121

Powered By Blogger

Thursday, 6 May 2021

സ്വർണവിലയിൽ കുതിപ്പ്: പവന് 400 രൂപകൂടി 35,600 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ്. പവന്റെ വില 400 രൂപകൂടി 35,600 രൂപയായി. ഗ്രാമിന് 50 രൂപ വർധിച്ച് 4450 രൂപയുമായി. 35,200 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിലും വിലവർധനവുണ്ടായി. സ്പോട് ഗോൾഡ് വില ഫെബ്രുവരി 16നുശേഷമുള്ള ഏറ്റവും ഉയർന്ന നിലവാരത്തിലെത്തിയെങ്കിലും 1,817.90 ഡോളർ നിലവാരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഡോളർ ദുർബലമായതും യുഎസ് ട്രഷറി ആദായത്തിൽ കുറവുണ്ടായതുമാണ് സ്വർണത്തിന്റെ ഡിമാൻഡ് വർധിപ്പിച്ചത്.

from money rss https://bit.ly/33nloX8
via IFTTT

പുതിയ കമ്പനികളുടെ രജിസ്ട്രേഷനിൽ 27 ശതമാനം ഇടിവ്

മുംബൈ: രാജ്യത്ത് പുതിയ കമ്പനികളുടെ രജിസ്ട്രേഷനിൽ ഏപ്രിൽ മാസം 27 ശതമാനം ഇടിവ്. മാർച്ചിൽ റെക്കോഡ് നിലവാരത്തിലെത്തിയശേഷമാണ് കോവിഡ് വ്യാപനത്തെ തുടർന്ന് ഏപ്രിലിലെ രജിസ്ട്രേഷൻ ഇടിഞ്ഞിരിക്കുന്നത്. അതേസമയം, 2020 ഏപ്രിലുമായി താരതമ്യം ചെയ്യുമ്പോൾ കമ്പനി രജിസ്ട്രേഷനിൽ നാലു മടങ്ങു വർധനയുണ്ടായിട്ടുണ്ട്. കോവിഡ് ലോക്ഡൗണിലായിരുന്ന 2020 ഏപ്രിലിൽ 3209 കമ്പനികളാണ് രജിസ്റ്റർ ചെയ്തത്. ഇത്തവണയിത് 12,554 എണ്ണമായി ഉയർന്നതായി കേന്ദ്ര കോർപ്പറേറ്റ്കാര്യ മന്ത്രാലയത്തിന്റെ കണക്കുകളിൽ പറയുന്നു. 2021 മാർച്ചിൽ 17,324 കമ്പനികൾ രജിസ്റ്റർ ചെയ്തിരുന്നു. 23 ശതമാനമായിരുന്നു വർധന. ന്യൂഡൽഹി, മുംബൈ, പുണെ, ബെംഗളൂരു, ചെന്നൈ, കൊൽക്കത്ത തുടങ്ങി ആറ്് പ്രധാന നഗരങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ വ്യവസായ പ്രവർത്തനങ്ങൾ കുറഞ്ഞിട്ടുണ്ടെന്ന് നാഷണൽ കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസർച്ചിലെ സീനിയർ ഫെലോ ബോർനാലി ഭണ്ഡാരി പറയുന്നു. ഈ നഗരങ്ങളിൽനിന്നാണ് കൂടുതൽ കമ്പനി രജിസ്റ്റർ ചെയ്യാറുള്ളത്. നിലവിലെ സാഹചര്യത്തിൽ 2022 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ പുതിയ കമ്പനികളുടെ രജിസ്ട്രേഷനുകൾ കുറയാനാണ് സാധ്യതയെന്നും അദ്ദേഹം പറയുന്നു.2020-ലെ കോവിഡ് ലോക്ഡൗണിനു ശേഷം ജൂലായിലാണ് കമ്പനി രജിസ്ട്രേഷനിൽ കാര്യമായ പുരോഗതിയുണ്ടായത്. ജൂലായിൽ 16,487 പുതിയ കമ്പനികൾ രജിസ്റ്റർ ചെയ്തിരുന്നു. ഏഴു വർഷത്തെ ഉയർന്ന നിലവാരമാണിത്. തുടർന്ന് ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലും 16,000-നു മുകളിൽ രജിസ്ട്രേഷനുകളുണ്ടായി. എന്നാൽ നവംബറിലിത് 13,453 എണ്ണമായി കുറഞ്ഞു. 2020-21 സാമ്പത്തിക വർഷം ആകെ 1.55 ലക്ഷം കമ്പനികളാണ് രജിസ്റ്റർ ചെയ്തതെന്ന് കഴിഞ്ഞ മാസം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ട്വിറ്ററിൽ വ്യക്തമാക്കിയിരുന്നു.

