121

Powered By Blogger

Monday, 24 January 2022

മഴയായാലും വെയിലായാലും വ്യായാമം മുടങ്ങില്ല; ജിം സെറ്റാക്കാം വീട്ടില്‍ തന്നെ

ജോലി തിരക്ക് മൂലം മതിയായ വ്യായാമം കിട്ടാതെ വരുന്നുണ്ടോ ?,ജിമ്മിൽ പോകാൻ സാധിക്കാറില്ലേ ?എങ്കിൽ വീട്ടിലൊരു ജിം ആയാലോ ? ജിം ഉപകരണങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കുന്ന ഇപ്പോളാണ് പറ്റിയ സമയം.വിപണികളിൽ ജിം ഉപകരണങ്ങളുടെ വൻ ശേഖരമാണുളളത്. വെയിറ്റ് പ്ലേറ്റുകളും ഡംബെല്ലുകളും സ്കിപ്പിംഗ് റോപ്പുകളുമായി ജിം ഫിറ്റ്നസ് കിറ്റുകളുണ്ട്. വർക്ക്ഔട്ട് ചെയ്യാൻ സഹായിക്കുന്ന ട്രെയിനിംഗ് ഫിറ്റ്നസ് ബെഞ്ചുകൾ വിവിധ തരത്തിലാണുളളത്. 3 ഇൻ 1 വെയിറ്റ് ബെഞ്ച്, 8 ഇൻ 1 മൾട്ടി പർപ്പസ് വെയിറ്റ് ബെഞ്ച്, വെയിറ്റ് ഫ്ളാറ്റ് ബെഞ്ച്, അഡ്ജസ്റ്റബിൾ പ്രീച്ചർ കേൾ ബെഞ്ച് തുടങ്ങിയവ. വ്യായാമങ്ങൾ ചെയ്യുന്നതിനായി...

നടപടികള്‍ അവസാനഘട്ടത്തില്‍: ജനുവരി 27ന് എയര്‍ ഇന്ത്യയെ ടാറ്റ ഗ്രൂപ്പിന് കൈമാറും

ന്യൂഡൽഹി: സർക്കാർ ഉടമസ്ഥതയിലായിരുന്ന എയർ ഇന്ത്യയെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ജനുവരി 27ഓടെ ടാറ്റ ഗ്രൂപ്പിന് കൈമാറും. നടപടി പൂർത്തിയാക്കുന്നതിനായി ജനുവരി 20ലെ ക്ലോസിങ് ബാലൻസ്ഷീറ്റ് കഴിഞ്ഞ ദിവസം ടാറ്റയ്ക്ക് കൈമാറിയിരുന്നു. അതുപരിശോധിച്ചശേഷമായിരിക്കും അന്തിമ നടപടികളിലേയ്ക്കുനീങ്ങുക. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് എയർലൈനിന്റെ ഫിനാൻസ് ഡയറക്ടർ വിനോദ് ഹെജ്മാദി ജീവനക്കാർക്ക് ഇ-മെയിൽ അയച്ചു. കനത്ത കടബാധ്യതയെതുടർന്ന് എയർ ഇന്ത്യയെ വിറ്റൊഴിയാൻ സർക്കാർ പലതവണ നടത്തിയ ശ്രമത്തിനൊടുവിലാണ് 18,000 കോടി രൂപയ്ക്ക് ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കാൻ തയ്യാറായത്. എയർ ഇന്ത്യ...

തകര്‍ച്ച തുടരുന്നു: സെന്‍സെക്‌സില്‍ 600 പോയന്റ് നഷ്ടം, നിഫ്റ്റി 17,000ന് താഴെ| Market Opening

മുംബൈ: തുടർച്ചയായി ആറാമത്തെ ദിവസവും തകർച്ച നേരിട്ട് വിപണി. നിഫ്റ്റി 17,000ന് താഴെയെത്തി. സെൻസെക്സ് 808 പോയന്റ് നഷ്ടത്തിൽ 56,683ലും നിഫ്റ്റി 232 പോയന്റ് താഴ്ന്ന് 16,917ലുമാണ് വ്യാപാരം ആരംഭിച്ചത്.ആഗോള കാരണങ്ങളാണ് ചൊവാഴ്ചയിലെയും ഇടിവിനുപിന്നിൽ. ഏഷ്യൻ പെയിന്റ്സ്, വിപ്രോ, ഡിവീസ് ലാബ്, എച്ച്സിഎൽ ടെക്നോളജീസ്, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിൽ. ആക്സിസ് ബാങ്ക്, ഭാരതി എയർടെൽ, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്.സെക്ടറൽ സൂചികകളെല്ലാം നഷ്ടത്തിലാണ്. നാസ്ദാക്ക് ഉൾപ്പടെയുള്ള യുഎസ് സൂചികകളിലെ തകർച്ചയാണ് ആഗോളതലത്തിൽ വിപണിയെ ബാധിച്ചത്....

