121

Powered By Blogger

Friday 20 December 2019

ഭാരത് ബോണ്ട് ഇടിഎഫിന് 1.7 ഇരട്ടി അപേക്ഷകള്‍: സമാഹരിച്ചത് 12,000 കോടി

ഭാരത് ബോണ്ട് ഇടിഎഫിന്റെ എൻഎഫ്ഒയ്ക്ക് ലഭിച്ചത് 1.7 ഇരട്ടി അപേക്ഷകൾ. സമാഹരിച്ചതാകട്ടെ 12,000 കോടി രൂപയും. 7,000 കോടി രൂപ സമാഹരിക്കുന്നതിന് ലക്ഷ്യമിട്ടാണ് ബോണ്ട് പുറത്തിറക്കിയത്. വെള്ളിയാഴ്ചയായിരുന്നു അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി. ഇതാദ്യമായാണ് രാജ്യത്ത് കോർപ്പറേറ്റ് ബോണ്ട് ഇടിഎഫ് പുറത്തിറക്കുന്നത്. പൊതുമേഖല സ്ഥാപനങ്ങളുടെ ട്രിപ്പിൾ എ-റേറ്റിങ് ഉള്ള കടപ്പത്രങ്ങളിലാണ് ഇടിഎഫ് നിക്ഷേപം നടത്തുക. 2023ൽ കാലാവധിയെത്തുന്ന മൂന്നവർഷത്തയും 2030ൽ കാലാവധിയെത്തുന്ന പത്തുവർഷത്തെയും ബോണ്ടുകളാണ് പുറത്തിറക്കിയത്. മൂന്നുവർഷത്തെ ബോണ്ടിന് 6.69 ശതമാനവും പത്തുവർഷത്തെ ബോണ്ടിന് 7.58 ശതമാനവും വാർഷികാദായം ലഭിക്കും. ഡീമാറ്റ് അക്കൗണ്ട് ഇല്ലാത്തവർക്ക് ഭാരത് ബോണ്ട് ഫണ്ട്സ് ഓഫ് ഫണ്ട്സും പുറത്തിറക്കിയിട്ടുണ്ട്. നിക്ഷേപകർക്ക് ഇതിൽ എപ്പോൾ വേണമെങ്കിലും നിക്ഷേപിക്കുകയും നിക്ഷേപം പിൻവലിക്കുകയുമാകാം. Bharat Bond ETF oversubscribed 1.7 times

from money rss http://bit.ly/38YiWI8
via IFTTT

അവസാന തിയതി അടുത്തുവരുന്നു: പാന്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാം

ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ജനുവരിമുതൽ നിങ്ങളുടെ പാൻ അസാധുവാകും. അതുപയോഗിച്ച് പിന്നീട് ഇടപാടുകളൊന്നും സാധ്യമാകില്ലെന്നുമാത്രമല്ല ഭാവിയിൽ ആദായനികുതി ഫയൽ ചെയ്യുന്നതിനും കഴിയില്ല. ആധാറുമായി ബന്ധിപ്പിക്കാൻ ആദായ നികുതി വകുപ്പ് പലതവണ തിയതി നീട്ടിനൽകിയിരുന്നു. അവസാനമായി നൽകിയിരിക്കുന്ന തിയതി ഡിസംബർ 31 ആണ്. ആദായ നികുതി വകുപ്പിന്റെ ഇ-ഫയലിങ് പോർട്ടലിൽ പാൻ, ആധാർ നമ്പറുകൾ നൽകിയാണ് ബന്ധിപ്പിക്കേണ്ടത്. മൊബൈലിൽ ലഭിക്കുന്ന ഒടിപി ചേർക്കുന്നതോടെയാണ് നടപടിക്രമങ്ങൾ പൂർത്തിയാകുക. പാൻ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെയെന്ന് നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ അത് പരിശോധിക്കാനും അവസരമുണ്ട്. എങ്ങനെയെന്ന് നോക്കാം ആദായ നികുതി വകുപ്പിന്റെ ഇ-ഫയലിങ് പോർട്ടലിൽപോയി ലിങ്ക് ആധാർ എന്ന് ചേർത്തിട്ടുള്ളിടത്ത് ക്ലിക്ക് ചെയ്യുക. സൈറ്റിന്റെ ഇടതുഭാഗത്ത് ക്വിക്ക് ലിങ്ക്സ്-എന്ന സെക്ഷനിലാണ് ഇതുള്ളത്. തുറന്നുവരുന്ന പേജിൽ മുകളിൽ ചുവപ്പ്, നീല നിറങ്ങളിൽ തിളങ്ങിനിൽക്കുന്ന ക്ലിക്ക് ഹിയർ എന്ന ഭാഗത്ത് അമർത്തുക. അടുത്ത പേജിൽ ആധാർ നമ്പർ, പാൻ നമ്പർ എന്നിവ ചേർക്കുക. അപ്പോൾ സ്റ്റാറ്റസ് തെളിഞ്ഞുവരും. പാൻ-ആധാർ ബന്ധിപ്പിക്കൽ പൂർത്തിയായോയെന്ന് അവിടെ അറിയാം. PAN card, Aadhaar card linking deadline approaching

