20വർഷം ഗൾഫിൽ ജോലിചെയ്ത് നാട്ടിലേയ്ക്ക് മടങ്ങിയ മോഹനൻ പണംമുഴുവൻ ലഘുസമ്പാദ്യ പദ്ധതികളിലാണ് നിക്ഷേപിച്ചത്. മറ്റുവരുമാനമാർഗമില്ലാത്തതിനാലും റിസ്ക് എടുക്കേണ്ടെന്നുകരുതിയും സർക്കാർ ഗ്യാരണ്ടി നൽകുന്ന പദ്ധതികളാണ് തിരിഞ്ഞെടുത്തത്. നിത്യജീവിതത്തിലെ ചെലവുകൾ വഹിക്കുന്നതിന് നിക്ഷേപത്തിൽനിന്നുള്ള പലിശയാണ് ഉപയോഗിച്ചുവരുന്നത്. മക്കൾക്ക് വിവാഹ സമയമാകുമ്പോൾ ഉപയോഗിക്കാനുള്ള നിക്ഷേപവുംഅതോടൊപ്പമുണ്ട്. ലഘുസമ്പാദ്യ പദ്ധതികളുടെ പലിശകുറച്ചതോടെ അദ്ദേഹത്തിന്റെ വാർഷിക വരുമാനത്തിൽ 20ശതമാനത്തിലേറെയാണ് കുറവുണ്ടാകുക. സ്ഥിര നിക്ഷേപ പദ്ധതികളിൽ ഒരുശതമാനം പലിശകുറച്ചാൽപോലും പലിശവരുമാനത്തിൽ 15 ശതമാനംവരെ കുറവുണ്ടാകും. ഉദാഹരണത്തിന് മന്ത്ലി ഇൻകം അക്കൗണ്ടിൽ 20 ലക്ഷംരൂപ നിക്ഷേപിച്ചെന്നിരിക്കട്ടെ. നേരത്തെ ഇതിൽനിന്ന് ലഭിച്ചിരുന്നത് 1.52 ലക്ഷം രൂപയാണ്. പുതുക്കിയ നിരക്ക് പ്രകാരം വരുമാനം 1.32 ലക്ഷമായി കുറയും. വരുമാനത്തിലുണ്ടായ കുറവാകട്ടെ 13ശതമാനമാണ്. ഒരുവർഷത്തെ ടേം ഡെപ്പോസിറ്റിൽ നിക്ഷേപിച്ചവർക്കാണ് കൂടുതൽ വരുമാനച്ചോർച്ചയുണ്ടാകുക. 20ശതമാനം. കോവിഡിന്റെ പശ്ചാത്തലത്തിൽ റിസർവ് ബാങ്ക് റിപ്പോ നിരക്ക് മുക്കാൽ ശതമാനം കുറച്ചതിനുപിന്നാലെയാണ് ലഘു സമ്പാദ്യ പദ്ധതികളുടെയും പലിശ നിരക്കിൽ കാര്യമായി കുറവുവരുത്തിയത്. വർഷത്തിലൊരിക്കൽ പലിശ നിരക്ക് പരിഷ്കരിച്ചിരുന്ന രീതിയിൽ മാറ്റംവരുത്തി മൂന്നുമാസത്തിലൊരിക്കലാക്കിയത് ബാങ്കുകളുടെ സമ്മർദംമൂലമാണ്. റിപ്പോ നിരക്ക് കുറയ്ക്കുമ്പോൾ ബാങ്കുകൾ പലിശ നിരക്ക് കുറയ്ക്കാൻ നിർബന്ധിതരാകുന്ന സാഹചര്യംവന്നപ്പോഴാണ് ഈ രീതി നടപ്പാക്കിയത്. ഇതോടെ ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ അടിക്കടി താഴാൻതുടങ്ങി. താഴ്ന്ന വരുമാനക്കാരെയും അസംഘടിതമേഖലയിലുള്ളവരെയും ലക്ഷ്യമിട്ട് സാമൂഹിക പ്രതബന്ധതയുടെ ഭാഗമായിക്കൂടിയാണ് ലഘു സമ്പാദ്യ പദ്ധതികൾ രാജ്യത്ത് സർക്കാർ കൊണ്ടുവന്നത്. ഈ ലക്ഷ്യം ഇപ്പോൾ പാടെമറന്നിരിക്കുന്നു. ലഘു സമ്പാദ്യ പദ്ധതികളുടെ ചരിത്രത്തിലാദ്യമായാണ് പലിശ നിരക്കിൽ 1.40 ശതമാനംവരെ കുറവുവരുത്തുന്നത്. ഇതോടെ പണപ്പെരുപ്പവുമായി താരതമ്യംചെയ്യുമ്പോൾ ഈ പദ്ധതികളിൽനിന്ന് ലഭിക്കുന്നനേട്ടം നാമമാത്രമായി(പട്ടിക കാണുക). യഥാർത്ഥനേട്ടത്തിന്റെ കണക്കിങ്ങനെ പദ്ധതി പഴയ നിരക്ക്(%) പുതിയ നിരക്ക്(%) യഥാർഥ ആദായം(%)* 1,2,3 വർഷത്തെ ടൈം ഡെപ്പോസിറ്റ് 6.9 5.5 0.5 5 വർഷത്തെ ടൈംഡെപ്പോസിറ്റ് 7.7 6.7 1.7 5 വർഷത്തെ ആർഡി 7.2 5.8 0.80 സീനിയർ സിറ്റിസൺസ് സ്കീം 8.6 7.4 2.4 മന്ത്ലി ഇൻകം അക്കൗണ്ട് 7.6 6.6 1.6 എൻഎസ് സി 7.9 6.8 1.8 പിപിഎഫ് 7.9 7.1 2.1 കിസാൻ വികാസ് പത്ര 7.6 6.9 1.9 സുകന്യ സമൃദ്ധി 8.4 7.6 2.6 *ഒരുവർഷത്തെ ശരാശരി പണപ്പെരുപ്പമായ 5% അടിസ്ഥാനമാക്കിയാണ് യഥാർത്ഥനേട്ടം കണക്കാക്കിരിയിരിക്കുന്നത്. പെൻഷനായപ്പോൾ ലഭിച്ചതുക ലഘു സമ്പാദ്യ പദ്ധതികളിലിട്ട് അതിൽനിന്ന് ലഭിക്കുന്ന പലിശകൊണ്ട് ജീവിക്കുന്നവർഏറെയുണ്ട്. നഷ്ടസാധ്യതയുള്ള പദ്ധതികളിൽനിന്നുമാറി മികച്ച വരുമാനലക്ഷ്യത്തോടെ നിക്ഷേപിച്ചവരും ഇപ്പോൾ എന്തുചെയ്യണമെന്ന ചിന്തയിലാണ്. ആർബിഐ നിരക്ക് കുറച്ചത് അടിസ്ഥാനമാക്കിയാണ് ലഘുസമ്പാദ്യ പദ്ധതികളുടെ പലിശകുറച്ചതെന്ന് ന്യായീകരിക്കാം. എന്നിരുന്നാലും ലഘുസമ്പാദ്യ പദ്ധതികളിൽ സാമൂഹികമായ ലക്ഷ്യവും പ്രസക്തിയുമുള്ള പദ്ധതികളുണ്ട്. മുതിർന്ന പൗരന്മാർക്കുള്ള സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീം പെൺകുട്ടികൾക്കുള്ള നിക്ഷേപ പദ്ധതിയായ സുകന്യ സമൃദ്ധി, പൊതുജനങ്ങൾക്കുള്ള പബ്ലിക് പ്രൊവിഡന്റ് ഫണ്ട് എന്നിവ ഉദാഹരണം. സർക്കാരിന്റെ പ്രധാനവരുമാനമാർഗം പലിശ നിരക്കിൽ അടുത്തകാലത്തായി കുറവുവരുത്തിത്തുടങ്ങിയതോടെ ലഘു സമ്പാദ്യ പദ്ധതികളിലെ നിക്ഷേപത്തിലും കാര്യമായ ഇടിവുണ്ടായി. നിരവധി വികസന പദ്ധതികൾക്കായി സർക്കാർ പണം പ്രയോജനപ്പെടുത്തുക്കൊണ്ടിരുന്നത് സാധാരണക്കാരുടെ ഈ നിക്ഷേപത്തിൽനിന്നാണ്. Gross and Net Small Savings Collections(Rs. In Crores) YEAR GROSS NET 2009-10 2,50,931.31 64,309.16 2010-11 2,74,719.89 58,653.21 2011-12 2,21,913.21 3,093.95 2012-13 