121

Powered By Blogger

Monday 24 May 2021

ഏഷ്യയിലെ ഏറ്റവും കരുത്തുറ്റ കറൻസിയായി രൂപ കുതിക്കുന്നു

ഏഷ്യയിലെ ഏറ്റവുംകരുത്തുറ്റ കറൻസിയായി രൂപ കുതിക്കുന്നു. രാജ്യത്തെ കോവിഡ് വ്യാപനത്തിൽ കുറവുണ്ടായതാണ് രൂപയെ സ്വാധീനിച്ചത്. മെയ് മാസത്തിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം 1.5ശതമാനമാണ് ഉയർന്നത്. മഹാമാരിയെ രാജ്യം കീഴടക്കുന്നതിന്റെ ലക്ഷണങ്ങളാണ് രൂപയുടെ മൂല്യത്തിൽ പ്രതിഫലിച്ചത്. പ്രാദേശികമായി ലോക്ഡൗണുകൾ പ്രഖ്യാപിച്ച് കോവിഡിനെതിരെ ഫലപ്രദമായി പോരാടിയെന്നാണ് വിലയിരുത്തൽ. അതേസമയം, സാമ്പത്തിക മാന്ദ്യത്തിൽനിന്ന് കരകയറുന്ന സമയത്ത് രൂപയുടെ മൂല്യത്തിലുണ്ടാകുന്ന വർധന കയറ്റുമതിയെ ബാധിക്കുമെന്നതിനാൽ റിസർവ് ബാങ്ക് ജാഗ്രതപുലർത്തിയേക്കാം. അതുകൊണ്ടുതന്നെ രൂപയുടെമേൽ ആർബിഐയുടെ നിയന്ത്രണമുണ്ടാകാനും സാധ്യതയുണ്ട്. ആർബിഐയുടെ ഇടപെടൽ ഇല്ലെങ്കിൽ അടുത്ത പാദത്തിൽ ഡോളറിനെതിരെയുള്ള മൂല്യം 73ൽനിന്ന് 72.50 രൂപയാകുമെന്നാണ് ബാർക്ലെയ്സിന്റെ വിലയിരുത്തൽ. വരാനിരിക്കുന്ന ഐപിഒകളും രൂപയുടെ മൂല്യത്തെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തൽ. ഓൺലൈൻ ഭക്ഷ്യവിതരണ സ്റ്റാർട്ടപ്പായ സൊമാറ്റോയുടെ 1.1 ബില്യൺ ഡോളർ ഓഹരി വില്പനയുംമറ്റുംവരാനിരിക്കുന്നതേയുള്ളൂ. പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം മൂന്നുലക്ഷം കവിഞ്ഞതോടെ ഏപ്രിലിൽ രൂപയുടെ മൂല്യം ഒമ്പതുമാസത്തെ താഴ്ന്ന നിലവാരത്തിലേയ്ക്ക് പതിച്ചിരുന്നു. കഴിഞ്ഞ ദിവസത്തെ കണക്കുപ്രകാരം ബാധിതരുടെ എണ്ണം 2.22 ലക്ഷമായി കുറയുകയുംചെയ്തിരുന്നു.

from money rss https://bit.ly/3ukMCZk
via IFTTT

നിഫ്റ്റി 15,250കടന്നു: സെൻസെക്‌സിൽ 252 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയിലെ രണ്ടാംദവസവും വിപണിയിൽ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 15,250ന് മുകളിലെത്തി. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകൾക്കും ഊർജംപകർന്നത്. സെൻസെക്സ് 252 പോയന്റ് ഉയർന്ന് 50,904ലിലും നിഫ്റ്റി 84 പോയന്റ് നേട്ടത്തിൽ 15,281ലുമാണ് വ്യാപാരം ആരംഭിച്ചത്. ടൈറ്റാൻ, ഏഷ്യൻ പെയിന്റ്സ്, നെസ് ലെ, ബജാജ് ഫിൻസർവ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഒഎൻജിസി, എച്ച്ഡിഎഫ്സി, ഹിന്ദുസ്ഥാൻ യുണിലിവർ, ടെക് മഹീന്ദ്ര, എൻടിപിസി, പവർഗ്രിഡ് കോർപ്, ബജാജ് ഫിനാൻസ്, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഇമാമി, വിഐപി, ആൽകെം ലാബ്, ആസ്ട്ര സെനക്ക ഫാർമ ഉൾപ്പടെ 68 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം ചൊവാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3fYnm6n
via IFTTT