from money rss http://bit.ly/36YfATL
via IFTTT

ആല്‍ഫബെറ്റ് സിഇഒ സുന്ദര്‍ പിച്ചായ്ക്ക് ലഭിക്കുക 24.2 കോടി ഡോളര്‍

ന്യൂയോർക്ക്: പുതിയതായി ചുമതലയേറ്റ ആൽഫബെറ്റ് (ഗൂഗിൾ) സിഇഒ സുന്ദർ പിച്ചായ്ക്ക് ശമ്പള ഇനത്തിലും ഓഹരി വിഹിത ഇനത്തിലും ലഭിക്കുക 24.2 കോടി ഡോളർ. അതായത് 1721 കോടി രൂപ. കമ്പനിയെ പ്രകടനത്തിൽ ലക്ഷ്യത്തിലെത്തിച്ചാൽ അടുത്ത മൂന്നുവർംകൊണ്ട് 24 കോടി ഡോളർ മൂല്യമുള്ള ഓഹരി സമ്മാനമായി ലഭിക്കും. 2020ൽ തുടങ്ങുന്നവർഷത്തിൽ ശമ്പള ഇനത്തിൽ അദ്ദേഹത്തിന് ലഭിക്കുക 20 ലക്ഷം ഡോളറാണ്. അതായത് 14.22 കോടി രൂപ. എസ്ആൻഡ് പി 100 സൂചികയിൽ ആൽഫബെറ്റിന്റെ ഓഹരി മികച്ച നേട്ടമുണ്ടാക്കിയാൽ ഒമ്പത് കോടി ഡോളർമൂല്യമുള്ള ഓഹരി ഗ്രാൻഡായി ലഭിക്കും. ഇതാദ്യമായാണ് കമ്പനി പ്രകടനമികവിന് ഓഹരി നൽകുന്നത്. ഗൂഗിളിന്റെ സഹസ്ഥാപകരായ ലാറി പേജും സെർജി ബ്രിനും സ്ഥാനമൊഴിഞ്ഞതോടെ ഈയിടെയാണ് 47 കാരനായ പിച്ചായ് തലപ്പത്തെത്തുന്നത്. Alphabet CEO Sundar Pichai awarded $242 million pay package