2,34,152.69 24,351.75 2013-14 2,50,421.04 43,803.89 2014-15 3,04,733.83 49,937.22 2015-16 4,45,973.79 1,06,938.28 2016-17 5,15,999.80 1,17,265.52 2017-18 5,92,710.36 1,57,113.87 2018-19(upto Nov 2018) 4,01,060.26 101511.37 വരുമാന നഷ്ടത്തിൽനിന്ന് മറികടക്കാം പൊതുമേഖല-സ്വകാര്യ വാണിജ്യ ബാങ്കുകളോടൊപ്പം ലഘു സമ്പാദ്യ പദ്ധതികളുടെയും പലിശ മത്സരിച്ച് കുറയ്ക്കുമ്പോൾ നിക്ഷേപകന് അതിനെ മറികടക്കാൻ വഴികളേറെയുണ്ട്. മികച്ച രീതിയിൽ പലിശ നൽകുന്ന സ്മോൾ ഫിനാൻസ് ബാങ്കുകളിൽ നിക്ഷേപിക്കാം. ഇസാഫ്, സൂര്യോദയ്, ജന, ഉജ്ജീവൻ, ഉത്കർഷ്, ഇക്വിറ്റാസ് തുടങ്ങിയ നിരവധി സ്മോൾ ഫിനാൻസ് ബാങ്കുകൾ രാജ്യത്തുണ്ട്. ഇസാഫിന് കേരളത്തിൽ എല്ലാജില്ലകളിലും നിരവധി ശാഖകളുണ്ട്. സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് അഞ്ചുവർഷത്തെ നിക്ഷേപത്തിന് 9ശതമാനം പലിശയാണ് നൽകുന്നത്. ജന സ്മോൾ ഫിനാൻസ് ബാങ്കാകട്ടെ പരമാവധി പലിശ നൽകുന്നത് 499 ദിവസത്തെ നിക്ഷേപത്തിനാണ്. 8.50ശതമാനം. ഉജ്ജീവനാകട്ടെ 799 ദിവസത്തെ നിക്ഷേപത്തിന് നൽകുന്നത് 8.10ശതമാനം പലിശയാണ്. ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക് 456 ദിവസംമുതൽ രണ്ടുവർഷംവരെയുള്ള എഫ്ഡിക്ക് 8.50ശതമാനമാണ് നൽകുന്നത്. ഇക്വിറ്റാസാകട്ടെ 888 ദിസവത്തെ നിക്ഷേപത്തിന് 8.25ശതമാനം പലിശയും വാഗ്ദാനം ചെയ്യുന്നു. കേരളത്തിൽ എല്ലാജില്ലകളിലും സാന്നിധ്യമുള്ള ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് 546 ദിവസത്തെ നിക്ഷേപത്തിന് നൽകുന്നത് 8 ശതമാനം പലിശയാണ്. മുതിർന്ന പൗരന്മാർക്ക് അരശതമാനംവരെ അധിക പലിശയും എല്ലാ ബാങ്കുകളും വാഗ്ദാനംചെയ്യുന്നുണ്ട്. നിക്ഷേപത്തിന് ഇൻഷുറൻസ് പരിരക്ഷ മറ്റ് വാണിജ്യ ബാങ്കുകൾക്കുള്ളതുപോലെ സ്മോൾ ഫിനാൻസ് ബാങ്കുകളിലെ നിക്ഷേപത്തിനും ഇൻഷുറൻസ് പരിരക്ഷയുണ്ട്. ഒരാളുടെ പേരിലുള്ള അക്കൗണ്ടിന് പരമാവധി അഞ്ചുലക്ഷം രൂപവരെയാണ് പരിരക്ഷ ലഭിക്കുക. feedbacks to: antonycdavis@gmail.com
from money rss https://bit.ly/2KtFw0a
via
IFTTT