121

Powered By Blogger

Tuesday, 13 July 2021

സ്വർണവിലയിൽ വീണ്ടുംവർധന: പവന്റെ വില 36,000 രൂപയിലേയ്ക്ക്

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടുംവർധന. പവന്റെ വില 80 രൂപകൂടി 35,920 രൂപയിലെത്തി. 4490 രൂപയാണ് ഗ്രാമിന്. 35,840 രൂപയായിരുന്നു കഴിഞ്ഞദിവസംപവന്റെ വില. ഇതോടെ രണ്ടാഴ്ചക്കിടെ ആയിരം രൂപയോളമാണ് പവന്റെ വിലയിൽ വർധനവുണ്ടായത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.19ശതമാനം ഉയർന്ന് 47,980 രൂപയിലെത്തി. ആഗോള വിപണിയിൽ വിലയിൽ കാര്യമായ വ്യതിയാനമുണ്ടായില്ല.

from money rss https://bit.ly/3xEggeT
via IFTTT

ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം: കിറ്റെക്‌സിൽ ഇന്നും കുതിപ്പ്

മുംബൈ: ചൊവാഴ്ചയിലെ നേട്ടം നിലനിർത്താനാകാതെ വിപണി വീണ്ടുംനഷ്ടത്തിലായി. സെൻസെക്സ് 85 പോയന്റ് നഷ്ടത്തിൽ 52,682ലും നിഫ്റ്റി 23 പോയന്റ് താഴ്ന്ന് 15,800ലുമാണ് വ്യാപാരം ആരംഭിച്ചത്. കിറ്റക്സ് ഓഹരിയിൽ ബുധനാഴ്ചയും കുതുപ്പുണ്ടായി. വ്യാപാരം ആരംഭിച്ചയുടനെ ഓഹരി വില 10ശതമാനം ഉയർന്ന് 204 രൂപ നിലവാരത്തിലെത്തി. ബജാജ് ഓട്ടോ, നെസ്ലെ, എസ്ബിഐ, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഫിൻസർവ്, ടാറ്റ സ്റ്റീൽ, ഭാരതി എയർടെൽ, ടൈറ്റാൻ, ഇൻഡസിൻഡ് ബാങ്ക്, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. എൽആൻഡ്ടി, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, ടിസിഎസ്, സൺ ഫാർമ, പവർഗ്രിഡ് കോർപ്, ഇൻഫോസിസ്, എൻടിപിസി, ഡോ.റെഡ്ഡീസ് ലാബ്, ഐടിസി, ഏഷ്യൻ പെയിന്റ്സ്, റിലയൻസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. മെറ്റൽ, ഐടി സൂചികകളിൽ നേട്ടത്തിലും എഫ്എംസിജി, ഓട്ടോ സൂചികകളിൽ നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്. ഇൻഫോസിസ്, 5പൈസ ക്യാപിറ്റൽ, ക്രാഫ്റ്റ്മാൻ ഓട്ടോമേഷൻ, ദോഡ്ല ഡയറി, എൽആൻഡ്ടി ടെക്നോളജി തുടങ്ങി 19 കമ്പനികളാണ് പാദഫലം ബുധനാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3hIR0i5
via IFTTT

