121

Powered By Blogger

Thursday 3 February 2022

വീട്ടിൽ ജിമ്മൊരുക്കാം; ഉപകരണങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, എവിടെ നിന്ന് വാങ്ങാം?

നമ്മുടെ മാനസികാരോഗ്യവും ശാരീരികാരോഗ്യവും വളരെ പ്രധാനപ്പെട്ടതാണ്. അതിനായി വർക്ക്ഔട്ടുകൾ ചെയ്യാം. വീട്ടിൽ നിന്ന് തന്നെ വർക്ക്ഔട്ടുകൾ ചെയ്യാൻ ഫിറ്റ്നസ് ഉപകരണങ്ങൾ വാങ്ങാം. വിപണികളിൽ ഫിറ്റ്നസ്ഉപകരണങ്ങളുടെ വൻ ശേഖരമാണുളളത്. വെയിറ്റ് പ്ലേറ്റുകളും ഡംബെല്ലുകളും സ്കിപ്പിംഗ് റോപ്പുകളുമായി ജിം ഫിറ്റ്നസ് കിറ്റുകളുണ്ട്. വിവിധ യോഗ മാറ്റ്സ്, സ്ട്രാപ്പ്, മാറ്റ് ബാഗുകളും, സ്മാർട്ട് വാച്ചുകളും വാങ്ങാം. Protoner PR8IN1 Blend Decline Multi Bench for Home Gym 8-in-1 250 Kg Support| ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക വർക്ക്ഔട്ട് ചെയ്യാൻ സഹായിക്കുന്ന ട്രെയിനിംഗ് ഫിറ്റ്നസ് ബെഞ്ചുകൾ വിവിധ തരത്തിലാണുളളത്. 3 ഇൻ 1 വെയിറ്റ് ബെഞ്ച്, 8 ഇൻ 1 മൾട്ടി പർപ്പസ് വെയിറ്റ് ബെഞ്ച്, വെയിറ്റ് ഫ്ളാറ്റ് ബെഞ്ച്, അഡ്ജസ്റ്റബിൾ പ്രീച്ചർ കേൾ ബെഞ്ച് തുടങ്ങിയവ. വ്യായാമങ്ങൾ ചെയ്യുന്നതിനായി ഇവ എളുപ്പത്തിൽ ക്രമീകരിക്കാനാകും. Protoner 20kg Adjustable Dumbbell Set for Adult, PVC| ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക ഉപഭോക്താക്കൾക്ക് നേരിയതു മുതൽ ഭാരം കൂടിയ ഡംബെല്ലുകൾ വിപണികളിലുണ്ട്. 3 kg, 2 kg, 2.5 kg എന്നിങ്ങനെ വിവിധ വെയിറ്റ് പ്ലെയിറ്റുകളും ഡംബെൽ റോഡുകളുമടങ്ങുന്ന സെറ്റ് വാങ്ങാം. ആംസും ചെസ്റ്റും എളുപ്പത്തിൽ ട്രെയിൻ ചെയ്യാൻ സാധിക്കും. വിവിധ റെസിസ്റ്റൻസ് ബാൻഡുകളും ഹാൻഡ്ഗ്രിപ്പുകളും വിപണികളിൽ നിന്ന് വാങ്ങാം. അപ്പർ ബോഡി വർക്ക്ഔട്ടിനായി ജിം ബാറുകൾ ഉപയോഗിക്കാം. പുൾ അപ് ബാറുകളും പുഷ് അപ് ബാറുകളും വിപണികളിലുണ്ട്. പുൾ അപ്, ചിൻ അപ്, റിവേഴ്സ് ഡിപ്, സിറ്റ് അപ് എന്നിവ ചെയ്യാനാകും. Protoner 3 in 1 Dumbbell Rack, Plate Stand and bar Holder (Black and Yellow)| ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക കാർഡിയോ വർക്ക്ഔട്ടുകൾക്കായി ട്രെഡ്മില്ലുകളുംഎക്സസൈസ് ബൈക്കുകളും വിപണിയിലുണ്ട്. സ്പീഡ്, കലോറി, സമയം, ദൂരം എന്നിവ കാണിക്കാൻ ഡിജിറ്റൽ ഡിസ്പ്ലേയുണ്ട്. ഓടാനും നടക്കാനും കഴിയുന്ന ട്രെഡ്മില്ലുകളിൽ ഹൃദയമിടിപ്പും അറിയാനാകും. ആംസും ഷോൾഡറും തുടയും വർക്ക്ഔട്ട് ചെയ്യാൻ എലിപ്റ്റിക്കൽ ക്രോസ് ട്രെയിനർ ഫിറ്റ്നസ് ബൈക്കുകൾ ഉപയോഗിക്കാം. വർക്ക്ഔട്ടുകൾക്ക് സഹായിക്കുന്ന സ്റ്റെപ്പ് മെഷീനുകളും വാങ്ങാം. ബോഡി ഫ്ളക്സിബിളിറ്റി വർദ്ധിപ്പിക്കാനായി കെറ്റിൽബെൽ ഉപയോഗിക്കാം. സ്ക്വാറ്റ്, ത്രോ എന്നിങ്ങനെ വിവിധ തരത്തിലുളള എക്സസൈസുകൾ ഇതുപയോഗിച്ച് ചെയ്യാനാകും. Sparnod Fitness STH-3000 (4 HP Peak) 2 in 1 Foldable Treadmill for Home Cum Under Desk Walking Pad- Slim Enough to be stored Under Bed (Grey) ഗ്ലൗസ്, സ്വെറ്റ് ബാൻഡുകൾ, വെയിറ്റ് ലിഫ്റ്റിങ് ബെൽട്ടുകൾ എന്നിങ്ങനെ നിരവധി ജിം ആക്സസറീസുകളും ലഭ്യമാണ്. ജിം ബാഗുകളും വാങ്ങാം. യോഗ ചെയ്യുന്നവർക്കായി പല തരം ഉത്പന്നങ്ങളുണ്ട്. യോഗ മാറ്റ്സ്, സ്ട്രാപ്പ്, ടൗവ്വൽ, മാറ്റ് ബാഗുകൾ എന്നിവ. അനുയോജ്യമായ വസ്ത്രങ്ങളും തിരഞ്ഞെടുക്കാം. Ozoy 13mm Extra Thick Yoga and Exercise Mat Anti Skid with Carrying Strap for Gym Workout and Flooring Exercise With bag (13MM-BLUE)| ഓഫറിൽ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക സ്ലീപ്പ് മോണിറ്റർ, ബ്ലഡ് പ്രഷർ മോണിറ്റർ, ഹാർട്ട് റേറ്റ് മോണിറ്റർ ആക്റ്റിവിറ്റി ട്രാക്കർ എന്നീ ഫീച്ചറുകളുളള സ്മാർട്ട് വാച്ചുകളുണ്ട്. ഫിറ്റ്നസ് ട്രാക്കർ, ഫൈൻഡ് മൈ ഫോൺ, പെഡോമീറ്റർ തുടങ്ങിയ ആപ്ലിക്കേഷനുകൾ ഉപയോഗിക്കാനാകും. ടോപ്പ് ബ്രാൻഡുകളിലുളള സ്മാർട്ട് വാച്ചുകൾ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം.