from money rss https://bit.ly/3vR18ZY
via IFTTT

സൂചികകളിൽ നേട്ടത്തോടെ തുടക്കം: നിഫ്റ്റി 14,800ന് മുകളിൽ

മുംബൈ:ആഗോള വിപണികളിലെനേട്ടം രാജ്യത്തെ സൂചികകളെയും തുണച്ചു. നിഫ്റ്റി 14,800ന് മുകളിലെത്തി. സെൻസെക്സ് 338 പോയന്റ് ഉയർന്ന് 49,287ലും നിഫ്റ്റി 106 പോയന്റ് നേട്ടത്തിൽ 14,831ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1155 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 272 ഓഹരികൾ നഷ്ടത്തിലുമാണ്. ഇൻഡസിൻഡ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എസ്ബിഐ, ഡോ.റെഡ്ഡീസ് ലാബ്, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഫിനാൻസ്, അൾട്രടെക് സിമെന്റ്സ്, മാരുതി സുസുകി, എൻടിപിസി, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഇൻഫോസിസ്, ടെക് മഹീന്ദ്ര, പവർഗ്രിഡ് കോർപ്, നെസ് ലെ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. എച്ച്ഡിഎഫ്സി, അൾട്രടെക് സിമെന്റ്സ്, ഡാബർ ഇന്ത്യ തുടങ്ങി 25 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്. Indices open higher with Nifty above 14,800

from money rss https://bit.ly/3f2NwEb
via IFTTT

കേരളത്തിലുടനീളം നെറ്റ് വർക്ക് ശക്തിപ്പെടുത്തി ജിയോ

കോവിഡ് വ്യാപനത്തിനിടയിൽ തടസ്സമില്ലാതെ കണക്ടിവിറ്റി ഉറപ്പാക്കുന്നതിന് ജിയോ കേരളത്തിലുടനീളം മുൻഗണനാടിസ്ഥാനത്തിൽ 20 മെഗാഹെട്സ് സ്പെക്ട്രം വിന്യസിച്ചു. മാർച്ചിൽ നടന്ന സ്പെക്ട്രം ലേലത്തിൽ റിലയൻസ് ജിയോ 22 സർക്കിളുകളിലും സ്പെക്ട്രം ഉപയോഗിക്കാനുള്ള അവകാശംനേടിയിരുന്നു. കേരളത്തിലെ 12000ലധികം സൈറ്റുകളിൽ മൂന്ന് സ്പെക്ട്രങ്ങളും മുൻഗണനാടിസ്ഥാനത്തിൽ വിന്യസിച്ചതായി ജിയോ അറിയിച്ചു. ഇതോടെ കേരളത്തിലെ മുഴുവൻ ജിയോ ഉപയോക്താക്കൾക്കും നെറ്റ് വർക്ക് വർധനവിന്റെ പ്രയോജനംലഭിക്കും. നിലവിലുള്ളതിന്റെ ഇരട്ടിവേഗത്തിൽ സേവനം ലഭിക്കുമെന്നും ജിയോ അവകാശപ്പെട്ടു. മഹാമാരിയുടെവ്യാപനംനിയന്ത്രിക്കാൻനിരന്തരംശ്രമിക്കുന്നആരോഗ്യവിഭാഗത്തിനുംമുൻനിരപ്രവർത്തകർക്കുംമെച്ചപ്പെട്ടകണക്റ്റിവിറ്റിസഹായകരമാകും. ഓൺലൈൻക്ലാസുകൾഎടുക്കുന്നവിദ്യാർത്ഥികൾക്കും,വീട്ടിൽനിന്ന്ജോലിചെയ്യുന്നവർക്കുംസുരക്ഷിതമായിഅവരുടെപ്രവർത്തനങ്ങൾതടസമില്ലാതെചെയ്യാൻസഹായിക്കും.

