121

Powered By Blogger

Thursday 6 January 2022

ഒമിക്രോണ്‍ നിയന്ത്രണങ്ങള്‍ രാജ്യത്തെ വളര്‍ച്ചാനിരക്കില്‍ 1.5ശതമാനം കുറവുണ്ടാക്കിയേക്കും

ഒമിക്രോണിനെതുടർന്നുള്ള നിയന്ത്രണങ്ങൾ, അസംസ്കൃത വസ്തുക്കളുടെ വിലവർധന തുടങ്ങിയവ രാജ്യത്തെ ആഭ്യന്തര മൊത്ത ഉത്പാദന(ജിഡിപി)ത്തിൽ 1.50ശതമാനംവരെ കുറവുണ്ടാക്കിയേക്കാം. നടപ്പ് സാമ്പത്തിക വർഷത്തെ നാലാം പാദത്തിലെ സാമ്പത്തിക സ്ഥിതിയെയായിരിക്കും നിയന്ത്രണങ്ങൾ കാര്യമായി ബാധിക്കുക. കോവിഡിന്റെ മൂന്നാംതരംഗം, ക്രൂഡ് ഓയിൽ വില വർധന, അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം, ചരക്കുനീക്ക ചെലവിലെ വർധന, അർധചാലകങ്ങളുടെ ലഭ്യത, വൈദ്യു വിതരണത്തിലെ തടസ്സങ്ങൾ തുടങ്ങിയവയാകും രാജ്യത്തെ വളർച്ചയെ ബാധിക്കുക. പുതിയ സാഹചര്യത്തിൽ വിവിധ ഏജൻസികൾ നേരത്തെ നൽകിയിട്ടുള്ള രാജ്യത്തെ വളർച്ച അനുമാനത്തിൽ ഒന്നുമുതൽ ഒന്നര ശതമാനംവരെ കുറവുവരുത്തിയിട്ടുണ്ട്. 9-10ശതമാനം നിരക്കിലായിരുന്നു വിവിധ ഏജൻസികൾ വളർച്ചാ അനുമാനം രേഖപ്പെടുത്തിയിരുന്നത്. വെള്ളിയാഴ്ച പുറത്തിറക്കുന്ന 2022 സാമ്പത്തികവർഷത്തെ ആദ്യ മുൻകൂർ എസ്റ്റിമേറ്റ് തയ്യാറാക്കാൻ ഇക്കാര്യങ്ങൾ പരിഗണിച്ചിട്ടുണ്ടായെന്ന് വ്യക്തമല്ല. അടുത്തവർഷത്തെ ബജറ്റ് തയ്യാറാക്കാനാണ് ധനമന്ത്രാലയത്തിന് മുൻകൂർ എസ്റ്റിമേറ്റ് നൽകുന്നത്.

from money rss https://bit.ly/3G39LXa
via IFTTT

നിഫ്റ്റി 17,800 തിരിച്ചുപിടിച്ചു; ബാങ്ക് ഓഹരികള്‍ നേട്ടത്തില്‍|Market Opening

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തിനുശേഷം വ്യാപാര ആഴ്ചയുടെ അവസാന ദിനത്തിൽ സൂചികകളിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 301 പോയന്റ് നേട്ടത്തിൽ 59,903ലും നിഫ്റ്റി 95 പോയന്റ് ഉയർന്ന് 17,841ലുമാണ് വ്യാപാരം ആരംഭിച്ചത്. യുഎസ് ട്രഷറി ആദായത്തിലെ വർധന ആഗോളതലത്തിൽ ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും കോർപറേറ്റ് വരുമാനം മെച്ചപ്പെടുന്ന സാഹചര്യവും റീട്ടെയിൽ-മ്യൂച്വൽ ഫണ്ടുകൾ ഉൾപ്പടെയുള്ള നിക്ഷേപകരുടെ ഇടപെടലുകളും വിപണിക്ക് അനുകൂലമാണ്. ടൈറ്റാൻ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, റിലയൻസ്, പവർഗ്രിഡ് കോർപ്, എസ്ബിഐ, വിപ്രോ, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, ഇൻഡസിൻഡ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഹ്രസ്വകാലയളവിൽ ചാഞ്ചാട്ടം പ്രതീക്ഷിക്കാമെങ്കിലും വൻകിട കമ്പനികൾ, ഐടി, ബാങ്ക് ഓഹരികൾ നിക്ഷേപത്തിനായി പരിഗണിക്കാം. ബിഎസ്ഇ മിഡ്ക്യാപ് 0.5ശതമാനവും സ്മോൾ ക്യാപ് 0.6ശതമാനവും നേട്ടത്തിലാണ്. ഫാർമ ഒഴികെയുള്ള സെക്ടറൽ സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/3JP2cFF
via IFTTT

