പ്രിംക്ലർ ഓഹരി വില ഉയർന്നു: രാജി തോമസ് ശതകോടീശ്വരൻ

കൊച്ചി: അമേരിക്കയിലെ പ്രശസ്തമായ 'ന്യൂയോർക്ക് സ്റ്റോക് എക്സ്ചേഞ്ചി'ൽ ഓഹരികൾ ലിസ്റ്റ് ചെയ്ത് രണ്ടാം നാൾ ടെക് കമ്പനിയായ 'സ്പ്രിംക്ലറി'ന്റെ സ്ഥാപകൻ മലയാളിയായ രാജി തോമസ് ശതകോടീശ്വരനായി. രണ്ടാം ദിവസം ഓഹരി വില 12 ശതമാനം ഉയർന്ന് 19.64 ഡോളറായതോടെ സ്പ്രിംക്ലർ സ്ഥാപകനും സി.ഇ.ഒ.യുമായ രാജിയുടെ ആസ്തിമൂല്യം 104 കോടി ഡോളറിലെത്തി. അതായത്, 7,700 കോടി രൂപ! രാജി തോമസിന്റെ നേതൃത്വത്തിൽ ന്യൂയോർക്ക് ആസ്ഥാനമായി തുടങ്ങിയ 'സോഫ്റ്റ്വേർ ആസ് എ സർവീസ്' (സാസ്) കമ്പനിയാണ് സ്പ്രിംക്ലർ. കമ്പനിയുടെ ഓഹരികൾ േസ്റ്റാക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത് പൊതുജനങ്ങൾക്ക് പങ്കാളിയാകാൻ അവസരമൊരുക്കുക എന്നത് ആദ്യം മുതലുള്ള സ്വപ്നമായിരുന്നുവെന്ന് സ്പ്രിംക്ലർ സ്ഥാപകനും സി.ഇ.ഒ.യുമായ രാജി തോമസ് യു.എസിൽ നിന്ന് 'മാതൃഭൂമി'യോട് പറഞ്ഞു. തങ്ങൾ പ്രവർത്തിക്കുന്ന 'കസ്റ്റമർ എക്സ്പീരിയൻസ് മാനേജ്മെന്റ്' എന്ന വ്യവസായ മേഖലയ്ക്ക് വലിയ സാധ്യതയാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. കമ്പനികളുടെ സാമൂഹിക മാധ്യമങ്ങളിലെ സാന്നിധ്യം ശക്തിപ്പെടുത്താനായി തുടങ്ങിയ സംരംഭം ഇന്ന് ഈ മേഖലയിലെ ഡേറ്റ ഗവേഷണം, വിപണനം, വിശകലനം എന്നിവ നിർവഹിച്ചുപോരുന്നു. മൈക്രോസോഫ്റ്റ് ഉൾപ്പെടെ ഒട്ടേറെ ബഹുരാഷ്ട്ര കമ്പനികൾ സ്പ്രിംക്ലറിന്റെ സോഫ്റ്റ്വേർ ഉപയോഗിക്കുന്നുണ്ട്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേരളത്തിലെ കഴിഞ്ഞ ഇടതുസർക്കാർ ഒരു വർഷം മുമ്പ് ഡേറ്റ വിശകലനത്തിനായി സ്പ്രിംക്ലറിനെയാണ് നിയോഗിച്ചത്. എന്നാൽ, വിവാദങ്ങളെ തുടർന്ന് അവർ പിന്മാറി. പോണ്ടിച്ചേരി എൻജിനീയറിങ് കോളേജിൽനിന്ന് കംപ്യൂട്ടർ സയൻസിൽ ബി.ടെക് നേടിയ ശേഷം ഏതാനും കമ്പനികളിൽ ജോലി ചെയ്ത രാജി, 2009 സെപ്റ്റംബറിലാണ് സ്പ്രിംക്ലറിന് തുടക്കമിട്ടത്. ഏതാനും സ്റ്റാർട്ട്അപ്പുകളിൽ മൂലധന നിക്ഷേപം നടത്തിയിട്ടുണ്ട്. പൃഥ്വിരാജും പാർവതിയും അഭിനയിച്ച 'എന്നു നിന്റെ മൊയ്തീൻ' എന്ന ചിത്രത്തിന്റെ നിർമാതാവാണ്. ഭാര്യക്കും രണ്ടു മക്കൾക്കുമൊപ്പം യു.എസിലെ ന്യൂജഴ്സിയിലാണ് താമസം.

from money rss https://bit.ly/3wZKzvV
via IFTTT

നിഫ്റ്റി 15,850ന് മുകളിൽ ക്ലോസ്‌ചെയ്തു: ടാറ്റ സ്റ്റീൽ 4.6% നേട്ടമുണ്ടാക്കി

മുംബൈ: തുടർച്ചയായി രണ്ടാമത്തെ ദിവസവും സൂചികകൾ നേട്ടത്തിൽ ക്ലോസ്ചെയ്തു. മെറ്റൽ, ഫിനാഷ്യൽ, ഫാർമ ഓഹരികളാണ് വിപണിക്ക് കരുത്തേകിയത്. സെൻസെക്സ് 226.04 പോയന്റ് നേട്ടത്തിൽ 52925.04ലിലും നിഫ്റ്റി 69.90 പോയന്റ് ഉയർന്ന് 15,860.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ടാറ്റ സ്റ്റീലാണ് നേട്ടത്തിൽമുന്നിൽ. ഓഹരി വില നാലുശമാതനത്തിലേറെ ഉയർന്നു. റഷ്യൻ സർക്കാർ സ്റ്റീൽ ഉത്പന്നങ്ങൾക്ക് കയറ്റുമതി തീരുവ ഏർപ്പെടത്താനുള്ള നീക്കമാണ് നേട്ടമായത്. ആക്സിസ് ബാങ്ക്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. റിലയൻസ് ഇൻഡസ്ട്രീസ്, ടൈറ്റാൻ, എൻടിപിസി, ഹിന്ദുസ്ഥാൻ യുണിലിവർ, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. സെക്ടറൽ സൂചികകളിൽ നിഫ്റ്റി ബാങ്ക്, മെറ്റൽ, പൊതുമേഖല ബാങ്ക് സൂചികകൾ 1-2.5ശതമാനം നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ് സൂചിക ഒരുശതമാനം ഉയർന്നു.

from money rss https://bit.ly/3j9uJLn
via IFTTT

സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് ജിയോജിതിന്റെ പാര്‍ട്ണര്‍ പദ്ധതി

കൊച്ചി:പ്രമുഖ നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത് ഡിജിറ്റൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി സാങ്കേതികവിദ്യയുടെ സഹായത്തോടെ ആരംഭിക്കുന്ന പാർട്ണർ പദ്ധതിയുടെ ഉദ്ഘാടനം കേരള ഡിജിറ്റൽ സർവ്വകലാശാല വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് നിർവ്വഹിച്ചു. കോവിഡ് മഹാമാരിക്ക് ശേഷം രാജ്യത്തെവിടെയിരുന്നും ജോലി ചെയ്യാവുന്ന ഗിഗ് ഇക്കോണമിയിൽ, സമൂഹത്തിന്റെ നാനാ തുറകളിലുള്ളവർക്ക്https://partner.geojit.comഎന്നപാർട്ണർ പോർട്ടലിലൂടെ ജിയോജിതുമായി കൈകോർത്ത് വരുമാനം സൃഷ്ടിക്കാനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളത്. ആശയവിനിമയത്തിന് കഴിവുള്ള, വിദ്യാസമ്പന്നരായ ചെറുപ്പക്കാർ, വീട്ടമ്മമാർ, വിരമിച്ച ആളുകൾ എന്നിവർക്ക് പ്രാരംഭ ചിലവുകളൊന്നുമില്ലാതെ തന്നെ ഈ പരിപാടിയുടെ ഭാഗമാകാവുന്നതാണ്. ഈ സെബി നിയന്ത്രിത പരിപാടിയിൽ പങ്കാളികളാകാൻ താല്പര്യമുള്ളവർക്ക് സൗജന്യ ഡിജിറ്റൽ പരിശീലനം നല്കുമെന്നതിനാൽ, നിക്ഷേപ സേവന രംഗത്ത് മുൻപരിചയമില്ലാത്തവർക്കും പങ്കെടുക്കാവുന്നതാണ്. പങ്കാളികളാകുന്നവർക്ക് പെട്ടെന്നു തന്നെ നിക്ഷേപകരെ കണ്ടെത്താനും അവരവരുടെ വരുമാനം ഏതു സമയത്തും പരിശോധിക്കാനും ഈ പോർട്ടൽ വഴി സാധിക്കും. ഐ പി ഒ കൾ മ്യൂച്വൽഫണ്ട് പദ്ധതികൾ, പി എം എസ്, എ ഐ എഫ്, സ്ഥിര നിക്ഷേപങ്ങൾ, എൻ സി ഡികൾ, ബോണ്ടുകൾ, വായ്പകൾ തുടങ്ങിയ വൈവിധ്യമാർന്ന പ്രൊഡക്ടുകൾ പോർട്ടൽ ഉപയോഗിച്ച് ഇടപാടുകാരെ പരിചയപ്പെടുത്താം. വെർച്ച്വൽ പ്ലാറ്റ്ഫോമിലൂടെ നടന്ന ഉദ്ഘാടന ചടങ്ങിൽ ജിയോജിത് മാനേജിങ് ഡയറക്ടർ സി. ജെ.ജോർജ്ജ്, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ എ. ബാലകൃഷ്ണൻ, സതീഷ് മേനോൻ എന്നിവർ ഉൾപ്പെടെ നൂറുകണക്കിനാളുകൾ പങ്കെടുത്തു. ജിയോജിതിന്റെ ടെക്നോളജി പ്ലാറ്റ്ഫോമിലൂടെ വിദ്യാസമ്പന്നരായവർക്ക്അവരുടെ വീടുകളിൽ നിന്ന് പരിശീലനത്തോടെസാമ്പത്തിക ഉപദേശക യൂണിറ്റുകൾ സ്ഥാപിക്കാൻ കഴിയുമെന്ന് ഡോ: സജി ഗോപിനാഥ് പറഞ്ഞു. സാങ്കേതികവിദ്യയെ ജനാധിപത്യവൽക്കരിച്ചുകൊണ്ട് സമ്പത്തും തൊഴിലും സൃഷ്ടിക്കുന്നതിൽ ജിയോജിത് നടത്തുന്ന ഒരു സുപ്രധാന ചുവടുവെപ്പാണ് ഈ പാർട്ണർ പ്രോഗ്രാം. ഇത്തരം നാനോ സ്റ്റാർട്ടപ്പുകൾ സാമ്പത്തിക പ്രവർത്തനത്തിൽ ആളുകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനുപകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്സാഹികളായ സംരംഭകർക്ക് ജിയോജിതുമായി കൈകോർക്കാൻ പറ്റിയ ഏറ്റവും നല്ല സമയമാണിതെന്ന് ജിയോജിത് പാർട്ണർ റിലേഷൻസ് വിഭാഗം തലവൻ വി. കൃഷ്ണ കുമാർ അഭിപ്രായപ്പെട്ടു. മഹാമാരി സൃഷ്ടിച്ച പ്രയാസങ്ങൾക്കിടെ ഉണ്ടായ ഗുണപരമായ ഒരു കാര്യം മൂലധനവിപണിയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ പുതിയ നിക്ഷേപകരുടെ എണ്ണത്തിലുണ്ടായ വൻ വർധനയാണ്.2021 സാമ്പത്തിക വർഷത്തിൽ സിഡിഎസ്എൽ പുതുതായി തുടങ്ങിയ ഡിമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 1.23 കോടിയാണ്.