from money rss https://bit.ly/3y1mmGK
via IFTTT

ജെ എം ഫിനാൻഷ്യൽ ലിമിറ്റഡിന് 176.71 കോടി രൂപ അറ്റാദായം

കൊച്ചി: രാജ്യത്തെ പ്രമുഖ സാമ്പത്തിക സേവന ദാതാക്കളായ ജെ എം ഫിനാൻഷ്യൽ ലിമിറ്റഡിന് 2021 മാർച്ച് 31 ന് അവസാനിച്ച നാലാം പാദത്തിൽ 176.61 കോടി രൂപയുടെ അറ്റാദായം. മുൻ വർഷം ഇതേ കാലയളവിൽ 130.56 കോടി രൂപയായിരുന്നു അറ്റാദായം. 35.35 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായിരിക്കുന്നത്. നാലാം പാദത്തിൽ 841.13 കോടി രൂപയാണ് കമ്പനിയുടെ മൊത്തം വരുമാനം. മുൻ വർഷം ഇതേ കാലയളവിൽ ഇത് 840.58 കോടി രൂപയായിരുന്നു. 2020-21 സാമ്പത്തിക വർഷത്തിന്റെ നാലു പാദങ്ങളിലുമായി 590.14 കോടി രൂപയാണ് കമ്പനി ആകെ അറ്റാദായം നേടിയിട്ടുള്ളത്. തൊട്ട് മുൻപുള്ള സാമ്പത്തിക വർഷത്തിൽ ഇത് 544.98 കോടി രൂപയായിരുന്നു. 8.29 ശ തമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. കോവിഡ് മഹാമാരിയെ തുടർന്ന് വലിയ വെല്ലുവിളികൾ നേരിടേണ്ടി വന്നെങ്കിലും ബിസിനസിന്റെ എല്ലാ മേഖലകളിലും കമ്പനിക്ക് വലിയ നേട്ടം കൈവരിക്കാൻ കഴിഞ്ഞതായി ജെ.എം ഫിനാൻഷ്യൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ വിശാൽ കംപാനി പറഞ്ഞു.

from money rss https://bit.ly/33hYtMX
via IFTTT

270 പോയന്റിലേറെ ഉയർന്ന് സെൻസെക്‌സ്: നിഫ്റ്റി 14,700ന് മുകളിൽ ക്ലോസ്‌ചെയ്തു

മുംബൈ: കോവിഡ് വ്യാപനത്തിനിടയിലും നേട്ടത്തോടെ ഓഹരി സൂചികകൾ ക്ലോസ്ചെയ്തു. മാർച്ച് പാദത്തിലെ പ്രവർത്തനഫലം പുറത്തുവിട്ട ചില കമ്പനികൾ മികച്ച കുതിപ്പുനടത്തി. നിഫ്റ്റി 14,700ന് മുകളിൽ ക്ലോസ് ചെയ്തു. 272.21 പോയന്റാണ് സെൻസെക്സിലെ നേട്ടം. 48,949.76ലാണ് സൂചിക ക്ലോസ്ചെയ്തത്. നിഫ്റ്റി 106.90 പോയന്റ് ഉയർന്ന് 14,724.80ലുമെത്തി. ബജാജ് ഓട്ടോ, എച്ച്ഡിഎഫ്സി, ടെക് മഹീന്ദ്ര, ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക്, നെസ് ലെ, മാരുതി സുസുകി, ടൈറ്റാൻ, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്സിഎൽ ടെക്, അൾട്രടെക് സിമെന്റ്സ്, ഐടിസി, റിലയൻസ് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ആക്സിസ് ബാങ്ക്, ഭാരതി എയർടെൽ, ഹിന്ദുസ്ഥാൻ യുണിലിവർ, ഏഷ്യൻ പെയിന്റ്സ്, സൺ ഫാർമ, ഒഎൻജിസി, എൻടിപിസി, പവർഗ്രിഡ് തുടങ്ങിയ ഓഹരിൾ നഷ്ടത്തിലുമാണ് ക്ലോസ്ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.9ശതമാനവും 0.6ശതമാനവും നേട്ടമുണ്ടാക്കി. പൊതുമേഖല ബാങ്ക്, ഫാർമ സൂചികകൾ നഷ്ടംനേരിട്ടു. മെറ്റൽ, ഐടി സൂചികകളിൽ കുതിപ്പ്തുടർന്നു. Sensex gains over 270 points, Nifty closes above 14,700 mark

