121

Powered By Blogger

Monday 13 December 2021

16, 17 തിയതികളില്‍ ബാങ്ക് പണിമുടക്ക്: ഇടപാടുകള്‍ തടസ്സപ്പെട്ടേക്കാം

പൊതുമേഖല ബാങ്കുകൾ സ്വകാര്യവത്കരിക്കാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടനകൾ രണ്ടുദിവസത്തെ പണിമുടക്കിന് ആഹ്വാനംചെയ്തു. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ്(യുഎഫ്ബിയു)ന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 16, 17 തിയതികളിലാണ് പണമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. എസ്ബിഐ, പിഎൻബി, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ആർബിഎൽ തുടങ്ങിയ ബാങ്കുകൾ ഇടപാടുകൾ തടസ്സപ്പെട്ടേക്കാമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം, പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ നടപടികളെടുത്തിട്ടുണ്ടെന്ന് ബാങ്കുകൾ അറിയിച്ചു. നടപ്പ് സാമ്പത്തിക വർഷംതന്നെ രണ്ട് പൊതുമേഖല ബാങ്കുകൾ സ്വകാര്യ വത്കരിക്കുമെന്ന് കഴിഞ്ഞ ഫെബ്രുവരിയിലെ ബജറ്റിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു.

from money rss https://bit.ly/3EVEEfo
via IFTTT

വിദേശ നിക്ഷേപകരുടെ നീക്കങ്ങള്‍ അവഗണിക്കാം; വാങ്ങാം ബാങ്ക് ഓഹരികള്‍

നാം സംസാരിക്കുന്നത് സോക്സിനെക്കുറിച്ചായാലും സ്റ്റോക്സിനെക്കുറിച്ചായാലും ഗുണനിലവാരമുള്ളവ താഴ്ന്ന നിലയിലായിരിക്കുമ്പോൾ വാങ്ങാനാണ് എനിക്കിഷ്ടം -വാറൻ ബഫെറ്റ് നിഫ്റ്റിയെ 2020 മാർച്ചുമാസത്തെ താഴ്ചയായ 7511ൽനിന്ന് റെക്കോഡ് ഉയരമായ 18,604 ലേക്കെത്തിച്ച മുന്നേറ്റം കാര്യമായ തിരുത്തലുകളില്ലാത്ത അപൂർവമായ ഒരുഏകദിശാ കുതിപ്പായിരുന്നു. റെക്കോഡ് ഉയരത്തിൽനിന്ന് 10 ശതമാനം തിരുത്തലോടെയാണ് ഈ കുതിപ്പ് അവസാനിച്ചത്. ഈ ബുൾ തരംഗത്തിലെ എളുപ്പം പണമുണ്ടാക്കാവുന്നഘട്ടം അവസാനിച്ചു കഴിഞ്ഞു. 2022ലെ നേട്ടങ്ങൾ ഒതുങ്ങിയ നിലയിലുള്ളതായിരിക്കും. അതായത് വൻ നേട്ടങ്ങൾ ഇനി ദുഷ്കരമാകുമെന്ന് ചുരുക്കം. അതേസമയം, ശരിയായ ഓഹരികൾ തെരഞ്ഞെടുക്കുന്നതിൽ വിജയിച്ചാൽ ഇനിയും നേട്ടംസ്വന്തമാക്കാം. 