121

Powered By Blogger

Tuesday, 18 May 2021

ആക്‌സിസ് ബാങ്കിന്റെ 3.5 കോടി ഓഹരികൾ സർക്കാർ വിറ്റഴിക്കും: ലക്ഷ്യം 4,000 കോടി

സർക്കാരിന്റെ കൈവശമുള്ള ആക്സിസ് ബാങ്കിന്റെ1.95ശതമാനം ഓഹരികൾ വിറ്റ് 4,000 കോടി രൂപ സമാഹരിക്കും. ഓഫർ ഫോർ സെയിൽവഴിയായിരിക്കും വില്പന. ഓഹരിയൊന്നിന് 680 രൂപ നിരക്കിൽ 3.5കോടി ഓഹരികളാണ് സർക്കാർ വിൽക്കുന്നത്. 2018ലെ കണക്കുപ്രകാരം 9.56ശതമാനം ഓഹരികളായിരുന്നു സർക്കാരിന് ആക്സിസ് ബാങ്കിലുണ്ടായിരുന്നത്. 2021 മാർച്ച് 31ആയപ്പോഴേയ്ക്കും ഇത് 3.45ശതമാനമായി കുറഞ്ഞിരുന്നു. റിപ്പോർട്ട് പുറത്തുവന്നതോടെ ആക്സിസ് ബാങ്കിന്റെ ഓഹരി വില 1.32ശതമാനം താഴ്ന്നു. ഒരുവർഷത്തിനിടെ 115ശതമാനമണ് ഓഹരിയിലെ നേട്ടം. നിക്ഷേപ സ്ഥാപനങ്ങൾക്ക് ബുധനാഴ്ചയും ചെറുകിട നിക്ഷേപകർക്ക് വ്യാഴാഴ്ചയും ഓഹരി വാങ്ങാൻ അവസരമുണ്ട്. പൊതുമേഖലയിലെ കമ്പനികളുടെ ഉൾപ്പടെ ഓഹരി വിറ്റഴിച്ച് നടപ്പ് സാമ്പത്തികവർഷം 1.75 ലക്ഷംകോടി രൂപ സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിട്ടിരിക്കുന്നത്. രണ്ട് പൊതുമേഖല ബാങ്കുകളും ജനറൽ ഇൻഷുറൻസ് കമ്പനിയും സ്വകാര്യവത്കരിക്കാനും എൽഐസിയുടെ മെഗാ ഐപിഒ പ്രഖ്യാപിക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ട്. Government to sell 1.95% stake in Axis Bank to raise Rs 4,000 cr

from money rss https://bit.ly/2QAQKa4
via IFTTT

സെൻസെക്‌സിൽ നഷ്ടത്തോടെ തുടക്കം: മിഡ് ക്യാപ്, സ്‌മോൾ ക്യാപ് സൂചികകളിൽ കുതിപ്പ്‌

മുംബൈ: രണ്ടുദിവസത്തെ മികച്ച നേട്ടത്തിനുശേഷം വിപണിയിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 113 പോയന്റ് താഴ്ന്ന് 50,080ലും നിഫ്റ്റി 32 പോയന്റ് നഷ്ടത്തിൽ 15,075ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ നഷ്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇൻഡസിൻഡ് ബാങ്ക്, ഒഎൻജിസി തുടങ്ങിയ ഓഹരികൾ ഒരുശതമാനത്തിലേറെ നഷ്ടത്തിലാണ്. മാർച്ച് പാദത്തിലെ പ്രവർത്തനഫലം പുറത്തുവന്നതോടെ ടാറ്റ മോട്ടോഴ്സ് ഓഹരി അഞ്ചുശതമാനം ഇടിയുകയുംചെയ്തു. നിഫ്റ്റി സൂചികകളിൽ ഫാർമ നേട്ടമുണ്ടാക്കിയപ്പോൾ ഓട്ടോ നഷ്ടത്തിലായി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനത്തോളം നേട്ടത്തിലുമാണ്. ഐഒസി, ഇന്ത്യ ബുൾസ് ഹൗസിങ് ഫിനാൻസ്, ജെ.കെ ടയർ തുടങ്ങി 25 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം ബുധനാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3ypjP9c
via IFTTT

കോവിഡ് രണ്ടാം തരംഗം:ഉപഭോഗത്തെയും തൊഴിലിനെയും ബാധിച്ചതായി ആർ.ബി.ഐ.