from money rss http://bit.ly/2SgiyyK
via IFTTT

തിരുവനന്തപുരത്ത്‌ മാതൃഭൂമി പ്രോപ്പർട്ടി എക്സ്‌പോ തുടങ്ങി

തിരുവനന്തപുരം: വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ സഹായിക്കുന്ന മാതൃഭൂമി പ്രോപ്പർട്ടി എക്സ്പോ ആരംഭിച്ചു. കവടിയാർ ഗോൾഫ് ക്ലബ്ബിനുസമീപമുള്ള ഉദയാ പാലസ് കൺവെൻഷൻ സെന്ററിൽ എക്സ്പോയുടെ ഉദ്ഘാടനം മേയർ കെ.ശ്രീകുമാർ നിർവഹിച്ചു. പ്രമുഖ ബിൽഡർമാർ, ബാങ്കുകൾ എന്നിവ ഒരുമിക്കുന്ന എക്സ്പോയിൽ വീടിനെക്കുറിച്ചുള്ള എല്ലാ സംശയങ്ങളും അകറ്റി വീട് സ്വന്തമാക്കാൻ അവസരമുണ്ടാകും. ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 11 മുതൽ രാത്രി 8 മണി വരെയാണ് പ്രദർശനം. പ്രവേശനം സൗജന്യമാണ്. ക്രിസ്മസ്-ന്യൂ ഇയർ പ്രമാണിച്ച് എക്സ്പോയിലേക്കുള്ള ബുക്കിങ്ങുകൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ ഉണ്ടാകും. നിർമാതാക്കൾ തന്നെ വായ്പ ലഭിക്കാനുള്ള സൗകര്യം ഒരുക്കും. നികുതിയിളവും വായ്പാനിരക്കിലെ കുറവും നിർമാതാക്കൾ നൽകുന്ന ഇളവുംമൂലം വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ എക്സ്പോയിലൂടെ എളുപ്പത്തിൽ സാധിക്കും. സ്റ്റാളുകൾ സന്ദർശിക്കുന്നവരിൽനിന്ന് കൂപ്പണിലൂടെ നടത്തുന്ന നറുക്കെടുപ്പിൽ വിജയിക്കുന്നവർക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും. സ്റ്റൈൽ പ്ലസാണ് ഗിഫ്റ്റ് പാർട്ണർ. ഓക്സിജൻ ദി ഡിജിറ്റൽ ഷോപ്പാണ് ഡിജിറ്റൽ പാർട്ണർ. എക്സ്പോയുടെ ഉദ്ഘാടനച്ചടങ്ങിൽ ബീക്കൺ പ്രോജക്ട് മാനേജിങ് ഡയറക്ടർ ആർ.രതീഷ്കുമാർ, ക്രഡായ് തിരുവനന്തപുരം പ്രസിഡന്റ് വി.എസ്.ജയചന്ദ്രൻ, എസ്.ബി.ഐ. ചീഫ് മാനേജർ ഉണ്ണികൃഷ്ണൻ വി.എസ്., മാനേജർ ജയറാം വാര്യർ എന്നിവർ പങ്കെടുത്തു. നികുഞ്ജം കൺസ്ട്രക്ഷൻസ്, അസറ്റ് ഹോംസ്, എസ്.എഫ്.എസ്. ഹോംസ്, കല്യാൺ ഡെവലപ്പേഴ്സ്, ആർടെക് റിയാൽറ്റേഴ്സ്, ശ്രീധന്യാ ഹോംസ്, മലബാർ ഡെവലപ്പേഴ്സ്, ഫേവറൈറ്റ് കൺസ്ട്രക്ഷൻസ്, അർബൻ സ്കേപ് േപ്രാപ്പർട്ടീസ്, കോർഡോൺ ബിൽഡേഴ്സ്, സൗപർണിക പ്രോജക്ട്സ്, കോൺഫിഡന്റ് ഗ്രൂപ്പ്, എം.പി.എസ്. ബിൽഡേഴ്സ്, ബീക്കൺ പ്രോജക്ട്സ്, എസ്.ഐ. പ്രോപ്പർട്ടീസ്, ആർക്കൺ ഹോംസ്, ക്രിയേഷൻസ് വില്ലാസ് & അപ്പാർട്ട്മെന്റ്സ്, വി ഫൈവ് ഹോംസ്, പവർലിങ്ക് ബിൽഡേഴ്സ്, ഹെതർ കൺസ്ട്രക്ഷൻസ്, സൺ ഹോംസ്, കോൺഡോർ ബിൽഡേഴ്സ്, പ്രൊമാഗ് റിയാൽറ്റേഴ്സ്, മാൻഷൻസ്, ഐക്ലൗഡ് ഹോംസ്, സിൽവർ കാസിൽ, ഒലിവ് ബിൽഡേഴ്സ്, കോർഡിയൽ ഹോംസ്, സാൻറോയൽ ബിൽഡേഴ്സ് എന്നീ ബിൽഡർമാരും എക്സ്പോയിലെത്തും. എച്ച്.ഡി.എഫ്.സി. ഹോം ലോൺസ്, എസ്.ബി.ഐ. എന്നീ ബാങ്കുകളും ഈ എക്സ്പോയിൽ പങ്കെടുക്കുന്നുണ്ട്. നിർമാതാക്കൾതന്നെ ബാങ്ക് വായ്പ ലഭിക്കാൻവേണ്ട സൗകര്യങ്ങൾ ഒരുക്കും. നികുതിയിളവും വായ്പാനിരക്കിലുള്ള കുറവും നിർമാതാക്കൾ നൽകുന്ന ഇളവും ഉള്ളതിനാൽ വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ ഉചിതസമയമാണ്. പ്രവേശനം സൗജന്യം. Mathrubhumi Property Expo has been started in Thiruvananthapuram