from money rss https://bit.ly/3dbdGEE
via IFTTT

പ്രഖ്യാനപനങ്ങൾ സ്വാധീനിച്ചില്ല: റിലയൻസിന്റെ വിപണിമൂല്യത്തിൽ 1.30ലക്ഷംകോടിയുടെ നഷ്ടം

44-ാമത് വാർഷിക പൊതുയോഗത്തിലെ പ്രഖ്യാപനങ്ങൾ നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്തുന്നതിൽ പരാജയപ്പെട്ടു. രണ്ടുദിവസത്തിനിടെ റിലയൻസിന്റെ വിപണിമൂല്യത്തിൽ 1.30 ലക്ഷംകോടി നഷ്ടമായി. വെള്ളിയാഴ്ച ഓഹരി വില 2.8ശതമാനം താഴ്ന്ന് 2,093 നിലവാരത്തിലെത്തി. ഇതോടെ കഴിഞ്ഞ നാലുദിവസത്തിനിടെ ഓഹരി വിലയിൽ ആറുശതമാനത്തിലേറെ നഷ്ടമുണ്ടായി. വൻപ്രതീക്ഷയിൽ ആറാഴ്ചക്കിടെ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി വിലയിൽ 17ശതമാനത്തോളം ഉയർച്ചയുണ്ടായിരുന്നു. പ്രതീക്ഷിച്ചതുപോലെ സ്മാർട്ഫോൺ പ്രഖ്യാപിച്ചെങ്കിലും ജിയോയുടെ ഐപിഒ ഉൾപ്പടെയുള്ളവയുടെ പ്രഖ്യാപനം ഇല്ലാതെപോയതാണ് ഓഹരിയെ ബാധിച്ചതെന്നാണ് വിലയിരുത്തൽ. അതേസമയം, മികച്ച പ്രവർത്തനഫലമാണ് കമ്പനി പുറത്തുവിട്ടത്. ടെലികോം താരിഫ് വർധനയാണ് പ്രധാനമായും വരുമാനവർധനവിന് പിന്നിൽ. ഹരിത ഊർജമേഖലയിലേയ്ക്കുളള കമ്പനിയുടെ ചുവടുവെയ്പും വാർഷിക പൊതുയോഗത്തിൽ പ്രഖ്യാപിച്ചു. 75,000 കോടി രൂപയാണ് ഇതിനായി നീക്കിവെയ്ക്കുന്നത്. നിലവിൽ വിപണിയിലുള്ളതിനേക്കാൾ വിലക്കുറവിൽ സവിശേഷ ഫീച്ചറുകളോടെ 4ജി സ്മാർട്ട്ഫോൺ പുറത്തിറക്കുമെന്നും പൊതുയോഗത്തിൽ മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു.

from money rss https://bit.ly/3h8286v
via IFTTT

യുഎസിലെ സാമ്പത്തികനയമാറ്റം ഇന്ത്യക്ക് കനത്ത ആഘാതമാകും?

ആഗോള സമ്പദ് വ്യവസ്ഥ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധം വിനാശകരമായ ആരോഗ്യ, സാമ്പത്തിക പ്രതിസന്ധികൾ നേരിട്ട വർഷമായിരുന്നു 2020. സമ്പദ് വ്യവസ്ഥകളെ താങ്ങിനിർത്താൻ ലോകത്തിലെ വിവധ സർക്കാരുകളും കേന്ദ്രബാങ്കുകളും പല നടപടികളും കൈക്കൊണ്ടു. യുഎസ് ഫെഡ് റിസർവ് ഉൾപ്പടെയുള്ള കേന്ദ്ര ബാങ്കുകൾ പലിശ നിരക്ക് പൂജ്യത്തിനടുത്തേക്കു കൊണ്ടു വരികയും ഉദാര പണനയം ഉൾപ്പടെ അവിശ്വസനീയ നടപടികൾ പ്രഖ്യാപിക്കുകയുംചെയ്തു. സാമ്പത്തിക ഉത്തേജക നടപടികളുടെ ഫലം അതതു രാജ്യങ്ങളിൽ മാത്രം ഒതുങ്ങാതെ വികസ്വര സമ്പദ് വ്യവസ്ഥകളിലും അതിന്റെ അനുരണങ്ങളുണ്ടായി. വികസിത രാജ്യങ്ങളിൽനിന്നു കുറഞ്ഞ പലിശയ്ക്കു വായ്പയായി ലഭിക്കുന്ന പണം കൂടുതൽ മെച്ചംതേടി വികസ്വര രാജ്യങ്ങളിലെത്തി. ഈ ഘട്ടത്തിൽ ഇന്ത്യയിലേക്കും വൻ തോതിൽ മൂലധനം ഒഴുകിവന്നു. 2020 മാർച്ച് മാസം വിദേശ നിക്ഷേപ സ്ഥാപനങ്ങളും വ്യക്തികളും 15 ബില്യൺ യുഎസ് ഡോളർ നെഗറ്റീവ് സെല്ലിംഗ് നടത്തിയപ്പോൾ 2020 ഡിസംമ്പറിൽ ഇവർ 9 ബില്യൺ ഡോളറിന്റെ നിക്ഷേപകരായി മാറി. മൂലധനത്തിന്റെ ഈ ഒഴുക്കിൽനിന്ന് ഇന്ത്യൻ സമ്പദ് വ്യവസ്ഥക്ക് ഗുണമുണ്ടായിട്ടുണ്ടെങ്കിലും യുഎസ് കേന്ദ്ര ബാങ്കിന്റെ സാമ്പത്തിക നയത്തിലുണ്ടാകുന്ന ഏതുമാറ്റവും ഇന്ത്യ ഉൾപ്പടെയുള്ള വികസ്വര സമ്പദ് വ്യവസ്ഥകളെ ദോഷകരമായി ബാധിക്കുമെന്നകാര്യത്തിൽ സംശയമില്ല. വിലസ്ഥിരതയും ജനങ്ങൾക്ക് പൂർണമായ തൊഴിലും നൽകാൻ യുഎസ് കേന്ദ്ര ബാങ്കിനു ബാധ്യതയുണ്ട്.് 2 ശതമാനത്തിൽ താഴെയായിരുന്ന വിലക്കയറ്റ നിരക്ക് യുഎസിൽ ഒരു മൃത പ്രതിഭാസമായാണ് കണക്കാക്കപ്പെട്ടിരുന്നത്. യുഎസ് സമ്പദ് വ്യവസ്ഥ ചൂടു പിടിച്ചുകൊണ്ടിരിക്കയാണ്. ഉദാഹരണത്തിന് 2021 മെയ്മാസം ഭക്ഷണവും ഇന്ധനവും ഒഴികെയുള്ള ഉപഭോക്തൃ ഉൽപന്നങ്ങളുടെ വിലക്കയറ്റം 3.8 ശതമാനമായി ഉയർന്നു. 29 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. വിലക്കയറ്റം താൽക്കാലിക പ്രതിഭാസമാണെന്നാണ് തുടക്കത്തിൽ കരുതപ്പെട്ടിരുന്നത്. വിലക്കയറ്റ നിരക്ക് അപ്രതീക്ഷിത തലത്തിലേക്ക് ഉയർന്നതോടെ യുഎസ് കേന്ദ്ര ബാങ്ക് 2023 ഓടെ പലിശ നിരക്ക് അരശതമാനം ഉയർത്തുമെന്ന സൂചന നൽകിക്കഴിഞ്ഞു. വിലക്കയറ്റ നിരക്ക് ഇതേ സ്ഥിതിയിൽ തുടർന്നാൽ 2023നു മുമ്പുതന്നെ നടപടികളിലേക്കു നീങ്ങാൻ അവർ നിർബന്ധിതരാകും. ഇത്തരം സാഹചര്യത്തിൽ വികസ്വര വിപണികളിൽ നിന്നുള്ള പണമൊഴുക്ക് തിരിച്ചാകും. ലാഭത്തിന്റെ കാര്യത്തിൽ വികസ്വര വിപണികൾ അനാകർഷകമാകുന്നതോടെ വിദേശ നിക്ഷേപങ്ങൾ യുഎസിലേക്കു തിരികെ ഒഴുകാൻ തുടങ്ങും. ഇങ്ങനെയൊരു സാഹചര്യം 2013ൽ ഇന്ത്യ നേരിട്ടിട്ടുണ്ട്. യുഎസ് കേന്ദ്ര ബാങ്ക് പലിശ നിരക്കുയർത്തുമെന്ന വാർത്ത തന്നെ വികസ്വര വിപണികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇതിന്റെ പ്രത്യാഘാതത്തിൽനിന്ന് ഇന്ത്യയ്ക്കും രക്ഷപെടാനാവില്ല. ബ്രസീൽ, ദക്ഷിണാഫ്രിക്ക, ഇന്തൊനീഷ്യ, തുർക്കി എന്നിവയോടൊപ്പം ലോല സമ്പദ്ഘടനയുള്ള അഞ്ചു രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അക്കാലത്തെ യുഎസ് കേന്ദ്ര ബാങ്ക് ചെയർമാൻ ബെൻ ബെർനാൻകെയുടെ പലിശ നിരക്കുയർത്തൽ സംബന്ധിച്ച സൂചനതന്നെ മതിയായിരുന്നു ഇന്ത്യയിൽ നിന്നു യുഎസിലേക്കു തിരിച്ചുള്ള പണമൊഴുക്കാരംഭിക്കാൻ. ഇത് ഓഹരി വിപണിയിൽ പരിഭ്രാന്തി പടർത്തുകയും യുഎസ് ഡോളറുമായുള്ള താരതമ്യത്തിൽ മറ്റു കറൻസികൾക്ക് വിലയിടിവുണ്ടാവുകയും ചെയ്തു. രൂപയുടെ വിലയിടിയുന്നത് നമ്മുടെ ഇറക്കുമതിച്ചെലവ് വർധിപ്പിക്കുകയും വ്യാപാരക്കമ്മി കൂട്ടുകയും ചെയ്യും. 2021 ജൂൺ 4ലെ കണക്കനുസരിച്ച് ഇന്ത്യയുടെ വിദേശ കറൻസി നീക്കിയിരിപ്പ് 605 ബില്യൺ യുഎസ് ഡോളറാണ്. വളരെ സുരക്ഷിതമായ നിലയാണിത്. എങ്കിലും യുഎസിലേക്കുള്ള പണത്തിന്റെ തിരിച്ചൊഴുക്കുണ്ടായാൽ സംഭവിക്കാവുന്ന അസ്ഥിരത നേരിടാൻ റിസർവ് ബാങ്ക് മുൻകരുതൽ എടുക്കേണ്ടിയിരിക്കുന്നു. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ സാമ്പത്തികവിദഗ്ധയാണ് ലേഖിക)

from money rss https://bit.ly/3zVTjoW
via IFTTT

Thursday 24 June 2021

സെൻസെക്‌സിൽ 145 പോയന്റ് നേട്ടത്തോടെ തുടക്കം: റിലയൻസിൽ നഷ്ടംതുടരുന്നു

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാന ദിനത്തിൽ ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 145 പോയന്റ് ഉയർന്ന് 52,844ലിലും നിഫ്റ്റി 49പോയന്റ് നേട്ടത്തിൽ 15,840ലുമാണ് വ്യാപാരം ആരംഭിച്ചത്. ടാറ്റ സ്റ്റീൽ, മാരുതി സുസുകി, സൺ ഫാർമ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എസ്ബിഐ, ബജാജ് ഫിനാൻസ്, ഐസിഐസിഐ ബാങ്ക്, ഭാരതി എയർടെൽ, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിൻസർവ്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ടെക് മഹീന്ദ്ര, പവർഗ്രിഡ് കോർപ്, ടൈറ്റാൻ, ഏഷ്യൻ പെയിന്റ്സ്, എൻടിപിസി, നെസ് ലെ, ടിസിഎസ്, കൊട്ടക് മഹീന്ദ്ര, ഇൻഫോസിസ്, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി സെക്ടറൽ സൂചികകളിൽ മെറ്റൽ 1.9ശതമാനവും ബാങ്ക് സൂചിക ഒരുശതമാനവും ഉയർന്നു. ആന്റണി വേസ്റ്റ് ഹാൻഡ്ലിങ്, ഫിനോലക്സ് ഇൻഡസ്ട്രീസ്, ഇന്ദ്രപ്രസ്ഥ ഗ്യാസ്, ജെഎസ്ഡബ്ല്യു എനർജി, റെയിൽടെൽ കോർപറേഷൻ തുടങ്ങി 192 കമ്പനികളാണ് പാദഫലം വെള്ളിയാഴ്ച പുറത്തുവിടന്നുത്.

