121

Powered By Blogger

Sunday, 5 April 2015

പ്രത്യാശയുടെ പദയാത്രയ്ക്ക് സ്വീകരണം നല്കി








പ്രത്യാശയുടെ പദയാത്രയ്ക്ക് സ്വീകരണം നല്കി


Posted on: 05 Apr 2015


ബെംഗളൂരു: ശ്രീ എം നയിക്കുന്ന 'പ്രത്യാശയുടെ പദയാത്ര'യ്ക്ക് ബെംഗളൂരു കനക്പുര റോഡിലെ തലഗട്ടപുരയില്‍ സ്വീകരണം നല്കി. കന്യാകുമാരിയില്‍നിന്ന് കശ്മീരിലേക്കുള്ള പദയാത്രയെ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് സ്വാഗതം ചെയ്തത്.

മതം വൈയക്തികമായ അനുഭവമാണെന്നും മറ്റാരെയും ദ്രോഹിക്കാതെ ജീവിക്കുകയാണ് പ്രധാനമെന്നും ശ്രീ എം പറഞ്ഞു. ഏകം സത്ത് എന്ന ഋഗ്വേദ തത്ത്വം അദ്ദേഹം ഉദ്ധരിച്ചു. സത്ത് ഒന്നേയുള്ളൂ; ജ്ഞാനികള്‍ അതിനെ പല രീതിയില്‍ വ്യാഖ്യാനിക്കുന്നുവെന്നുമാത്രം. മനസ്സില്‍ രത്‌നങ്ങള്‍ നിറയ്ക്കുക; ഒരു മോഷ്ടാവിനും അത് കവരാനാകില്ല എന്നും സമാധാനം സ്ഥാപിക്കുന്നവര്‍ അനുഗൃഹീതരാണെന്നുമുള്ള ബൈബിള്‍ വചനങ്ങളും അദ്ദേഹം ഉദ്ധരിച്ചു.

സാമുദായിക സൗഹാര്‍ദത്തിന്റെ ഉജ്ജ്വലമാതൃക ഇന്ത്യയിലുണ്ട്. കഴിഞ്ഞ രണ്ട് സഹസ്രാബ്ദങ്ങളില്‍ എല്ലാ സന്ദര്‍ശകരെയും നാം സ്വീകരിക്കുകയും നമ്മുടെ സംസ്‌കാരവുമായി സമന്വയപ്പെടാന്‍ സഹായിക്കുകയും ചെയ്തു. മാനവ ഏകത എന്ന കാഴ്ചപ്പാട് നാം ലോകവുമായി പങ്കിട്ടു. മത-സാംസ്‌കാരിക വൈവിധ്യത്തിനിടയില്‍ ഉണ്ടാകുന്ന തെറ്റിദ്ധാരണകള്‍ ഈ വിവേകംകൊണ്ട് പരിഹരിക്കാന്‍ കഴിയണം -അദ്ദേഹം പറഞ്ഞു.

പദയാത്ര മാര്‍ച്ച് 28-നാണ് ബെംഗളൂരുവിലെത്തിയത്. നഗരപര്യടനം കഴിഞ്ഞ് ഏപ്രില്‍ പത്തിന് ബെംഗളൂരു വിടും.

സമാധാനത്തിനും സൗഹാര്‍ദത്തിനുമുള്ള സന്ദേശവുമായി ഏകതാമിഷന്റെ ആഭിമുഖ്യത്തിലാണു പദയാത്ര. ജനവരി രണ്ടിന് കന്യാകുമാരിയിലാണ് തുടങ്ങിയത്. ശ്രീ എം സ്ഥാപിച്ച സത്സംഗ് ഫൗണ്ടേഷന്റെ വിഭാഗമാണ് ഏകതാമിഷന്‍.

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള കേരള ജില്ലകള്‍ പിന്നിട്ട്, കൊടക്, മൈസൂര്‍, മണ്ഡ്യ, രാമനഗര വഴിയാണ് പദയാത്ര ബെംഗളൂരുവിലെത്തിയത്. ക്ഷേത്രങ്ങളിലും പള്ളികളിലും ആശ്രമങ്ങളിലും പദയാത്രയ്ക്ക് വരവേല്പ് കിട്ടി. വിവിധ പ്രദേശങ്ങളില്‍ അഞ്ഞൂറോളം പേര്‍ പദയാത്രയില്‍ പങ്കെടുത്തു.











from kerala news edited

via IFTTT

റാസല്‍ഖൈമയുടെ വാണിജ്യബന്ധം ഇന്ത്യയുമായി കൂടുതല്‍ ശക്തമാക്കാനായി മുന്‍കൈയെടുക്കുന്നു








റാസല്‍ഖൈമയുടെ വാണിജ്യബന്ധം ഇന്ത്യയുമായി കൂടുതല്‍ ശക്തമാക്കാനായി മുന്‍കൈയെടുക്കുന്നു


Posted on: 05 Apr 2015


ദുബായ്: വ്യാവസായികനഗരം എന്ന നിലയില്‍ അനുദിനം വികസിക്കുന്ന റാസല്‍ഖൈമയുടെ വാണിജ്യബന്ധം ഇന്ത്യയുമായി കൂടുതല്‍ ശക്തമാക്കാനായി റാസല്‍ഖൈമയിലെ ഇന്ത്യാ ബിസിനസ് ആന്‍ഡ് പ്രമോഷണല്‍ കൗണ്‍സില്‍ (ഐ.ബി.പി.സി.) മുന്‍കൈയെടുക്കുന്നു.