from money rss http://bit.ly/36XGFGK
via IFTTT

നെഞ്ചിനു മുകളിലേക്ക് ഈഗോ വേണ്ട - സുരാജ് വെഞ്ഞാറമൂട്

കൊച്ചി: 'എല്ലാ മനുഷ്യർക്കും ഈഗോയുണ്ട്... പക്ഷേ, അത് നെഞ്ച് വരെയാകാം കഴുത്തിനു മുകളിലേക്ക് എത്തിയാൽ പ്രശ്നമാണ്' എന്ന് തന്റെ പുതിയ ചിത്രം 'ഡ്രൈവിങ് ലൈസൻസി'ന്റെ പ്രചാരണ വേദിയിൽ സുരാജ് വെഞ്ഞാറമൂട്. 'ഡ്രൈവിങ് ലൈസൻസ്' എന്ന തന്റെ സിനിമയിലും ഇത്തരമൊരു ഈഗോ ക്ലാഷിനെ വിഷയമാക്കുന്നുണ്ട്. സൂപ്പർസ്റ്റാറും ആരാധകനും തമ്മിലുള്ള ക്ലാഷാണ് സിനിമയിലുള്ളത്. കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന 'മാതൃഭൂമി മഹാമേള'യിൽ തന്റെ സിനിമയെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'കുടുംബ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന സിനിമയാണിത്, അതുകൊണ്ട് കുടുംബസമേതമെത്തി കാണണം. 'ഡ്രൈവിങ് ലൈസൻസ്' ഉണ്ടെങ്കിൽ മാത്രമേ ഇത്തവണത്തെ ക്രിസ്മസ് പൂർണമാകൂ' എന്നും അദ്ദേഹം പറഞ്ഞു. ഒപ്പം, മാതൃഭൂമി മഹാമേളയുടെ സ്റ്റാളുകളിൽ ആസ്വദിക്കാനുള്ള കുറെയധികം വിഭവങ്ങൾ ഒരുക്കിയിരിക്കുന്നുവെന്നും സുരാജ് പറഞ്ഞു. സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പം പോയി ആസ്വദിച്ച് കാണാനാകുന്ന ചിത്രമാണ് ഡ്രൈവിങ് ലൈസൻസെന്ന് സിനിമയിലെ നടിമാരായ മിയ ജോർജും ദീപ്തി സതിയും പറഞ്ഞു. മഹാ മേളയിലെത്തിയ ഇരുവരും ഓരോ പാട്ടുകൾ പാടിയും മേളയിലെ കുടുംബശ്രീ സ്റ്റാളുകളിലെ രുചിയറിഞ്ഞുമാണ് മടങ്ങിയത്.