from money rss https://bit.ly/3wX0F9F
via IFTTT

ഐടി ഓഹരികളുടെ കുതിപ്പിൽ സെൻസെക്‌സ് 393 പോയന്റ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: വാർഷിക പൊതുയോഗം റിലയൻസിന്റെ ഓഹരികളിൽ മുന്നേറ്റമുണ്ടാക്കിയില്ലെങ്കിലും ഐടി ഓഹരികളുടെ കരുത്തിൽ സൂചികകൾ നേട്ടമുണ്ടാക്കി. 44-ാമത് വാർഷിക പൊതുയോഗത്തിലെ മുകേഷ് അംബാനിയുടെ പ്രഖ്യാപനങ്ങൾ നിക്ഷേപകരെ സ്വാധീനിച്ചില്ല. റിലയൻസിന്റെ ഓഹരി വില 2.35ശതമാനം നഷ്ടത്തിലാണ് ക്ലോസ്ചെയ്തത്. സെൻസെക്സ് 393 പോയന്റാണ് നേട്ടമുണ്ടാക്കിയത്. 52,699ൽ ക്ലോസ്ചെയ്തു. നിഫ്റ്റി 103 പോയന്റ് ഉയർന്ന് 15,790ലുമെത്തി. ഇൻഫോസിസ്, ടെക് മഹീന്ദ്ര, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. റിലയൻസിനെക്കൂടാതെ, ഭാരതി എയർടെൽ, പവർഗ്രിഡ് തുടങ്ങിയ ഓഹരികൾ നഷ്ടംനേരിട്ടു. നിഫ്റ്റി ഐടി സൂചിക 2.79ശതമാനം ഉയർന്നപ്പോൾ പൊതുമേഖല ബാങ്ക് സൂചിക 1.4ശതമാനം താഴുകയുംചെയ്തു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകളും 0.50ശതമാനത്തോളം നഷ്ടത്തിലാണ് ക്ലോസ്ചെയ്തത്.

from money rss https://bit.ly/3xUd4eR
via IFTTT

ജിയോ ഫോൺ നെക്‌സ്റ്റ്-സ്മാർട്ട്‌ഫോൺ കുറഞ്ഞവിലയിൽ വിപണിയിലെത്തും

ഗൂഗിളിന്റെ സഹകരണത്തോടെ വികസിപ്പിച്ച ജിയോ ഫോൺ നെക്സ്റ്റ് സെപ്റ്റംബർ 10ന് പുറത്തിറക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെർമാൻ മുകേഷ് അംബാനി പ്രഖ്യാപിച്ചു. ഗൂഗിളും ജിയോയും സംയുക്തമായി വികസിപ്പിച്ച പ്രത്യേക ആൻഡ്രോയ്ഡ് ഒഎസിൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണാണ് പുറത്തിറക്കുന്നത്. ആൻഡ്രോയ്ഡ് ആപ്പുകളുടെ ലോകം ഇതോടെ വിശാലമാകുമെന്നും അംബാനി അവകാശപ്പെട്ടു. വോയ്സ് അസിസ്റ്റന്റ്, ഓട്ടോമാറ്റിക് റീഡ്-എലൗഡ് സ്ക്രീൻ ടെക്സ്റ്റ്, ലാംഗ്വേജ് ട്രാൻസലേഷൻ, സ്മാർട്ട് കാമറ, ഓഗ്മെന്റഡ് റിയാൽറ്റി എന്നീ ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുള്ള ഫോൺ കുറഞ്ഞ വിലയിലാകും വിപണിയിലെത്തിക്കുക.

from money rss https://bit.ly/2So97Qh
via IFTTT

Reliance AGM| വിദ്യാഭ്യാസമേഖലയിലേയ്ക്കും ജിയോ: കോഴ്‌സുകൾ ഈവർഷംതുടങ്ങും

മുംബൈ:റിലയൻസ് ഇൻഡസ്ട്രിസിന്റെ 44-ാമത് വാർഷിക പൊതുയോഗത്തിന് തുടക്കമായി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓൺലൈനായാണ് പൊതുയോഗം നടക്കു്ന്നത്. 1.വിദ്യാഭ്യാസമേഖലയിലേയ്ക്കുംജിയോ ഇൻസ്റ്റിറ്റ്യൂട്ട്. നവിമുംബൈയിലെ കാമ്പസിൽ ഈവർഷംതന്നെ വിവിധ കോഴ്സുകൾക്ക് തുടക്കമിടുമെന്ന് ഡയറക്ടർ നിത അംബാനി വ്യക്തമാക്കി. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തിയാകും ബിരുദ, ബിരുദാനന്തര കോഴ്സുകൾ തുടങ്ങുക. 2. വനിതാ ദിനത്തോടനുബന്ധിച്ച് ഹെർ സർക്കിൾ-എന്നപേരിൽ ഡിജിറ്റൽ പ്ലാറ്റ് ഫോം ആരംഭിച്ചു. 3. കോവിഡിനെ പ്രതിരോധിക്കാനായി റിലയൻസ് അഞ്ചിന പദ്ധതികളാണ് അവതരിപ്പിച്ചത്. മിഷൻ ഓക്സിജൻ, മിഷൻ കോവിഡ് ഇൻഫ്ര, മിഷൻ അന്ന സേവ, മിഷൻ എംപ്ലോയീ കെയർ, മിഷൻ വാക്സിൻ സുരക്ഷ.

from money rss https://bit.ly/3qyXvXz
via IFTTT

Wednesday 23 June 2021

സ്വർണവില പവന് 80 രൂപ കുറഞ്ഞ് 35,200 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 80 രൂപ കുറഞ്ഞ് 35,200 രൂപയായി. 4400 രൂപയാണ് ഗ്രാമിന്റെ വില. രണ്ടുദിവസമായി 35,280 രൂപയിൽതുടരുകയായിരുന്നു. ആഗോള വിപണിയിൽ ഡോളർ കരുത്തുനേടിയതോടെ സ്വർണവിലയെ ബാധിച്ചു. സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1,774.96 ഡോളറായാണ് കുറഞ്ഞത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 0.4ശതമാനം കുറഞ്ഞ് 46,881 രൂപയിലെത്തി. വെള്ളിയുടെ വിലയിലും സമാനമായ ഇടിവുണ്ടായി.

from money rss https://bit.ly/3vQkIW8
via IFTTT

റിലയൻസിന്റെ പ്രഖ്യാപനങ്ങൾക്ക് കാതോർത്ത് നിക്ഷേപകർ: വിപണിയിൽ നേട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തിനുശേഷം വിപണിയിൽ നേട്ടത്തോടെ തുടക്കം. റിലയൻസ് ഇൻഡസ്ട്രസിന്റെ വാർഷിക പൊതുയോഗത്തിലെ പ്രഖ്യാപനങ്ങൾക്ക് കാത്തിരിക്കുകയാണ് നിക്ഷേപകർ. സെൻസെക്സ് 170 പോയന്റ് നേട്ടത്തിൽ 52,490ലും നിഫ്റ്റി 35 പോയന്റ് ഉയർന്ന് 15,724ലിലുമാണ് വ്യാപാരം ആരംഭിച്ചത്. ഇൻഫോസിസ്, ടിസിഎസ്, എൽആൻഡ്ടി, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ടെക് മഹീന്ദ്ര, ഇൻഡസിൻഡ് ബാങ്ക്, ടൈറ്റാൻ, സൺ ഫാർമ, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. നിഫ്റ്റി സെക്ടറൽ സൂചികകൾ നേട്ടത്തിലാണ്. ഐടി സൂചികയിൽ 0.9ശതമാനം ഉയർന്നാണ് വ്യാപാരം നടക്കുന്നത്. ശ്യാം മെറ്റാലിക്സ്, കോംസ്റ്റാർ എന്നീ ഓഹരികൾ ഇന്ന് വിപണിയിൽ ലിസ്റ്റ്ചെയ്യും. ഒഎൻജിസി, അശോക് ലൈലാൻഡ്, വെസ്റ്റ്കോസ്റ്റ് പേപ്പർമിൽസ് തുടങ്ങി 97 കമ്പനികളാണ് വ്യാഴാഴ്ച പ്രവർത്തനഫലം പുറത്തുവിടുന്നത്. ഉച്ചകഴിഞ്ഞ് രണ്ടുമണിക്കാണ് റിലയൻസിന്റെ വാർഷിക പൊതുയോഗം. യുട്യൂബ് ഉൾപ്പെടുയുള്ളവയിൽ ലൈവായി സംപ്രേഷണംചെയ്യും.

from money rss https://bit.ly/3j6LarN
via IFTTT

സർക്കാർ സേവനങ്ങളുമായി ഇ-സേവാ കിയോസ്‌കുകൾ വരുന്നു

കണ്ണൂർ: പൊതുജനങ്ങൾ കൂടുതലായെത്തുന്ന സ്ഥലങ്ങളിൽ സർക്കാർ വകുപ്പുകളുടെ ഓൺലൈൻ സേവനങ്ങളുമായി ഇ-സേവാ കിയോസ്കുകൾ വരുന്നു. 100 ഇ-സേവാ കിയോസ്കുകളാണ് സ്ഥാപിക്കുന്നത്. മോട്ടോർ വാഹന വകുപ്പ്- ഇ സേവാ കിയോസ്ക് എന്നാകും ഇവ അറിയപ്പെടുക. നടത്തിപ്പു ചുമതല കുടുംബശ്രീക്കായിരിക്കും. ബസ് സ്റ്റാൻഡ്, കോർപ്പറേഷൻ, മുനിസിപ്പാലിറ്റി ഓഫീസുകൾ തുടങ്ങിയ സ്ഥലങ്ങളിലാണ് കിയോസ്കുകൾ തുടങ്ങുക. ലാഭകരമായി സേവന കിയോസ്കുകൾ തുടങ്ങാനുള്ള ഇടവും താത്പര്യമുള്ള സംരംഭകരെയും കണ്ടെത്താനായി കുടുംബശ്രീ ജില്ലാ സംഘങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

