121

Powered By Blogger

Thursday, 11 February 2021

തെറ്റിദ്ധരിപ്പിച്ച് നിക്ഷേപ പദ്ധതികളില്‍ ചേര്‍ക്കല്‍: ബ്രോക്കര്‍മാര്‍ക്കെതിരെ പരാതികള്‍ കൂടുന്നു

തെറ്റിദ്ധരിപ്പിച്ച് നിക്ഷേപ-ഇൻഷുറൻസ് പദ്ധതികളിൽ ചേർക്കുന്നതിനെതിരെയുള്ള പരാതികളിൽ ബാങ്കുകളും ബ്രോക്കർമാരും മുന്നിൽ. അതേസമയം, ഇൻഷുറൻസ് കമ്പികൾക്കെതിരെയുള്ള പരാതികളുടെ എണ്ണത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് കുറവുമുണ്ട്. മിസ് സെല്ലിങിനെതിരെ ബാങ്കുകൾ, ബ്രോക്കർമാർ എന്നിവർക്കെതിരയുള്ള പരാതികൾ ഓരോവർഷവും വർധിക്കുന്നതായാണ് റിപ്പോർട്ട്. ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ(ഐആർഡിഎഐ)യുടെ 2020ലെ വാർഷിക റിപ്പോർട്ടിലാണ് ഈവിവരങ്ങളുള്ളത്. 2017-18 സാമ്പത്തികവർഷത്തിൽ ഇൻഷുറൻസ് കമ്പനികൾക്കെതിരെ 47,503 പരാതികളാണ് ലഭിച്ചത്. എന്നാൽ 2019-20 സാമ്പത്തികവർഷമായപ്പോൾ ഇത് 35,178 എണ്ണമായി കുറഞ്ഞു. തെറ്റായി നിക്ഷേപ ഉത്പന്നങ്ങൾ വില്പന നടത്തിയതിന് ബാങ്കുകൾക്കും വിതരണക്കാർക്കുമെതിരെ യഥാക്രമം 12,000, 11,000 വീതം പരാതികളാണ് ലഭിച്ചത്. 2018 സാമ്പത്തികവർഷത്തെ അപേക്ഷിച്ച് പരാതികളുടെ എണ്ണംകൂടുതലാണ്. ഇൻഷുറൻസ്-നിക്ഷേപ പദ്ധതികളുടെ സവിശേഷതകളെക്കുറിച്ച് തെറ്റായ വിവരങ്ങൾനൽകി വില്പനനടത്തി കമ്മീഷൻപറ്റുന്നരീതിക്കെതിരെയാണ് പരാതികളേറെയും. ഇൻഷുറൻസ് കമ്പനികൾക്കെതിരായ പരാതികളുടെ എണ്ണം 12.36ശതമാനംകുറഞ്ഞ് 43,444 ആയി. ഇതിൽ എൽഐസിക്കെതിരെ 3,994 പരാതികളും സ്വകാര്യ ഇൻഷുറൻസ് കമ്പനികൾക്കെതിരെ 39,450 പരാതികളുമാണ് ഐആർഡിഎഐക്ക് ലഭിച്ചത്. Banks, brokers get most complaints for mis-selling insurance products

from money rss https://bit.ly/3jFPVqx
via IFTTT

ഫ്രാങ്കളിന്റെ ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപം 15 മുതല്‍ വിതരണംചെയ്യും: വിശദാംശങ്ങള്‍ അറിയാം