വാണിജ്യ, വ്യാവസായിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന റാസല്‍ഖൈമയിലെ ഇന്ത്യക്കാരുടെ സംഘടനയാണിത്. റാക് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുമായി സഹകരിച്ചുപ്രവര്‍ത്തിക്കുന്ന സംഘടനയുടെ പ്രവര്‍ത്തനത്തിന് ഇന്ത്യന്‍ എംബസിയുടെയും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും രക്ഷാകര്‍തൃത്വവുമുണ്ട്.

റാസല്‍ഖൈമയില്‍ പുതുതായി വാണിജ്യസംരംഭം തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്ന സംഘടന ഇന്ത്യയുമായുള്ള വ്യാപാരബന്ധം ശക്തമാക്കാനുള്ള നടപടികളും സ്വീകരിക്കുന്നു. ഇതിന്റെ ഭാഗമായി ഏപ്രില്‍ ആറിന് സംഘടനയുടെ വാര്‍ഷിക ബിസിനസ്സ് ഫോറം യോഗം ചേരും. ഇന്ത്യയില്‍നിന്ന് 25 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന് പ്രസിഡന്റ് അഡ്വ. സണ്ണി വര്‍ഗീസും ജനറല്‍ സെക്രട്ടറി ലോകേഷ് വര്‍മയും പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇപ്പോള്‍ ഇന്ത്യക്കാര്‍ക്ക് മാത്രം ഏഴായിരത്തിലേറെ വ്യാപാര-വാണിജ്യ ലൈസന്‍സുകള്‍ റാസല്‍ഖൈമയിലുണ്ട്. ഇതില്‍ 60 ശതമാനവും റാക് ഫ്രീ സോണില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ്. റാസല്‍ഖൈമയിലെ നിരവധി സ്ഥാപനങ്ങള്‍ ഇന്ത്യയിലും നിക്ഷേപിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയനുസരിച്ച് ഇന്ത്യയില്‍ നിക്ഷേപിക്കാനുള്ള സാധ്യതകളും സമ്മേളനത്തില്‍ ചര്‍ച്ചചെയ്യും. അതേസമയം, റാസല്‍ഖൈമയിലേക്ക് കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കുന്നതിനെക്കുറിച്ചും അതിനുള്ള സാധ്യതകളെക്കുറിച്ചും യോഗം നിര്‍ദേശം നല്‍കും.

വ്യവസായവും ടൂറിസവുമാണ് ഇന്ന് റാസല്‍ഖൈമയുടെ പ്രധാനമേഖലകള്‍. ഇന്ത്യക്കാരോട് വിശേഷിച്ച് റാസല്‍ഖൈമ ഭരണാധികാരികള്‍ ഏറെ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. പുതിയ തൊഴില്‍മേഖലയായി ഇന്ത്യക്കാര്‍ക്ക് ഈ എമിറേറ്റ് ഇതുകാരണം ഏറെ പ്രിയപ്പെട്ടതാവുന്നുണ്ടെന്നും അവര്‍ പറഞ്ഞു. ഗവേണിങ് ബോഡി അംഗങ്ങളായ ടി.വി. അബ്ദുള്ള, ഹബീബ് റഹ്മാന്‍ മുണ്ടോള്‍ എന്നിവരും സംബന്ധിച്ചു.











from kerala news edited

via IFTTT

ചിത്രകഥാപ്രദര്‍ശനത്തില്‍ മലയാളിയുടെ ശേഖരവും








ചിത്രകഥാപ്രദര്‍ശനത്തില്‍ മലയാളിയുടെ ശേഖരവും


Posted on: 05 Apr 2015


ബെംഗളൂരു: കോമിക്കുകളുടെ വന്‍ ശേഖരവുമായി വര്‍ഷംതോറും ബെംഗളൂരുവില്‍ സംഘടിപ്പിക്കാറുള്ള കോമിക് കോണ്‍ മേളയില്‍ മലയാളിയുടെ ചിത്രകഥാശേഖരത്തിന്റെ പ്രദര്‍ശനവും. മാവേലിക്കര സ്വദേശി അരുണ്‍ പ്രസാദാണ് തന്റെ ശേഖരത്തിലുള്ള 15,000 കോമിക്കുകളില്‍ 50 എണ്ണം 'റെയര്‍ ഇന്ത്യന്‍ കോമിക്‌സ്' എന്ന പേരില്‍

കോമിക്‌സ് പ്രേമികള്‍ക്കായി പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

അമര്‍ ചിത്രകഥയുടെ ആദ്യത്തെ 10 ലക്കങ്ങള്‍ മുതല്‍ 1949-ല്‍ ഇറങ്ങിയ ജൂനിയര്‍ കോമിക്‌സ്, 1964 ല്‍ ഇറങ്ങിയ ഫാന്റം ബെല്‍റ്റ് , ഹെര്‍ക്കുലീസ് ആന്‍ഡ് ഹെമന്‍, ചാര്‍ലി ചാപ്ലിന്‍, സ്റ്റാര്‍ കോമിക്‌സ് പുറത്തിറക്കിയ ഇന്ത്യയിലെ ആദ്യത്തെ ത്രിമാന കോമിക്, ചുരുക്കം ചില ലക്കങ്ങള്‍ മാത്രം പുറത്തിറങ്ങിയ ബച്ചന്‍ കോമിക്‌സ് തുടങ്ങി ഇദ്ദേഹത്തിന്റെ ശേഖരത്തിലുള്ള ഒട്ടേറെ കോമിക്കുകള്‍ പ്രദര്‍ശനത്തിനുണ്ട്.