നേട്ടത്തിന് താല്‍ക്കാലിക വിരാമം: സെന്‍സെക്‌സില്‍ 621 പോയന്റ് നഷ്ടം, നിഫ്റ്റി 17,800ന് താഴെ|Closing

മുംബൈ: നാലുദിവസത്തെ നേട്ടത്തിന് വിരാമമിട്ട് സൂചികകൾ. നിഫ്റ്റി 17,800ന് താഴെയെത്തി. ആഗോള വിപണികളിലെ നഷ്ടമാണ് രാജ്യത്തെ വിപണിയെയും ബാധിച്ചത്. സെൻസെക്സ് 621.31 പോയന്റ് നഷ്ടത്തിൽ 59,601.84ലിലും നിഫ്റ്റി 179.40 പോയന്റ് താഴ്ന്ന് 17,754.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മറ്റിയുടെ യോഗതീരുമാനം പുറത്തുവന്നതിനെതുടർന്ന് യുഎസ് ട്രഷറി ആദായം 1.7ശതമാനത്തിലേയ്ക്ക ഉയർന്നത് ആഗോള വിപണിയിൽ കനത്ത വില്പന സമ്മർദമുണ്ടാക്കി. ഒമിക്രോൺ വ്യാപനം നാലാം പാദഫലങ്ങളെ ബാധിച്ചേക്കുമെന്ന കണക്കുകൂട്ടലുകളും കഴിഞ്ഞ ദിവസങ്ങളിലെ നേട്ടത്തിൽനിന്ന് നിക്ഷേപകർ വ്യാപകമായി ലാഭമെടുത്തതും സൂചികകളിൽ പ്രതിഫലിച്ചു. ജെഎസ്ഡബ്ല്യു സ്റ്റീൽ, റിലയൻസ് ഇൻഡസ്ട്രീസ്, അൾട്രടെക് സിമെന്റ്സ്, ടെക് മഹീന്ദ്ര, ശ്രീ സിമെന്റ്സ് തുടങ്ങിയ ഓഹരികളാണ് പ്രാധാനമായും നഷ്ടത്തിലായത്. യുപിഎൽ, ഇൻഡസിൻഡ് ബാങ്ക്, ബജാജ് ഓട്ടോ, ഭാരതി എയർടെൽ, ഐഷർ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. ഓട്ടോ, ഓയിൽ ആൻഡ് ഗ്യാസ് സൂചികകളൊഴികെയുള്ളവ നഷ്ടംനേരിട്ടു. ഐടി, റിയാൽറ്റി സൂചികകൾ ഒരുശതമാനംവീതം താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ നേട്ടമില്ലാതെയാണ് വ്യാപാരം അവസാനിപ്പിച്ചത്.

from money rss https://bit.ly/32UMoRd
via IFTTT

ബയോമെട്രിക് വിവരങ്ങളുമായി ഇ-പാസ്‌പോര്‍ട്ട് ഉടനെ അവതരിപ്പിച്ചേക്കും

ന്യൂഡൽഹി: എളുപ്പത്തിൽ കൈകാര്യംചെയ്യാനും പുതുക്കാനും സൗകര്യപ്രദമായ രീതിയിൽ രാജ്യത്ത് ഉടനെ ഇ-പാസ്പോർട്ട് അവതരിപ്പിച്ചേക്കും. വിദേശകാര്യ മന്ത്രാലയ സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യയാണ് ഇതുസംബന്ധിച്ച് ട്വീറ്റ് ചെയ്തത്. ബയോമെട്രിക് ഡാറ്റ ഉപയോഗിച്ച് സുരക്ഷയ്ക്ക് പ്രധാന്യംനൽകിയായിരിക്കും പാസ്പോർട്ട് അനുവദിക്കുക. ആഗോളതലത്തിൽ എമിഗ്രേഷൻ സുഗമമാക്കുന്നതിനും എളുപ്പത്തിൽ കടന്നുപോകുന്നതിനും പുതിയ സംവിധാനം സഹായകരമാകുമെന്നാണ് വിലയിരുത്തൽ. അച്ചടിച്ച പുസ്തകമായാണ് നിലവിൽ രാജ്യത്ത് പാസ്പോർട്ട് നൽകുന്നത്. മൈക്രോചിപ്പ് ഘടിപ്പിച്ച ഔദ്യോഗിക-നയതന്ത്ര പാസ്പോർട്ടുകൾ 20,000 പേർക്ക് നേരത്തെ പരീക്ഷണാടിസ്ഥാനത്തിൽ അനുവദിച്ചിരുന്നു. 36 പാസ്പോർട്ട് ഓഫീസുകളും 93 പാസ്പോർട്ട് സേവാ കേന്ദ്രങ്ങളും 426 പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാകേന്ദ്രങ്ങളുമാണ് നിലവിൽ രാജ്യത്തുള്ളത്. അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങൾ തുടർന്നും നിലവിലേതുപോലെ തുടരും. India 🇮🇳 to soon introduce next-gen #ePassport for citizens - secure #biometric data - smooth passage through #immigration posts globally - @icao compliant - produced at India Security Press, Nashik - #eGovernance @passportsevamea @MEAIndia #AzadiKaAmritMahotsav pic.twitter.com/tmMjhvvb9W — Sanjay Bhattacharyya (@SecySanjay) January 5, 2022