17000ത്തിൽ നിഫ്റ്റിയുടെ പിഇ അനുപാതം 20 ആണ്. (22-23 സാമ്പത്തിക വർഷത്തെ കോർപറേറ്റ് ലാഭത്തിന്റെ അടിസ്ഥാനത്തിൽ) തിരുത്തലിനു ശേഷവും വിലകൾ ഉയർന്നനിലയിൽതന്നെ തുടരുകയാണ്. എങ്കിലും അതിരുകടന്നത് എന്ന് ഇപ്പോൾ പറയാൻകഴിയില്ല. കൊറോണ വൈറസിന്റെ ഒമിക്രോൺ വകഭേദം സൃഷ്ടിച്ചതുപോലുള്ള അനിശ്ചിതത്വത്തിന്റെ കാർമേഘങ്ങൾ വിപണിക്കു മുകളിലുണ്ട്. എന്നാൽ ഇതിനിടയിലും സാമ്പത്തികരംഗത്ത് പ്രതീക്ഷയുടെ നിരവധി വെള്ളിരേഖകൾ തെളിഞ്ഞു കാണാം. വിദേശ സ്ഥാപനങ്ങളുടെ തുടർച്ചയായ വിൽപന വിപണിയിൽ തിരുത്തലുണ്ടാക്കി വിപണിയിൽ ഈയിടെയുണ്ടായ തിരുത്തലിനു പ്രധാനകാരണം വിദേശ നിക്ഷേപകരുടെ തുടർച്ചയായ ഓഹരി വിൽപനയാണ്. ഒക്ടോബർ മുതൽ തന്നെ ആരംഭിച്ച വിദേശസ്ഥാപനങ്ങളുടെ വിൽപന നവംബറിലും ഡിസംബറിന്റെ തുടക്കത്തിലും ശക്തമായി തുടരുകയാണ്. ഒക്ടോബറിൽ 14,475 കോടി രൂപ മൂല്യമുള്ള ഓഹരികൾ വിറ്റഴിച്ചപ്പോൾ നവംബറിൽ ഇത് 33,799 കോടിയായി ഉയർന്നു. ഡിസംബർ ഏഴുവരെ 14,222.64 കോടി രൂപയുടെ ഓഹരികളാണ് വിദേശ സ്ഥാപനങ്ങൾ വിറ്റത്. അതിരുകടന്ന വിലകളെച്ചൊല്ലിയുള്ള ഉൽക്കണ്ഠ നവംബർ ആദ്യം പ്രധാനപ്പെട്ട പലവിദേശ ബ്രോക്കർ സ്ഥാപനങ്ങളും ഇന്ത്യൻ വിപണിയെ തരംതാഴ്ത്തുകയുണ്ടായി. അതിരുകടന്ന വിലകളായിരുന്നു കാരണം. ഇന്ത്യൻ വിപണിയുടെ പിഇ അനുപാതം മറ്റു എമേർജിംഗ് വിപണികളേക്കാൾ 60 ശതമാനം കൂടുതലും, വില-ബുക്ക് വാല്യു അനുപാതം 100 ശതമാനം കൂടുതലുമാണ്. വിപണി മൂല്യവും ജിഡിപിയുമായുള്ള അനുപാതം 120 ശതമാനമെന്നതും കൂടുതലാണ്. ഉയർന്നു നിൽക്കുന്ന ഈമൂല്യ മാനദണ്ഡങ്ങളാണ് വിദേശ നിക്ഷേപകരുടെ തുടർച്ചയായ വിൽപനയ്ക്കുള്ള കാരണം. സാമ്പത്തികരംഗം ശക്തിയാർജ്ജിക്കുന്നു; കോർപറേറ്റ് വരുമാന വളർച്ച ഉയരുന്നു അനുകൂലമായ സാമ്പത്തിക വാർത്തകളാണ് വെള്ളിരേഖ. 2022 സാമ്പത്തികവർഷം രണ്ടാംപാദത്തിലെ 8.4 ശതമാനം ജിഡിപി വളർച്ചാ നിരക്ക് പ്രതീക്ഷയ്ക്കപ്പുറമാണ്. സർക്കാർ ചിലവുകൾ കൂടിയനിലയിൽ തുടരാൻ പാകത്തിന് ജിഎസ്ടി പിരിവ് ഗണ്യമായി ഉയർന്നു. നവംബർ മാസത്തിൽ ഇത് 1.31 ലക്ഷം കോടി രൂപയായിരുന്നു. മൂലധന രൂപീകരണം ജിഡിപിയുടെ 28 ശതമാനമായി ഉയർന്നിട്ടുണ്ട്. 2022 സാമ്പത്തിക വർഷം 10 ശതമാനം ജിഡിപി വളർച്ചാനിരക്കോടെ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വലിയ രാജ്യം എന്നപദവിയിലേക്ക് ഇന്ത്യ ഉയരും. അടുത്ത മൂന്നു വർഷക്കാലയളവിൽ ഏഴു ശതമാനത്തിലധികം വളർച്ച നേടാൻ ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്കു സാധിക്കും. കോർപറേറ്റുകളുടെ ലാഭം ഉയരുന്ന