1991-ല്‍ ഒരു സുഹൃത്ത് സമ്മാനിച്ച ഇന്ദ്രജാല്‍ കോമിക്‌സ് ആണ് അരുണ്‍ ശേഖരിച്ച കോമിക്കുകളില്‍ ആദ്യത്തേത്. പിന്നീട് പല ഇന്ത്യന്‍ നഗരങ്ങളിലും അമേരിക്ക, ഓസ്‌ട്രേലിയ തു

ടങ്ങിയ വിദേശ രാജ്യങ്ങളിലും സഞ്ചരിച്ച് പുസ്തങ്ങള്‍ ശേഖരിച്ചു. കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍ കോമിക്കുകള്‍ ശേഖരിച്ചതിനുള്ള പുരസ്‌കാരം അരുണ്‍ പ്രസാദിന് ലഭിച്ചിരുന്നു. ഒരു ഓണ്‍ലൈന്‍ സര്‍വേയാണ് അരുണ്‍കുമാറിനെ അവാര്‍ഡിനു തിരഞ്ഞെടുത്തത്

ഹെബ്ബാള്‍ മാന്യത ടെക്ക് പാര്‍ക്കിലെ വൈറ്റ് ഓര്‍ക്കിഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിച്ച കോമിക് കോണില്‍ കോമിക്‌സ് പുസ്തകങ്ങള്‍ മാത്രമല്ല കോമിക്‌സ് കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തിയ ടീഷര്‍ട്ടുകള്‍, കളിപ്പാട്ടങ്ങള്‍, പോസ്റ്ററുകള്‍ തുടങ്ങിയവയുമുണ്ട്. കോമിക് കഥാപാത്രങ്ങളുടെ വേഷം കെട്ടിയവരെയും മേളയില്‍ ദൃശ്യമാവും. രണ്ടുദിവസമായി തുടരുന്ന മേള ഞായറാഴ്ച അവസാനിക്കും.











from kerala news edited

via IFTTT

വിഷു അവധി: യാത്ര ദുസ്സഹം; ടിക്കറ്റിനായി നെട്ടോട്ടം








വിഷു അവധി: യാത്ര ദുസ്സഹം; ടിക്കറ്റിനായി നെട്ടോട്ടം


Posted on: 06 Apr 2015


ബെംഗളൂരു: അവധിക്കാല തിരക്കിനോടൊപ്പം വിഷുകൂടിവന്നതോടെ നാട്ടിലേക്കുള്ള യാത്ര ദുസ്സഹമായി. നാട്ടിലേക്കുള്ള കേരള, കര്‍ണാടക ആര്‍.ടി.സി. ബസ്സുകളില്‍ ടിക്കറ്റ് ലഭിക്കാനുള്ള സാധ്യത ഇല്ലാതായതോടെ കുടുംബത്തോടൊപ്പം നാട്ടില്‍ കണികാണാനുള്ള ആഗ്രഹം പലരും ഉപേക്ഷിച്ചിരിക്കുകയാണ്. നാട്ടിലേക്കുള്ള ട്രെയിനുകളില്‍ ടിക്കറ്റുകള്‍ ലഭ്യമല്ല. പല ട്രെയിനുകളിലും ടിക്കറ്റ് റിസര്‍വേഷനും നിര്‍ത്തി.

ഇനി പ്രതീക്ഷ പ്രത്യേക സര്‍വീസുകളിലാണ്. ട്രെയിനുകളില്‍ റിസര്‍വേഷന്‍ വെയ്റ്റിങ് ലിസ്റ്റ് 300 കവിഞ്ഞാല്‍ ആവശ്യമെങ്കില്‍ റെയില്‍വേക്ക് പ്രത്യേക സര്‍വീസ് പ്രഖ്യാപിക്കാം. എന്നാല്‍, ഇതിന് റെയില്‍വേ തയ്യാറാകുന്നില്ല. നാട്ടിലേക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യ ടൂറിസ്റ്റ് ബസ്സുകള്‍ക്കാണ് യാത്രാ തിരക്ക് കൊയ്ത്താകുന്നത്. ഇവരെ സഹായിക്കാനാണ് റെയില്‍വേ പ്രത്യേക സര്‍വീസുകള്‍ പ്രഖ്യാപിക്കാത്തതെന്ന ആരോപണവുമുണ്ട്.


കര്‍ണാടക, കേരള ആര്‍.ടി.സി.കള്‍ പ്രത്യക സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നാട്ടിലേക്കുള്ള യാത്രാത്തിരക്ക് ഏറ്റവുംകൂടുതലുള്ള വെള്ളിയാഴ്ച കേരള ആര്‍.ടി.സി. പത്ത് പ്രത്യേകസര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തിരക്ക് കൂടുകയാണെങ്കില്‍ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്. എന്നാല്‍, കര്‍ണാടക ആര്‍.ടി.സി. ഇരുപതോളം സര്‍വീസുകളാണ് പ്രഖ്യാപിച്ചത്. ബസ്സുകള്‍ നേരത്തേ പ്രഖ്യാപിച്ച് കൂടുതല്‍ യാത്രക്കാരെ സ്വന്തമാക്കാനുള്ള തന്ത്രമാണ് കര്‍ണാടക ആര്‍.ടി.സി. പ്രയോഗിച്ചത്. ഇതില്‍ അവര്‍ വിജയിക്കുകയും ചെയ്തു.


