121

Powered By Blogger

Tuesday 19 January 2021

ദീര്‍ഘകാലത്തെ 'വനവാസ'ത്തിനുശേഷം ജാക് മാ പ്രത്യക്ഷപ്പെട്ടു

ആലിബാബയുടെയും ആന്റിന്റെയും സ്ഥാപകൻ ജാക് മാ നീണ്ട ഇടവേളയ്ക്കുശേഷം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടു. കോടീശ്വരനായ അദ്ദേഹം ചൈനീസ് സർക്കാരിന്റെ അപ്രീതിക്കുപാത്രമായതിനെതുടർന്ന് നിരവധി ഊഹോപോഹങ്ങൾ വാണിജ്യലോകത്ത് പ്രചരിച്ചിരുന്നു. ഓൺലൈൻ കോൺഫറൻസിൽ അധ്യാപകരെ അഭിസംബോധനചെയ്താണ് ജാക്മായുടെ രണ്ടാംവരവ്. ഗ്രാമീണ അധ്യാപകർക്കായുള്ള അനുമോദന ചടങ്ങിലാണ് അദ്ദേഹം വീണ്ടും പ്രത്യക്ഷപ്പെട്ടത്. ഷാങ്ഹായിലെ ഒരുപരിപാടിയിൽ ചൈനീസ് സർക്കാരിനെയും സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ബാങ്കുകളെയും വിമർശിച്ചതോടെയാണ് ജാക്ക് മായ്ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ആലിബാബക്കുനേരെയും അന്വേഷണംനീണ്ടു. ജാക്ക് മായെ ഏറെക്കാലം പൊതുവേദിയിൽ കാണാതായതോടെയാണ് അഭ്യൂഹംപരന്നത്. Jack Ma, Missing For Months, Emerges for First Time Since China Crackdown

from money rss https://bit.ly/2Y2zpql
via IFTTT

സ്വര്‍ണവില പവന് 120 രൂപകൂടി 36,640 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 120 രൂപകൂടി 36,640 രൂപയായി. ഗാമിന് 15 രൂപവർധിച്ച് 4580 രൂപയുമായി. 36,520 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 0.5ശതമാനംവർധിച്ച് 1,848.30 രൂപയായി. ഡോളർ തളർച്ചനേരിട്ടതാണ് സ്വർണവില നേട്ടമാക്കിയത്. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഫെബ്രുവരി ഗോൾഡ് ഫ്യൂച്ചേഴ്സ് വില പത്തുഗ്രാമിന് 49,115 രൂപ നിലവാരത്തിലാണ്. വെള്ളിവിലയിലും സമാനമായ വർധനവുണ്ടായി.

from money rss https://bit.ly/3sJDOwS
via IFTTT

നേട്ടംതുടരുന്നു; നിഫ്റ്റി 14,550ന് മുകളിലെത്തി

മുംബൈ: ഓഹരി വിപണിയിൽ നേട്ടംതുടരുന്നു. സെൻസെക്സ് 40 പോയന്റ് നേട്ടത്തിൽ 49,438ലും നിഫ്റ്റി 12 പോയന്റ് ഉയർന്ന് 14,533ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 846 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 345 ഓഹരികൾ നഷ്ടത്തിലുമാണ്. 63 ഓഹരികൾക്ക് മാറ്റമില്ല. ഒഎൻജിസി, എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, ബജാജ് ഓട്ടോ, ഐസിഐസിഐ ബാങ്ക്, സൺ ഫാർമ, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, ഇൻഫോസിസ്, ടൈറ്റാൻ, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ആക്സിസ് ബാങ്ക്, പവർഗ്രിഡ് കോർപ്, ഭാരതി എയർടെൽ, ഹിന്ദുസ്ഥാൻ യുണിലിവർ, ഐടിസി, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബജാജ് ഫിനാൻസ്, ബജാജ് ഫിൻസർവ്, എച്ച്ഡിഎഫ്സി എഎംസി, ഹാവെൽസ് ഇന്ത്യ തുടങ്ങി 36 കമ്പനികളാണ് ഡിസംബർ പാദത്തിലെ പ്രവർത്തനഫലം ബുധനാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/35XToeh
via IFTTT