from money rss https://bit.ly/3rqSYZe
via IFTTT

സെന്‍സെക്‌സ് 770 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു: നിഫ്റ്റി 17,600ന് താഴെയെത്തി

മുംബൈ: തുടർച്ചയായി മൂന്നുദിവസം നേട്ടമുണ്ടാക്കിയ വിപണി വ്യാഴാഴ്ച നഷ്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 17,600ന് താഴെയെത്തി. ഐടി, റിയാൽറ്റി ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. സെൻസെക്സ് 770.31 പോയന്റ് നഷ്ടത്തിൽ 58,788.02ലും നിഫ്റ്റി 219.80 പോയന്റ് താഴ്ന്ന് 17,560.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളിലെ നേട്ടത്തിൽനിന്ന് നിക്ഷേപകർ വ്യാപകമായി ലാഭമെടുത്തതാണ് സൂചികകളെ ബാധിച്ചത്. ഹീറോ മോട്ടോർകോർപ്, ബജാജ് ഓട്ടോ, ഡിവീസ് ലാബ്, മാരുതി സുസുകി, ഐടിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. എച്ച്ഡിഎഫ്സി, എൻടിപിസി, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, ഗ്രാസിം, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കുകയുംചെയ്തു. ഓട്ടോ സൂചിക മാത്രമാണ് നേട്ടമുണ്ടാക്കിയത്. ഓയിൽ ആൻഡ് ഗ്യാസ്, ഐടി, ക്യാപിറ്റൽ ഗുഡ്സ് തുടങ്ങിയ സൂചികകൾ 1-2ശതമാനം ഇടിവ് നേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ് 0.9ശതമാനവും സ്മോൾ ക്യാപ് 0.4ശതമാനവും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. Sensex snaps 3-day winning run, ends 770 pts down.