മലബാര്‍ ഭാഗത്തേക്കുള്ള യാത്രയാണ് കൂടുതല്‍ ദുഷ്‌കരം. യശ്വന്തപുരം കണ്ണൂര്‍ എക്‌സ്പ്രസ്സാണ് ആയിരക്കണക്കിന് വരുന്ന യാത്രക്കാര്‍ക്കുള്ള പ്രധാന ട്രെയിന്‍. ഇതിലേക്കുള്ള ബര്‍ത്തുകള്‍ ദിവസങ്ങള്‍ക്ക് മുമ്പുതന്നെ തീര്‍ന്നു. തിരക്കേറിയ വെള്ളിയാഴ്ച കണ്ണൂര്‍ എക്‌സ്പ്രസ്സിലെ റിസര്‍വേഷന്‍ വെയ്റ്റിങ് ലിസ്റ്റ് 385 കവിഞ്ഞു. തൊട്ടടുത്ത ദിവസങ്ങളിലെ വെയ്റ്റിങ് ലിസ്റ്റ് നില 325, 223, 217, 93, 131 എന്നിങ്ങനെയാണ്. വിഷുദിനമായി ഏപ്രില്‍ 15നുപോലും ഒരു ട്രെയിനിലും ടിക്കറ്റ് ലഭിക്കാത്ത സാഹചര്യമാണുള്ളത്. എറണാകുളം, തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിനുകളുടെ കാര്യത്തിലും സ്ഥിതി വിഭിന്നമല്ല. തിരക്ക് കണക്കിലെടുത്ത് എറണാകുളത്തേക്ക് സ്‌പെഷല്‍ ട്രെയിന്‍ പ്രഖ്യപിച്ചിട്ടുണ്ടെങ്കിലും വിഷു അവധിക്ക് നാട്ടില്‍പോകുന്നവര്‍ക്ക് പ്രയോജനം ചെയ്യില്ല.


കഴിഞ്ഞ വ്യാഴാഴ്ചയാണ് ആദ്യ സര്‍വീസ് നടത്തിയത്. അടുത്ത സര്‍വീസ് 30നാണ്. മധ്യവേനലവധിക്ക് പോകുന്നവര്‍ക്കുപോലും ഈ ട്രെയിന്‍ കൂടുതല്‍ പ്രയോജനമാകുമെന്ന് കരുതാന്‍ കഴിയില്ല. എറണാകുളത്ത് നിന്നുള്ള ഈ ട്രെയിനിന്റെ മടക്ക സര്‍വീസ് മെയ് ഒന്നിനാണ്. എന്നാല്‍, ഈസ്റ്റര്‍ ആഘോഷിക്കാന്‍ നാട്ടില്‍ പോകുന്നവര്‍ക്ക് കഴിഞ്ഞ വ്യാഴാഴ്ചത്തെ സര്‍വീസ് ഉപകാരപ്രദമായി. തെക്കന്‍ കേരളത്തിലേക്ക് നിലവിലുള്ള സ്ഥിരംട്രെയിനുകളില്‍ ഒന്നിലും ടിക്കറ്റുകള്‍ ലഭ്യമല്ല. ബെംഗളൂരു കൊച്ചുവേളി എക്‌സ്പ്രസ്സില്‍ വെള്ളിയാഴ്ച റിസര്‍വേഷന്‍ നില വെയ്റ്റിങ് ലിസ്റ്റ് 438 ആണ്. തൊട്ടടുത്ത ദിവസങ്ങളിലെ വെയ്റ്റിങ് ലിസ്റ്റ് നില 402, 229, 154, 97, 205 എന്നിങ്ങനെയാണ്. കന്യാകുമാരി എക്‌സപ്രസ്സില്‍ വെള്ളിയാഴ്ചത്തേക്കുള്ള റിസര്‍വേഷന്‍ നിര്‍ത്തി. തൊട്ടടുത്തദിവസങ്ങളില്‍ 406, 283, 223, 194, 227 എന്നിങ്ങനെയാണ് വെയിറ്റിങ് ലിസ്റ്റ് നില. ബെംഗളൂരുവില്‍ രാവിലെ പുറപ്പെടുന്ന എറണാകുളം ഇന്റര്‍ സിറ്റി എക്‌സപ്രസ്സില്‍ മാത്രമാണ് തിരക്ക് കുറച്ച് കുറവുള്ളത്. വെള്ളിയാഴ്ചയും ശനിയാഴ്ചയും ടിക്കറ്റുകള്‍ ലഭ്യമല്ലെങ്കിലും ഏപ്രില്‍ 12 മുതല്‍ 15 വരെ ബര്‍ത്ത് ലഭ്യമാണ്. പകല്‍ യാത്ര ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ ട്രെയിന്‍ ആശ്രയിക്കാം. കരിഞ്ചത്ത നിരക്കിന് സ്വകാര്യബസ്സിനെ ആശ്രയിക്കുന്നതിനേക്കാള്‍ നല്ലത് പകല്‍ ട്രെയിനാണെന്നാണ് യാത്രക്കാരുടെ അഭിപ്രായം. ഈസ്റ്റര്‍ അവധികണക്കിലെടുത്ത് കര്‍ണാടക ആര്‍.ടി.സി. പ്രത്യേക സര്‍വ്വീസുകള്‍ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ചവരെ നടത്തിയ ഇത്തരം സര്‍വീസുകളില്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്.












from kerala news edited

via IFTTT

Saturday, 4 April 2015

ദാര്‍സൈത്ത് സ്‌കൂളില്‍ സംഗീതനിശ








ദാര്‍സൈത്ത് സ്‌കൂളില്‍ സംഗീതനിശ


Posted on: 05 Apr 2015


മസ്‌കറ്റ്: ദാര്‍സൈത്ത് ഇന്ത്യന്‍ സ്‌കൂളിന്റെ അടിസ്ഥാനസൗകര്യവികസനത്തിനായി സംഗീതനിശ സംഘടിപ്പിക്കുന്നു.