കോവിഡ് ആരോഗ്യ ഇൻഷുറൻസ്: ക്ലെയിം 23,000 കോടി കടന്നു

മുംബൈ: രാജ്യത്ത് കോവിഡ് അനുബന്ധ ഇൻഷുറൻസ് ക്ലെയിമുകൾ 23,000 കോടി രൂപ കടന്നു. കോവിഡ് രണ്ടാംതരംഗത്തിൽ കേസുകൾ കുത്തനെ ഉയർന്നതാണ് കാരണം. അതേസമയം, കോവിഡ് ബാധിച്ചവരുടെ ശരാശരി ആശുപത്രി വാസവും ശരാശരി ക്ലെയിം തുകയും ആദ്യ തരംഗത്തെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ടെന്ന് ജനറൽ ഇൻഷുറൻസ് കൗൺസിലിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. മേയ് 20 വരെ രാജ്യത്ത് 15.32 ലക്ഷം അപേക്ഷകളിലായി 23,715 കോടി രൂപയുടെ കോവിഡ് അനുബന്ധ ക്ലെയിം അപേക്ഷകളാണ് കമ്പനികൾക്കു ലഭിച്ചത്. ഇതിൽ 12,133 കോടി രൂപ വരുന്ന 12.59 ലക്ഷം ക്ലെയിം അപേക്ഷകൾ തീർപ്പാക്കി. ക്ലെയിമിന് അപേക്ഷിച്ചവരിൽ 1.13 ലക്ഷം രോഗികൾ ഇപ്പോഴും ചികിത്സയിലാണ്. 22,461 പേർ മരിച്ചതായും കണക്കുകളിൽ പറയുന്നു. ബാക്കി 13.96 ലക്ഷം പേർ ആശുപത്രി വിട്ടിട്ടുണ്ട്.ഇത്തവണ ക്ലെയിം ചെയ്യുന്ന ശരാശരി തുക 95,000 രൂപയായി കുറഞ്ഞു. നേരത്തേയിത് 1,15,000 രൂപ വരെയായിരുന്നു. നേരത്തേ ശരാശരി ഒമ്പതു ദിവസമായിരുന്നു ആശുപത്രി വാസമെങ്കിൽ ഇത്തവണയിത് ആറു ദിവസമായി കുറഞ്ഞു. ശരാശരി ആശുപത്രിവാസം കുറഞ്ഞതാണ് ക്ലെയിം തുകയിലും കുറവുവരുത്തിയതെന്ന് ഇൻഷുറൻസ് കമ്പനികൾ പറയുന്നു. ചികിത്സാരീതികൾ ഏകീകരിച്ചതാണ് ഇതിനു കാരണം. ആശുപത്രികൾ രോഗികളെക്കൊണ്ട് നിറയുന്നതും ചികിത്സയ്ക്കായി ചെലവഴിക്കുന്ന ദിവസം കുറയാൻ കാരണമായി. കോവിഡ് അനുബന്ധ ആശുപത്രി കേസുകളിലെ ക്ലെയിമുകൾ ഒരു മണിക്കൂറിനകം തീർപ്പാക്കണമെന്ന് ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റിയുടെ ഉത്തരവുണ്ട്. കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ മഹാരാഷ്ട്രയാണ് ക്ലെയിമുകളിലും മുന്നിൽ 5.51 ലക്ഷം അപേക്ഷകളിലായി 7,000 കോടി രൂപയാണ് ക്ലെയിം ചെയ്തിരിക്കുന്നത്. 1.72 ലക്ഷം അപേക്ഷകളുമായി ഗുജറാത്ത് രണ്ടാമതും 1.28 ലക്ഷം അപേക്ഷകളുമായി കർണാടക മൂന്നാമതുമാണ്.

from money rss https://bit.ly/3yByKxn
via IFTTT

നിഫ്റ്റി 15,200നരികെ: സെൻസെക്‌സ് 111 പോയന്റ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ചാഞ്ചാട്ടത്തിനൊടുവിൽ സൂചികകൾ നേട്ടത്തിൽ ക്ലോസ്ചെയ്തു. നിഫ്റ്റി 15,200ന് അരികെയെത്തി. സെൻസെക്സ് 111.42 പോയന്റ് നേട്ടത്തിൽ 50,651.90ലും നിഫ്റ്റി 22.40 പോയന്റ് ഉയർന്ന് 15,197.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1930 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1218 ഓഹരികൽ നഷ്ടത്തിലുമായിരുന്നു. 161 ഓഹരികൾക്ക് മാറ്റമില്ല. യുഎസ് വിപണിയിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിൽ നേട്ടംനിലനിർത്താൻ സഹായിച്ചത്. ഐഒസി, ബിപിസിഎൽ, എസ്ബിഐ, എൽആൻഡ്ടി, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ശ്രീ സിമെന്റ്സ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ടാറ്റ സ്റ്റീൽ, ബ്രിട്ടാനിയ, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. എഫ്എംസിജി, മെറ്റൽ സൂചികകൾ ഒഴികെയുള്ളവ നേട്ടമുണ്ടാക്കി. നിഫ്റ്റി പൊതുമേഖല ബാങ്ക് സൂചികകയാണ് നേട്ടത്തിൽ മുന്നിൽ. സൂചിക രണ്ടുശതമാനത്തിലേറെ ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ റെക്കോഡ് ഉയരംകുറിക്കുകയുംചെയ്തു. Nifty ends near 15,200, Sensex jumps 111 pts