from money rss https://bit.ly/34tqu80
via IFTTT

സമ്മാനങ്ങൾ നൽകാൻ വാലന്റൈൻസ് ഡേ വരെ കാത്തിരിക്കേണ്ട; അടിപൊളി സമ്മാനങ്ങൾ ഇവിടെയുണ്ട്

നാം ഇഷ്ടപ്പെടുന്നവരെസന്തോഷിപ്പിക്കാൻ ആഗ്രഹിക്കുന്നവരാണ് ഓരോരുത്തരും. അത് പ്രണയിനി ആയാലും സുഹൃത്ത് ആയാലും.അവരെ എന്നും ചേർത്ത് നിർത്താൻസമ്മാനങ്ങൾക്കു കഴിയും. ഓരോ സമ്മാനങ്ങളും അവർ ഇന്നും നമുക്ക് പ്രിയപ്പെട്ടവരാണെന്ന് അവരെ ഓർമ്മപ്പെടുത്തും.മറവിയും ഓർമ്മയും തമ്മിലുള്ള സംഘട്ടനത്തിന്റെ അടയാളപ്പെടുത്തലുകളാണ് ഓരോ സമ്മാനങ്ങളും. അവ നല്ല നിമിഷങ്ങളെ നാളേക്കായി കരുതുന്നു. പ്രിയപ്പെട്ടവർ നൽകുന്ന ഒരു സമ്മാനവും ഹൃദയം തൊടാതെ കടന്നുപോവില്ല. പ്രിയപ്പെട്ടവർക്ക് കൊടുക്കുന്ന സമ്മാനങ്ങളും അത്തരത്തിൽ പൂർണ്ണതയുള്ളവയാവണം. അവരുടെ മനസ്സ് കീഴ്പ്പെടുത്തുന്നവയാവണം. അവരുടെ അഭിരുചിക്കനുയോജ്യമാവണം. ഇത്തരത്തിലുള്ള ചില സമ്മാനങ്ങളെ പരിചയപ്പെടാം. 1. പൂക്കൾ Floralbay Red Roses Bouquet Fresh Flowers In Cellophane Wrapping (Bunch Of 8)| ഓഫറിൽ വാങ്ങാൻ ലിങ്കൽ ക്ലിക്ക് ചെയ്യുക പ്രണത്തിന്റെ അഭിഭാജ്യ ഘടകമാണ് പൂക്കൾ. ശരിയായ രീതിയിൽ അലങ്കരിച്ച സുഗന്ധദായകമായ പൂച്ചെണ്ടുകൾ തന്നെയാണ് നിങ്ങളുടെ പങ്കാളിക്കു നൽകാനാവുന്ന മനോഹരമായ സമ്മാനവും. അതുപോലെ തന്ന പ്രണയാഭ്യർത്ഥന നടത്താനും ഇതിനെ വെല്ലുന്ന സമ്മാനങ്ങൾ ഇല്ല. ഫ്രഷ് റെഡ് റോസ്, ഗെർബറാസ്, ഡെയ്സി, ലില്ലി എന്നി പൂക്കളുടെ ചെണ്ടുകളാണ് ഉചിതം. ഈ സുഗന്ധപൂരിതമായ പൂക്കൾ പ്രണയം, വികാരം, നിഷ്കളങ്കത, അനന്തമായ സ്നേഹത്തിന്റെയും പ്രതീകമാണ്. 2. കാർഡുകൾ Oye Happy - Valentine Week Letters - 8 Greeting Cards for Girlfriend/Boyfriend/Husband/Wife| ഓഫറിൽ വാങ്ങാൻ ലിങ്കൽ ക്ലിക്ക് ചെയ്യുക ആശംസാ കാർഡുകൾ പഴയതാണെങ്കിലും അതിന് പ്രണയത്തിലുള്ള പ്രാധാന്യം വളരെയേറെയുണ്ട്. മനസ്സിലുള്ളത് എഴുതി പങ്കാളിക്ക് മനോഹരമായ കാർഡിൽ നൽകുന്നത് പ്രണയത്തിന്റെ ദൃഡതയുറപ്പിക്കുന്നു. അയ്യോ ഇത് പഴഞ്ചൻ രീതിയാണെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടെങ്കിൽ അതിനും ഉത്തരമുണ്ട്. അതിനായി വിപണിയിലെ എക്സ്പ്ലോഷൻ കാർഡുകൾ ഉപയോഗിക്കു. ഇത്തരം കാർഡുകളിൽ ചിത്രങ്ങൾ ഉൾപ്പെടുത്താൻ സാധിക്കും. നിങ്ങളുടെ പ്രിയപ്പെട്ടവരോടുള്ള കുറേയേ നല്ല നിമിഷങ്ങളുടെ ചിത്രങ്ങൾ ഇതിലുൾപ്പെടുത്തി കൊണ്ടുള്ള ഈ സമ്മാനം അവർക്ക് പ്രിയപ്പെട്ടതാവും. 