മൊബൈൽ ഫോൺ നഷ്‌ടപ്പെട്ടോ? കണ്ടെത്തിത്തരുംഈ വ്യാപാരിക്കൂട്ടായ്‌മ

തൃശ്ശൂർ: യാത്രയ്ക്കിടയിൽ മൊബൈൽ ഫോൺ നഷ്ടപ്പെട്ട പരാതി നൽകാനെത്തിയ വ്യക്തിയോട് പോലീസ് പറഞ്ഞു- വിവരങ്ങൾ എം.പി.ആർ.എ.കെ. എന്ന സംഘടനാ ഭാരവാഹികൾക്കും നൽകിയേക്കൂ, ഉപകാരപ്പെട്ടേക്കും. മൊബൈൽ ഫോൺ റീട്ടെയ്ലേഴ്സ് അസോസിയേഷൻ ഓഫ് കേരള എന്ന മൊബൈൽ ഫോൺ വ്യാപാരികളുടെ സേവനം പോലീസും നല്ലതുപോലെ ഉപയോഗപ്പെടുത്തുന്നുണ്ട്. 10,000 അംഗങ്ങളുള്ള സംഘടന ഈ വർഷം മാത്രം പൊതുജനങ്ങൾക്ക് കണ്ടെത്തിക്കൊടുത്തത് മോഷണം പോയതും നഷ്ടപ്പെട്ടതുമായ 1100 മൊബൈൽ ഫോണുകൾ. പോലീസ് രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രം സംഘടനയുടെ സഹായത്തോടെ കണ്ടെത്തിനൽകിയത് 230-ൽപ്പരം ഫോണുകൾ. മോഷണമുതൽ വിൽപ്പനയ്ക്കായി സംഘടനാംഗങ്ങളുടെ കടകളിലെത്തിയാൽ പിടികൂടി തിരികെ നൽകുന്നതാണ് രീതി. ഇതിന് രണ്ടുകാര്യം ആവശ്യമാണ്. മോഷ്ടിക്കപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്ത ഫോണുകൾ സംഘടനാംഗങ്ങളുടെ കടകളിൽ വിൽക്കാനായി എത്തണം. മൊബൈൽ മോഷണംപോയതു സംബന്ധിച്ച പരാതി സംഘടനയ്ക്ക് കിട്ടണം. വിപുലമായ വാട്സാപ്പ് കൂട്ടായ്മ വഴിയാണിതിന്റെ പ്രവർത്തനം. ഫോണിന്റെ ഐ.എം.ഇ.ഐ. നമ്പർ അടക്കമുള്ള വിവരങ്ങൾ സംസ്ഥാനതലം മുതൽ താഴേത്തട്ടിലുള്ള വാട്സാപ്പ് കൂട്ടായ്മ വരെ കൈമാറും. ഇതിനായി എം.പി.ആർ.എ.കെ. ഒഫീഷ്യൽ എന്ന ഗ്രൂപ്പുണ്ട്. അതിലേക്ക് ഇത്തരം കാര്യങ്ങൾ മാത്രമേ ഇടാവൂ. മോഷണമുതൽ വിറ്റഴിക്കാനായി എത്തുന്ന മോഷ്ടാവ് കൈയോടെ പിടിക്കപ്പെടും. വിവരം മൊബൈൽ ഫോൺ നഷ്ടമായ വ്യക്തിയെ അറിയിക്കും. ഇതിന്മേൽ നിയമനടപടി വേണോ വേണ്ടയോ എന്നത് പരാതിക്കാരന്റെ ഇഷ്ടമനുസരിച്ചാണ്. സ്ഥിരം മോഷ്ടാവാണെങ്കിൽ കൈയോടെ പോലീസിലേൽപ്പിക്കും. 600 അംഗങ്ങളുമായി 2013-ൽ കോഴിക്കോട് പന്തീരാങ്കാവിൽ തുടങ്ങിയതാണ് സംഘടന. കെ. സദ്ദാംഹുസൈനാണ് സംസ്ഥാന പ്രസിഡന്റ്. മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടാൽ സഹായത്തിനായി പ്രസിഡന്റിനെ ബന്ധപ്പെടാം-96 33 33 93 55. പാലക്കാട്ട് കഴിഞ്ഞ ദിവസം മൊബൈൽ ഫോൺ നഷ്ടപ്പെട്ടയാൾ പോലീസിനും എം.പി.ആർ.എ.കെ.ക്കും ഒരേസമയം പരാതി നൽകി. അതിന്മേൽ വിവരം അറിയാനായി പിന്നീട് പോലീസിൽ വിളിച്ചപ്പോൾ കിട്ടിയ മറുപടി ടവർ ലൊക്കേഷൻ തെലങ്കാനയിൽ കാണിക്കുന്നുവെന്നാണ്. അല്പസമയത്തിനകം എം.പി.ആർ.എ.കെ.യിൽനിന്ന് വിളിയെത്തി- ''നിങ്ങളുടെ മൊബൈൽ ഫോൺ പെരിന്തൽമണ്ണയിലെ ഒരു കടയിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെ പിടികൂടിയിട്ടുണ്ട്. പോയി വാങ്ങിക്കൊള്ളുക.''

from money rss https://bit.ly/3kexX0q
via IFTTT

സെൻസെക്‌സ് 397 പോയന്റ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു: നിഫ്റ്റി 15,800ന് മുകളിൽ