ഘട്ടത്തിലായതുകൊണ്ട് വരുന്ന മൂന്നു വർഷക്കാലയളവിൽ ശരാശരി 20 ശതമാനം വാർഷിക ലാഭ വർധന കൈവരിക്കാനാകും. ഇതു സാധ്യമാവുകയാണെങ്കിൽ ഓഹരി വിലകൾ അത്ര അധികമല്ലെന്നു കാണാൻ കഴിയും. റെക്കോഡുയരത്തിൽ നിന്നുള്ള 10 ശതമാനം തിരുത്തൽ ചില മേഖലകളേയും ഓഹരികളേയും ആകർഷകമാക്കിയിട്ടുണ്ട്. ധനകാര്യ സ്ഥപനങ്ങളും പ്രത്യേകിച്ച് ബാങ്കുകൾ, ഐടി മേഖലയും ഉയർന്ന ലാഭം നൽകാൻ കെൽപ്പുള്ളതിനാൽ നിലവിലുള്ള വിലകളിൽ അവ ആകർഷണീയം തന്നെയാണ്. വിദേശ സ്ഥാപനങ്ങളുടെ തുടർച്ചയായ വിൽപനയാണ് ഈ ബുൾ തരംഗത്തിലും ബാങ്ക് ഓഹരികളുടെ പ്രകടനം മോശമാകാൻ കാരണം. നവംബർ മാസത്തിൽ മാത്രം 15,606 കോടി രൂപ മൂല്യമുള്ള ബാങ്ക് ഓഹരികൾ വിദേശ നിക്ഷേപകർ വിറ്റിട്ടുണ്ട്. വിദേശ നിക്ഷേപകരുടെ പോർട്ഫോളിയോ ഘടനയാണ് പ്രധാനമായും ഇതിനു കാരണം. വിദേശ നിക്ഷേപകരുടെ ഏറ്റവും വലിയ നിക്ഷേപം ബാങ്കിംഗ് ഓഹരികളാണ്- 2021 നവംബർ 30 ലെ കണക്കനുസരിച്ച് 818524 കോടി രൂപ- ബാങ്കിംഗ് മേഖലയിൽ പ്രശ്നങ്ങളൊന്നുമില്ല; മറിച്ച് സാഹചര്യങ്ങൾ അനുകൂലമാവുകയാണ്. ഒന്നും രണ്ടും പാദഫലങ്ങൾ കാണിക്കുന്നത് നിഷ്ക്രിയ ആസ്തികൾ കുറയുകയും വായ്പകൾ വർധിക്കുകയും ചെയ്യുന്നതായാണ്. ഉയർന്ന ഗുണമേയുള്ള വൻകിട സ്വകാര്യ ബാങ്കുകളിലും ഏതാനും പൊതുമേഖലാ ബാങ്കുകളിലും നിക്ഷേപിക്കുന്നതിനുള്ള ഏറ്റവും അനുയോജ്യമായ അവസരമാണിത്. കൂടിയവിലകൾ നിലനിൽക്കുമ്പോഴും ഐടി ഓഹരികൾ ആകർഷകമായ നിക്ഷേപ സാധ്യതകൾ തന്നെയാണ് തുറന്നിടുന്നത്. കാരണം ഈ മേഖലയിൽ വർഷങ്ങൾ നീണ്ടുനിൽക്കുന്ന വളർച്ചാ സാധ്യതയാണുള്ളത്. ധനകാര്യസ്ഥാപനങ്ങളിലും ഐടി മേഖലയിലും സാധ്യതകൾ കൂടുതൽ വികസിക്കുന്നതായാണ് സൂചന. പ്രമുഖ ബാങ്കുകളുടെ വായ്പാ വളർച്ച രണ്ടക്കനിരക്ക് രേഖപ്പെടുത്തുന്നു. ഏറ്റവും വലിയ ഭവന വായ്പാ പദ്ധതി ഒക്ടോബർ മാസം ചരിത്രത്തിലെ ഏറ്റവും കൂടുതൽ വായ്പയാണ് വിതരണം ചെയ്തത്. ഐടി കമ്പനികൾ വലിയ തോതിൽ നിയമനങ്ങൾ നടത്തുന്നു. നല്ലലാഭം മുന്നിൽ കാണുന്നതിനാൽ ബാങ്കിംഗ്, ഐടി മേഖലയിലെ സാധ്യതകൾ വലുതാണ്. അതിനാൽ, ദീർഘകാല നിക്ഷേപകർക്ക് തിരുത്തലിന്റെ ഈഘട്ടം ബാങ്കിംഗ്, ഐടി ഓഹരികൾ വാങ്ങാൻ ഉപയോഗിക്കാവുന്നതാണ്. വിദേശ നിക്ഷേപകർ എന്തു ചെയ്യുന്നുവെന്ന് പരിഗണിക്കേണ്ടതില്ല. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റുമെന്റ് സ്ട്രാറ്റജിസ്റ്റാണ് ലേഖകൻ)