from money rss http://bit.ly/2sO8aUf
via IFTTT

ചിക്കൻ ചക്കോത്തിയും ബംഗടാ ഫ്രൈയും

കൊച്ചി: മലയാളികളുടെ ഭക്ഷണത്തിന്റെ ഭാഗമായ മത്സ്യത്തിന്റെ വ്യത്യസ്ത രുചിക്കൂട്ടുകളാണ് കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ 'മാതൃഭൂമി മഹാമേള'യിൽ സന്ദർശകർക്കായി ഒരുക്കിയിട്ടുള്ളത്. പേരിൽപ്പോലും വ്യത്യസ്തതയുള്ള വിഭവങ്ങളുടെ നീണ്ട നിര സ്റ്റാളിലുണ്ട്. ഗോവയുടെ തനത് മസാലകളും രീതികളും ചേർന്നാണ് ഇവ ഉണ്ടാക്കിയിട്ടുള്ളത്. തേങ്ങയിൽ വറുത്തെടുക്കുന്ന 'ചിക്കൻ ചക്കോത്തി' മേളയുടെ മുഖ്യ ആകർഷണമാണ്. മലയാളികളുടെ പ്രിയപ്പെട്ട അയല റവയിൽ വറുത്ത് എടുക്കുന്ന 'ബംഗടാ ഫ്രൈ' സ്വാദിൽ ഒരു പടി മുന്നിൽ നിൽക്കുന്നു. ഒരു തുള്ളി പോലും നെയ്യ് ചേർക്കാതെ കശുവണ്ടിയും ബദാമും പാലും പഞ്ചസാരയും ചേർത്ത് 'ലോകി' എന്ന പച്ചക്കറി ഉപയോഗിച്ച് ഉണ്ടാക്കുന്ന 'ലോകി കി ഘീർ' വായിൽ കപ്പലോടിക്കും. 'പ്രോൺസ് പക്കോട'യും ബാർളിയും റാഗിയും ഗോതമ്പും ചേർത്ത് ആരോഗ്യകരമായ രീതിയിൽ തയ്യാറാക്കുന്ന 'റാഗി റൊട്ടി'യും ഗോവൻ സ്റ്റാളിനെ വ്യത്യസ്തമാക്കുന്നു. ഇവിടെയുണ്ട് വീടിന് വേണ്ടതെല്ലാം 'മാതൃഭൂമി മഹാമേള' സന്ദർശിക്കാനെത്തുന്ന ഓരോരുത്തർക്കും തങ്ങളുടെ വീട്ടിലേക്ക് വേണ്ട എല്ലാ സാധനങ്ങളും ഇവിടെ നിന്ന് ലഭിക്കും. അതിൽ ഏറ്റവും ശ്രദ്ധയാകർഷിക്കുകയാണ് ബിസ്മി ഹോം അപ്ലയൻസസിന്റെ സ്റ്റാൾ. മികച്ച ബ്രാൻഡുകളായ സാംസങ്, എൽ.ജി., പാനസോണിക്, ഗോദ്റെജ്, ഐ.എഫ്.ബി., വേൾപൂൾ, ഹാവെൽസ്, ബട്ടർഫ്ളൈ, പ്യുവർ ഫ്ലെയിംസ്, വി-ഗാർഡ്, പ്രീതി, സൺബ്ലെയ്സ്, ബ്ലൂബെറി, സിയോൺ എന്നിവയുടെ മികച്ച ഉത്പന്നങ്ങളുമുണ്ട് മേളയിൽ. മേളയിലേക്ക് മാത്രമായി പ്രത്യേക ഓഫറുകളാണ് ബിസ്മിയുടെ സ്റ്റാളിൽ ഒരുക്കിയിട്ടുള്ളത്. ബുക്കിങ് സൗകര്യവും ലഭ്യമാണ്. ബുക്ക് ചെയ്ത് 60 ദിവസത്തിനുള്ളിൽ ഷോറൂമിലെത്തി ഉത്പന്നങ്ങൾ വാങ്ങാം. സിയോണിന്റെ എല്ലാ ഉത്പന്നത്തിനും ഫ്ലാറ്റ് 50 ശതമാനം ഡിസ്കൗണ്ട് ലഭിക്കും. സീറോ ഡൗൺ പേയ്മെന്റ് ഇ.എം.