പ്രമുഖ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ശ്രീജിത്ത് ഓഹരിയിൽ സ്ഥിരമായി നിക്ഷേപിക്കുന്നകാര്യം സുഹൃത്തായ ജോണിന് അറിയാം. ലഭക്കണക്കുമാത്രമെ ശ്രീജിത്ത് ജോണിനോടുപറയാറുള്ളൂ. ഓഹരിയിൽ നിക്ഷേപിച്ച് ശ്രീജിത്തിനെപ്പോലെ ഒരുനാൾതാനും പണക്കാരനാകുമെന്ന് ജോൺ മനസിലുറപ്പിച്ചു. ജോലിയിൽനിന്ന് വിരമിക്കാറായ അദ്ദേഹംഅപ്പോൾ ലഭിക്കുന്ന പണം ഓഹരിയിലിറക്കി വൻനേട്ടംകൊയ്യാമെന്ന് കണക്കുകൂട്ടി. അതിനായി പ്രമുഖ ബ്രോക്കിങ് ഹൗസുവഴി ട്രേഡിങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും എടുത്തു. വിരമിച്ചശേഷം...