വിദ്യാര്‍ഥികള്‍ക്കുള്ള സഹായധനം, സ്‌കൂള്‍ ഗ്രൗണ്ട് നിര്‍മാണം, ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ തുടങ്ങിയവയ്ക്കുള്ള ധനശേഖരണം ലക്ഷ്യമിട്ടാണ് സംഗീതനിശ സംഘടിപ്പിക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ കാര്‍ണിവലാണ് നടത്തിയിരുന്നത്. ഇക്കുറി കാര്‍ണിവലിന് അനുമതിലഭിക്കാത്ത സാഹചര്യത്തിലാണ് സംഗീതനിശ സംഘടിപ്പിക്കുന്നതെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. ഈമാസം 25-ന് നടക്കുന്ന സംഗീതനിശയ്ക്ക് വയലിന്‍ വിദഗ്ധന്‍ ബാലഭാസ്‌കര്‍ നേതൃത്വംനല്‍കും.


ഖുറം ആംഫി തിയേറ്ററില്‍ വൈകുന്നേരം ആറിനാണ് പരിപാടി. സംഗീതനിശയില്‍ സ്‌കൂള്‍വിദ്യാര്‍ഥികളുടെ കലാപ്രകടനങ്ങളും അരങ്ങേറും. ഒരുലക്ഷം റിയാല്‍ സ്വരൂപിക്കാനാണു ലക്ഷ്യമിടുന്നത്. സ്‌കൂള്‍ പ്രസിഡന്റ് അബ്ദുറഹീം കാസിം, പ്രിന്‍സിപ്പല്‍ ശ്രീദേവി പി. തഷ്ണത്ത്, നിഖില അനില്‍കുമാര്‍, ജി. രമേഷ് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.












from kerala news edited

via IFTTT

പരത്തി രാഹുലിനെ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി








പരത്തി രാഹുലിനെ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി


Posted on: 05 Apr 2015


ദുബായ്: കണ്ണൂര്‍ പഴയങ്ങാടി വെങ്ങര സ്വദേശിയും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ പരത്തി രാഹുലിനെ (39) പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. ഒ.ഐ.സി.സി. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായ രാഹുലിനെ ദുബായ് ഖുസൈസ് ലുലു വില്ലേജിന് സമീപത്തുള്ള ഫ്ലൂറ്റിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

അവധിദിവസമായ വെള്ളിയാഴ്ച വൈകീട്ട് ഒരു യോഗത്തില്‍ പങ്കെടുത്തശേഷം രാത്രിയോടെ ഫ്ലൂറ്റില്‍ തിരിച്ചെത്തി ഉറങ്ങാന്‍ കിടന്നതായിരുന്നു. സിഗരറ്റ് കുറ്റിയില്‍നിന്ന് കിടക്കയ്ക്ക് തീപിടിച്ച് പുക പടര്‍ന്ന് ഉറക്കത്തില്‍ ശ്വാസംമുട്ടി മരിച്ചതാകാനാണ് സാധ്യതയെന്ന് ബന്ധുക്കള്‍ പറഞ്ഞു. രണ്ട് കിടപ്പുമുറികളുള്ള ഫ്ലൂറ്റിന്റെ ബാല്‍ക്കെണിയടക്കം പുക മൂടിയ നിലയിലായിരുന്നു. സംഭവമറിഞ്ഞെത്തിയ ദുബായ് പോലീസും അഗ്നിശമന വിഭാഗവുമാണ് മൃതദേഹം പുറത്തെടുത്തത്.


20 വര്‍ഷത്തോളമായി ദുബായിലുള്ള രാഹുല്‍ സ്വന്തമായി ബിസിനസ് നടത്തുകയായിരുന്നു. സാമ്പത്തികമായി ഉന്നത നിലയിലുള്ള അദ്ദേഹം യു.എ.ഇ.യിലും നാട്ടിലുമായി നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. നാട്ടില്‍ കുടുംബ ഉടമസ്ഥതയിലുള്ള വെങ്ങര പ്രിയദര്‍ശിനി സ്‌കൂളില്‍ കുട്ടികള്‍ക്ക് എന്‍ഡോവ്‌മെന്റുകള്‍ വിതരണം ചെയ്ത് മൂന്നുദിവസം മുമ്പാണ് ദുബായില്‍ തിരിച്ചെത്തിയത്.

ദുബായില്‍ കൂടെയുണ്ടായിരുന്ന അമ്മ ഇപ്പോള്‍ നാട്ടിലാണ്. വിവാഹമോചിതനായ രാഹുലിന് ഒരു മകളുണ്ട്. പരേതനായ പി. കുഞ്ഞിക്കണ്ണന്‍ മാസ്റ്ററുടെയും റിട്ട. അധ്യാപിക സുമീറയുടെയും മകനാണ്. മുരളീധരന്‍ (ഗള്‍ഫ്), മൃദുല എന്നിവര്‍ സഹോദരങ്ങളാണ്.


