121

Powered By Blogger

Friday 29 May 2020

Nummade Kochi Lyrics : HoneyBee 2 Malayalam Movie Song

Movie: Honey Bee
Year: 2017
Singer: Peethambara Menon, Thoppil Anto
Lyrics:
Music: Deepak Dev
Actor: Asif Ali, Lal
Actress: Bhavana


Karineela kaayalu kond
Karamundum chuteetum
Kaarmegha cheppil thottu
Mashi kannilezhutheetum

Neeraazhi kaatum kond
Nineedum pennane
Kanavaale kottayum ketti
Avalangane nippane

Parayaama penninu kaaryam
Pathinezhaanennum praayam

Neraane nummada kochi
Ival nummade muthane
Parayaan unde nummade kochi
Katha chollan palathaane

Kodi paarum kappalileri
Varavaaye saayippu
Ivale kandishtam thonni
Paniyiche bangalaavu

Pennaalin maanam kaakaan
Poraadi raajaavu
Palakaalam poraadeetum
Adiyaalay pennalu
Pazhayora kaalam poye
Avalere chanthom veche

Neraane nummada kochi
Ival nummade muthane
Parayaan unde nummade kochi
Katha chollan palathaane

Pala baashem deshakaarum
Orumichoridamaane
Malayaalam kochi shailiyil
Parayumba rasamaane
Panjaabi hindi pinne
Gujaraathi bengaaleee
Iniyallel kochiyililla
Mozhiyeth para bhaayeeee
Ividillaathaalolilla
Ee kochi ningade kochi

Neraane nummada kochi
Ival nummade muthane
Parayaan unde nummade kochi
Katha chollan palathaane

Gazhalinte eenam kelkaam
Pennaalin veeteennu
Mehaboobin patum kond
Neduveerpoduleennu

Kaayikka biriyaaneede
Ruchiyenthennariyende
Kadal meenin kariyum vech
Kai kaati vilippunde
Varanille kochi vannal
Ivalangotulleel kerum

Ival nummade muthaane
Katha chollan palathaane

Neraane nummada kochi
Ival nummade muthane
Parayaan unde nummade kochi
Katha chollan palathaane

Neraane nummada kochi
Ival nummade muthane
Parayaan unde nummade kochi
Katha chollan palathaane


* This article was originally published here

സെന്‍സെക്‌സ് 223 പോയന്റ് നേട്ടത്തില്‍ ക്ലോസ്‌ചെയ്തു

മുംബൈ: തുടർച്ചയായി മൂന്നാമത്തെ ദിവസവും ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. ദിനവ്യാപാരത്തിൽ ഏറ്റവും താഴ്ന്നനിലയിൽനിന്ന് 600 പോയന്റാണ് സെൻസെക്സ് തിരിച്ചുപിടിച്ചത് സെൻസെക്സ് 223.51 പോയന്റ് ഉയർന്ന് 32,424.10ലും നിഫ്റ്റി 90.20 പോയന്റ് നേട്ടത്തിൽ 9580.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1390 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 924 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 159 ഓഹരികൾക്ക് മാറ്റമില്ല. ഐഒസി, കോൾ ഇന്ത്യ, വിപ്രോ, ഒഎൻജിസി, ഗെയിൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഇൻഫോസിസ്, അദാനി പോർട്സ്, ടിസിഎസ്, ആക്സിസ് ബാങ്ക്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ഐടി ഒഴികെയുള്ള സൂചികകൾ നേട്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ 1-2 ശതമാനത്തോളം ഉയർന്നു. വെള്ളിയാഴ്ച വൈകീട്ട് പുറത്തുവരാനിരിക്കുന്ന മാർച്ച് പാദത്തിലെ ജിഡിപി ഡാറ്റയിൽ പ്രതീക്ഷയർപ്പിച്ചാണ് വിപണി നേട്ടത്തിലായത്.