ഫ്രാങ്ക്ളിൻ ടെംപിൾടണിന്റെ പ്രവർത്തനം മരവിപ്പിച്ച ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപം ഫെബ്രുവരി 15ന് തുടങ്ങുന്ന ആഴ്ചയിൽ നിക്ഷേപകർക്ക് തിരിച്ചുനൽകും. എസ്ബിഐ മ്യൂച്വൽ ഫണ്ടിനെയാണ് സുപ്രീംകോടതി ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയായതായി ഫ്രാങ്ക്ളിൻ ടെംപിൾടൺ ഇന്ത്യ അധികൃതർ വ്യക്തമാക്കി. നിക്ഷേപകർക്ക് എഎംസി കത്ത് അയച്ചുതുടങ്ങിയിട്ടുണ്ട്. കെവൈസി മാനദണ്ഡം പൂർത്തിയാക്കിയിട്ടുള്ള അക്കൗണ്ടുടമകൾക്കെല്ലാം ബാങ്ക് അക്കൗണ്ടിലേയ്ക്ക് നിക്ഷേപം ക്രഡിറ്റ്ചെയ്യും. ഇതിനായി പ്രത്യേകം അക്കൗണ്ടുതന്നെ എസ്ബിഐ തുറന്നിട്ടുണ്ട്. ഇലക്ട്രോണിക് ട്രാൻസ്ഫർവഴിയാകും പണംനൽകുക. അതിന് കഴിയാത്തവർക്ക് ഡിമാൻഡ് ഡ്രാഫ്റ്റ് തപാൽവഴി അയച്ചുകൊടുക്കും. ഫ്രാങ്ക്ളിൻ ഇന്ത്യ അൾട്ര ഷോർട്ട് ബോണ്ട് ഫണ്ടിൽ 5,075.39 കോടി രൂപയും ഫ്രാങ്ക്ളിൻ ഇന്ത്യ ലോ ഡ്യൂറേഷൻ ഫണ്ടിൽ 1,625.36 കോടി രൂപയും ഫ്രാങ്ക്ളിൻ ഇന്ത്യ ഷോർട്ട് ടേം ഇൻകം ഫണ്ടിൽ 469.24 കോടി രൂപയും ക്രഡിറ്റ് റിസ്ക് ഫണ്ടിൽ 926 കോടി രപയും ഡൈനാമിക് ആക്യുറൽ ഫണ്ടിൽ 1025 കോടി രൂപയുമാണ് വിതരണത്തിനുള്ളത്. പണംതിരിച്ചുനൽകുന്നതുമായി ബന്ധപ്പെട്ട് വിശദമായ സ്റ്റേറ്റുമെന്റും എഎംസി നിക്ഷേപകർക്ക് നൽകും. മൂലധനനേട്ടവുമായി ബന്ധപ്പെട്ട നികുതി അറിയാനുള്ള സ്റ്റേറ്റ്മെന്റും ആവശ്യപ്പെട്ടാൽ കമ്പനി നൽകും. ഇതിനായി വെബ്സൈറ്റ് വഴിയോ കോൾ സെന്റർവഴിയോ ആവശ്യപ്പെടാം. നിക്ഷേപം പ്രൊസസ് ചെയ്യുന്ന തിയതിയിലെ എൻഎവിയനുസരിച്ചാകും പണം ലഭിക്കുക. 9,121.59 കോടി രൂപയാണ് മൂന്നുലക്ഷത്തോളം നിക്ഷേപകർക്കായി വീതിച്ചുനൽകുക. കേസിൽ ഫെബ്രുവരി 17നാണ് കോടതിൽ അടുത്തവാദംകേൾക്കൽ. ആറുഫണ്ടുകളിലായി 25,000 കോടി രൂപയാണ് മൂന്നുലക്ഷത്തോളം നിക്ഷേപകർക്കായി തിരിച്ചുനൽകാനുള്ളത്. Franklin to pay Rs 9,122 crore in the next week to the unitholders of the closed schemes

from money rss https://bit.ly/3tYLsnJ
via IFTTT

സ്വർണവില പവന് 240 രൂപ കുറഞ്ഞ് 35,400 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. പവന് 240 രൂപ കുറഞ്ഞ് 35,400 രൂപയായി. 4425 രൂപയാണ് ഗ്രാമിന്റെ വില. 35,640 രൂപയായിരുന്നു വ്യാഴാഴ്ച പവന്റെ വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1820 ഡോളറായി കുറഞ്ഞു. ഡോളർ കരുത്താർജിച്ചതും ട്രഷറിയിൽനിന്നുള്ള ആദായംവർധിച്ചതുമാണ് സ്വർണവിലയെ ബാധിച്ചത്. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 47,474 രൂപയായയി. 24 കാരറ്റ് പത്ത് ഗ്രാമിന്റെ വിലിയിൽ 0.10ശതമാനമാണ് ഇടിവുണ്ടായത്. വെള്ളിയുടെ വിലയിലും സമാനമായ ഇടിവ് രേഖപ്പെടുത്തി.