മുംബൈ: കോവിഡ് രണ്ടാംതരംഗം സൃഷ്ടിച്ച പ്രതിസന്ധിയും വിവിധ സംസ്ഥാനങ്ങളിലെ ലോക്ഡൗണുകളും രാജ്യത്തെ ഉപഭോഗത്തെയും തൊഴിൽ ലഭ്യതയെയും ബാധിച്ചതായി റിസർവ് ബാങ്ക്. മേയിൽ പുറത്തിറക്കിയ ആർ.ബി.ഐ. ബുള്ളറ്റിനിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. രാജ്യത്ത് സാമ്പത്തിക പ്രവർത്തനങ്ങൾ വലിയ അളവിൽ തടസ്സപ്പെട്ടിട്ടുണ്ട്. 2021 ഏപ്രിൽ-മേയ് മാസങ്ങളിൽ രാജ്യത്തെ പ്രധാന സാമ്പത്തിക സൂചകങ്ങൾ താഴ്ന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കോവിഡിന്റെ രണ്ടാംവ്യാപനത്തിൽ ഏറ്റവും വലിയ തിരിച്ചടിയുണ്ടായത് ഉപഭോഗമേഖലയിലാണ്. ഗതാഗത സംവിധാനങ്ങൾ പരിമിതമായി. ആളുകൾ പണം ചെലവഴിക്കുന്നത് കരുതലോടെയാക്കി. ഇതാണ് ഉപഭോഗത്തെ ബാധിച്ചത്. അതേസമയം, അവശ്യവസ്തുക്കളുടെ വിതരണത്തെ നിയന്ത്രണങ്ങൾ കാര്യമായി ബാധിച്ചിട്ടില്ല. കോവിഡ് രണ്ടാമതും പടർന്നത് 2021-'22 സാമ്പത്തികവർഷത്തെ ആദ്യ പാദത്തിന്റെ പകുതിയിൽ സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവിന്റെ വേഗം കുറച്ചതായും ആർ.ബി.ഐ. പറയുന്നു. എന്നാൽ, നിലവിൽ ലഭ്യമായ സൂചനകൾ പ്രകാരം മുൻവർഷത്തെ അത്ര നഷ്ടം ഇത്തവണ ഉണ്ടായിട്ടില്ലെന്നത് ആശ്വാസമാണ്. കോവിഡ്വ്യാപനം തടയുന്നതിനുള്ള നിയന്ത്രണങ്ങൾ പുതിയ തൊഴിലവസരങ്ങളും കുറച്ചു. ബാങ്കിതര ധനകാര്യസ്ഥാപനങ്ങളുടെ ബാലൻസ് ഷീറ്റ് 2020-'21 സാമ്പത്തികവർഷത്തിന്റെ രണ്ടും മൂന്നും പാദങ്ങളിൽ കുറഞ്ഞ തോതിലെങ്കിലും വളർച്ച രേഖപ്പെടുത്തിയിരുന്നു. വിപണിയിലെ പണലഭ്യതയിൽ ഇത്തരം സ്ഥാപനങ്ങൾ വഹിക്കുന്ന പങ്ക് വലുതാണ്. അതുകൊണ്ടുതന്നെ ഈ മേഖലയുടെ വളർച്ച സമ്പദ് വ്യവസ്ഥയിൽ നിർണായകമാണെന്നും ആർ.ബി.ഐ. സൂചിപ്പിക്കുന്നു.