from money rss https://bit.ly/2TND1uE
via IFTTT

ആരോഗ്യ സേതു ആപ്പ്: നിര്‍ദേശങ്ങള്‍ നല്‍കുന്നവര്‍ക്ക് നാലുലക്ഷം രൂപ പാരിതോഷികം

കോവിഡ് ട്രാക്കിങ് ആപ്പായ ആരോഗ്യ സേതുവിലെ അപാകത കണ്ടുപിടിച്ചാൽ കേന്ദ്ര സർക്കാർ നിങ്ങൾക്ക് നാലുലക്ഷം രൂപ പാരിതോഷികം നൽകും. ആപ്പ് മെച്ചപ്പെടുത്താനുള്ള നിർദേങ്ങൾ നൽകിയാലും ഈതുക ലഭിക്കും. ആപ്പിലുള്ള തകരാറുകൾ കണ്ടെത്തുന്നവർക്കുള്ള പാരിതോഷികമായാണ് ഈതുക നൽകുക. ആപ്പ് ഉപയോഗിക്കുന്നവർക്കോ ഗവേഷകർക്കോ ടെക്നോളജി വിദഗ്ധർക്കോ ആർക്കുവേണമെങ്കിലും പദ്ധതിയിൽ പങ്കാളിയാകാം. 2020 ജൂൺ 26ആണ് അവസാനതിയതി. Heres an opportunity for all to join #TeamSetu! Find a bug in the app or suggest improvements and win exclusive cash prizes. #IndiaFightsCorona pic.twitter.com/hTRFCbXjNJ — MyGovIndia (@mygovindia) May 28, 2020

from money rss https://bit.ly/2zKbcgb
via IFTTT

6 മാസത്തെ മോറട്ടോറിയം: അധികമായി ബാങ്കിന് നല്‍കേണ്ടിവരിക 4.5 ലക്ഷം രൂപ

മൂന്നുമാസത്തേയ്ക്കുകൂടി വായ്പകൾക്കുള്ള മോറട്ടോറിയം നീട്ടിയതോടെ 30 ലക്ഷം വായ്പയെടുത്തവർക്ക് അധികമായി അടയ്ക്കേണ്ടിവരിക 4.5 ലക്ഷംരൂപ. എസ്ബിഐയിൽനിന്ന് വായ്പയെടുത്ത 85 ലക്ഷത്തോളംപേരാണ് ഇതിനകം മോറട്ടോറിയം ആവശ്യപ്പെട്ടത്. അടുത്ത മൂന്നുമാസത്തേയ്ക്കുകൂടി ഇഎംഐ അടയ്ക്കുന്നത് നിർത്തിവെച്ചാലുണ്ടാകുന്ന ബാധ്യത സംബന്ധിച്ച് എസ്ബിഐയുടെ വെബ്സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. ഭവന-വാഹന വായ്പ ആദ്യത്തെ മൂന്നുമാസത്തെ മോറട്ടോറിയവും പിന്നീട് നീട്ടിയതുംകൂടി പരിഗണിച്ചാൽ വായ്പയെടുത്തവർക്കുണ്ടാകുന്ന ബാധ്യത ഇപ്രകാരമായിരിക്കും. 30 ലക്ഷം ഭവന വായ്പയെടുത്തവർക്ക് തിരിച്ചടവുകാലാവധി 15വർഷം ബാക്കിയുണ്ടെങ്കിൽ ശരാശരി 4.54 ലക്ഷംരൂപയുടെ വർധനവാണുണ്ടാകുക. അത് 16 പ്രതിമാസതിരിച്ചടവുതുക(ഇഎംഐ)യ്ക്കു തുല്യമായിരിക്കും. 6 ലക്ഷം വാഹനവായ്പയെടുത്തവർക്ക് 54മാസം തിരിച്ചടവുകാലാവധി ബാക്കിയുണ്ടെങ്കിൽ 36,000 രൂപയാണ് അധികമായി അടയ്ക്കേണ്ടിവരിക. മൂന്ന് ഇഎംഐയ്ക്ക് തുല്യമായതുകയാണിത്. രണ്ടാംഘട്ട മോറട്ടോറിയംമാത്രംപ്രയോജനപ്പെടുത്തുന്നവർക്കുണ്ടാകുന്ന ബാധ്യത: 30 ലക്ഷം ഭവന വായ്പയെടുത്തവർക്ക് തിരിച്ചടവുകാലാവധി 15വർഷം ബാക്കിയുണ്ടെങ്കിൽ ശരാശരി 2.34 ലക്ഷംരൂപയുടെ വർധനവാണുണ്ടാകുക. അത് 8പ്രതിമാസതിരിച്ചടവുതുക(ഇഎംഐ)യ്ക്കു തുല്യമായിരിക്കും. 6 ലക്ഷം വാഹനവായ്പയെടുത്തവർക്ക് 54മാസം തിരിച്ചടവുകാലാവധി ബാക്കിയുണ്ടെങ്കിൽ 19,000 രൂപയാണ് അധികമായി അടയ്ക്കേണ്ടിവരിക. ഒന്നരമാസത്തെ ഇഎംഐയ്ക്ക് തുല്യമായതുകയാണിത്. പ്രതിമാസ വായ്പാതുക അടയ്ക്കാൻ കഴിവുള്ളവർ മോറട്ടോറിയം പ്രയോജനപ്പെടുത്താതിരിക്കുന്നതാണ് നല്ലത്. അത്തരക്കാർ ബാങ്കിനെ ഇക്കാര്യം അറിയിക്കേണ്ടതില്ല. ഇഎംഐ അടയ്ക്കുന്നത് തുടരുകമാത്രം ചെയ്താൽമതി. മോറട്ടോറിയം ആവശ്യമുള്ളവർക്ക് എസ്എംഎസ് സൗകര്യം ബാങ്ക് ഏർപ്പെടുത്തിയിട്ടുണ്ട്. മാർച്ചമുതൽ മെയ് 31വെരയാണ് ആദ്യഘട്ടമായി ആർബിഐ മോറട്ടോറിയം പ്രഖ്യാപിച്ചത്. രണ്ടാംഘട്ടത്തിൽ ഇത് മൂന്നുമാസംകൂടി നീട്ടി. ഇതുപ്രകാരം വായ്പ തിരിച്ചവ് ഓഗസ്റ്റ് 31വരെ നീട്ടിവെയ്ക്കാനുള്ള സൗകര്യമാണ് നൽകിയത്. 6 months moratorium: Additional Rs 4.5 lakh interest on 15-year Home Loan