from money rss https://bit.ly/2T44QBP
via IFTTT

നൂറ്റാണ്ടിലെ ഏറ്റവും മികച്ച ജീവകാരുണ്യ പ്രവർത്തകനായി ജംഷെഡ്‌ജി ടാറ്റ

മുംബൈ: നൂറ്റാണ്ടിലെ ഏറ്റവും മികച്ച ജീവകാരുണ്യ പ്രവർത്തകനായി ടാറ്റ ഗ്രൂപ്പ് സ്ഥാപകൻ ജംഷെഡ്ജി ടാറ്റ. ഈഡെൽഗീവ് - ഹുറൂൺ ഇന്ത്യയുടെ ഈ നൂറ്റാണ്ടിലെ ജീവകാരുണ്യ പ്രവർത്തകരുടെ പ്രഥമ പട്ടികയിലാണ് ജംഷെഡ്ജി ഒന്നാമതെത്തിയത്. ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ്, വാരൻ ബുഫറ്റ്, ഹെന്റി ഹഗ്സ്, ജോർജ് സോറോസ് എന്നിവരെ പിന്തള്ളിയാണ് ജംഷെഡ്ജി മുന്നിലെത്തിയത്. കഴിഞ്ഞ നൂറ്റാണ്ടിൽ ജംഷെഡ്ജി ടാറ്റയുടെ പേരിൽ 10,240 കോടി ഡോളറിന്റെ സംഭാവനയാണ് ഉണ്ടായതെന്ന് റിപ്പോർട്ടിൽ പറയുന്നു. 1892 മുതൽ വിദ്യാഭ്യാസ മേഖലയ്ക്കും ആരോഗ്യമേഖലയ്ക്കുമായി അദ്ദേഹം നൽകിയ സംഭാവനകളുടെ ഇന്നത്തെ മൂല്യമാണിത്. രണ്ടാമതുള്ള ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സിനിത് 7,460 കോടി ഡോളർ മാത്രമാണ്. ഹെൻറി വെൽകം, ഹോവാർഡ് ഹഗ്സ്, വാരൻ ബഫറ്റ് എന്നിവർ തുടർന്നുള്ള മൂന്നു സ്ഥാനങ്ങളിൽ വരുന്നു. ആദ്യ പത്തിൽ ഇന്ത്യയിൽനിന്ന് ജംഷെഡ്ജി ടാറ്റ മാത്രമാണുള്ളത്. വിപ്രോ മുൻ ചെയർമാൻ അസിം പ്രേംജി 12 -ാം സ്ഥാനത്തുണ്ട്. ആദ്യ 50 പേരുടെ പട്ടികയിൽ ഇന്ത്യയിൽനിന്ന് രണ്ടുപേർ മാത്രമാണുള്ളത്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്നവരിൽ അമേരിക്കയിൽനിന്നും ബ്രിട്ടനിൽനിന്നുമാണ് കൂടുതൽ പേരുള്ളതെങ്കിലും ഏറ്റവുംവലിയ സംഭാവന ജംഷെഡ്ജി ടാറ്റയുടേതാണെന്ന് ഹുറൂൺ റിപ്പോർട്ട് ചെയർമാനും ചീഫ് റിസർച്ചറുമായ റൂപെർട്ട് ഹൂഗ്വെർഫ് പറഞ്ഞു. ആദ്യ 50 പേരുടെ പട്ടികയിൽ 39 എണ്ണവും അമേരിക്കയിൽനിന്നുള്ളവരാണ്. ബ്രിട്ടൻ - അഞ്ച്, ചൈന - മൂന്ന് എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ നൂറ്റാണ്ടിൽ ചെലവിട്ട തുകയുടെ ഇന്നത്തെ പണപ്പെരുപ്പമനുസരിച്ചുള്ള മൂല്യമാണ് കണക്കാക്കിയിട്ടുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു. നൂറ്റാണ്ടിലെ ജീവക്കാരുണ്യ പ്രവർത്തകരുടെ പട്ടികയിൽ ഒരു ഇന്ത്യക്കാരൻ ഒന്നാമതെത്തിയതിൽ അഭിമാനമുണ്ടെന്ന് ഹുറൂൺ ഇന്ത്യ എം.ഡി. അനസ് റഹ്മാൻ ജുനൈദ് പറഞ്ഞു. Jamsetji Tata tops global list of top 10 philanthropists from last 100 yrs

from money rss https://bit.ly/35JQt8G
via IFTTT

സെൻസെക്‌സ് 283 പോയന്റ് നഷ്ടത്തിൽ ക്ലോസ്‌ചെയ്തു: സമ്മർദംനേരിട്ടത് മെറ്റൽ, എനർജി ഓഹരികൾ

മുംബൈ: മൂന്നുദിവസത്തെ നേട്ടത്തിനൊടുവിൽ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. നിഫ്റ്റി 15,700ന് താഴെയെത്തി. ഉയർന്ന നിലവാരത്തിലെത്തിയപ്പോൾ നിക്ഷേപകർ വ്യാപകമായി ലാഭമെടുത്തതാണ് വിപണിയെ സമ്മർദത്തിലാക്കിയത്. രാജ്യത്തെ വളർച്ചാ അനുമാനം 13.9ശതമാനത്തിൽനിന്ന് 9.6ശതമാനമായി മൂഡീസ് കുറച്ചതും നിക്ഷേപകരുടെ ആത്മവിശ്വാസം കെടുത്തി. സെൻസെക്സ് 282.63 പോയന്റ് താഴ്ന്ന് 52,306.08ലും നിഫ്റ്റി 85.80 പോയന്റ് നഷ്ടത്തിൽ 15,687ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അദാനി പോർട്സ്, വിപ്രോ, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഡിവീസ് ലാബ്, എൽആൻഡ്ടി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. മാരുതി സുസുകി, ടൈറ്റാൻ കമ്പനി, ബജാജ് ഫിൻസർവ്, ഒഎൻജിസി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. ഓട്ടോ ഒഴികെയുളള സൂചികകൾ സമ്മർദംനേരിട്ടു. നിഫ്റ്റി മെറ്റൽ സൂചിക ഒരുശതമാനവും ഐടി 0.87ശതമാനവും നഷ്ടത്തിലാണ് ക്ലോസ്ചെയ്തത്. ഡോളറിനെതിരെ രൂപയുടെ മൂല്യം നേരിയ നേട്ടത്തിൽ 74.28ലാണ് ക്ലോസ്ചെയ്തത്. 74.16-74-39 നിലവാരത്തിലായിരുന്നു വ്യാപാരം നടന്നത്. Sensex down 283 pts; metal, energy stks dip

from money rss https://bit.ly/3gNYaAY
via IFTTT

ആറുമാസത്തിനിടയിൽ എൻപിഎസിലെ ആദായത്തിലുണ്ടായ വർധന 20ശതമാനത്തിലേറെ

എൻപിഎസി(നാഷണൽ പെൻഷൻ സിസ്റ്റം)ൽ ആറുമാസത്തിനിടെയുണ്ടായ നിക്ഷേപ ആദായം 21ശതമാനത്തിലേറെ. എൽഐസി പെൻഷൻ ഫണ്ട്, യുടിഐ റിട്ടയർമെന്റ് സൊലൂഷൻ ഫണ്ട്, കൊട്ടക് പെൻഷൻ ഫണ്ട്, എച്ച്ഡിഎഫ്സി പെൻഷൻ ഫണ്ട് തുടങ്ങിയവർ കൈകാര്യംചെയ്യുന്ന പദ്ധതികൾക്കാണ് മികച്ചനേട്ടമുണ്ടാക്കാനായത്. എൽഐസി പെൻഷൻ ഫണ്ട് വ്യക്തിഗത എൻപിഎസ് സ്കീമിൽ 2021 മെയ് 31ലെ കണക്കുപ്രകാരം ഇക്വിറ്റി(ഇ)സ്കീം ടിയർ 1ൽ 23.03ശതമാനം വളർച്ചയാണ് നേടിയത്. ടിയർ 2 വിഭാഗത്തിലാകട്ടെ റിട്ടേൺ 22.82ശതമാനവുമാണ്. എച്ച്ഡിഎഫ്സി പെൻഷൻ ഫണ്ട് സ്കീം ഇ-യിൽ ടിയർ ഒന്നിൽ 21.35ശതമാനവും ടിയർ രണ്ടിൽ 21.23ശതമാനവും എച്ച്ഡിഎഫ്സി പെൻഷൻ ഫണ്ടിന് നൽകാനായി. യുടിഐ റിട്ടയർമെന്റ് സൊലൂഷൻ ഫണ്ട് ടിയർ 1 സ്കീമിൽ 21.97ശതമാനവും ടിയർ 2 സ്കീമിൽ 23.07ശതമാനവും ആദായമാണ് ആറുമാസക്കാലയളവിൽ യിടിഐയിലെ നിക്ഷേപകർക്ക് ലഭിച്ചത്. ഐസിഐസിഐ പെൻഷൻ ഫണ്ട് 2021 മെയ് മാസംവരെയുള്ള ആറുമാസക്കാലയളവിൽ ഐസിഐസിഐ ഫണ്ട് ടിയർ 1 സ്കീമിൽ 21.44ശതമാനവും ടിയർ 2 സ്കീമിൽ 23ശതമാനം വളർച്ചയും സമ്മാനിച്ചു. കൊട്ടക് പെൻഷൻ ഫണ്ട് സ്കീം ഇ ടിയർ 1ൽ 20.79ശതമാനവും ടിയർ 2 -ൽ 20.50ശതമാനവും മൂലധനവളർച്ചയാണ് കൊട്ടക് നൽകിയത്. അതേസമയം, എസ്ബിഐ പെൻഷൻ ഫണ്ട് ടിയർ 1 ഇ സ്കീമിൽ 19.78ശതമാനവും ടിയർ രണ്ടിൽ 21.75ശതമാനവും ആദായമാണ് നൽകിയത്. ഓഹരി വിപണി മികച്ച നേട്ടമുണ്ടാക്കിയതാണ് എൻപിഎസിലെ ആദായത്തിലും പ്രതിഫലിച്ചത്.

from money rss https://bit.ly/3xManfe
via IFTTT

പാഠം 130| സ്ഥിര നിക്ഷേപത്തിൽനിന്ന് എങ്ങനെ പരമാവധി നേട്ടമുണ്ടാക്കാം?