from money rss https://bit.ly/3ETbnC1
via IFTTT

സെന്‍സെക്‌സില്‍ 382 പോയന്റ് നഷ്ടം: നിഫ്റ്റി 17,300ന് താഴെ |Market Opening

മുംബൈ: ഓഹരി സൂചികകളിൽ നഷ്ടംതുടരുന്നു. സെൻസെക്സ് 382 പോയന്റ് താഴ്ന്ന് 57,900ലും നിഫ്റ്റി 109 പോയന്റ് നഷ്ടത്തിൽ 17,258ലുമാണ് വ്യാപാരം ആരംഭിച്ചത്. ഒമിക്രോൺ വകഭേദത്തെക്കുറിച്ച് ലോകാരോഗ്യ സംഘടന ആശങ്ക പ്രകടിപ്പിച്ചതും ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക്(എഡിബി) വളർച്ചാ അനുമാനം കുറച്ചതുമാണ് വിപണിയെ ബാധിച്ചത്. നെസ് ലെ, അൾട്രടെക് സിമെന്റ്സ്, ഏഷ്യൻ പെയിന്റ്സ്, എൽആൻഡ്ടി, ടെക് മഹീന്ദ്ര, മാരുതി സുസുകി, ആക്സിസ് ബാങ്ക്, ഭാരതി എയർടെൽ, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. പവർഗ്രിഡ് കോർപ്, ഐടിസി, എൻടിപിസി, സൺ ഫാർമ, ഹിന്ദുസ്ഥാൻ യുണിലിവർ, ടൈറ്റാൻ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും 0.5ശതമാനം നഷ്ടത്തിലാണ്.

from money rss https://bit.ly/3pOMaT4
via IFTTT

റബ്ബര്‍ സീസണില്‍ വില കുത്തനെ ഇടിഞ്ഞു

ആലപ്പുഴ: മഴ മാറി ടാപ്പിങ് പുനരാരംഭിച്ചതോടെ റബ്ബർവില കുത്തനെ വീണു. 192 രൂപവരെ ഉയർന്ന വില ഏതാനും ദിവസങ്ങൾകൊണ്ട് 179 ആയി കുറഞ്ഞു. എങ്കിലും അധികംവൈകാതെ വിലസ്ഥിരത നേടുമെന്നാണ് വിപണി നിരീക്ഷിക്കുന്നവർ പറയുന്നത്. ഒമിക്രോൺ വൈറസിന്റെ വ്യാപനത്തോടെ ചൈനയിലെ ഷാങ്ഹായി വിപണിയിൽ നെഗറ്റീവ് പ്രവണത കാണിച്ചിരുന്നെങ്കിലും ഇവിടത്തെ വിലക്കുറവിന് ഇതുകാരണമല്ല. ടാപ്പിങ് കൂടി വിപണിയിലേക്ക് കൂടുതൽ റബ്ബർ എത്തിയതാണ് വിലകുറയാൻ മുഖ്യകാരണം. വില കുറയുന്നതു മനസ്സിലാക്കി സ്റ്റോക്ക് കൈയിലുള്ളവർ വിറ്റുതീർക്കുന്നതും ഡിമാൻഡ് കുറച്ചു. കടത്തുകൂലി