from money rss https://bit.ly/36InYrn
via IFTTT

ജിയോയില്‍ വീണ്ടും വിദേശനിക്ഷേപം: ഇത്തവണയെത്തുന്നത് യുഎഇയിലെ മുബാദല

മുംബൈ: അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന മുബാദല ഇൻവെസ്റ്റ്മെന്റ് ജിയോ പ്ലാറ്റ്ഫോമ്സിൽ 100 കോടി ഡോളർ നിക്ഷേപം നടത്തിയേക്കും. കുറച്ചുദിവസങ്ങളായി റിലയൻസുമായി മുബാദല ചർച്ചകൾ നടത്തിവരികയാണ്. ജിയോ പ്ലാറ്റ്ഫോംസിൽ ഒരുശതമാനത്തിലധികം ഉടമസ്ഥതാവകാശം സ്വന്തമാക്കാനാണ് കമ്പനിയുടെ ശ്രമം. മുബാദലകൂടി നിക്ഷേപംനടത്തുന്നതോടെ അഞ്ചുലക്ഷം കോടി രൂപയോടടുത്താകും ജിയോ പ്ലാറ്റ്ഫോംസിന്റെമൂല്യം. അതിനിടെ മൈക്രോ സോഫ്റ്റും ജിയോയിൽ നിക്ഷേപം നടത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. 200 കോടി ഡോളർ നിക്ഷേപംനടത്തുന്നതുസംബന്ധിച്ച ചർച്ചകളാണ് മൈക്രോസോഫ്റ്റുമായി നടന്നുവരുന്നത്. ഫേസ്ബുക്ക്, കെകെആർ, സിൽവൽലേയ്ക്ക്, വിസ്റ്റ ഇക്വിറ്റി, ജനറൽ അറ്റ്ലാന്റിക് എന്നീ കമ്പനികളിൽനിന്നായി 1000 കോടി ഡോളറാണ് റിലയൻസ് ഒരുമാസംകൊണ്ട് സമാഹരിച്ചത്. പ്രതിസന്ധിനേരിടുന്ന റിലയൻസ് ഇൻഡസ്ട്രീസിനെ രക്ഷിക്കുകയെന്ന അംബാനിയുടെ ദൗത്യം ലക്ഷ്യത്തിലെത്തുന്നതിന് സൂചനകളാണ് ഇതിൽനിന്ന് ലഭിക്കുന്നത്. 1,53,132 കോടിരൂപയാണ് കമ്പനിയുടെ മൊത്തം ബാധ്യത.

from money rss https://bit.ly/3c8jVpy
via IFTTT