തീപിടിക്കാനുണ്ടായ കാരണത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസ് നടപടികള്‍ക്കുശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.












from kerala news edited

via IFTTT

Friday, 3 April 2015

പതിനാലാം രാവ് സ്വാഗത സംഘം രൂപീകരിച്ചു









കുവൈത്ത്: മാപ്പിള കലാവേദിയുടെ നേതൃത്വത്തില്‍ മെയ് 1 ന് വൈകീട്ട് ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂള്‍ ഖൈത്താനില്‍ നടത്തുന്ന ' പതിനാലാം രാവ് 2015 ' ന്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. കുവൈത്തില്‍ ഇദംപ്രഥമായി നടത്തിയ വാട്‌സ് ആപ്പ് മത്സരത്തിന്റെ ഗ്രാന്‍ഡ് ഫിനാലെയും രണ്ടാം വാര്‍ഷിക ആഘോഷവുമാണ് പതിനാലാം രാവെന്ന പേരില്‍ മാപ്പിള കലാവേദി സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. അശരണരും കഷ്ടതയനുഭവിക്കുന്ന അവശ മാപ്പിള കലാകാരന്മാര്‍ക്കുള്ള സഹായ വിതരണവും ചടങ്ങില്‍ വെച്ച് നടക്കും. മീഡിയവണ്‍ ഫ്രെയിം ആദില്‍ റഹ്മാനും കുവൈത്തിലെ പ്രമുഖരായ ഗായകരും അണിനിരക്കുന്ന സംഗീത വിരുന്നും പതിനാലാം രാവിന്റെ ഭാഗമായി അവതരിപ്പിക്കും.

സ്വാഗത സംഘം ഭാരവാഹികളായി സിദ്ധിക്ക് വലിയകത്ത്, അബ്ദുല്‍ ഫതാഹ് തയ്യില്‍, എഞ്ചിനീയര്‍ റഹീം, ഹംസ പയ്യന്നൂര്‍, സത്താര്‍ കുന്നില്‍, അസീസ് തിക്കൊടി, ഇക്ബാല്‍ കുട്ടമംഗലം (രക്ഷാധികാരികള്‍) , ഷബീര്‍ മണ്ടോളി (ചെയര്‍മാന്‍), ഹമീദ് മാഥൂര്‍ (ജനറല്‍ കണ്‍വീനര്‍), മൊയ്തു മേമി, ഷംസീര്‍ നാസര്‍ (കണ്‍വീനര്‍), ഫൈസല്‍ വിന്നര്‍, അലി അക്ബര്‍, ശരീഫ് താമരശ്ശേരി, ഹാരിസ് വള്ളിയോത്ത് (റിസപ്ഷന്‍) ഹബീബുള്ള മുറ്റിച്ചൂര്‍, റാഫി കല്ലായി, അന്‍വര്‍ സാദത്ത്, അബ്ദുല്‍ സലാം, റാഫി കാലിക്കറ്റ് (പരസ്യം), സലിം കോട്ടയില്‍, ഇക്ബാല്‍ മുറ്റിച്ചൂര്‍, അന്‍വര്‍ സാരംഗി, ഇസ്മില്‍ വള്ളിയോത്ത് (സുവനീര്‍ & മീഡിയ), വി.എസ്. നജീബ്, യാസിര്‍ കരിങ്കല്ലത്താണി, ഷൗക്കത്ത്, ഷാഫി ചാവക്കാട് (പ്രോഗ്രാം), നൗഫല്‍ കെ.വി, നൗഫല്‍ വടകര (സാമ്പത്തികം), ഗഫൂര്‍ കൊയിലാണ്ടി, നിയാസ് മജീദ്, ശരീഫ് പി.എ (കൂപ്പണ്‍) എന്നിവരെ തിരഞ്ഞെടുത്തു.











from kerala news edited

via IFTTT

യാത്രയയപ്പ് നല്‍കി








യാത്രയയപ്പ് നല്‍കി


Posted on: 04 Apr 2015







കുവൈത്ത്: അങ്കമാലി പ്രവാസി അസോസിയേഷന്‍ കുവൈത്തിന്റെ അബ്ബാസിയ ഏരിയ അംഗവും മുന്‍ മാനേജിംഗ് കമ്മിറ്റി അംഗവുമായ ബിജു തരിയന്‍ വാളൂക്കാരന് അങ്കമാലി പ്രവാസി അസോസിയേഷന്‍ കുവൈത്തിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. അബ്ബാസിയ ഹൈഡന്‍ ഓഡിറ്റോറിയത്തില്‍ കൂടിയ യോഗത്തില്‍ പ്രസി.ജോണ്‍സണ്‍ അറയ്ക്കല്‍ അധ്യക്ഷം വഹിക്കുകയും പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന തരിയന് സംഘടനയുടെ മൊമെന്റോ നല്‍കുകയും ചെയ്തു. ജന.സെക്ര.ഡെയ്‌സന്‍ പൈനാടത്ത് സ്വാഗതവും ട്രഷറര്‍ മാര്‍ട്ടിന്‍ കുര്യന്‍ നന്ദിയും പറഞ്ഞു.ഉപദേശകസമിതി ചെയര്‍മാന്‍ നിജി പൈലി, ഉപദേശക സമിതി അംഗം ബേക്കന്‍ ജോസഫ് എന്നിവര്‍ ആശംസയര്‍പ്പിച്ചു.




പി.സി.ഹരീഷ്‌












from kerala news edited

via IFTTT

യുവ വികസന സഭ ഏപ്രില്‍ 17ന്‌








യുവ വികസന സഭ ഏപ്രില്‍ 17ന്‌


Posted on: 04 Apr 2015




ദോഹ: പ്രവാസി യുവാക്കളുടെ തൊഴിലും, ജീവിതവും, ഭാവിയും സാമൂഹിക വിശകലനങ്ങള്‍ക്കും പഠനങ്ങള്‍ക്കും വിധേയമാക്കി രിസാല സ്റ്റഡി സര്‍ക്കിള്‍ സംഘടിപ്പിക്കുന്ന യുവ വികസന സഭ ഏപ്രില്‍ 17ന് ദോഹയില്‍ നടക്കും.