ഐ. സൗകര്യവും ഉണ്ട്. ഏതെടുത്താലും പകുതി വിലയുമായി ഇന്ദ്രജ ബ്രാൻഡഡ് ഫർണിച്ചറിന്റെ മാത്രം ഷോറൂമായ ഇന്ദ്രജ ഫർണിച്ചർ സ്റ്റാളിൽ കണ്ടിഷ്ടപ്പെടുന്ന സോഫ സെറ്റുകൾക്ക് ക്രിസ്മസ്-ന്യൂ ഇയർ ഓഫറിൽ 40 ശതമാനം മുതൽ 50 ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കും. മുൻകൂട്ടി ബുക്ക് ചെയ്യാനും അവസരമുണ്ട്. സോളിഡ് വുഡ് ഉപയോഗിച്ച് നിർമിക്കുന്ന സോഫ സെറ്റുകൾക്ക് അഞ്ചുവർഷം ഗാരന്റി ലഭിക്കും. സോഫകൾക്ക് കേരള വിപണിയിലെങ്ങും കിട്ടാത്ത മികച്ച ഓഫറാണ് മേളയിൽ നൽകുന്നത്. ഇന്ദ്രജ ഷോറൂമിൽ ചെന്നാൽപ്പോലും ലഭിക്കാത്ത കിഴിവാണ് എക്സിബിഷനിൽ ഇന്ദ്രജ ഫർണിച്ചർ നൽകുന്നതെന്നതും പ്രത്യേകതയാണ്. മലേഷ്യൻ തേക്കിൽ നിർമിച്ച 20 വർഷം വാറന്റിയുള്ള സി.എൻ.സി. ന്യൂ ഡിസൈനർ 1,45,000 രൂപ വിലയുള്ള ഏഴ് സീറ്റർ സോഫയുടെ ഷോറൂം ഡിസ്കൗണ്ട് 1,15,000 രൂപയാണെങ്കിൽ മാതൃഭൂമി എക്സിബിഷൻ വില 92,000 രൂപയാണ്. ഫെസ്റ്റിൽനിന്ന് ബുക്ക് ചെയ്താൽ മാത്രമേ ഈ വിലക്കുറവ് ലഭിക്കൂ. അഞ്ചുവർഷം വാറന്റിയുള്ള കോർണർ സോഫ 24,000 മുതൽ ഉപഭോക്താക്കൾക്ക് ഓഫറിലൂടെ സ്വന്തമാക്കാം. കോംബോ ഓഫറുമായി ആൽഫ ഫർണിച്ചേഴ്സ് ഒരു കിടപ്പുമുറിക്ക് വേണ്ട പ്രധാന ഉത്പന്നത്തിന് കോംബോ ഓഫറുമായി എത്തിയിരിക്കുകയാണ് ആൽഫ ഫർണിച്ചേഴ്സ്. ഒരു കട്ടിൽ, കിടക്ക, അലമാര, ഡ്രസ്സിങ് ടേബിൾ എന്നിവയാണ് കോംബോ ആയി ലഭിക്കുക. തിരഞ്ഞെടുക്കുന്ന ഉത്പന്നം സൗജന്യമായി വീട്ടിൽ എത്തിക്കും. മുൻകൂട്ടി ബുക്ക് ചെയ്യാനും സ്പോട്ട് ബുക്കിങ്ങിനും സൗകര്യമുണ്ട്. മേളയുടെ പ്രസന്റിങ് സ്പോൺസർ സ്വയംവര സിൽക്സ് ആണ്. ബിസ്മി ഹോം അപ്ലയൻസസ് ഇലക്ട്രോണിക് പാർട്ണറും നീൽകമൽ അസോസിയേറ്റ് സ്പോൺസറും മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ മെഡിക്കൽ പാർട്ണറും കഫേ കുടുംബശ്രീ ഫുഡ് പാർട്ണറും കൊച്ചിൻ ഫുഡ് ബ്ലോഗ് സോഷ്യൽ മീഡിയ പാർട്ണറും ടേൺകീ ഇവന്റ്സ് ഇവന്റ് പാർട്ണറുമാണ്. മാതൃഭൂമി ഇവന്റ് ഡിവിഷൻ 'റെഡ് മൈക്ക്' ആണ് മേളയുടെ സംഘാടകർ. മഹാ മേളയിൽ ഇന്ന് മാതൃഭൂമി മഹാ മേളയിൽ ശനിയാഴ്ച വൈകീട്ട് നടി കൃഷ്ണപ്രഭയുടെ നേതൃത്വത്തിൽ സെലിബ്രിറ്റി ഡാൻസ് ഷോ അവതരിപ്പിക്കും.