മുംബൈ: മൂന്നുദിവസത്തെ നഷ്ടത്തിൽനിന്ന് തിരിച്ചുകയറി ഓഹരി സൂചികകൾ മികച്ച നേട്ടത്തിൽ ക്ലോസ്ചെയ്തു. ധനകാര്യ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സെൻസെക്സ് 397 പോയന്റ് ഉയർന്ന് 52,769.73ലും നിഫ്റ്റി 120 പോയന്റ് നേട്ടത്തിൽ 15,812.35ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സാമ്പത്തിക സൂചകങ്ങളിൽ പ്രകടമായ അനുകൂല സൂചനകളാണ് വിപണിയിൽ പ്രതിഫലിച്ചത്. വിലക്കയറ്റ നിരക്കിൽ നേരിയ കുറവുണ്ടായതും വ്യാവസായികോത്പാദനത്തിൽ വർധനവുണ്ടായതും സൂചികകൾക്ക് കരുത്തുപകർന്നു. ചൈനയിലെ കയറ്റുമതി വർധിച്ചത് ആഗോളതലത്തിൽ സൂചികകൾ നേട്ടമാക്കി. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, സൺ ഫാർമ, എൻടിപിസി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, എൽആൻഡ്ടി, കൊട്ടക് മഹീന്ദ്ര ബാങ്ക്, റിലയൻസ്, ഇൻഡസിൻഡ് ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ടിസിഎസ്, ഏഷ്യൻ പെയിന്റ്സ്, ഇൻഫോസിസ്, പവർഗ്രിഡ് കോർപ്, ഹിന്ദുസ്ഥാൻ യുണിലിവർ, മാരുതി സുസുകി, ടെക് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു.നേട്ടമില്ലാതെയാണ് ബിഎസ്ഇ മിഡ്ക്യാപ് സൂചിക ക്ലോസ്ചെയ്തത്. സ്മോൾ ക്യാപ് സൂചിക 0.4ശതമാനം ഉയരുകയുംചെയ്തു.

from money rss https://bit.ly/36zAn1U
via IFTTT

ഒരുവർഷത്തിനിടെ ഈ ഓഹരി നൽകിയത് 273 ശതമാനം നേട്ടം

റെഡിംങ്ടൺ ഇന്ത്യ ലിമിറ്റഡിന്റെ ഓഹരി വിലയിൽ ഒരുവർഷത്തിനിടെയുണ്ടായ വർധന 273 ശതമാനം. 2020 ജൂലായ് 13ന് 96.05 രൂപയായിരുന്ന ഓഹരി വില 2021 ജൂലായ് 13ന് 358 രൂപയായാണ് വർധിച്ചത്. ഈ കാലയളവിൽ സെൻസെക്സ് 44ശതമാനംമാത്രമാണ് നേട്ടമുണ്ടാക്കിയത്. മിഡ് ക്യാപ് വിഭാഗത്തിൽപ്പെട്ട ഈ ഓഹരിയിൽ ഒരുവർഷംമുമ്പ് അഞ്ചുലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെങ്കിൽ ഇപ്പോൾ 18.63 ലക്ഷംരൂപയാകുമായിരുന്നു. ഈവർഷംമാത്രം 164ശതമാനം ആദായമാണ് കമ്പനി നിക്ഷേപകർക്ക് നൽകിയത്. കഴിഞ്ഞ ദിവസം 340.05 രൂപ നിലവാരത്തിലായിരുന്നു ക്ലോസിങ്. ചൊവാഴ്ച 5.28ശതമാനം ഉയർന്ന് 52 ആഴ്ചയിലെ ഉയർന്ന നിലാവരമായ 358 രൂപയിലെത്തി. വിപണിമൂല്യം 13,000 കോടിയായി ഉയരുകയുംചെയ്തു. ഐടി കൺസ്യൂമർ, ഐടി എന്റർപ്രൈസസ് ആൻഡ് മൊബിലിറ്റി മേഖലകളിലുണ്ടായ വളർച്ചയാണ് കമ്പനിക്ക് ഗുണകരമായത്. സപ്ലൈചെയിൻ മേഖലയിലെ വളർച്ചയും കമ്പനിക്ക് നേട്ടമായി. 2021 മാർച്ച് പാദത്തിൽ അറ്റാദായം 154ശതമാനം വർധിച്ച് 302.51 കോടിയായി. കഴിഞ്ഞവർഷം ഇതേകാലയളവിൽ 119.20 കോടിയായിരുന്നു ലാഭം. കമ്പനിയുടെ ഡയറക്ടർ ബോർഡ് യോഗം ഓഹരിയൊന്നിന് ഒന്ന് എന്ന അനുപാതത്തിൽ ബോണസ് ഓഹരി നൽകാനും തീരുമാനിച്ചിട്ടുണ്ട്. 2021 ഓഗസ്റ്റ് 20നാണ് ബോണസ് ഓഹരിയുടെ റെക്കോഡ് തിയതിയായി നിശ്ചയിച്ചിട്ടുള്ളത്. മുന്നറിയിപ്പ്: ഓഹരിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. നിലവിലെനേട്ടം ഭാവിയിൽ ആവർത്തിക്കണമെന്നില്ല. ഓരോരുത്തരും സ്വന്തം ഉത്തരവാദിത്വത്തിൽവേണം നിക്ഷേപംനടത്താൻ.

from money rss https://bit.ly/2U8IU9b
via IFTTT