മൂന്നിരട്ടിയോളം കൂടിയിട്ടും ഇറക്കുമതിചെയ്യാൻ വൻകിട കമ്പനികൾ ശക്തമായി രംഗത്തുണ്ട്. നവംബറിലെ ഇറക്കുമതി 56000 ടണ്ണായി ഉയർന്നു. നാട്ടിലെ വിലയിൽ കുറവുവരുത്തുകയെന്ന തന്ത്രത്തിന്റെ ഭാഗമായാണിതെന്നു പറയുന്നു. എന്നാൽ, പ്രമുഖ റബ്ബറുത്പാദക രാജ്യങ്ങളിലെല്ലാം ഡിസംബറിൽ സീസൺ അവസാനിക്കുകയാണ്. കമ്പനികൾക്ക് കരുതൽശേഖരത്തിലേക്കും അടുത്ത പീക്ക് സീസണിലേക്കും ആവശ്യമുള്ള റബ്ബർ കിട്ടാൻ ഇറക്കുമതികൊണ്ടു മാത്രം കഴിയില്ല. അതിനാൽ നാട്ടിൽനിന്നു വാങ്ങാൻ അവർ നിർബന്ധിതരാകുമെന്ന് വിപണി നിരീക്ഷകർ പറയുന്നു. ഇറക്കുമതിക്ക് പുതിയ കരാറുകളിൽ ഏർപ്പെടാൻ ഇനി സമയമില്ല. നേരത്തേയുള്ള കരാറനുസരിച്ചുള്ള ഇറക്കുമതിയാണ് ഇപ്പോൾ നടക്കുന്നത്. എങ്കിലും നാട്ടിൽനിന്ന് അത്യാവശ്യം വാങ്ങുന്നുമുണ്ട്. കേരളത്തിലെ സീസൺ ഫെബ്രുവരി പകുതിയോടെയേ തീരൂ. ഈവർഷം തുടർച്ചയായി മഴയായിരുന്നതിനാൽ വിപണിയിലേക്ക് റബ്ബർ ആവശ്യത്തിനു വന്നിട്ടില്ല. സീസൺ തീരുന്നതിനുമുൻപുള്ള ദിനങ്ങൾ കുറവായതിനാൽ അധികദിവസം കമ്പനികൾക്കു വിട്ടുനിൽക്കാൻ കഴിയില്ലെന്നാണു വിലയിരുത്തൽ. വൈകാതെ വിലസ്ഥിരതയുണ്ടാകുമെന്നു കണക്കാക്കാൻ ഇതാണുകാരണം. 200 രൂപയിലേക്കു വിലയെത്തുമെന്ന സ്ഥിതിയിൽനിന്നാണ് വില പെട്ടെന്നുവീണത്. കേരളത്തിലെ ഏറ്റവും പീക്ക് സീസണാണ് ഈ മാസങ്ങൾ. ഇപ്പോഴും വില ഭേദപ്പെട്ട നിലയിലായതിനാൽ കർഷകർ റബ്ബർവെട്ട് ഊർജിതമാക്കുമെന്നുറപ്പാണ്. ഇതോടെ കൂടുതൽ റബ്ബർ വിപണിയിലെത്തുകയും വില താഴെപ്പോകുകയും ചെയ്യുന്നതാണ് എല്ലാ സീസണിലെയും പതിവ്. എന്നാൽ, ഈ വർഷം വാങ്ങൽദിനങ്ങൾ ഇനി കുറവായതും ഇറക്കുമതിച്ചെലവു കൂടിയതും വലിയ തകർച്ചയുണ്ടാകാതെ വിലസ്ഥിരതയ്ക്കു സഹായിക്കുമെന്നാണു വിലയിരുത്തൽ.