പെട്രോളിന് ആറു മാസത്തിനിടെ കൂടിയത് 10 രൂപയിലേറെ

കൊച്ചി:സംസ്ഥാനത്ത് ഇന്ധന വിലയിൽ കുതിപ്പ് തുടരുകയാണ്. ചൊവ്വാഴ്ച കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 25 പൈസ വർധിച്ച് 85.36 രൂപയും ഡീസലിന് 27 പൈസ വർധിച്ച് 79.51 രൂപയിലുമെത്തി. തിങ്കളാഴ്ച പെട്രോളിന് 85.11 രൂപയും ഡീസലിന് 79.24 രൂപയുമായിരുന്നു നിരക്ക്. ഈ മാസം ഇതുവരെ പെട്രോളിന് ഒരു രൂപ 26 പൈസയുടെയും ഡീസലിന് ഒരു രൂപ 36 പൈസയുടെയും വർധനയാണ് ഉണ്ടായിട്ടുള്ളത്. ദിവസേനയുള്ള നേരിയ വർധന തുടർന്നാൽ ഇന്ധന വില പുതിയ റെക്കോർഡുകൾ ഭേദിക്കും. ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ വിലയെയും രൂപയുടെ ഡോളർ മൂല്യത്തെയും അടിസ്ഥാനമാക്കിയാണ് ഇന്ധന വില നിർണയിക്കുന്നത്. എന്നാൽ, അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് വില വീപ്പയ്ക്ക് 52-53 ഡോളർ നിലവാരത്തിൽ നിൽക്കുമ്പോഴും രാജ്യത്ത് ഇന്ധന വില വർധിക്കുന്നത് ആക്ഷേപത്തിന് ഇടയാക്കുന്നുണ്ട്. കഴിഞ്ഞ ആറു മാസം കൊണ്ട് പെട്രോൾ വില ലിറ്ററിന് 10 രൂപയിലേറെ ഉയർന്നിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ ശക്തമായ ഇടപെടൽ ഉണ്ടായാലെ ഇന്ധന വില വർധന പിടിച്ചുകെട്ടാൻ സാധിക്കുകയുള്ളൂ. കേന്ദ്ര ബജറ്റിൽ എക്സൈസ് തീരുവയിൽ കുറവ് വരുത്തുമെന്നാണ് മേഖല പ്രതീക്ഷിക്കുന്നത്. അതേസമയം, ഇന്ധനത്തിനു കൂടി കോവിഡ് സെസ് ഏർപ്പെടുത്തുമോ എന്ന ആശങ്കയും മറുവശത്തുണ്ട്. ഡീലർമാർക്ക് തിരിച്ചടി വില ഉയരുന്നത് ഡീലർമാർക്കും തിരിച്ചടിയായി മാറിയിരിക്കുകയാണ്. ഡീലർമാർക്ക് കഴിഞ്ഞ ആറ് മാസംകൊണ്ട് പ്രവർത്തന മൂലധനം ശരാശരി 40 ലക്ഷം രൂപ വേണ്ട അവസ്ഥയാണ്. കോവിഡ് പ്രതിസന്ധി ഉയർത്തി വെല്ലുവിളിക്കിടെയാണ് ഇത്. കഴിഞ്ഞ എട്ട് വർഷമായി ഡീലർഷിപ്പ് കമ്മിഷനിൽ വർധനയില്ല. ഒരു ലോഡ് എടുക്കുന്നതിന് എട്ട് ലക്ഷത്തോളം രൂപ വേണ്ടയിടത്ത് ഇന്ന് 9.5 ലക്ഷം രൂപയായി. 20 ലോഡ് എടുക്കുമ്പോൾ 30 ലക്ഷം രൂപ അധികം നൽകേണ്ട അവസ്ഥയാണിപ്പോൾ. കൂടാതെ, ബാങ്ക് പലിശ തുടങ്ങിയ മറ്റ് ചെലവുകളും ഡീലർമാർക്ക് വരും. അഡ്വാൻസ് നൽകാതെ ലോഡ് കിട്ടില്ലെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് രക്ഷാധികാരി എം. രാധാകൃഷ്ണൻ പറഞ്ഞു. കേരളത്തിൽ അഞ്ച് പുതിയ ലൈസൻസുകൾ മേഖലയിൽ നിലവിൽ ആവശ്യമാണ്. ഇത്തരം ലൈസൻസുകൾ എടുക്കാൻ അഞ്ച് ലക്ഷം രൂപയാണ് വരുന്നത്. കേരളത്തിന് പുറത്തുള്ള ഡീലർമാർക്ക് ഇത്തരം ലൈസൻസുകൾ ആവശ്യമില്ല. കേരളത്തിലെ പമ്പുകളുടെ എണ്ണത്തിൽ 15 ശതമാനം വർധനയുണ്ടായതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