39-ാമത്തെ വയസ്സിൽ ജോലിയിൽനിന്ന് വിരമിക്കാനാണ് ഐടി പ്രൊഫഷണലായ പ്രണവ് മോഹന്റെ തീരുമാനം. 24-ാമത്തെവയസ്സിൽ ജോലിക്കുകയറിയ പ്രണവ് അപ്പോൾ 15 വർഷം പൂർത്തിയാക്കും. ഫ്രീഡം@40 സീരീസിൽ ആകൃഷ്ടനായി അഗ്രസീവായി നിക്ഷേപിക്കാനാണ് അദ്ദേഹം നിക്ഷേപപദ്ധതി തയ്യാറാക്കിയിട്ടുള്ളത്. പ്രതിമാസം 60,000 രൂപയാണ് നീക്കിവെയ്ക്കാൻ ഉദ്ദേശിക്കുന്നത്. മൊത്തംതുകയും ഓഹരിയിലിറക്കാൻതന്നെയാണ് തീരുമാനം. ചുരുങ്ങിയകാലംകൊണ്ട് മികച്ച ആദായംനേടി സ്വന്തം സംരംഭം പടുത്തുയർത്താനാണ് പ്ലാൻ. അതിനായി തയ്യാറാക്കിയ ഓഹരി അധിഷ്ഠിത പദ്ധതികളുടെ പോർട്ട്ഫോളിയോ അയച്ചുതരികയുംചെയ്തു. അതുമായി മുന്നോട്ടുപോകാമോയെന്നാണ് അദ്ദേഹത്തിന് അറിയേണ്ടത്.ബാധ്യതകളൊന്നുമില്ല. അത്യാവശ്യംവന്നാൽ വീട്ടിൽനിന്ന് പണം ലഭിക്കുകയുംചെയ്യും. അതുകൊണ്ടാണ് പ്രണവ് മുഴുവൻതുകയും ഓഹരിയിൽ മുടക്കി ഹൈ റിസ്ക് എടുക്കാൻ തയ്യാറായത്. ബാങ്കിലുംവേണം നിക്ഷേപം എത്ര റിസ്ക് എടുക്കാൻ തയ്യാറുള്ളവരായാലും നിശ്ചിത ശതമാനം സ്ഥിര നിക്ഷേപ പദ്ധതികളിലും മുടക്കണം. സുരക്ഷയുടെ കാര്യത്തിൽ മറ്റേത് നിക്ഷേപ പദ്ധതിയെക്കാളും ഒരുപടി മുന്നിൽതന്നെയാണ് ബാങ്ക് നിക്ഷേപമെന്നകാര്യത്തിൽ സംശയമില്ല. അത്യാവശ്യംവന്നാൽ വിപണി ഉയർന്നോ താഴ്ന്നോ ഒന്നുംനോക്കാതെ പണംപിൻവലിക്കാൻ അത് സാഹയിക്കും. ഓരോരുത്തരുടെയും നിക്ഷേപ ലക്ഷ്യവും റിസ്ക് എടുക്കാനുള്ള ശേഷിയും വിലയിരുത്തിവേണം എത്രത്തോളം ബാങ്കിൽവേണമെന്ന് തീരുമാനിക്കേണ്ടത്. ചുരുങ്ങിയത് 10-20ശതമാനമെങ്കിലും സ്ഥിര നിക്ഷേപ പദ്ധതികളിലുണ്ടാകണം. ആർഡിയിൽ തുടങ്ങാം ചെറിയതുകവീതം പ്രതിമാസം നിക്ഷേപിച്ച് വലിയതുക സമാഹരിക്കാനുള്ള സാധ്യതയാണ് റിക്കറിങ് ഡെപ്പോസിറ്റ് വഴി ലഭിക്കുന്നത്. പരമാവധി 7-8ശതമാനംവരെ പലിശയാണ് വിവിധ കാലയളവിലുള്ള നിക്ഷേപങ്ങൾക്ക് ബാങ്കുകളും പോസ്റ്റോഫീസുകളും നൽകുന്നത്. ഓൺലൈനായി റിക്കറിങ് ഡെപ്പോസിറ്റ് തുടങ്ങാൻ ബാങ്കുകൾ സൗകര്യംനൽകുന്നുണ്ട്. സ്ഥിരനിക്ഷേപമാക്കാം റിക്കറിങ് ഡെപ്പോസിറ്റുവഴി നിക്ഷേപിക്കുന്നതുക കാലാവധിയെത്തുമ്പോൾ സ്ഥിരനിക്ഷേപമാക്കിയിടാം. ഓരോവർഷവും പുതുക്കുന്നരീതി സ്വീകരിക്കുകയുംചെയ്യാം. മൂന്നുമാസംകൂടുമ്പോൾ പലിശ പിൻവലിച്ച് വീണ്ടും സ്ഥിരനിക്ഷേപമാക്കിയാൽ കൂട്ടുപലിശയുടെ നേട്ടംപരമാവധി സ്വന്തമാക്കാൻ കഴിയും. പലിശ ഇടയ്ക്ക് പിൻവലിക്കാതെ ക്യുമുലേറ്റീവ് സ്കീമിൽ നിക്ഷേപം നടത്തുകയുമാകാം. പരമാവധി നേട്ടമുണ്ടാക്കാൻ പണപ്പെരുപ്പ നിരക്കുകളിലെ വ്യതിയാനത്തിനനുസരിച്ച് ആർബിഐ നിരക്കുകളിൽ മാറ്റംവരുത്തുമ്പോൾ അതിന് ആനുപാതികമായി ബാങ്ക് നിക്ഷേപത്തിന്റെ പലിശയിലും ഏറ്റക്കുറച്ചിലുണ്ടാകും. എക്കാലത്തെയും താഴ്ന്ന പലിശ നിരക്കാണ് നിലവിൽ ബാങ്കുകൾ നൽകുന്നത്. എങ്കിൽപോലും സ്ഥിര നിക്ഷേപ പദ്ധതികളെ അവഗണിച്ച് മുന്നോട്ടുപോകാനാവില്ല. അതുകൊണ്ടുതന്നെ കുടുതൽ പലിശ നൽകുന്ന ബാങ്കുകൾ തിരഞ്ഞെടുത്ത് നിക്ഷേപം നടത്താൻ ശ്രദ്ധിക്കാം. മുതിർന്ന പൗരന്മാർക്ക് കൂടുതൽ പലിശ മുതിർന്ന പൗരന്മാരായ അച്ഛനെയോ അമ്മയേയോകൂടി ചേർത്ത് ഐതർ ഓർ സർവൈവർ -വിഭാഗത്തിൽ എഫ്ഡിയിട്ടാൽ അരശതമാനം അധിക പലിശനേടാം. അക്കൗണ്ട് ഉടമകളിലാർക്കും നിക്ഷേപം എപ്പോൾവേണമെങ്കിലും പിൻവലിക്കാനും കഴിയും. ഈ സാധ്യതകളുംപ്രയോജനപ്പെടുത്താം പരമാവധി പലിശ നൽകുന്ന ബാങ്കുകൾ നിക്ഷേപത്തിനായി തിരഞ്ഞെടുക്കാം. സ്മോൾ ഫിനാൻസ് ബാങ്കുകളും മികച്ചരീതിയിൽ പ്രവർത്തിക്കുന്ന സഹകരണ ബാങ്കുകളും സംസ്ഥാന സർക്കാരിന്റെ ട്രഷിറിയും കെഎസ്എഫ്ഇയുമൊക്കെ നിക്ഷേപത്തിനായി തിരഞ്ഞെടുക്കാം. ബാങ്കുകളിലെ അഞ്ചുലക്ഷം രൂപവരെയുള്ള നിക്ഷേപത്തിന് ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ഒരു ബാങ്കിൽ ഒരാൾക്ക് പരമാവധി ലഭിക്കുന്ന പരിരക്ഷയാണിത്. അതുകൊണ്ടുതന്നെ വ്യത്യസ്ത ബാങ്കുകളിൽ നിക്ഷേപം നടത്തി സുരക്ഷ ഉറപ്പാക്കുകയുമാകാം. കോർപറേറ്റ് നിക്ഷേപം പ്രവർത്തന മൂലധനം സമാഹരിക്കുന്നതിനായി ധനകാര്യസ്ഥാപനങ്ങളും കമ്പനികളും സ്ഥിര നിക്ഷേപം സ്വീകരിക്കുന്നത്. ബാങ്ക് നിക്ഷേപത്തേക്കാൾ മൂന്നുശതമാനംവരെ ആദായം നേടാൻ കോർപ്പറേറ്റ് എഫ്ഡികളിലൂടെ കഴിയും. പ്രതിമാസം, മൂന്നുമാസംകൂടുമ്പോൾ, അർധവാർഷികം, വാർഷിക എന്നിങ്ങനെ പലിശ ലഭിക്കുന്നതിന് സൗകര്യമുണ്ട്. ക്യുമുലേറ്റീവ് നിക്ഷേപരീതി സ്വീകരിക്കാനും അവസരമുണ്ട്. കൂടുതൽ ആദായം നൽകുന്നു എന്നതുമാത്രമാകരുത് കമ്പനി എഫ്ഡികളിൽ നിക്ഷേപിക്കാനുള്ള മാനദണ്ഡം. പ്രവർത്തനചരിത്രവും റേറ്റിങും പരിശോധിച്ചശേഷംമാത്രമെ നിക്ഷേപംനടത്താവൂ. താരതമ്യേന കൂടുതൽ പലിശ നൽകുന്ന കമ്പനികളുടെ ക്രഡിറ്റ് റേറ്റിങ് പ്രത്യേകം പരിശോധിക്കണം. പണംകൂടുതൽ ആവശ്യംവരുമ്പോഴാണ് പരമാവധി തുകസമാഹരിക്കാൻ അധിക പലിശ വാഗ്ദാനംചെയ്യുക. മികച്ച റേറ്റിങ് ഉള്ള കമ്പനികൾ കൂടുതൽ സുരക്ഷിതമായിരിക്കും അതേസമയം, ഈ കമ്പനികൾ വാഗ്ദാനംചെയ്യുന്ന പലിശയിൽ കുറവുമുണ്ടാകും. കമ്പനികൾ നൽകുന്ന പലിശ ഹാക്കിൻസ് കുക്കേഴ്സ്- 9ശതമാനം, ശ്രീരാം സിറ്റി യൂണിയൻ ഫിനാൻസ്-7.95, ശ്രീരാം ട്രാൻസ്പോർട് ഫിനാൻസ്-7.95, പിഎൻബി ഹൗസിങ്-6.50, ഐസിഐസിഐ ഹോം ഫിനാൻസ്-6.45, എച്ച്ഡിഎഫ്സി-6.45, ബജാജ് ഫിനാൻസ്-6.31, സുന്ദരം ഫിനാൻസ്-6.22, സുന്ദരം ഹോം ഫിനാൻസ്-6.22, മഹീന്ദ്ര ഫിനാൻസ്-5.90, എൽഐസി ഹൗസിങ് ഫിനാൻസ്-5.60 (12 മുതൽ 60മാസംവരെ കാലാവധിയുള്ള നിക്ഷേപ പലിശയാണിവ. വിശദവിവരങ്ങൾക്ക് കമ്പനികളുടെ വെബ്സൈറ്റ് പരിശോധിക്കുക). എമർജൻസി ഫണ്ട് അടിയന്തിര സാഹചര്യത്തിൽ ഉപയോഗിക്കാനായി സമാഹരിച്ച തുക ബാങ്കിൽ സ്ഥിരനിക്ഷേപമാക്കാം. 6-9 മാസത്തെ ജീവിതചെലവിനുള്ള പണമാണ് ഈരീതിയിൽ നിക്ഷേപിക്കേണ്ടത്. ജോലി നഷ്ടപ്പെടുകയോ മറ്റ് അടിയന്തര സാഹചര്യംനേരിടേണ്ടിവരികയോ ഉണ്ടായാൽ ഈതുക സഹായിക്കും. മൂന്നു ലക്ഷം രൂപയാണ് എമർജൻസി ഫണ്ടായി നീക്കിവെച്ചിട്ടുള്ളതെങ്കിൽ 50,000 രൂപയുടെ മൂന്ന് എഫ്ഡിയായി നിക്ഷേപിക്കാം. അത്യാവശ്യഘട്ടത്തിൽ പിൻവലിക്കേണ്ടിവന്നാൽ മൊത്തംനിക്ഷേപമെടുക്കാതെ ആവശ്യമുള്ള പണംമാത്രം പിൻവലിക്കാനും അതിലൂടെയുളള പലിശ നഷ്ടംഒഴിവാക്കാനും സഹായിക്കും. ഈ ഫണ്ടിൽനിന്ന് പിൻവലിക്കുന്ന പണം പിന്നീട് തിരിച്ചിടാനും ശ്രദ്ധിക്കണം. സ്ഥിരനിക്ഷേപം ഓഹരിയിലേക്കും തിരിച്ചുംമാറ്റാം വ്യത്യസ്ത ആസ്തികളിലെ നിക്ഷേപ അനുപാതം നിലനിർത്തിക്കൊണ്ടുതന്നെ വിപണിയിലെ സാധ്യകൾ പ്രയോജനപ്പെടുത്താം. ഉദാഹരണത്തിന് ഓഹരി വിപണിയിൽ തിരുത്തലുണ്ടായാൽ സ്ഥിര നിക്ഷേപത്തിൽനിന്ന് 50ശതമാനമോ അധിലധികമോ തുക ഓഹരി വിപണിയിൽ നിക്ഷേപിക്കാം. വിപണി തിരിച്ചുകയറുമ്പോൾ ലഭിക്കുന്ന മൂലധനനേട്ടവും സ്ഥിരനിക്ഷേപത്തിൽനിന്ന് പിൻവലിച്ചതുകയും വീണ്ടും എഫ്ഡിയിലേയ്ക്കുമാറ്റാം. വിവിധ മാർക്കറ്റ് സൈക്കിളുകളിൽ ഈ രീതി സ്വീകരിച്ച് പരമാവധി നേട്ടമുണ്ടാക്കാം. എമർജിൻസി ഫണ്ടിലെതുക ഈരീതിയിൽ വകമാറ്റാതരിക്കാൻ ശ്രദ്ധിക്കണം. feedbacks to: antonycdavis@gmail.com കുറിപ്പ്: ഫ്രീഡം@40 എന്ന സീരീസ് പ്രകാരം നിശ്ചയിച്ച ആസ്തിവിഭജനം പൂർത്തിയാക്കുക. മൊത്തം നിക്ഷേപത്തിൽ 10-20ശതമാനമെങ്കിലും സ്ഥിര നിക്ഷേപ പദ്ധതികളിൽ മുടക്കുക. ഓഹരി വപിണി ഇടിയുമ്പോൾ ഈ തുകയിൽനിന്നെടുത്ത് മികച്ച ഓഹരികളിലോ മ്യൂച്വൽ ഫണ്ടിലോ നിക്ഷേപം നടത്താം. വിപണി ഉയരുമ്പോൾ ലാഭമെടുത്ത് നേരത്തെ നിശ്ചയിച്ച ആസ്തികളിലെ നിക്ഷേപ അനുപാതം നിലനിർത്താൻ ശ്രദ്ധിക്കുക.