from money rss http://bit.ly/2Q6Q7k9
via IFTTT

ഇന്ത്യയുടെ വളർച്ച അനുമാനം ഫിച്ചും താഴ്ത്തി

കൊച്ചി:റിസർവ് ബാങ്ക്, ഏഷ്യൻ വികസന ബാങ്ക്, മൂഡീസ് എന്നിവയ്ക്കു പിന്നാലെ അമേരിക്കൻ ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ ഫിച്ചും ഇന്ത്യയുടെ വളർച്ച അനുമാനം കുറച്ചു. 2020 മാർച്ചിൽ അവസാനിക്കുന്ന നടപ്പു സാമ്പത്തിക വർഷത്തെ മൊത്ത ആഭ്യന്തര ഉത്പാദന (ജി.ഡി.പി.) വളർച്ച അനുമാനം 4.6 ശതമാനമായാണ് കുറച്ചിരിക്കുന്നത്. 5.6 ശതമാനം വളർച്ച കൈവരിക്കുമെന്നായിരുന്നു നേരത്തെ കരുതിയിരുന്നത്. മൂഡീസിന്റെ 4.9 ശതമാനം, എ.ഡി.ബി.യുടെ 5.1 ശതമാനം, ആർ.ബി.ഐ.യുടെ അഞ്ചു ശതമാനം എന്നീ അനുമാനങ്ങളെക്കാൾ താഴെയാണ് ഫിച്ചിന്റെ അനുമാനം. വായ്പ ആവശ്യകത വൻതോതിൽ കുറഞ്ഞതും ഉപഭോക്താക്കളുടെയിടയിൽ ആത്മവിശ്വാസം ചോർന്നതും ബിസിനസുകളിലുണ്ടായ ഇടിവുമാണ് വളർച്ച അനുമാനം താഴ്ത്താൻ കാരണം. അതേസമയം, ഇന്ത്യയുടെ റേറ്റിങ് സുസ്ഥിരതയുള്ളതും 'ബി.ബി.ബി.' ആയും നിലനിർത്തി. മറ്റു സമ്പദ്ഘടനകളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയുടെ ജി.ഡി.പി. ഇപ്പോഴും ശക്തമാണെന്ന് ഫിച്ച് വിലയിരുത്തി. 2020-21-ൽ 5.6 ശതമാനമായും 2021-22-ൽ 6.5 ശതമാനമായും ജി.ഡി.പി. വളർച്ച തിരിച്ചുകയറുമെന്നും ഫിച്ച് വിലയിരുത്തുന്നു. റിസർവ് ബാങ്ക് 2020-ൽ മുഖ്യ വായ്പ നിരക്കായ റിപോയിൽ 0.65 ശതമാനത്തിന്റെ കുറവ് വരുത്തുമെന്നും റേറ്റിങ് ഏജൻസി വിലയിരുത്തുന്നു. 2019 ഫെബ്രുവരി മുതൽ ഇതുവരെ പല തവണകളായി 1.35 ശതമാനത്തിന്റെ കുറവ് ഇതിനോടകം വരുത്തിയിട്ടുണ്ട്. Fitch lowers India GDP growth

from money rss http://bit.ly/2sbVJBN
via IFTTT

ചാഞ്ചാട്ടത്തിനൊടുവില്‍ കാര്യമായ നേട്ടമില്ലാതെ സൂചികകള്‍ ക്ലോസ് ചെയ്തു

മുംബൈ: രാവിലത്തെ വ്യാപാരത്തിൽ മികച്ച ഉയരം കുറിച്ച സൂചികകൾക്ക് നേട്ടം നിലനിർത്താനായില്ല. സെൻസെക്സ് 7.62 പോയന്റ് നേട്ടത്തിൽ 41681.54ലിലും നിഫ്റ്റി 12.10 പോയന്റ് ഉയർന്ന് 12271.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1244 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1232 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 169 ഓഹരികൾക്ക് മാറ്റമില്ല. നെസ് ലെ ഇന്ത്യ, ടൈറ്റൻ കമ്പനി, ടാറ്റ സ്റ്റീൽ, യുപിഎൽ, എസ്ബിഐ തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. വേദാന്ത, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഐടിസി, ഐഷർ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. പൊതുമേഖല ബാങ്ക്, ലോഹം, ഐടി ഓഹരികളിൽ വാങ്ങൾ താൽപര്യം പ്രകടമായിരുന്നു. ഫാർമ, ഊർജം, വാഹനം എന്നീ വിഭാഗങ്ങളിലെ ഓഹരികളാണ് സമ്മർദത്തിലായത്.