from money rss https://bit.ly/3emXYYc
via IFTTT

ശ്വാസത്തിലൂടെ നിമിഷങ്ങൾക്കകം കോവിഡ് തിരിച്ചറിയാം: ഉപകരണവുമായി റിലയൻസ്

പ്രാരംഭഘട്ടത്തിൽതന്നെ ശ്വസനത്തിലൂടെ കോവിഡ് തിരിച്ചറിയാനുള്ള സംവിധാനം റിലയൻസ് രാജ്യത്ത് അവതരിപ്പിക്കുന്നു. ഇസ്രായേലിലെ സ്റ്റാർട്ടപ്പായ ബ്രീത്ത് ഓഫ് ഹെൽത്ത് വികസിപ്പിച്ച സംവിധാനമാണ് ഇന്ത്യയിൽ ഉപയോഗിക്കാൻ അനുമതി ലഭിച്ചത്. 1.5 കോടി ഡോളാണ് കമ്പനി ഇതിനായി മുടക്കുന്നത്. ഉപകരണം സ്ഥാപിക്കാനും പരിശീലനം നൽകുന്നതിനും ഇസ്രായേൽ സംഘം ഉടനെ ഇന്ത്യയിലെത്തും. കോവിഡ് വ്യാപനം രൂക്ഷമായതിനാൽ ഇന്ത്യയടക്കം ഏഴ് രാജ്യങ്ങളിലേയ്ക്ക് പോകുന്നതിന് ഇസ്രായേൽ താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ കമ്പനി പ്രതിനിധികൾക്ക് രാജ്യത്തേയ്ക്കുവരാൻ അനുമതി ലഭിച്ചതായാണ് റിപ്പോർട്ടുകൾ. പ്രാഥമികഘട്ടത്തിൽതന്നെ ശ്വസനത്തിലൂടെ അതിവേഗം രോഗംതിരച്ചറയാൻ സംവിധാനത്തിലൂടെ കഴിയും. നിമിഷങ്ങൾക്കകം റിപ്പോർട്ട് ലഭിക്കുമെന്നതാണ് പരിശോധനയുടെ ഗുണം. 1.5 കോടി ഡോളറിന് നൂറുകണക്കിന് ഉപകരണങ്ങളാണ് റിലയൻസ് വാങ്ങുന്നത്. മണിക്കൂറുകൾക്കകം ലക്ഷക്കണക്കിന് ടെസ്റ്റുകൾ നടത്തി അതിവേഗം കോവിഡ് ബാധിതരെ കണ്ടെത്താൻ ഉപകരണം സഹായിക്കും. 95ശതമാനം സൂക്ഷമതയോടെ പരിശോധനഫലം ലഭിക്കുകയുംചെയ്യും.

from money rss https://bit.ly/3xQPDE0
via IFTTT

ആർബിഐയുടെ പ്രഖ്യാപനം: സിറം ഇൻസ്റ്റിറ്റ്യൂട്ടിന് ബാങ്ക് ഓഫ് ബറോഡ 500 കോടി അനുവദിച്ചു

ആരോഗ്യമേഖലയിൽ പണലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആർബിഐ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായി ബാങ്ക് ഓഫ് ബറോഡ സിറം ഇൻസ്റ്റിറ്റ്യൂട്ടിന് 500 കോടി രൂപ അനുവദിച്ചു. ആർബിഐ പദ്ധതി പ്രഖ്യാപിച്ചതിനുപിന്നാലെ ഇതാദ്യമായാണ് ഒരു പൊതുമേഖല ബാങ്ക് തുക അനുവദിക്കുന്നത്. രാജ്യത്ത് അംഗീകാരം നൽകിയ മൂന്ന് കോവിഡ് വാക്സിനുകളിലൊന്നായ കോവീഷീൽഡ് നിർമിക്കുന്നത് സിറം ആണ്. കോവാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെകിന് എസ്ബിഐ തുക അനുവദിച്ചിട്ടുണ്ടെങ്കിലും എത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല. ആരോഗ്യമേഖലയിലെ സ്ഥാപനങ്ങൾക്ക് പണലഭ്യത ഉറപ്പാക്കുന്നതിന് 50,000 കോടിരൂപയുടെ ലിക്വിഡിറ്റി പദ്ധതിയാണ് ആർബിഐ ഗവർണർ ശക്തികാന്തദാസ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്. ബാങ്കുകൾക്ക് ഇതിനായി റിപ്പോ നിരക്കായ 4ശതമാനം പലിശയ്ക്ക് ആർബിഐ പണംലഭ്യമാക്കും. മൂന്നുവർഷകാലാവധിയിലാണ് തുക നൽകുക.

from money rss https://bit.ly/3h6CosW
via IFTTT