from money rss https://bit.ly/2TXmveu
via IFTTT

Tuesday 22 June 2021

ചൈനയുടെ നിയന്ത്രണത്തിൽ തകർച്ചനേരിട്ട ബിറ്റ്‌കോയിന്റെ മൂല്യത്തിൽ നേരിയ വർധന

ചൈനീസ് സർക്കാരിന്റെ നിയന്ത്രണംകൂടിവന്നതോടെ 30,000 ഡോളറിന് താഴേയ്ക്കുപതിച്ച ബിറ്റ്കോയിന്റെ മൂല്യം ബുധനാഴ്ച നേരിയതോതിൽ ഉയർന്നു. 3.44ശതമാനം നേട്ടത്തിൽ 33,833.81 നിലവാരത്തിലാണ് രാവിലെ വ്യാപാരം നടന്നത്. ഇതിനുമുമ്പ് ജനുവരിയിലാണ് 29,000 നിലവാരത്തിലേയ്ക്ക് ബിറ്റ്കോയിന്റെ വിലയിടിഞ്ഞത്. 2020നുശേഷം മൂല്യത്തിൽ നാലിരട്ടിയിലേറെ വർധനവുണ്ടായശേഷമാണ് ഈ തകർച്ച. ഏപ്രിലിൽ എക്കാലത്തെയും ഉയർന്ന നിലവാരമായ 65,000 ഡോളറിലേയ്ക്ക് മൂല്യംവർധിച്ചിരുന്നു. ഖനനത്തിന് വൻതോതിൽ ഊർജം ഉപയോഗിക്കുന്നുണ്ടെന്നകാരണത്താൽ ഇലോൺ മസ്ക് ബിറ്റ്കോയിൻ നിക്ഷേപത്തിൽനിന്ന് പിന്മാറിയതാണ് അദ്യ തിരിച്ചടി. ഇതാ ഇപ്പോൾ ചൈനയും. ക്രിപ്റ്റോകറൻസി ഇടപാടുകൾ നടത്തരുതെന്ന് വ്യാപാരസ്ഥാപനങ്ങൾക്കും ബാങ്കുകൾക്കും ചൈന നിർദേശം നൽകിതാണ് ചൊവാഴ്ച ബിറ്റ്കോയിന്റെ മൂല്യത്തിൽ വൻതകർച്ചയുണ്ടാക്കിയത്.

from money rss https://bit.ly/2UjzVlh
via IFTTT

നേട്ടം തുടരുന്നു: നിഫ്റ്റി വീണ്ടും 15,850നരികെയെത്തി

മുംബൈ: ഓഹരി സൂചികകളിൽ നേട്ടംതുടരുന്നു. നിഫ്റ്റി 15,800ന് മുകളിലെത്തി. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻതോതിൽ കുറവുണ്ടായതും പ്രാദേശികമായിലോക്ഡൗണിൽ ഇളവ് പ്രഖ്യാപിച്ചതും വിപണിക്ക് കരുത്തായി. സെൻസെക്സ് 151 പോയന്റ് നേട്ടത്തിൽ 52,739ലും നിഫ്റ്റി 50 പോയന്റ് ഉയർന്ന് 15,823ലുമാണ് വ്യാപാരം ആരംഭിച്ചത്. ഹിൻഡാൽകോ, ഹീറോ മോട്ടോർകോർപ്, ഇൻഡസിൻഡ് ബാങ്ക്, ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ്, ടൈറ്റാൻ കമ്പനി, കോൾ ഇന്ത്യ, എച്ച്ഡിഎഫ്സി ലൈഫ്, ഹിന്ദുസ്ഥാൻ യുണിലിവർ, നെസ് ലെ, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. അദാനി പോർട്സ്, ഏഷ്യൻ പെയിന്റ്സ്, കൊട്ടക് മഹീന്ദ്ര, ഐഒസി, പവർഗ്രിഡ് കോർപ്, എൽആൻഡ്ടി, ഡിവീസ് ലാബ്, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. മെറ്റൽ സൂചികയാണ് നേട്ടത്തിൽ മുന്നിൽ. 0.8ശതമാനം ഉയർന്നു. അപ്പോളോ ഹോസ്പിറ്റൽസ്, എച്ച്സിസി തുടങ്ങി 64 കമ്പനികളാണ് പാദഫലം ബുധനാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3vJT0du
via IFTTT

സൂചികകൾ നേരിയ നേട്ടത്തിൽ ക്ലോസ്‌ചെയ്തു: ഓട്ടോ, ഐടി ഓഹരികൾ കുതിച്ചു

മുംബൈ: തുടക്കത്തിലെ നേട്ടം നിലനിർത്താനാകാതെ വിപണി. നിക്ഷേപകർ വ്യാപകമായി ലാഭമെടുത്തതാണ് സൂചികകളെ സമ്മർദത്തിലാക്കിയത്. ഒടുവിൽ സെൻസെക്സ് 14.25 പോയന്റ് നേട്ടത്തിൽ 52,588.71ലും നിഫ്റ്റി 26.30 പോയന്റ് ഉയർന്ന് 15,772.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മാരുതി സുസുകി, യുപിഎൽ, ശ്രീ സിമെന്റ്സ്, വിപ്രോ, എസ്ബിഐ ലൈഫ് ഇൻഷുറൻസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഏഷ്യൻ പെയിന്റ്സ്, ബജാജ് ഫിനാൻസ്, നെസ് ലെ, ഹിന്ദുസ്ഥാൻ യുണിലിവർ, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഓട്ടോ, പവർ, ക്യാപിറ്റൽ ഗുഡ്സ് എന്നീ സൂചികകൾ 1-2ശതമാനംനേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓഹരി വിപണിയിൽ തുടക്കത്തിലെ നേട്ടം നിലനിർത്താൻ കഴിയാതെവന്നതോടെ രൂപയുടെ മൂല്യത്തിലും ഇടിവുണ്ടായി. 74.05-74.40 നിലവാരത്തിലായിരുന്നു വ്യാപാരം.

from money rss https://bit.ly/2SKNkCJ
via IFTTT

ജെറ്റ് എയർവെയ്‌സ് വീണ്ടും പറക്കും: കമ്പനി ട്രിബ്യൂണലിന്റെ അംഗീകാരമായി

മുംബൈ: ജെറ്റ് എയർവെയ്സിനെ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് ദേശീയ കമ്പനി ട്രിബ്യൂണൽ അനുമതി നൽകി. യുകെയിൽനിന്നുള്ള കാൾറോക് ക്യാപിറ്റലും യുഎഇയിലെ സംരംഭകരായ മുരാരി ലാൽ ജലാനും മുന്നോട്ടുവെച്ച പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്. 1375 കോടി രൂപയാണ് ഇരുകമ്പനികളും മുടക്കുക. ട്രിബ്യൂണലിന്റെ അംഗീകാരം ലഭിച്ച് ആറുമാസത്തിനുള്ളിൽ പ്രവർത്തനംതുടങ്ങാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ആദ്യഘട്ടത്തിൽ 30 വിമാനങ്ങളാകും സർവീസ് നടത്തുക. കാൾറോക്ക് ക്യാപിറ്റലും മുറാരി ലാൽ ജലാനും ചേർന്നുള്ള കൂട്ടുകെട്ടിന് 2020 ഒക്ടോബറിലാണ് ജെറ്റ് എയർവെയ്സിനെ ഏറ്റെടുക്കാൻ എസ്ബിഐയുടെ നേടതൃത്വത്തിലുള്ള കൺസോർഷ്യത്തിന്റെ അനുമതി ലഭിച്ചത്. ഇരു ഗ്രൂപ്പുകൾക്കും എയർലൈൻ ബിസിനസിൽ പരിചയമില്ലാത്തവരാണ്. നരേഷ് ഗോയൽ 1993ൽ സ്ഥാപിച്ച ജെറ്റ് എയർവെയ്സ് 2019 ഏപ്രിൽ 17നാണ് പ്രവർത്തനം അവസാനിപ്പിച്ചത്. 124 വിമാനങ്ങളുമായി രാജ്യത്തെ രണ്ടാമത്തെ വലിയ കമ്പനിയായി വളരുകയുംചെയ്തു. പിന്നീട് സാമ്പത്തിക പ്രതിസന്ധിയിലായ സ്ഥാപനത്തിന് വൻതോതിൽ കടബാധ്യയുണ്ടായി.

from money rss https://bit.ly/2SLGay9
via IFTTT

ആദായ നികുതി റിട്ടേൺ നൽകിയിട്ടില്ലെങ്കിൽ ബാങ്കുകൾ ഇരട്ടി ടിഡിഎസ് ഈടാക്കും

കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷത്തെ റിട്ടേൺ നൽകിയിട്ടില്ലെങ്കിൽ ടിഡിഎസ് ഇനത്തിൽ ബാങ്കുകൾ ഇരട്ടി തുക ഈടാക്കും. 2021ലെ ബജ്റ്റിൽ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. 2021 ജൂലായ് ഒന്നുമുതലാണിതിന് പ്രാബല്യം. ആരിൽനിന്നൊക്കെ ഈടാക്കും? 2018-19, 2019-20 സാമ്പത്തിക വർഷത്തിൽ റിട്ടേൺ ഫയൽചെയ്യാത്തവരിൽനിന്നാണ് കൂടിയ തുക ഈടാക്കുക. ഓരോ സാമ്പത്തിക വർഷവും 50,000 രൂപയിലധികം ടിഡിഎസ് വരുന്നവർക്കാണിത് ബാധകം. അതായത്, സ്ഥിര നിക്ഷേപം, ഡിവിഡന്റ്, ആർഡിയിൽനിന്നുള്ള പലിശ എന്നിവ ലഭിക്കുന്നവർ ശ്രദ്ധിക്കണമെന്ന് ചുരുക്കം. ടിഡിഎസ് ഇനത്തിൽ ബാങ്ക് തുക ഈടാക്കുകയും അതേസമയം, റിട്ടേൺ നൽകാതിരിക്കുകുയുംചെയ്താൽ കൂടിയ നിരക്കിൽ ടിഡിഎസ് ഈടാക്കും. ടിഡിഎസ് ഒഴിവാക്കാൻ പാൻ നൽകാത്തവർക്ക് ബാധകമായ നിയമാകും ഇവിടെയും ഉപയോഗിക്കുക.