കേരള നിയമസഭ സാമാജികന്‍ ടി.എന്‍ പ്രതാപന്‍ എംഎല്‍എ മുഖ്യഅതിഥിയായി പങ്കെടുക്കുന്ന സഭയില്‍ ഖത്തറിലെ സാമൂഹിക സാംസ്‌കാരിക നേതാക്കള്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, അക്കാദമിക് വിദഗ്ദര്‍ എന്നിവര്‍ പങ്കെടുക്കും. യൂത്ത് പാര്‍ലമെന്റ്, പ്രൊഫഷണല്‍ മീറ്റ്, വിദ്യാര്‍ത്ഥി സഭ, വിചാര സഭ, പൊതു സമ്മേളനം തുടങ്ങിയവയാണ് യുവ വികസന സഭയിലെ ഉള്ളടക്കം.


ഗള്‍ഫു നാടുകളില്‍ സാംസ്‌കാരിക പ്രവര്‍ത്തനത്തിന്റെ 20 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ അടിസ്ഥാനത്തില്‍ ന്യൂ ജനറേഷന്‍ തിരുത്തെഴുതുന്ന യൗവനം എന്ന പ്രമേയത്തില്‍ സംഘടിച്ചു വരുന്ന യുവ വര്‍ഷത്തിന്റെ സമാപനത്തിലാണ് യുവ വികസന സഭ സംഘടിപ്പിക്കുന്നത്. ഗള്‍ഫിലെ ആറു രാജ്യങ്ങളും ജന പ്രതിനിധികള്‍ സംബന്ധിക്കുന്ന വികസന സഭകള്‍ നടക്കും. ഇതിന്റെ ഭാഗമായി ഗള്‍ഫില്‍ 500 പ്രഭാഷണങ്ങളും 20 സെമിനാറുകളും സംഘടിപ്പിക്കും. ഖത്തറില്‍ 46 പ്രഭാഷണങ്ങള്‍ നടന്നു വരുന്നു. എം. എ. അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ ചിന്താലോകം, പ്രവാസം ധനവും ശരീരവും എന്നീ വിഷയങ്ങളില്‍ യഥാക്രമം അസീസിയ്യയിലും ദോഹയിലും രണ്ട് സെമിനാറുകള്‍ ഏപ്രില്‍ 10ന് നടക്കും. പ്രവാസി ഇന്ത്യക്കാരില്‍ 85 ശതമാനം വരുന്ന 40 ല്‍ താഴെ പ്രായമുള്ള യുവാക്കളുടെ ജീവിതവും ഭാവിയും ചര്‍ച്ചകളില്‍ കൊണ്ടുവരികയും വ്യക്തി തലത്തിലും സാമൂഹിക തലത്തിലും യുവ ഊര്‍ജ്ജം നിര്‍മ്മാണാത്മകമായി പ്രയോജനപ്പെടുത്തുകയും ദിശ അറിയിച്ചു കൊടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തിലാണ് യുവ വികസനസഭ സംഘടിപ്പിക്കുന്നത്. ജന പ്രതിനിധികളെ പങ്കെടുപ്പിച്ച് നടത്തുന്ന യൂത്ത് പാര്‍ലമെന്റ് പ്രവാസി സമൂഹത്തിന്റെ ജീവല്‍ പ്രശ്‌നങ്ങളും ബദല്‍ നിര്‍ദേശങ്ങളും സമര്‍പ്പിക്കും. ജനപ്രതിനിധികള്‍ വഴി നിയമ നിര്‍മ്മാണ സഭകളിലും രാഷ്ട്രീയ മണ്ഡലത്തിലും വിഷയങ്ങള്‍ കൊണ്ടു വരുന്നതിന് സാധിക്കുമെന്നും പ്രതീക്ഷിക്കുന്നതായി ആര്‍എസ്‌സി നാഷണല്‍ ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.





അഹമ്മദ് പാതിരിപ്പറ്റ












from kerala news edited

via IFTTT

ബെന്നി ബെഹനാന്‍ എം.എല്‍.എയ് പി.എം.എഫ് ഓസ്ട്രിയ സ്വീകരണം നല്‍കി








ബെന്നി ബെഹനാന്‍ എം.എല്‍.എയ് പി.എം.എഫ് ഓസ്ട്രിയ സ്വീകരണം നല്‍കി


പി.പി.ശശീന്ദ്രന്‍


Posted on: 04 Apr 2015






വിയന്ന: ബെന്നി ബെഹനാന്‍ എം.എ.എയെയും കുടുംബത്തിനെയും പ്രവാസി മലയാളി ഫെഡറേഷന്‍ (പി.എം.എഫ്) ഓസ്ട്രിയ യൂണിറ്റ് സ്വീകരണം നല്‍കി ആദരിച്ചു. പി.എം.എഫ് ഓസ്ട്രിയ ബെന്നി ബെഹനാനും കുടുംബത്തിനുമായി പ്രത്യേകം തയ്യാറാക്കിയ അത്താഴവിരുന്നിലാണ് അദ്ദേഹത്തെ ആദരിച്ചത്. തന്റെ ഇറ്റാലിയന്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹ്രസ്വസന്ദര്‍ശനത്തിനായി വിയന്നയില്‍ എത്തിയതായിരുന്നു ബെന്നി ബെഹനാന്‍.