3. ചോക്ക്ലേറ്റ് Cadbury Celebrations Chocolate Gift Pack - Assorted, Premium, 281 g| ഓഫറിൽ വാങ്ങാൻ ലിങ്കൽ ക്ലിക്ക് ചെയ്യുക ഏറ്റവും മികച്ച റൊമാന്റിക്ക് ഗിഫ്റ്റ് ചോക്ളേറ്റ് എന്ന കാര്യത്തിൽ തർക്കമില്ല. ആൺ പെൺ ഭേദമില്ലാതെ എല്ലവാർക്കും ഇവ ഇഷ്ടമാണ്. ഡാർക്ക്, വൈറ്റ്, മിൽക്ക് ചോക്ലേറ്റുകളിൽ നിന്ന് നിങ്ങളുടെ പങ്കാളിക്ക്/സഹൃത്തിന് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കു. 4. ജുവലറിസ് ആന്റ് ആസ്സസറീസ് Verent Gold Plated Wedding Jewellery Pearl Choker Necklace Set For Women.| ഓഫറിൽ വാങ്ങാൻ ലിങ്കൽ ക്ലിക്ക് ചെയ്യുക ഏതൊരു വിശേഷ ദിവസങ്ങളിലും സമ്മാനപ്പട്ടികയിൽ ആദ്യം കാണുന്നത് ആഭരണങ്ങൾ തന്നെയാണ്. എന്തുകൊണ്ട് പ്രണയദിനത്തിലും അതിന്റെ സാന്നിധ്യമുൾപ്പെടുത്തി കൂടാ ? നിങ്ങളുടെ പ്രിയതമയ്ക്ക് വരാൻ പോകുന്നപ്രണയദിനത്തിൽ ചെയിൻ, ഇയറിങ്, ബ്രേസ്ലെറ്റ്, റിങ് എന്നിവ സമ്മാനമായി നൽകൂ. ഇത് ഫാൻസി , ഗോൾഡ് , ഡയമണ്ട് ഏതു തന്നെയാവട്ടെ അവരുടെ ഇഷ്ടാനുസൃതം നൽകു. 5. വസ്ത്രങ്ങൾ Janasya Womens Pink Pure Cotton Straight Kurta(Pink_X-Large)| ഓഫറിൽ വാങ്ങാൻ ലിങ്കൽ ക്ലിക്ക് ചെയ്യുക നിങ്ങളുടെ ഫാഷൻസെൻസ് പങ്കാളി എത്രമാത്രം വീക്ഷിക്കുന്നുവെന്നു വിലയിരുത്താൻ സാധിക്കും വസ്ത്രങ്ങൾ സമ്മാനമായി നൽകുന്നതിലൂടെ. നമ്മുടെ പ്രിയപ്പെട്ടവരുടെ വസ്ത്രധാരണയിൽ നമുക്കുള്ള ആരാധന വെളിപ്പെടുത്തു.ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാമത് തന്നെയുള്ള വസ്ത്രങ്ങൾ തന്നെ അവർക്ക് സമ്മാനമായി നൽകൂ. കളറിലും പ്രിന്റിങ്ങിലുമൊക്കെ തൻമേയത്വമുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.മാത്രമല്ല പ്രണയദിനത്തിൽ ഒരു പോലെ തിളങ്ങാൻ കപ്പിൾ ഡ്രെസ്സുകളും പർച്ചേസ് ചെയ്യാൻ മറക്കരുത്. 6. കളക്റ്റിബിൾസ് TIED RIBBONS Valentine Gift for Husband Wife Girlfriend Boyfriend Girls Boys - Light Couple Gift - Romantic Gift Pack (Couple Showpiece Figurine and Scented Rose Flowers with Gift Box) പെയിന്റിങ്ങ്, ഷോപീസ്, ഹോം ഫ്രേഗ്റൻസ്, സോഫ്റ്റ് ടോയ്സ്, മെമന്റോ എന്നിവയൊക്ക എന്നും സൂക്ഷിക്കാനായുള്ള ഗിഫ്റ്റുകളായി നൽകാം.ഇവയിൽ മാത്രം ഒതുങ്ങതല്ല സമ്മാനങ്ങൾ. അതിരുകളില്ലാത്ത പ്രണയത്തിന്റെ സമ്മാനങ്ങളും അതിരുകളില്ലാത്തതാണ്. സ്മാർട്ട് ഫോണുകൾ, ബ്ലൂടൂത്ത് സ്പീക്കറുകൾ, മ്യസിക്ക് ഇൻസ്ട്രമെന്റ്, ഗ്രൂമിങ്ങ് അപ്ലൈൻസ്, സ്പ്പോർട്ട്സ് ആന്റ് ഫിറ്റ്നസ് എക്യുപ്പ്മെന്റസ്, ബുക്ക്, ബ്യൂട്ടി എസൻഷ്യൽസ്,ഗ്ളാസ് സെറ്റ്, സിൽവർ ആന്റ് ഗോൾ കോയിൻ എന്നിങ്ങനെ ഗിഫ്റ്റുകളുടെ നിര നീണ്ടു തന്നെ പോവും.

