121

Powered By Blogger

Wednesday 9 October 2019

ലക്ഷ്മി വിലാസ്-ഇന്ത്യബുള്‍സ് ലയനം ആര്‍ബിഐ തള്ളി

ന്യൂഡൽഹി: ലക്ഷ്മി വിലാസ് ബാങ്കിൽ ഇന്ത്യ ബുൾസ് ഹൗസിങ് ഫിനാൻസ് ലയിക്കുന്നതിന് ആർബിഐ അനുമതി നൽകിയില്ല. ബാങ്കിനുമേൽ രണ്ടാഴ്ച മുമ്പ് ആർബിഐ തിരുത്തൽ നടപടികൾ കൈക്കൊണ്ടതിനുപിന്നാലെയാണ് ലയനം തള്ളിയത്. ഇന്ത്യബുൾസ് ഹൗസിങ്, അതിന്റെ സഹോദര സ്ഥാപനമായ ഇന്ത്യബുൾസ് കമേഴ്സ്യൽ ക്രഡിറ്റ് എന്നീ സ്ഥാപനങ്ങളാണ് ലക്ഷ്മി വിലാസ് ബാങ്കിൽ ലയിക്കാനിരുന്നത്. കഴിഞ്ഞ ജൂണിൽ കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ലയനത്തിന് അനുമതി നൽകിയിരുന്നു. ഇതുപ്രകാരം ലക്ഷ്മി വിലാസ് ബാങ്കിന്റെ 100 ഓഹരികളുള്ളവർക്ക് ഇന്ത്യബുൾസ് ഹൗസിങിന്റെ 14 ഓഹരികൾ നൽകാൻ ധാരണയുമായിരുന്നു. RBI rejects merger of lndiabulls Housing Finance with Lakshmi Vilas Bank

from money rss http://bit.ly/33j3KSo
via IFTTT

സെന്‍സെക്‌സില്‍ 140 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ മികച്ച നേട്ടം ഓഹരി സൂചികകൾക്ക് നിലനിർത്താനായില്ല. സെൻസെക്സ് 140 പോയന്റ് നഷ്ടത്തിൽ 38038ലും നിഫ്റ്റി 36 പോയന്റ് താഴ്ന്ന് 11276ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 482 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 518 ഓഹരികൾ നഷ്ടത്തിലുമാണ്. ഏഷ്യൻ സൂചികകളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളെയും ബാധിച്ചത്. ഭാരതി എയർടെൽ, ഗ്രാസിം, റിലയൻസ്, ഒഎൻജിസി, ഐഒസി, ഇൻഡസിന്റ് ബാങ്ക്, ഇൻഫോസിസ്, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ടാറ്റ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, യെസ് ബാങ്ക്, ഹിൻഡാൽകോ, ഐഷർ മോട്ടോഴ്സ്, ഗെയിൽ, ഡോ.റെഡ്ഡീസ് ലാബ്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. കഴിഞ്ഞദിവസം സെൻസെക്സ് 646 പോയന്റ് നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 186 പോയന്റും നേട്ടമുണ്ടാക്കി.

from money rss http://bit.ly/314N7bo
via IFTTT

ആഗോള മത്സരാധിഷ്ഠിത സൂചികയിൽ ഇന്ത്യ പിന്നിലായി

കൊച്ചി:ലോക സാമ്പത്തിക ഫോറം (ഡബ്ല്യു.ഇ.എഫ്.) തയ്യാറാക്കിയ ആഗോള മത്സരാധിഷ്ഠിത സൂചികയിൽ ഇന്ത്യ പിന്നിലേക്ക്. കഴിഞ്ഞ വർഷം 58-ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഈ വർഷം 68-ാം സ്ഥാനത്താണ് ഇടം പിടിച്ചിട്ടുള്ളത്. യു.എസിനെ പിന്തള്ളി സിങ്കപ്പൂർ ഇത്തവണ സൂചികയിൽ ഒന്നാമതെത്തി. ഹോങ്കോങ് മൂന്നാം സ്ഥാനവും നെതർലാൻഡ്സ് നാലാം സ്ഥാനവും സ്വിറ്റ്സർലൻഡ് അഞ്ചാം സ്ഥാനവും നേടി. സാമ്പത്തിക സുസ്ഥിരതയിലും വിപണി വലിപ്പത്തിലും കോർപ്പറേറ്റ് ഭരണ നിർവഹണത്തിന്റെ അടിസ്ഥാനത്തിലും ഇന്ത്യ മികച്ച റാങ്ക് നേടിയതായി ലോക സാമ്പത്തിക ഫോറം വിലയിരുത്തി.