from money rss https://bit.ly/3JWXSV4
via IFTTT

കോവിഡ് മരണംമൂലം ക്ലെയിമില്‍ വര്‍ധന: ടേം ഇന്‍ഷുറന്‍സ് പ്രീമിയം കൂടുന്നു

കോവിഡ് വ്യാപനത്തെതുടർന്ന് ക്ലെയിം വർധിച്ചതിനാൽ ലൈഫ് ഇൻഷുറൻസ് പ്രീമിയം കമ്പനികൾ കൂട്ടുന്നു. നടപ്പ് സാമ്പത്തികവർഷം നാലാം പാദത്തിൽ ടേം ഇൻഷുറൻസ് പ്രീമിയത്തിൽ 4.18ശതമാനമാണ് വർധനവുണ്ടായത്. ഒരുകോടി രൂപയുടെ പരിരക്ഷയ്ക്ക് ഈടാക്കിയിരുന്ന ശരാശരി വാർഷിക പ്രീമിയം 29,443 രൂപയിൽനിന്ന് 30,720 രൂപയായി വർധിച്ചു. അഞ്ചിൽ മൂന്ന് ഇൻഷുറൻസ് കമ്പനികളും പ്രീമിയം നിരക്കിൽ വർധനവരുത്തിയിട്ടുണ്ട്. വരുംമാസങ്ങളിൽ മറ്റുകമ്പനികളും നിരക്ക് വർധിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. കോവിഡ് വ്യാപനത്തെതുടർന്ന് മരണനിരക്കിലുണ്ടായ വർധനയാണ് കമ്പനികളെ പ്രതിസന്ധിയിലാക്കിയത്. അതേസമയം, ഹെൽത്ത് ഇൻഷുറൻസ് പ്രീമയത്തിൽ കമ്പനികൾ വർധനവരുത്തിയിട്ടില്ല. 2021 ഏപ്രിൽ മുതലുള്ള നിരക്കുതന്നെയാണ് ഇപ്പോഴുമുള്ളത്. നടപ്പ് സാമ്പത്തികവർഷം നാലാം പാദത്തിലെ കണക്കുപ്രകാരം 26 വയസ്സുളള ഒരാൾ അഞ്ചുലക്ഷം രൂപയുടെ പരിരക്ഷയ്ക്ക് ശരാശരി 8,274 രൂപയമാണ് പ്രീമിയമിനത്തിൽ ചെലവഴിച്ചത്. മുതിർന്ന വിഭാഗത്തിൽ പത്ത് ലക്ഷം രൂപയുടെ പരരക്ഷയ്ക്ക് 10,403 രൂപയുമായിരുന്നു നിരക്ക്. അതേസമയം, കുടുംബമായി ജീവിക്കുന്നവർക്ക് അനുയോജ്യം ഫ്ളോട്ടർ പ്ലാനുകളാണ്. ഈ നിരക്കിലും വർധനവുണ്ടായിട്ടില്ല. 36 വയസ്സുള്ള രണ്ടുപേർക്ക് അഞ്ചുലക്ഷം രൂപയുടെ പരിരക്ഷയ്ക്ക് ശരാശരി 13,921 രൂപയും ഒരുകുട്ടിയുമുൾപ്പടെയാണെങ്കിൽ 16,530 രൂപയുമാണ് നിലവിലെ ശരാശരി പ്രീമിയം നിരക്ക്. വ്യത്യസ്ത സവിശേഷതകളുള്ളതിനാൽ കമ്പനികൾക്കനുസരിച്ച് ആരോഗ്യ ഇൻഷുറൻസിന്റെ പ്രീമിയത്തിൽ കാര്യമായ വ്യത്യാസമുണ്ട്.

from money rss https://bit.ly/3FcpH8l
via IFTTT