from money rss https://bit.ly/35UiCKy
via IFTTT

സി.എസ്.ബി. ബാങ്കിന് ലാഭം 53.1 കോടി രൂപ

കൊച്ചി:കേരളം ആസ്ഥാനമായ സി.എസ്.ബി. ബാങ്ക് നടപ്പു സാമ്പത്തിക വർഷം ഡിസംബറിൽ അവസാനിച്ച പാദത്തിൽ 53.1 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. മുൻ വർഷം ഇതേ കാലയളവിൽ 28.1 കോടിയായിരുന്നു അറ്റാദായം. 175.5 കോടി രൂപയാണ് നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ-ഡിസംബർ കാലയളവിലെ അറ്റാദായം. മൊത്തം നിഷ്ക്രിയ ആസ്തി 2020 സെപ്റ്റംബർ 30-ലെ 387 കോടി രൂപയിൽനിന്ന് 2020 ഡിസംബർ 31-ന് 235 കോടി രൂപയിലേക്ക് താഴ്ന്നിട്ടുണ്ട്. സാമ്പത്തിക മേഖലയിൽ അടുത്ത കാലത്തുണ്ടായ തിരിച്ചുവരവ് ബാങ്കിങ് മേഖലയിൽ ക്രിയാത്മക ഫലമുണ്ടാക്കിയിട്ടുണ്ടെന്ന് സി.എസ്.ബി. ബാങ്ക് മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ സി.വി.ആർ. രാജേന്ദ്രൻ പറഞ്ഞു. റീട്ടെയിൽ മേഖലയ്ക്കായുള്ള സമ്പൂർണ പദ്ധതികളുമായി പ്രത്യേക വിഭാഗം ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