from money rss http://bit.ly/2okA48G
via IFTTT

ലോക സമ്പദ് വ്യവസ്ഥ മാന്ദ്യത്തിന്റെ വക്കിൽ, ഇന്ത്യയ്ക്കും മുന്നറിയിപ്പ്

വാഷിങ്ടൺ: ലോക സമ്പദ്വ്യസ്ഥയിൽ മാന്ദ്യം പ്രകടമാണെന്നും 90 ശതമാനം രാജ്യങ്ങളെയും അത് ബാധിക്കുമെന്നും അന്താരാഷ്ട്ര നാണ്യനിധിയുടെ (ഐ.എം.എഫ്.) പുതിയ മേധാവി ക്രിസ്റ്റലിന ജോർജിവ. വളർന്നുവരുന്ന സാമ്പത്തികശക്തികളായ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിൽ ഇത് കൂടുതൽ പ്രകടമാവുമെന്നും അവർ പറഞ്ഞു. ദശാബ്ദത്തിലെ ഏറ്റവുംകുറഞ്ഞ വളർച്ചനിരക്കാണ് ഈവർഷം വിവിധ രാജ്യങ്ങൾക്കുണ്ടാവുക. ലോക സമ്പദ്വ്യവസ്ഥ ആനുപാതികമായി താഴോട്ടുപോവുകയാണെന്നും ഐ.എം.എഫിന്റെ മാനേജിങ് ഡയറക്ടർ പറഞ്ഞു. വാഷിങ്ടണിൽ അടുത്തയാഴ്ച തുടങ്ങുന്ന ഐ.എം.എഫിന്റെയും ലോകബാങ്കിന്റെയും വാർഷികയോഗത്തിനുമുന്നോടിയായി സംസാരിക്കുകയായിരുന്നു അവർ. യു.എസ്.-ചൈന വ്യാപാരയുദ്ധമാണ് ആഗോളമാന്ദ്യത്തിന് പ്രധാന കാരണമായി പറയുന്നത്. ഇതുമാത്രമല്ല കാരണം. പക്ഷേ, വ്യാപാരയുദ്ധം എല്ലാവർക്കും നഷ്ടംമാത്രമേ ഉണ്ടാക്കൂ. ആഗോള സമ്പദ്വ്യവസ്ഥയിൽ അതുണ്ടാക്കുക 70,000 കോടി ഡോളറിന്റെ നഷ്ടമാണ്. ആഗോള ജി.ഡി.പിയുടെ 0.8 ശതമാനം വരുമിത്. പ്രത്യാഘാതം ഏറെനാൾ നീണ്ടുനിൽക്കുകയുംചെയ്യും. ഇന്ത്യ, ബ്രസീൽ തുടങ്ങിയ വളർന്നുവരുന്ന വിപണികളെയും ഇത് കാര്യമായിബാധിക്കും. ചൈനയിലും വളർച്ചനിരക്ക് കുറയുകയാണ്. യു.എസിലും ജർമനിയിലും തൊഴിലില്ലായ്മ വർധിക്കുകയാണ്. യു.എസ്., ജപ്പാൻ, യൂറോപ്പ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ സാമ്പത്തിക ക്രയവിക്രയങ്ങളടക്കം കുറയുകയുംചെയ്തു. ലോകരാഷ്ട്രങ്ങൾ സാമ്പത്തികസ്ഥിരത ഉറപ്പാക്കുന്ന ധനനയങ്ങൾ ബുദ്ധിപരമായി തിരഞ്ഞെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. Content Highlights:Financial crisis world economy India

from money rss http://bit.ly/2VvwAvT
via IFTTT

സെന്‍സെക്‌സ് 646 പോയന്റും നിഫ്റ്റി 186 പോയന്റും കുതിച്ചു

മുംബൈ: ആഗോള വിപണികൾ നഷ്ടത്തിലായിരുന്നെങ്കിലും രാജ്യത്തെ സൂചികകൾ കുതിച്ചു. ബാങ്ക്, മറ്റ് ധനാകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ ഓഹരി വാങ്ങാൻ നിക്ഷേപകർ താൽപര്യം പ്രകടപ്പിച്ചതാണ് വിപണിക്ക് കരുത്തായത്. സെൻസെക്സ് 645.97 പോയന്റ് കുതിച്ച് 38,117.95ലും നിഫ്റ്റി 186.90 പോയന്റ് നേട്ടത്തിൽ 11,313.30ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 1251 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1232 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഇൻഡസിന്റ് ബാങ്കാണ് മികച്ച നേട്ടമുണ്ടാക്കിയത്. ബാങ്കിന്റെ ഓഹരി വില 5 ശതമാനത്തോളം കുതിച്ചു. ബാങ്ക് ഓഫ് ബറോഡ, ഐസിഐസിഐ ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികളും നാലുശതമാനത്തിലേറെ നേട്ടമുണ്ടാക്കി. ബാങ്ക് സൂചിക 3 ശതമാനം ഉയർന്നു. അതേസമയം ഐടി ഓഹരികൾ നഷ്ടത്തിലുമായിരുന്നു. സിപ്ല, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി ബാങ്ക്, എംആന്റ്എം, ടാറ്റ മോട്ടോഴ്സ്, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു. യെസ് ബാങ്ക്, ഹീറോ മോട്ടോർകോർപ്, എച്ച്സിഎൽ ടെക്, ഐടിസി, ടിസിഎസ്, ഇൻഫോസിസ്, ഒഎൻജിസി, ഐഒസി, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നഷ്ടത്തലുമാണ് ക്ലോസ് ചെയ്തത്. Sensex ends above 38,000, Nifty jumps 186 pts

from money rss http://bit.ly/30Z9eQv
via IFTTT