from money rss https://bit.ly/35FVfEf
via IFTTT

Monday 21 June 2021

ഫ്‌ളാഷ് സെയിലിന് നിയന്ത്രണം: ഇ-കൊമേഴ്‌സ് മേഖലയിൽ പുതിയ ചട്ടങ്ങൾ വരുന്നു

ന്യൂഡൽഹി: ഇ-കൊമേഴ്സ് മേഖലയിൽ തട്ടിപ്പ് വ്യാപകമായതോടെ നിയമം പരിഷ്കരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഫ്ളാഷ് സെയിൽ, ഓർഡർ ചെയ്ത ഉത്പന്നം നൽകാതിരിക്കൽ എന്നിവക്കെതിരെ നടപടി സ്വീകരിക്കുന്നതുൾപ്പടെയുള്ള പരിഷ്കാരങ്ങളാകും നടപ്പാക്കുക. ഇ-കൊമേഴ്സ് സ്ഥാപനങ്ങൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കും. സ്വതന്ത്രവും നീതിയുക്തവുമായ മത്സരം പ്രോത്സാഹിപ്പിക്കുക, ഉപഭോക്താക്കളുടെ താൽപര്യം സംരക്ഷിക്കുക തുടങ്ങിയവയുടെ ഭാഗമായി ഉപഭോക്തൃകാര്യമന്ത്രാലയമാണ് നിയമങ്ങൾ പരിഷ്കരിക്കുന്നത്. പ്രത്യേക ഉത്പന്നങ്ങളുടെ വിപണനം പ്രോത്സാഹിപ്പിക്കുന്ന ഫ്ളാഷ് സെയിലുകൾക്കായിരിക്കും നിയന്ത്രണം ഏർപ്പെടുത്തുക. ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാനുള്ള അവസരമില്ലാതാക്കുന്ന അധിക ഡിസ്കൗണ്ട് വിൽപന ഇതോടെ ഇല്ലാതാകും. 2019ലെ ഉപഭോക്തൃ സംരക്ഷണ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനായി ചീഫ് കംപ്ലെയിൻസ് ഓഫീസർമാരെ നിയമിക്കണമെന്നും കരടിൽ പറയുന്നുണ്ട്. പരാതി പരിഹാര സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായികൂടിയാണ്. ഉപഭോക്തൃ സംരക്ഷണ(ഇ-കൊമേഴ്സ്)നിയമം 2020 ഭേദഗതി കരട് പ്രകാരം ജൂലായ് ആറിനകം js-ca@nic.in എന്ന ഇ-മെയിലിൽ നിർദേശങ്ങൾ സമർപ്പിക്കണമെന്നാണ് മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.

from money rss https://bit.ly/3xATPqc
via IFTTT

സ്വർണവില പവന് 160 രൂപ കൂടി 35,280 രൂപയായി

തുടർച്ചയായ ദിവസങ്ങളിലെ നഷ്ടത്തിനൊടുവിൽ സ്വർണവിലയിൽ വർധന. പവന്റെ വില 160 രൂപ കൂടി 35,280 രൂപയായി. ഗ്രാമിന്റെ വില 20 രൂപ വർധിച്ച് 4410 രൂപയുമായി. 35,120 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിൽ വിലയിൽ മാറ്റമില്ല. സ്പോട് ഗോൾഡ് വില ഒരു ട്രോയ് ഔൺസിന് 1,784 ഡോളർ നിലവാരത്തിലാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.24ശതമാനം വർധിച്ച് 47,185 രൂപയായി. വെള്ളിയുടെ വിലയിലും സമാനമായ വർധനവുണ്ടായി.

from money rss https://bit.ly/3gRbXpl
via IFTTT

കോവിഡുകാലത്തെ കുതിപ്പ്: ഇന്ത്യൻഔഷധ വിപണിക്ക്‌ 2.89 ലക്ഷം കോടിയുടെ വിറ്റുവരവ്

തൃശ്ശൂർ: ശരാശരി പത്തുശതമാനം വളർച്ചയെന്ന പതിവുവിട്ട് കോവിഡുകാലത്ത് ഇന്ത്യൻ ഔഷധ വിപണിക്ക് മികച്ച പ്രകടനം. 12.17 ശതമാനമാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തെ വളർച്ച. വിറ്റുവരവ് 2,89,998 കോടി രൂപ. കയറ്റുമതി ഉൾപ്പെടെയുള്ള കണക്കാണിത്. മുൻ വർഷം 2,58,534 കോടിയായിരുന്നു വിറ്റുവരവ്. 31,464 കോടി രൂപയുടെ കൂടുതൽ വില്പന നടന്നു. എന്നാൽ, കയറ്റുമതിയിൽ ചെറിയ കുറവുണ്ടായതായാണ് കണക്ക്. കഴിഞ്ഞ വർഷത്തെ വിറ്റുവരവിൽ 1,46,260 കോടി രൂപയും കയറ്റുമതി ഇനത്തിലാണ്. മുൻ വർഷമിത് 1,47,420 കോടി രൂപയുടേതായിരുന്നു. ഇറക്കുമതിയിലും കുറവാണുണ്ടായിരിക്കുന്നത്. 2019-20 വർഷത്തിൽ മെഡിക്കൽ ഉപകരണങ്ങളടക്കം 72,800 കോടി രൂപയുടെ ഇറക്കുമതിയാണ് നടന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം 42,943 കോടിയുടെ മരുന്നുകൾ മാത്രമേ ഇറക്കുമതി ചെയ്തിട്ടുള്ളൂ. മെഡിക്കൽ ഉപകരണങ്ങളുടെ കണക്കുകൾ ഇത്തവണത്തെ വാർഷിക റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടില്ല. ഇതുംകൂടി വന്നാൽ മാത്രമേ യഥാർഥ ചിത്രം വ്യക്തമാവൂ. ലോകത്ത് ഉത്പാദിപ്പിക്കപ്പെടുന്ന കുത്തിവെപ്പ് മരുന്നുകളിൽ 60 ശതമാനവും പുറത്തിറക്കുന്നത് ഇന്ത്യൻ കമ്പനികളാണ്. കഴിഞ്ഞ വർഷം കൂടുതൽ മരുന്നുകൾ അയച്ചത് വടക്കേ അമേരിക്കൻ രാജ്യങ്ങളിലേക്കാണ് - 34 ശതമാനം. 17 ശതമാനം കയറ്റുമതി നടത്തിയ ആഫ്രിക്കയാണ് തൊട്ടുപിന്നിൽ. യൂറോപ്യൻ യൂണിയനിലേക്കുള്ള കയറ്റുമതി 15 ശതമാനമാണ്.

from money rss https://bit.ly/3xEpSpf
via IFTTT

ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം: നിഫ്റ്റി വീണ്ടും 15,800ന് മുകളിൽ

മുംബൈ: ആഗോള വിപണിയിലെനേട്ടം രാജ്യത്തെ സൂചികകൾക്ക് കരുത്തായി. നിഫ്റ്റി 15,800ന് മുകളിലെത്തി. 235 പോയന്റാണ് സെൻസെക്സിലെ നേട്ടം. 52,809ലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 76 പോയന്റ് ഉയർന്ന് 15,822ലുമെത്തി. മാരുതി, ടൈറ്റാൻ, ടാറ്റ സ്റ്റീൽ, ബജാജ് ഫിനാൻസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എച്ച്ഡിഎഫ്സി, ഇൻഡസിൻഡ് ബാങ്ക്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, സൺ ഫാർമ, ഭാരതി എയർടെൽ, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ടെക് മഹീന്ദ്ര, പവർഗ്രിഡ് കോർപ്, ബജാജ് ഓട്ടോ, നെസ് ലെ, എച്ച്സിഎൽ ടെക്, ഹിന്ദുസ്ഥാൻ യുണലിവർ തുടങങിയ ഓഹരികൾ നഷ്ടത്തിലുമാണ്. സെക്ടറൽ സൂചികകളെല്ലാം നേട്ടത്തിലാണ്. നിഫ്റ്റി പൊതുമേഖല ബാങ്ക് 1.9ശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.9ശതമാനവും 1.2ശതമാനവും നേട്ടത്തിലാണ്. എൻഎംഡിസി, ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ, ഭാരത് ഇലക്ട്രോണിക്സ്, ജെയ്പീ ഇൻഫ്രടെക് തുടങ്ങി 79 കമ്പനികളാണ് പാദഫലം ചൊവാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3zKRpqW
via IFTTT