from money rss https://bit.ly/32ZIlmM
via IFTTT

അമിതാഭ് ബച്ചന്റെ ഡല്‍ഹിയിലെ വസതി 'സോപാന്‍' വിറ്റത് 23 കോടി രൂപയ്ക്ക്

ന്യൂഡൽഹി: അമിതാഭ് ബച്ചന്റെ ഡൽഹിയിലെ ഗുൽമോഹർ പാർക്കിലുള്ള സോപാൻ എന്നപേരുള്ള വീട് 23 കോടി രൂപയ്ക്ക് വിറ്റു. 35 വർഷത്തിലേറെയായി ബച്ചൻ കുടുംബത്തോടടുപ്പമുള്ള നെസോൺ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ സിഇഒ അവ്നി ബാദറാണ് ഗുൽമോഹറിലെ വസ്തു വാങ്ങിയതെന്നാണ് റിപ്പോർട്ടുകൾ. ബച്ചന് മുംബൈയിൽതന്നെ നിരവധി വീടുകളും സ്വത്തുക്കളുമുണ്ട്. അമിതാഭിനോപ്പം ഭാര്യ ജയാബച്ചനും മകൻ അഭിഷേകും മരുമകൾ ഐശ്വര്യയും താമസിക്കുന്നത് മുംബൈയിലെ ജൽസ എന്ന വീട്ടിലാണ്. ഡൽഹിയിലെ വസതിയിൽ അമിതാഭ് ബച്ചന്റെ മാതാപിതാക്കളായ ഹരിവംശ് റായ് ബച്ചനും തേജി ബച്ചനുമാണ് താമസിച്ചിരുന്നത്. വർഷങ്ങളായി വീട് അടച്ചിട്ടിരിക്കുകയായിരുന്നു.

from money rss https://bit.ly/3sgpRGX
via IFTTT