from money rss https://bit.ly/3qAnUmn
via IFTTT

കുതിച്ചുയര്‍ന്ന് വിപണി: സെന്‍സെക്‌സ് 834 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: രണ്ടുദിവസം വില്പന സമ്മർദത്തിൽ തളർന്ന വിപണിയിൽ ശക്തമായ ഉയർത്തെഴുന്നേൽപ്. സെൻസെക്സ് 800ലേറെ പോയന്റ് നേട്ടമുണ്ടാക്കി. നിഫ്റ്റിയാകട്ടെ 14,500ന് മുകളിലെത്തി. സെൻസെക്സ് 834.02 പോയന്റ് നേട്ടത്തിൽ 49,398.29ലും നിഫ്റ്റി 239.90 പോയന്റ് ഉയർന്ന് 14,521.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 2077 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 861 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 139 ഓഹരികൾക്ക് മാറ്റമില്ല. ചൈനീസ് സമ്പദ്ഘടനയിലെ വളർച്ചയാണ് ഏഷ്യൻ സൂചികകളിൽ ഉണർവുണ്ടാക്കിയത്. യുഎസ്, യൂറോപ് ഉൾപ്പടെയുള്ള രാജ്യങ്ങൾ കോവിഡ് വ്യാപനത്തിൽ പ്രതിസന്ധിനേരിടുമ്പോഴാണ് ചൈന 2.3ശതമാനം വളർച്ച രേഖപ്പെടുത്തിയത്. മൂലധനനിക്ഷേപത്തിന്റെ ഒഴുക്കും സൂചികകൾക്ക് കരുത്തായി. ജനുവരിയിൽമാത്രം ഇതുവരെ 17,437 കോടി രൂപയാണ് രാജ്യത്തെ ഓഹരി വിപണിയിൽ നിക്ഷേപമായെത്തിയത്. ബജറ്റ് മുന്നിൽകണ്ട് മികച്ച ഓഹരികൾ വാങ്ങാൻ നിക്ഷേപകർ തിടുക്കംകൂട്ടിയതും വിപണിയിൽ പ്രതിഫലിച്ചു. ഇതോടെ ലാഭമെടുപ്പ് ബജറ്റിനുശേഷംമതിയെന്ന നിക്ഷേപകരുടെ കണക്കുകൂട്ടലും പ്രസക്തമായി. ഡിസംബർ പാദത്തിലെ കമ്പനികളുടെ മികച്ച പ്രവർത്തനഫലവും വിപണിയിൽ ആത്മവിശ്വാസമുണ്ടാക്കി. ബജാജ് ഫിൻസർവ്, ടാറ്റ മോട്ടോഴ്സ്, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ടെക് മഹീന്ദ്ര, ഐടിസി, വിപ്രോ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബ്രിട്ടാനിയ ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. എല്ലാവിഭാഗം സൂചികകളും നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 1.5-2.3 ശതമാനം ഉയർന്നു.

from money rss https://bit.ly/2XUEeCg
via IFTTT

വന്‍കിട വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രം പദ്ധതി തയ്യാറാക്കുന്നു

വൻതോതിൽ വിദേശ നിക്ഷേപം ആകർഷിക്കുന്നതിന് കേന്ദ്രം പ്രത്യേക പദ്ധതി തയ്യാറാക്കുന്നു. പെൻഷൻ ഫണ്ടുകൾ, സോവറിൻ വെൽത്ത് ഫണ്ടുകൾ തുടങ്ങിയവയ്ക്കാകും പ്രത്യേക പരിഗണന നൽകി നിക്ഷേപത്തിനുള്ള അവസരമൊരുക്കുക. ഒരു ഇടപാടിൽ 3000 കോടി രൂപയെങ്കിലും നിക്ഷേപിക്കാൻ കഴിയുന്ന സ്ഥാപനങ്ങളെയായിരിക്കും ഇതിനായി പരിഗണിക്കുക. മൂന്നുദിവസത്തിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കി അതിവേഗത്തിൽനിക്ഷേപം പൂർത്തിയാക്കാൻ സഹായിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി ഏകജാലക സംവിധാനമൊരുക്കും. 2021 ബജറ്റിൽ ഇതുസംബന്ധിച്ച് പ്രഖ്യാപനമുണ്ടായേക്കും. തീർപ്പുകല്പിക്കാത്ത നിക്ഷേപ പദ്ധതികൾക്ക് അംഗീകാരം നൽകുന്നതിനും സംവിധാനം പ്രവർത്തിക്കും. 14 ദിസവത്തിലൊരിക്കൽ ധനകാര്യവകുപ്പ് പദ്ധതികൾ പരിശോധിച്ച് അന്തിമതീരുമാനമെടുക്കും. നിലവിൽ വിദേശ നിക്ഷേപങ്ങളുടെ അംഗീകാരത്തിനായി മൂന്നുമാസംവരെ സമയമെടുക്കുന്നുണ്ട്. വൻകിട നിക്ഷേപത്തിൽ വൻതോതിൽ വർധന ലക്ഷ്യമിട്ടാണ് പദ്ധതി ആസൂത്രണംചെയ്തിട്ടുള്ളത്.

from money rss https://bit.ly/2M7UpJB
via IFTTT