കുട്ടനാട്‌: വേണ്ടത്‌ പരിസ്ഥിതിപരിഹാരം

കുട്ടനാടിന്റെ ദുരിതത്തിന് കൂടുതൽ ജനശ്രദ്ധ കിട്ടുന്നു എന്നത് ആശ്വാസകരമാണ്. ഒരു പ്രതിസന്ധിയിൽനിന്ന് മറ്റൊരു പ്രതിസന്ധിയിലേക്ക് എന്നതാണ് കുട്ടനാടിന്റെ സ്ഥിതി. വെള്ളക്കെട്ടുണ്ടാവാൻ കാലവർഷം വരണമെന്നില്ല. ഏതാനും ദിവസത്തെ ശക്തമായ മഴയുണ്ടെങ്കിൽ വെള്ളം പൊങ്ങും. തണ്ണീർമുക്കത്തിനുവടക്കോട്ട് ചേർത്തല, അരൂർ ഭാഗത്ത് മഴപോലും വേണ്ടാ. നല്ലൊരു വേലിയേറ്റമുണ്ടായാൽ മതി, വെള്ളക്കെടുതിയായി. വാസയോഗ്യമല്ലാത്ത പ്രദേശമായി കുട്ടനാട് മാറുന്നുവോ എന്ന വേവലാതി എല്ലാവർക്കുമുണ്ട്. ഇടുക്കിപോലെ കാനേഷുമാരി കണക്കിൽ ജനസംഖ്യ കുറയുന്ന ഒരു പ്രദേശമായി കുട്ടനാട്. കുട്ടിച്ചോറാക്കിയ പദ്ധതി ഇതൊക്കെ കാണുമ്പോൾ ആദ്യം ഓർക്കുക നാലുപതിറ്റാണ്ടുമുൻപത്തെ എം.ഫിൽ പഠനകാലമാണ്. സി.ഡി.എസിൽ പ്രോജക്ട് ഗുണ-ദോഷ വിചിന്തനം പഠിപ്പിച്ചിരുന്നത് പ്രൊഫ. ഗുലാത്തിയായിരുന്നു. ഏതുപ്രോജക്ടും നടപ്പാക്കുന്നതിനുമുമ്പ് ഗുണവും ദോഷവും കണക്കുകൂട്ടണമല്ലോ. കുട്ടനാട് പദ്ധതിയുടെ നേട്ടം, ഒരുപ്പൂ, ഇരുപ്പൂ ആകുമ്പോഴുള്ള നെല്ലുത്പാദനവർധനയാണ് (അപ്പോഴേ നല്ലൊരുപങ്ക് പ്രദേശത്തും ഇരുപ്പൂ കൃഷിയുണ്ടായിരുന്നുവെന്നതു തത്കാലം വിടുക). തണ്ണീർമുക്കം ബണ്ടുമെല്ലാം പണിയാൻ വേണ്ടിവരുന്ന തുകയാണ് ചെലവ്. ചെലവിന്റെ പല മടങ്ങാണ് കണക്കുകൂട്ടിയ നേട്ടം. പദ്ധതി നടപ്പാക്കി. പക്ഷേ, കുറച്ചുവർഷം കഴിഞ്ഞപ്പോൾ പല വിപരീതഫലങ്ങളും കണ്ടുതുടങ്ങി. വെള്ളം ദുഷിച്ച് രോഗങ്ങൾ പെരുകി. മത്സ്യസമ്പത്ത് ക്ഷയിച്ചു. കളകൾ വർധിച്ചു. കായലിൽ എക്കൽ അടിയാൻ തുടങ്ങി. ഗുണ-ദോഷ വിചാരം നടത്തിയപ്പോൾ പ്രത്യക്ഷഫലങ്ങളേ കണക്കിലെടുത്തുള്ളൂ. ദീർഘനാളിലെ പരോക്ഷ ഫലങ്ങൾ അവഗണിച്ചു. അവയ്ക്കുകൂടി വിലയിട്ടാൽ പദ്ധതി നേട്ടത്തെക്കാളേറെ ദോഷമാണ്. അങ്ങനെ വികസനത്തിന്റെ പേരിൽ ഒരു നാടിനെ കുട്ടിച്ചോറാക്കിയതിന്റെ ഉത്തമദൃഷ്ടാന്തമായി കുട്ടനാട് വികസനപദ്ധതി. പരിസ്ഥിതി പുനഃസ്ഥാപനം പരിസ്ഥിതി പുനഃസ്ഥാപനപരിപാടിയാണ് കുട്ടനാട്ടിൽ നടപ്പാക്കേണ്ടത്. അരനൂറ്റാണ്ടോളം ശുദ്ധജലതടാകമായ പ്രദേശത്തെ വീണ്ടും ഓരുപ്രദേശമായി മാറ്റിയാൽ ഉണ്ടാകാവുന്ന പ്രശ്നങ്ങളെ വിശദമായിട്ട് പഠിക്കേണ്ടതുണ്ട്. അതുവരെ കാത്തിരിക്കേണ്ട കാര്യമില്ല. ഉടൻ ചെയ്യാൻപറ്റുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. 1978-ലെ പരിഷത്ത് പഠനം, ഡച്ച് ജലസന്തുലന പഠനം, എം.എസ്. സ്വാമിനാഥൻ റിപ്പോർട്ട്, പ്രൊഫ. പ്രഭാത് പട്നായിക്കിന്റെ കുട്ടനാട് കമ്മിഷൻ റിപ്പോർട്ട് ഇങ്ങനെ പഠനങ്ങൾ ഏറെയുണ്ട്. അവയുടെ അടിസ്ഥാനത്തിൽ കേരളസർക്കാർ രണ്ടാം കുട്ടനാട് പാക്കേജിന് രൂപംനൽകിയിട്ടുമുണ്ട്. അത് സമയബന്ധിതമായി നടപ്പാക്കുക എന്നതാണ് ഇന്നത്തെ വെല്ലുവിളി. #1തോട്ടപ്പള്ളി സ്പിൽവേ:പ്രളയജലം കടലിലേക്ക് സുഗമമായി ഒഴുക്കിവിടുന്നതിനുവേണ്ടിയാണ് തോട്ടപ്പള്ളി സ്പിൽവേ നിർമിച്ചത്. പക്ഷേ, അതിനു ഫലമുണ്ടായിട്ടില്ല. പൊഴിമുഖത്തെ കാറ്റാടിമരങ്ങൾ മുറിച്ചുമാറ്റിയിട്ടുണ്ട്. ഇനി യുദ്ധകാലാടിസ്ഥാനത്തിൽ ലീഡിങ് ചാനലിൽ അടിഞ്ഞുകൂടിയ എക്കൽ നീക്കംചെയ്യണം. ഇതുകൊണ്ടുമാത്രം കാര്യമില്ല എന്നാണ് ചെന്നൈ ഐ.ഐ.ടി. പഠനം കാണിക്കുന്നത്. ദേശീയപാതയ്ക്ക് എടുക്കുന്നതുപോലെ ഭൂമി ഏറ്റെടുത്ത് ചാനലിന്റെ വീതി കൂട്ടിയേ തീരൂ. #2കട്ടകുത്തൽ:എക്കൽ വന്നടിഞ്ഞ് കായലിലെ പല പ്രദേശങ്ങളും ചതുപ്പായി മാറിക്കൊണ്ടിരിക്കയാണ്. വശങ്ങളിലെ നികത്തലും ആഴം കുറയുന്നതും കായലിന്റെ ആവാഹകശേഷി കാര്യമായി കുറച്ചു. എന്തായാലും ഇനി കായൽ നികത്തില്ലെന്ന് ഉറപ്പുവരുത്തണം. സാറ്റലൈറ്റ് മാപ്പുകളുടെ താരതമ്യപഠനത്തിലൂടെ പുതിയ കൈയേറ്റങ്ങളെല്ലാം ഒഴിപ്പിക്കണം. ചെളിവാരി ആഴംകൂട്ടണം. കട്ടകുത്തി പറമ്പിലിടുന്നത് എല്ലാവർഷവും കുട്ടനാട്ടുകാർ ചെയ്തുകൊണ്ടിരുന്ന ഒരു കാര്യമാണ്. സർക്കാർ കൃത്യമായ മാനദണ്ഡങ്ങൾെവച്ച് ചെളി ഡ്രഡ്ജ് ചെയ്യണം. ഈ ചെളി ഉപയോഗിച്ച് കുട്ടനാട്ടിലെ എല്ലാ പുറംബണ്ടുകളുടെയും വീതി ഇരട്ടിയാക്കണം. അപ്പോൾ ചാലുകളുടെയും തോടുകളുടെയും വീതി കുറയുന്നില്ല എന്ന് ഉറപ്പാക്കണം. അനിവാര്യമായ സ്ഥലങ്ങളിൽ കല്ലുകെട്ടാവാം. മറ്റിടങ്ങളിൽ ജൈവരീതികൾ മതിയാകും. #3കായൽ ശുചീകരിക്കണം:അടിത്തട്ടിലെ പ്ലാസ്റ്റിക് മുഴുവൻ ജനകീയകാമ്പയിനായി നീക്കംചെയ്യണം. കടലിൽ നടപ്പാക്കുന്ന സ്കീം മതിയാകും. പായൽ സ്ഥിരമായി വാരി മാറ്റുന്നതിന് എല്ലാ ബ്ലോക്കുകൾക്കും വീഡ് ഹാർവെസ്റ്റർ വാങ്ങുന്നതിന് അനുമതി നൽകുക. ഏതാനും സെപ്റ്റേജുകൾ പണിയണം. ഹൗസ്ബോട്ടുകളുടെ മാത്രമല്ല, കക്കൂസ് മാലിന്യവും ജലാശയങ്ങളിലേക്കുതള്ളുന്നത് അവസാനിപ്പിക്കണമെങ്കിൽ ഇതേ വഴിയുള്ളൂ. #4തോടുകളുടെ പുനരുദ്ധാരണം:നീരൊഴുക്കുവഴികളൊക്കെ നികന്നിരിക്കുന്നു. പലതും റോഡുകളായി. അവയൊക്കെ തോടാക്കാനാവില്ല. പക്ഷേ, അവശേഷിക്കുന്ന തോടുകളിലെങ്കിലും ഒഴുക്ക് ഉറപ്പാക്കണം. തോടുകളുടെ ഓരത്തെങ്കിലും സെപ്റ്റിക് കക്കൂസുകളിലേക്ക് മാറണം. ജനകീയമായി തോടുകൾ സംരക്ഷിക്കുന്നതിന് നെടുമുടി പഞ്ചായത്തുകാർ നല്ലൊരു മാതൃക തീർത്തിട്ടുണ്ട്. കേരളത്തിലെ ഏറ്റവും വിപുലമായ ജനകീയ ഇടപെടൽ മീനച്ചിലാർ-മീനന്തലയാർ-കൊട്ടുരാർ പദ്ധതിയാണ്. ആലപ്പുഴയിൽ പട്ടണത്തിലെ തോടുകൾ വലിയ പണം മുടക്കി നവീകരിച്ചുകൊണ്ടിരിക്കയാണ്. #5കുടിവെള്ളപദ്ധതി:ഏന്തിവലിഞ്ഞുകൊണ്ടിരിക്കുന്ന കുട്ടനാട് കുടിവെള്ളപദ്ധതി പൂർത്തീകരിക്കണം. ഇതിന് പണമല്ല പ്രതിബന്ധം. നിർവഹണത്തിനുള്ള ഇച്ഛാശക്തി ഇല്ലായ്മയാണ്. കുട്ടനാട് ഒറ്റത്തവണയെങ്കിലും ശുദ്ധീകരിക്കാൻ ഒരു വർഷം ബണ്ട് തുറന്നിടുമെന്ന് 2009-ൽ പ്രഖ്യാപിച്ചതാണ്. കൃഷിക്കുനാശമുണ്ടായാൽ നഷ്ടപരിഹാരം സർക്കാർ നൽകും. പൊതുവിൽ സമ്മതമായതാണ്. പക്ഷേ, ബണ്ട് തുറന്നുവെക്കാറില്ല. കാരണം, ഓരു കയറിയാൽ കുടിവെള്ളം മുട്ടും. ഇതിനൊരു പ്രതിവിധി ആർക്കും പറയാനുണ്ടായില്ല. ഇത് ആവർത്തിക്കരുത്. #6 പുതിയ നിർമാണങ്ങൾ:ഇതൊക്കെ കഴിഞ്ഞിട്ടാണ് പുതിയ റോഡുകളുടെയും പാലങ്ങളുടെയും മുൻഗണന വരുന്നത്. ഇപ്പോൾ ശ്രദ്ധ മുഴുവൻ അവിടെയാണ്. പക്ഷേ, കുട്ടനാടിന്റെ കുരുക്ക് അഴിക്കണമെങ്കിൽ ആദ്യം പറഞ്ഞ കാര്യങ്ങൾക്ക് മുൻഗണന ഉണ്ടാവേണ്ടതുണ്ട്. അനുവദിച്ചിരിക്കുന്നവയെല്ലാം സമയബന്ധിതമായി പൂർത്തീകരിക്കണമെന്നതിന് തർക്കമില്ല. ആലപ്പുഴ-ചങ്ങനാശ്ശേരി എലിവേറ്റഡ് റോഡ് വെള്ളപ്പൊക്കക്കാലത്തുമാത്രമല്ല, ടൂറിസത്തിനുകൂടി ഉത്തേജകമാകും. പുളിങ്കുന്ന് താലൂക്ക് ആശുപത്രിക്ക് ഇപ്പോഴും അനക്കംവന്നിട്ടില്ല. ഇങ്ങനെ പല പദ്ധതികളുമുണ്ട്. #7 തൊഴിലും വരുമാനവും:ജനങ്ങളുടെ തൊഴിലും വരുമാനവും വർധിപ്പിക്കാൻ നടപടി വേണം. കൃഷിതന്നെ ഏറ്റവും പ്രധാനം. നെല്ല് മുഴുവൻ സംഭരിക്കുക, അരിയാക്കി ബ്രാൻഡ്ചെയ്ത് വിൽക്കുക, അരിയുടെ മൂല്യവർധിത ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുക. കായലിലേക്ക് സ്ഥിരമായി മത്സ്യവിത്തുകൾ വിതയ്ക്കുന്നതിന് പ്രത്യേക ഹാച്ചറികൾതന്നെ സ്ഥാപിക്കണം. താറാവ് ഹാച്ചറി സ്ഥലം കിട്ടാത്തതുകൊണ്ട് നടക്കാതെ പോകുന്നത് സങ്കടകരമാണ്. കുട്ടനാട് ടൂറിസം ഉത്തരവാദിത്വടൂറിസത്തിന്റെ അടിസ്ഥാനത്തിൽ പുനഃസംവിധാനം ചെയ്യണം. ആവാഹകശേഷി കണക്കിലെടുത്തുകൊണ്ടുവേണം ഇടപെടലുകൾ. ഇത്രയും പറഞ്ഞതിൽനിന്ന് ഒരു കാര്യം വ്യക്തം: സർക്കാർ മുൻകൈയെടുക്കണം, പണം ലഭ്യമാക്കണം. പക്ഷേ, തുല്യഉത്തരവാദിത്വം കുട്ടനാട്ടിലെ ജനങ്ങൾക്കുമുണ്ട്. പരിസ്ഥിതി പുനഃസ്ഥാപനം ടെൻഡർ വിളിച്ച് കോൺട്രാക്ടർവഴി നടത്താവുന്ന ഒന്നല്ല. അതിവിപുലമായ ജനപങ്കാളിത്തം അതിന് അനിവാര്യമാണ്.

from money rss https://bit.ly/35KZTR8
via IFTTT