from money rss http://bit.ly/38XW0c4
via IFTTT

ആക്ടീവ് ഫണ്ടുകളെ അപേക്ഷിച്ച് പാസീവ് ഫണ്ടുകള്‍ നല്‍കിയത് മികച്ച നേട്ടം

ആക്ടീവ് ഫണ്ടുകളായ ലാർജ് ക്യാപുകളെ അപേക്ഷിച്ച് ഇൻഡക്സ് ഫണ്ടുകളും ഇടിഎഫുകളും 2019ൽ മികച്ച ആദായം നിക്ഷേപകന് നൽകി. നവംബർ 30വരെയുള്ളകണക്കുപ്രകാരം ഗോൾഡ് ഉൾപ്പടെയുള്ള ഇടിഎഫുകളും ഇൻഡകസ് ഫണ്ടുകളുടെയും മൊത്തം ആസ്തി 1,77,181.22 കോടിയാണ്. ആംഫിയുടെ കണക്കുപ്രകാരം നവംബർവരെയുള്ള ഇൻഡക്സ് ഫണ്ടുകളുടെമാത്രം ആസ്തി 7,717.16 കോടി രൂപയാണ്.സെബി മ്യൂച്വൽ ഫണ്ടുകളുടെ കാറ്റഗറികൾ പരിഷ്കരിച്ചപ്പോഴാണ് ഇൻഡക്സ് ഫണ്ടുകൾ കാര്യമായിരംഗത്തുവന്നത്. ലാർജ് ക്യാപ് ഇടിഎഫുകൾ കഴിഞ്ഞ ഒരുവർഷത്തിനിടെ നേടിയ ശരാശരി ആദായം 11.53 ശതമാനമാണ്. എന്നാൽ ലാർജ് ക്യാപ് ഫണ്ടുകളാകട്ടെശരാശരി 10.19 ശതമാനം ആദായമാണ് നിക്ഷേപകന് നൽകിയത്. ലാർജ് ക്യാപ് വിഭാഗത്തിൽ കൂടുതൽ ആദായം നൽകിയതും പാസീവ് ഫണ്ടുകൾ എന്നറിയപ്പെടുന്ന ഇൻഡക്സ് ഫണ്ടുകളാണ്. മറ്റ് ഫണ്ട് വിഭാഗങ്ങളെ അപേക്ഷിച്ച് ഇത്തരം ഫണ്ടുകളുടെ ചെലവ് അനുപാതം പരിമിതമാണ്. ഒരുവർഷത്തിനിടെ മികച്ച ആദായം നൽകിയ ഫണ്ടുകൾ Fund Return Fund 1-year returns (%) Aditya Birla Sun Life Sensex ETF 15.59 LIC MF ETF Sensex 15.57% UTI Sensex ETF 15.52 SBI ETF Sensex 15.49 HDFC Sensex ETF 15.49% Nippon India ETF Sensex 15.47% ICICI Pru Sensex ETF 15.42% Tata Index Sensex 15.30% Kotak Sensex ETF 15.23% IDFC Sensex ETF 15.21% നിക്ഷേപ കാലയളവ്: 2018 ഡിസംബർ 19 മുതൽ 2019 ഡിസംബർ 19വരെ ലാർജ് ക്യാപ് വിഭാഗത്തിൽ നാലുഫണ്ടുകൾമാത്രമാണ് ഒരുവർഷത്തിനിടെ 15 ശതമാനത്തിലേറെ നേട്ടം നൽകിയത്. Fund Return Fund 1-year returns (%) Axis Bluechip 18.31 Motilal Oswal Focussed 25 17.28 BNP Paribas Large cap 16.95 Canara Robeco Bluechip 15.02 Sundaram Select Focus 14.45 നിക്ഷേപ കാലയളവ്: 2018 ഡിസംബർ 19 മുതൽ 2019 ഡിസംബർ 19വരെ antony@mpp.co.in

from money rss http://bit.ly/2Z6AvBr
via IFTTT