രാഷ്ട്രീയസാമൂഹികസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ ഫാ.പ്രശോബിന്റെ പ്രാര്‍ത്ഥനയോടു കൂടി ചടങ്ങ് ആരംഭിച്ചു. പി.എം.എഫ് ഗ്ലോബല്‍ ഡയറക്ടര്‍ബോര്‍ഡ് അംഗം പ്രിന്‍സ് പള്ളിക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. പി.എം.എഫ് ഓസ്ട്രിയന്‍ ചാപ്റ്റര്‍ സെക്രട്ടറി ഷിന്‍ഡോ ജോസ് സ്വാഗതം ആശംസിക്കുകയും, പ്രവാസി മലയാളി ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും ചെയ്തു.





പി.എംഎഫ് യൂറോപ്യന്‍ റീജിയന്‍ ചെയര്‍മാന്‍ കുര്യന്‍ മനിയാനിപ്പുറത്ത്, പി.എംഎഫ് യൂറോപ്പ്യന്‍ റീജിയന്‍ പ്രസിഡന്റ് ജോഷിമോന്‍ എര്‍ണാകേരില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കുര്യന്‍ മനിയാനിപ്പുറത്ത് ബെന്നി ബെഹനാന്റെ യൗവനകാലത്തെയും വിദ്യാര്‍ഥി ജീവിതത്തിലെയും സ്മരണകള്‍ പങ്കുവെച്ചു. ജോഷിമോന്‍ എര്‍ണാകേരില്‍ ഭരണനിര്‍വ്വഹണത്തില്‍ സര്‍ക്കാരിന്റെ സംശുദ്ധതയുടെ ആവശ്യകതെയെപ്പറ്റി പ്രതിപാദിച്ചു. കൂടാതെ പ്രവാസി മലയാളികള്‍ ദൈനംദിന ജീവിതത്തില്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ വിവരിക്കുകയും ചെയ്തു.

ജോയിന്റ് സെക്രട്ടറി ജോളി കുര്യന്‍, ജോയിന്റ് ട്രഷറര്‍ സഞ്ജീവന്‍ ആണ്ടിവീട്, പി.ആര്‍.ഒ ടോണി സ്റ്റീഫന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. യാത്രയിലായിരിക്കുന്ന പ്രസിഡന്റ് ജോര്‍ജ് പടിക്കക്കുടി ബെന്നി ബെഹനാനും കുടുംബത്തിനും ആശംസാദൂത് അയച്ചു. തുടര്‍ന്ന് രാഷ്ട്രീയ സാമൂഹിക വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു. ഭക്ഷണത്തിനു ശേഷം യോഗം പര്യവസാനിച്ചു.












from kerala news edited

via IFTTT

കെനിയ: ദുരന്തത്തില്‍ യു.എ.ഇ. ഭരണാധികാരികള്‍ദുഃഖം രേഖപ്പെടുത്തി








കെനിയ: ദുരന്തത്തില്‍ യു.എ.ഇ. ഭരണാധികാരികള്‍ദുഃഖം രേഖപ്പെടുത്തി


Posted on: 04 Apr 2015


അബുദാബി: കെനിയയിലെ ഗരീസ്സ യൂനിവേഴ്‌സിറ്റിയില്‍ തീവ്രവാദികള്‍ നടത്തിയ അക്രമത്തില്‍ നിരപരാധികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യു.എ.ഇ. ഭരണാധികാരികള്‍ ദുഃഖം രേഖപ്പെടുത്തി.

യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായീദ് അല്‍ നഹ്യാന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, യു.എ.ഇ. ഉപ സൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവര്‍ കെനിയ പ്രസിഡന്റ് ഉഹുറു കെന്യാത്തയ്ക്ക് അയച്ച സന്ദേശത്തിലാണ് ദുഃഖവും അനുശോചനവും അറിയിച്ചത്. കെനിയയിലെ തീവ്രവാദി അക്രമത്തില്‍ 147 പേരാണ് കൊല്ലപ്പെട്ടത്. കെനിയയിലെ ജനതയോട് യു.എ.ഇ.യുടെ ഐക്യദാര്‍ഢ്യവും ഭരണാധികാരികള്‍ അറിയിച്ചു.












from kerala news edited

via IFTTT

അഥര്‍വണി ആയുര്‍ഫെസ്റ്റിന് ഇന്നു തുടക്കം








അഥര്‍വണി ആയുര്‍ഫെസ്റ്റിന് ഇന്നു തുടക്കം


Posted on: 04 Apr 2015


ചെന്നൈ: അഥര്‍വണി ആയുര്‍വേദയുടെ വാര്‍ഷികാഘോഷച്ചടങ്ങുകള്‍ക്ക് ശനിയാഴ്ച തുടക്കമാകും. ചടങ്ങുകളുടെ ഭാഗമായി അശോക്‌നഗര്‍ മഹോദയഹാളില്‍ ഏപ്രില്‍ 4, 5 തീയതികളില്‍ ആയുര്‍വേദത്തിന്റെ പ്രസക്തിയെക്കുറിച്ചുള്ള സെമിനാറുകളും ക്ലാസുകളും നടക്കും. വൈകീട്ട് കലാസന്ധ്യ അരങ്ങേറും. ഞായറാഴ്ച വൈകീട്ട് 6-ന് മഹാലിംഗപുരം സോപാനം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ കെ.റോസയ്യ മുഖ്യാതിഥിയായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്-9444015823.











from kerala news edited

via IFTTT