from money rss https://bit.ly/2QucO62
via IFTTT

സെൻസെക്‌സ് 613 പോയന്റ് കുതിച്ചു: നിഫ്റ്റി 15,100ന് മുകളിൽ ക്ലോസ്‌ചെയ്തു

മുംബൈ: ഓഹരി വിപണിയിൽ ചൊവാഴ്ച വ്യാപാരം അവസാനിപ്പിച്ചത് മികച്ചനേട്ടത്തോടെ. സെൻസെക്സ് 50,200നടുത്തെത്തി. നിഫ്റ്റിയാകട്ടെ 15,100ഉം കടന്നു. കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണംകുത്തനെ കുറഞ്ഞതും വാക്സിൻ നിർമാണത്തിനായി കൂടുതൽ കമ്പനികൾ രംഗത്തെത്തിയേക്കുമെന്ന വാർത്തകളുമാണ് വിപണിയെ സ്വാധീനിച്ചത്. 613 പോയന്റാണ് സെൻസെക്സിലെ നേട്ടം. 50,193.33ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 185 പോയന്റ് ഉയർന്ന് 15,108.10ലുമെത്തി. ബിഎസ്ഇ മിഡ്ക്യാപ് 1.87ശതമാനവും സ്മോൾ ക്യാപ് സൂചിക 1.28ശതമാനവും ഉയർന്നു. ഓട്ടോ സൂചിക 3.19ശതമാനവും ക്യാപിറ്റൽ ഗുഡ്സ്, കൺസ്യൂമർ ഡ്യൂറബിൾസ്, പവർ തുടങ്ങിയ സെക്ടറുകൾ രണ്ടുശതമാനംവീതവും നേട്ടമുണ്ടാക്കി. അതേസമയം, ബിഎസ്ഇ ടെലികോം 1.66ശതമാനവും എഫ്എംസിജി 0.37ശതമാനവും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഓട്ടോ, ടൈറ്റാൻ, ബജാജ് ഫിനാൻസ്, അദാനി പോർട്സ്, ടാറ്റ മോട്ടോഴ്സ്, ഐഒസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഭാരതി എയർടെൽ, ഐടിസി, കോൾ ഇന്ത്യ, ഡിവീസ് ലാബ്, യുപിഎൽ, ഗ്രാസിം തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. Sensex adds 613 pts; Nifty ends above 15,100

from money rss https://bit.ly/3ymRIrc
via IFTTT

രാജ്യത്തും സ്‌പോട് ഗോൾഡ് എക്‌സ്‌ചേഞ്ച്: ആഗോള വിപണിയുടെ ഭാഗമാകാൻ അവസരം

ആഗോള സ്വർണവിപണിയിൽ ഇടപെടാൻ രാജ്യത്തെ നിക്ഷേപകർക്കും അവസരം ലഭിച്ചേക്കും. രാജ്യത്ത് വൈകാതെ സ്പോട് ഗോൾഡ് എക്സ്ചേഞ്ച് സ്ഥാപിക്കാനാണ് മാർക്കറ്റ് റെഗുലേറ്ററായ സെബി തയ്യാറെടുക്കുന്നത്. വ്യക്തികൾ ഉൾപ്പടെയുള്ള ചെറുകിട നിക്ഷേപകർ, ബാങ്കുകൾ, വിദേശ നിക്ഷേപകർ, ജുവല്ലറികൾ എന്നിവർക്കെല്ലാം നിർദിഷ്ട സ്പോട് ഗോൾഡ് എക്സ്ചേഞ്ചിൽ വ്യാപാരം നടത്താൻ കഴിയും. ഓഹരി വിപണിയിലേതുപോലെ ട്രേഡ് ചെയ്യാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക. ട്രേഡ് ചെയ്യേണ്ട യൂണിറ്റുകൾ ഇലക്ട്രോണിക് ഗോൾഡ് രസീത്(ഇജിആർ)എന്നപേരിലാകും അറിയപ്പെടുക. എക്സ്ചേഞ്ചിന്റെ സ്ഥാപിക്കുന്നതിന് ബന്ധപ്പെട്ടവരോട് സെബി നിർദേശങ്ങൾ ആരാഞ്ഞിട്ടുണ്ട്. ആഗോളതലത്തിൽ സ്വർണ ഉപഭോഗത്തിൽ രണ്ടാംസ്ഥാനമാണ് ഇന്ത്യക്കുള്ളതെങ്കിലും ആഗോള വിലയെ സ്വാധീനിക്കാൻ ഇതുവരെകഴിഞ്ഞിരുന്നില്ല. വാർഷിക ഡിമാൻഡ് 800-900 ടൺ ആണ്. ഉപഭോഗത്തിന്റെകാര്യത്തിൽ ചൈനയ്ക്കാണ് ഒന്നാംസ്ഥാനം. സ്പോട് ഗോൾഡ് വ്യാപാരം തുടങ്ങുന്നതോടെ വിനിമയം കാര്യക്ഷമമാകും. സുതാര്യമായ വിലനിർണയം, ഗുണനിലവാരം ഉറപ്പാക്കൽ, സാമ്പത്തിക വിപണിയിലെ സമന്വയം, സ്വർണത്തിന്റെ പുനരുപയോഗം എന്നിവയ്ക്ക് തീരുമാനം ഗുണകരമാകും.

from money rss https://bit.ly/3uWZuX1
via IFTTT