കുഞ്ഞുങ്ങളുടെ പരിചരണം; ഉത്പന്നങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

കുഞ്ഞുങ്ങളെ പരിചരിക്കുന്നതു പോലെ തന്നെ പ്രധാനമാണ്കുഞ്ഞുങ്ങൾക്കാവശ്യമായ ഉൽപ്പന്നങ്ങളുടെ തിരഞ്ഞെടുപ്പും. അതിൽ വിട്ടുവീഴ്ചകളരുത്. വിപണികളിൽ കുഞ്ഞുങ്ങളുടെ പരിചരണത്തിനാവശ്യമായ ധാരാളം ഉൽപ്പന്നങ്ങളുണ്ട്. Baby Store: Baby Travel ,Feeding, Bedding & More| ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക കുഞ്ഞിന്റെ ചർമ്മം വളരെ സെൻസിറ്റീവാണ്. അതിനാൽ പൗഡർ, സോപ്പ് തുടങ്ങിയവ വാങ്ങുമ്പോൾ ശ്രദ്ധിക്കണം. ബേബി ബാത്ത്, സ്കിൻ കെയർ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് കുഞ്ഞിന്റെ ചർമ്മസംരക്ഷണത്തിന് നല്ലതാണ്. ഹെയർ, മസ്സാജ് ഓയിലുകൾ, ക്രീമുകൾ, ലോഷനുകൾ, പൗഡർ, സോപ്പുകൾ എന്നിവയും ഉപയോഗിക്കാം....

വീടുവാങ്ങുന്നവര്‍ക്ക് അഞ്ചുലക്ഷം രൂപവരെ നികുതിയിളവുനേടാം: വിശദാംശങ്ങള്‍ അറിയാം

ആദ്യമായി വീടുവാങ്ങുന്നവർക്ക് ആദായനികുതി നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം അഞ്ചുലക്ഷം രൂപവരെ നികുതിയിളവ് നേടാം. ഭവനവായ്പയുടെ പലിശ, മുതൽ എന്നിവയിലേയ്ക്ക് അടയ്ക്കുന്ന തുകയ്ക്കാണ് ആനുകൂല്യം ലഭിക്കുക. വിശദാംശങ്ങൾ അറിയാം. മുതലിലേയ്ക്ക് തിരിച്ചടയ്ക്കുന്ന തുക വകുപ്പ് 80സി പ്രകാരം ഭവനവായ്പയുടെ മുതലിലേയ്ക്ക് ഓരോവർഷവും അടയ്ക്കുന്ന 1.50 ലക്ഷം രൂപവരെയുള്ള തുകയ്ക്ക് നികുതി ആനുകൂല്യം ലഭിക്കും. നിർമാണം പൂർത്തിയായതിനുശേഷമേ ഈ ആനൂകൂല്യം ലഭിക്കൂ. ഇത്തരത്തിൽ വായ്പയെടുത്ത് നിർമിച്ച വീട് അഞ്ചുവർഷത്തിനുള്ളിൽ വിൽക്കുകയാണെങ്കിൽ നേടിയ കിഴിവ് വരുമാനത്തോടൊപ്പം ചേർക്കുകയും...

1000ത്തിലേറെ പോയന്റ് ഇടിഞ്ഞ് സെന്‍സെക്‌സ്: നിഫ്റ്റി 17,300ല്‍

മുംബൈ: ആഗോളതലത്തിൽ ഓഹരി വിപണിയിലുണ്ടായ ആശങ്കകൾ രാജ്യത്തെ സൂചികകളിലും പ്രതിഫിച്ചു. ഉച്ചയോടെ സെൻസെക്സ് 1000 പോയന്റിലേറെ താഴ്ന്നു. നിഫ്റ്റിയാകട്ടെ 17,300ലെത്തുകയുംചെയ്തു. ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റിയുടെ യോഗതീരുമാനം പുറത്തുവരാനിരിക്കെയാണ് വിപണി കനത്ത നഷ്ടംനേരിട്ടത്. സെൻസെക്സ് 1015 പോയന്റ് നഷ്ടത്തിൽ 58,021ലും നിഫ്റ്റി 311 പോയന്റ് താഴ്ന്ന് 17,305ലുമാണ് വ്യാപാരം നടക്കുന്നത്. ടെക് മഹീന്ദ്ര, ബജാജ് ഫിനാൻസ്, ടൈറ്റൻ കമ്പനി, ടാറ്റ സ്റ്റീൽ, വിപ്രോ, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിൽ. ഓട്ടോ, മെറ്റൽ, ഐടി, ഫാർമ, റിയാൽറ്റി, എഫ്എംസിജി, ക്യാപിറ്റൽ...