from money rss https://bit.ly/3fFbUvZ
via IFTTT

യെസ് ബാങ്കിന് താൽക്കാലിക ആശ്വാസം: എ.ടി 1 കടപ്പത്രക്കേസിൽ സെബി ചുമത്തിയ പിഴയ്ക്ക് സ്റ്റേ

യെസ് ബാങ്ക് എടി1 ബോണ്ട് കേസിൽ സെക്യൂരറ്റീസ് അപലേറ്റ് ട്രിബ്യൂണലിന്റെ താൽക്കാലിക സ്റ്റേ. യെസ് ബാങ്ക് 25 കോടി രൂപയും മുൻ മാനേജിങ് ഡയറക്ടറായ വിവേക് കൻവാർ ഒരുകോടി രൂപയും ആശിഷ് നാസാ, ജസ്ജിത് ബങ്ക എന്നിവർ 50 ലക്ഷം രൂപവീതം പിഴയും നൽകണമെന്നസെബിയുടെ ഉത്തരവിനാണ് സ്റ്റേ. എടി1 കടപ്പത്രങ്ങൾ വിറ്റപ്പോൾ അതിലെ റിസ്ക് സബന്ധിച്ച് നിക്ഷേപകരെ അറിയിച്ചില്ലന്ന് ആരോപിച്ചായിരുന്നു സെബി പിഴചുമത്തിയത്. നാലാഴ്ചക്കകം മറുപടി നൽകാൻ സെബിയോട് നിർദേശിച്ചിട്ടുണ്ട്. ഉയർന്ന പലിശ വാഗ്ദാനംചെയ്ത് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് കോടിക്കണക്കിന് രൂപ യെസ് ബാങ്ക് സമാഹരിച്ചതായാണ് പരാതി ഉയർന്നത്. പ്രതിസന്ധിനേരിട്ടപ്പോൾ എസ്ബിഐയുടെ നേതൃത്വത്തിലുള്ള ബാങ്ക് കൺസോർഷ്യമാണ് യെസ് ബാങ്കിന്റെ രക്ഷയ്ക്കെത്തിയത്. പദ്ധതിപ്രകാരം യെസ് ബാങ്ക് എടി 1 ബോണ്ട് വഴി സമാഹരിച്ച 8,415 കോടി രൂപ എഴുതിത്തള്ളിയിരുന്നു. നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ച് ബാങ്ക് ബോണ്ട് വിറ്റതിലൂടെ കോടികൾ നഷ്ടപ്പെട്ടെന്നാരോപിച്ച് നിക്ഷേപകർ വിവിധ കോടതികളെ സമീപിച്ചിരുന്നു. മുംബൈ ഹൈക്കോടതിയിൽ ഇപ്പോഴും കേസ് തുടരുകയാണ്. റീട്ടെയിൽ നിക്ഷേപകരെക്കൂടാതെ ഇന്ത്യബുൾസ് ഉൾപ്പടെയുള്ള നിക്ഷേപ സ്ഥാപനങ്ങളും കോടതിയെ സമീപിച്ചിരുന്നു. 2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തെതുടർന്ന് സുരക്ഷ ഉറപ്പാക്കാൻ ബേസൽ 3 മാനദണ്ഡങ്ങൾ കർശനമാക്കിയതിനെതുടർന്ന് കൂടുതൽ മൂലധനംകണ്ടെത്താൻ ബാങ്കുകൾ കണ്ട പ്രധാനമാർഗമായിരുന്നു എ.ടി1 ബോണ്ടുകൾ. കാലാവധിയില്ലാത്തവയും ഉയർന്ന ആദായം വാഗ്ദാനംചെയ്യുന്നവയുമാണ് ഈ വിഭാഗത്തിലുള്ള കടപ്പത്രങ്ങൾ. നിക്ഷേപകർക്ക് പണം ആവശ്യമുള്ളപ്പോൾ സ്റ്റോക്ക് എക്സ്ചേഞ്ച് വഴി ഇടപാട് നടത്താൻകഴിയും. ബണ്ടിലെ നിക്ഷേപം എഴുതിത്തള്ളിയതിനെ റിസർവ് ബാങ്കും അനുകൂലിക്കുന്നുണ്ട്.

from money rss https://bit.ly/3fkmiut
via IFTTT