from money rss https://bit.ly/3ymol98
via IFTTT

15 വര്‍ഷംകൊണ്ട് ഒരുകോടി രൂപ സമാഹരിക്കാന്‍ എത്രതുക നിക്ഷേപിക്കണം?

റാഞ്ചിയിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ രൂപേഷിന് അറിയേണ്ടത് 15 വർഷംകൊണ്ട് ഒരുകോടി രൂപ സമാഹരിക്കാൻ കഴിയുമോയെന്നാണ്. അതിനുയോജിച്ച നിക്ഷേപ പദ്ധതി നിർദേശിക്കാമോയെന്നാണ് അദ്ദേഹം ചോദിച്ചത്. നിലവിൽ 23 വയസ്സാണ് പ്രായം. ജോലിയിൽ പ്രവേശിച്ചിട്ട് ആറുമാസമെ ആയിട്ടുള്ളൂ. 40,000 രൂപ പ്രതിമാസം ശമ്പളയിനത്തിൽ ലഭിക്കുന്നുണ്ട്. ചെലവുകഴിഞ്ഞ് 20,000 രൂപയിലേറെ നിക്ഷേപിക്കാൻ രൂപേഷിന് കഴിയും. പ്രതിമാസം 15,000 രൂപ വീതം ഇക്വിറ്റി മ്യൂച്വൽ ഫണ്ടിൽ എസ്ഐപിയായി നിക്ഷേപിച്ചാൽ 15 വർഷംകൊണ്ട് ഒരുകോടിയിലേറെ രൂപ സമാഹരിക്കാൻ കഴിയും. 12ശതമാനം വാർഷിക ആദായപ്രകാരമാണിത്. വർഷംതോറും എസ്ഐപിതുകയിൽ 10ശതമാനം വർധനവരുത്തുകയുംവേണം. ഇതുപ്രകാരം 1.12 കോടി രൂപയാണ് അദ്ദേഹത്തിന് ലഭിക്കുക. നിക്ഷേപിക്കുന്നതുകയാകട്ടെ 45.90 ലക്ഷം രൂപയുമാണ്. ഇക്വിറ്റി മ്യൂച്വൽ ഫണ്ടിലെ നിക്ഷേപത്തിൽനിന്ന് 15ശതമാനം ആദായം ലഭിച്ചാൽ ഈതുക 1.46 കോടി വളർന്നിട്ടുണ്ടാകും. വൻകിട ഓഹരികളിൽ നിക്ഷേപിക്കുന്ന ലാർജ് ക്യാപ് ഫണ്ടിലോ, മിഡ്ക്യാപിലുംകൂടി നിക്ഷേപം നടത്തുന്ന ലാർജ് ആൻഡ് മിഡ്ക്യാപ് ഫണ്ടിലോ നിക്ഷേപിക്കാം. ലാർജ് ക്യാപ് വിഭാഗത്തിലെ ആക്സിസ് ബ്ലൂചിപ്പ് ഫണ്ട് പത്തുവർഷത്തിനിടെ നൽകിയ ആദായം 17.16ശതമാനമാണ്. ലാർജ് ആൻഡ് മിഡ് ക്യാപ് വിഭാഗത്തിലെ കാനാറ റോബേകോ എമേർജിങ് ഇക്വിറ്റീസ് പത്തുവർഷത്തിനിടെ 23.67ശതമാനവും നേട്ടം നിക്ഷേപകന് നൽകി. ശ്രദ്ധിക്കാൻ: വിവിധ കാറ്റഗറികളിലായി ആയിരത്തിലേറെ ഫണ്ടുകൾ നിക്ഷേപലോകത്തുണ്ട്. നൽകിയ ആദായമല്ല, റിസ്കെടുക്കാനുള്ള ശേഷിയാണ് ഫണ്ടുകൾ തിരഞ്ഞെടുക്കാൻ മാനദണ്ഡമാകേണ്ടത്. അതുകൊണ്ടുതന്നെ റിസ്ക് പ്രൊഫൈൽ പരിശോധിച്ചശേഷംമാത്രം ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടിൽ നിക്ഷേപംനടത്തുക.

from money rss https://bit.ly/3m0pTRc
via IFTTT

ഫ്രാങ്ക്‌ളിന്റെ നിക്ഷേപകര്‍ക്ക് 985 കോടി രൂപകൂടി ഈയാഴ്ച ലഭിക്കും

ഫ്രാങ്ക്ളിൻ ടെംപിൾടണിന്റെ പ്രവർത്തനം നിർത്തിയ ആറ് ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപകർക്ക് 985 കോടി രൂപ ഉടനെ വിതരണംചെയ്യും. ഈ ആഴ്ചതന്നെ നിക്ഷേപകരുടെ അക്കൗണ്ടിൽ പണമെത്തും. എട്ടാമത്തെ ഘട്ടമായാണ് ഫ്രാങ്ക്ളിൻ പണം നിക്ഷേപകർക്ക് കൈമാറുന്നത്. പ്രവർത്തനം നിർത്തുമ്പോഴുണ്ടായിരുന്ന മൊത്തം ആസ്തിയുടെ 103.5ശതമാനം(26,098.2 കോടി രൂപ) തുക ഫ്രാങ്ക്ളിൻ നിക്ഷേപകർക്ക് കൈമാറി. ഇതോടെ ആറ് ഫണ്ടുകളിലായി വിതരണംചെയ്ത തുക 25,114 കോടി രൂപയാകും. കഴിഞ്ഞ ഫെബ്രുവരിയിൽ 9,122 കോടിയും ഏപ്രിലിൽ 2,962 കോടിയും മെയ് മാസത്തിൽ 2,489 കോടിയും ജൂണിൽ 3,205 കോടിയും ജൂലായിൽ 3,303 കോടി രൂപയും സെപ്റ്റംബറിൽ 2,918 കോടിയും നവംബറിൽ 1,115 കോടി രൂപയുമാണ് വിതരണംചെയ്തത്. എസ്ബിഐ മ്യൂച്വൽ ഫണ്ട്സിനാണ് വിതരണചുമതല. കോവിഡ് വ്യാപനത്തെതുടർന്ന് കടപ്പത്ര വിപണിയിലുണ്ടായ പണലഭ്യത പ്രതിസന്ധിയിലാണ് 2020 ഏപ്രിൽ 23ന് ഫ്രാങ്ക്ളിന് ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവർത്തനം മരവിപ്പിക്കേണ്ടിവന്നത്. Franklin MF holders to get Rs 985 cr.

from money rss https://bit.ly/3lYV1R9
via IFTTT