from money rss https://bit.ly/3tPLm1w
via IFTTT

ഓഹരി സൂചികകളിൽ നേരിയ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളിൽ ചാഞ്ചാട്ടംതുടരുന്നു. സെൻസെക്സ് 37 പോയന്റ് നേട്ടത്തിൽ 51,568ലും നിഫ്റ്റി 12 പോയന്റ് ഉയർന്ന് 15,180ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 787 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 291 ഓഹരികൾ നഷ്ടത്തിലുമാണ്. 67 ഓഹരികൾക്ക് മാറ്റമില്ല. വിപ്രോ, ഇൻഫോസിസ്, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, എച്ച്ഡിഎഫ്സി ബാങ്ക്, ഗ്രാസിം, ടിസിഎസ്, ബ്രിട്ടാനിയ, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാൻസ്, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്സി ലൈഫ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഐടിസി, കോൾ ഇന്ത്യ, ഒഎൻജിസി, ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ, ഗെയിൽ, ഭാരതി എയർടെൽ, ഡിവീസ് ലാബ്, സൺ ഫാർമ, യുപിഎൽ, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഗ്രാസിം, ഭാരത് ഫോർജ്, ഗ്ലെൻമാർക്ക്, അപ്പോളോ ഹോസ്പിറ്റൽസ് തുടങ്ങി 953 കമ്പനികളാണ് ഡിസംബർ പാദത്തിലെ പ്രവർത്തനഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3aVcOCl
via IFTTT

മൂന്നാംദിനം പ്രതാപം തിരിച്ചുപിടിച്ച് സെൻസെക്‌സ്: 222 പോയന്റ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: ചാഞ്ചാട്ടത്തിന്റെ മൂന്നാംദിനം സൂചികകൾ നേട്ടംതിരിച്ചുപിടിച്ചു. സെൻസെക്സ് 222.13 പോയന്റ് നേട്ടത്തിൽ 51,531.52ലും നിഫ്റ്റി 66.80 പോയന്റ് ഉയർന്ന് 15,173.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1711 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1229 ഓഹരികൾ നഷ്ടത്തിലുമാണ്. 133 ഓഹരികൾക്ക് മാറ്റമില്ല. ഹിൻഡാൽകോ, റിലയൻസ്, സൺ ഫാർമ, അദാനി പോർട്സ്, ഗെയിൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഐഷർ മോട്ടോഴ്സ്, ടൈറ്റാൻ കമ്പനി, എൻടിപിസി, എൽആൻഡ്ടി, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. വാഹനം, പൊതുമേഖല ബാങ്ക് തുടങ്ങിയ സൂചികകൾ ഒഴികെയുള്ളവ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.4 മുതൽ ഒരുശതമാനംവരെ ഉയർന്നു. Sensex, Nifty end higher amid volatility

from money rss https://bit.ly/2LGVybt
via IFTTT

മാഗ്മ ഫിൻകോർപിന്റെ 60ശതമാനം ഓഹരികൾ സ്വന്തമാക്കാൻ അദാർ പുനവാലാ

മുംബൈ: കോവിഡ് വാക്സിൻ വികസിപ്പിച്ച് ശ്രദ്ധാകേന്ദ്രമായ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സിഇഒയായ അദാർ പുനവാലാ ബാങ്കിതര ധനകാര്യ സ്ഥാപനമായ മാഗ്മ ഫിൻകോർപിൽ വൻനിക്ഷേപംനടത്തി. 3,456 കോടി രൂപമുടക്കി കമ്പനിയുടെ 60ശതമാനം ഓഹരികളാണ് അദ്ദേഹത്തിന്റെ റൈസിങ് സൺ ഹോൾഡിങ്സ് സ്വന്തമാക്കുന്നത്. ഇടപാട് പൂർത്തിയാകുന്നമുറയ്ക്ക് കമ്പനിയുടെ പേര് പുനവാലാ ഫിനാൻസ് എന്നാക്കിമാറ്റും. മുൻഗണനാ ഓഹരി അലോട്ട്മെന്റ് വഴിയാണ് 3,456 കോടി രൂപയുടെ നിക്ഷേപം നടത്തിയതെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചിനെ മാഗ്മ ഫിൻകോർപ് അറിയിച്ചു. സജ്ഞയ് ചമ്രിയയും മായങ്ക് പോദറുമാണ് മാഗ്മ ഫിൻകോർപിന്റെ സ്ഥാപകർ. കാറുകൾ, വാണിജ്യ വാഹനങ്ങൾ, ഭവനനിർമാണം, എസ്എംഇ എന്നീമേഖലകളിലായ 15,000 കോടി രൂപയിലേറെയാണ് കമ്പനി വായ്പ നൽകിയിട്ടുള്ളത്. Adar Poonawalla buys 60% in Magma Fincorp for Rs 3,456 crore

from money rss https://bit.ly/3rUHquL
via IFTTT