121

Powered By Blogger

Thursday, 5 November 2020

വാട്ട്‌സാപ്പ് പേ വഴി എങ്ങനെ പണംകൈമാറാം?

ഗൂഗിൾ പേ, ഫോൺ പേ, പേടിഎം എന്നിവയപ്പോലെ യുപിഐ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന പണമിടപാട് സംവിധാനമാണ് വാട്ട്സാപ്പിലുമുള്ളത്. ഫെബ്രുവരിയിൽ ബീറ്റാ വേർഷൻ പുറത്തിറക്കിയിരുന്നുവെങ്കിലും എല്ലാവർക്കും ഉപയോഗിക്കാനുള്ള അനുമതി ലഭിച്ചത് ഇപ്പോഴാണ്. വാട്ട്സാപ്പ് ഉപയോഗിക്കുന്നവർക്ക് യുപിഐ സംവിധാനമുള്ള ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചാണ് പണംകൈമാറാൻ കഴിയുക. എച്ച്ഡിഎഫ്സി, ഐസിഐസിഐ, എസ്ബിഐ, ആക്സിസ് തുടങ്ങി എല്ലാ പ്രമുഖ ബാങ്കുകളിൽ അക്കൗണ്ടുള്ളവർക്കും പണമിടപാട് നടത്താം. എങ്ങനെ ഉപയോഗിക്കാം? സന്ദേശമയക്കുന്നതുപോലെ പണം കൈമാറാൻ കഴിയുന്ന സംവിധാനാണ് വാട്ട്സാപ്പ് ഒരുക്കിയിട്ടുള്ളത്. ചാറ്റ്ബാറിലുള്ള പെയ്മെന്റ്-ൽ ക്ലിക്ക് ചെയ്ത് നേരിട്ട് നിമിഷനേരംകൊണ്ട് പണംകൈമാറാം. നടത്തിയിട്ടുള്ള ഇപാടുകൾ, അക്കൗണ്ട് വിവരങ്ങൾ എന്നിവ പരിശോധിക്കുന്നതിനും സൗക്യമുണ്ട്. ഗൂഗിൾ പേ, പേടിഎം എന്നിവ ഉപയോഗിക്കുന്നതുപോലതന്നെ സൗകര്യപ്രദമാണ്. ഇടപാട് എങ്ങനെ? യുപിഐ ഐഡി സജീവമാക്കിയിട്ടുള്ളവർക്കാണ് വാട്ട്സാപ്പ് കോണ്ടാക്ട്സിലുള്ളവർക്ക് ആദ്യഘട്ടത്തിൽ പണംകൈമാറാൻ കഴിയുക. ക്യൂആർ കോഡ് ഉപയോഗിച്ചും പണംകൈമാറ്റം സാധ്യമാണ്. ഇന്ത്യൻ നമ്പറുകളിലേയ്ക്കുമാത്രം രാജ്യത്തെ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിട്ടുള്ള ഇന്ത്യക്കാരുടെ ഫോൺ നമ്പറുകളിലേയ്ക്കുമാത്രമാണ് പണംകൈമാറാൻ കഴിയു. എത്രതുക കൈമാറാം യുപിഐയുടെ പണമിടപാട് പരിധി ഇവിടെയും ബാധകമാണ്. ഒരു ലക്ഷം രൂപവരെയാണ് പരമാവധി കൈമാറാൻ കഴിയുക. പണം കൈമാറുന്നതിന് നിരക്കുൾ ഈടക്കുകയില്ല. ബാങ്ക് അക്കൗണ്ടും ഐഎഫ്എസ് കോഡും ചേർത്ത് പണംകൈമാറാനുള്ള സൗകര്യം ചില യൂപിഐ ആപ്പുകൾ നൽകുന്നുണ്ട്. എന്നാൽ ഈ സൗകര്യം നിലവിൽ വാട്ട്സാപ്പിലില്ല.

from money rss https://bit.ly/2TYUjVw
via IFTTT

ഒടുവില്‍ അനുമതി: വാട്ട്‌സാപ്പ് വഴി ഇനി പണം കൈമാറാം

ദീർഘകാലത്തെ കാത്തിരിപ്പിനുശേഷം മെസേജിങ് പ്ലാറ്റ്ഫോമായ വാട്ട്സാപ്പിന് പേയ്മെന്റ് സേവനത്തിന് അനുമതി ലഭിച്ചു. യുപിഐ അടിസ്ഥാനാക്കിയുള്ള പണമിടപാട് സംവിധാനം ഇന്നുമുതൽ നിലവിൽവന്നതായി കമ്പനി അറിയിച്ചു. രണ്ടുവർഷത്തിലേറെക്കാലത്തെ കാത്തിരിപ്പിനുശേഷമാണ് അനുമതി. ഇടപാടിനായി വാട്ട്സാപ്പ് പേ ആപ്പ് കമ്പനി പുറത്തിറക്കി. ഒരോ പണമിടപാടിനും വ്യക്തിഗത യുപിഐ പിൻ നൽകി അതിസുരക്ഷാ സംവിധാനങ്ങളോടെയാണ് പേയ്മെന്റ് സംവിധാനം രൂപകൽപന ചെയ്തിട്ടുള്ളതെന്ന് കമ്പനി പറയുന്നു. ഐ ഫോൺ, ആൻഡ്രോയ് അപ്ലിക്കേഷനുകൾവഴി സേവനംലഭിക്കും. യുപിഐ അടിസ്ഥാനമാക്കിയുള്ള പേയ്മെന്റ് സേവനം ആരംഭിച്ചതോടെ ഗൂഗിൾ പേ, ഫോൺപേ, പേടിഎം തുടങ്ങിയവയുടെ പട്ടികയിൽ വാട്ട്സാപ്പും സ്ഥാനംപിടിച്ചു.സന്ദേശം ആയയ്ക്കുന്നതുപോലെ ഇനി എളുപ്പത്തിൽ പണംകൈമാറാൻ കഴിയുമെന്ന് വാട്ട്സാപ്പ് പ്രതിനിധികൾ പറഞ്ഞു. ഡാറ്റ ലോക്കലൈസേഷൻ നടപടിക്രമങ്ങൾ പാലിക്കേണ്ടതിനാലാണ് അംഗീകാരത്തിനായി കമ്പനിയ്ക്ക് രണ്ടുവർഷം കാത്തിരിക്കേണ്ടിവന്നത്. യുപിഐ പ്ലാറ്റഫോമിലൂടെ ഇന്ത്യയുടെ ഡിജിറ്റൈസേഷൻ ശ്രമങ്ങളെ പിന്തുണക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഫെയ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗ് വീഡിയോ സന്ദേശത്തിൽ പറഞ്ഞു. Starting today, people across India will be able to send money through WhatsApp 💸 This secure payments experience makes transferring money just as easy as sending a message. pic.twitter.com/bM1hMEB7sb — WhatsApp Inc. (@WhatsApp) November 6, 2020 WhatsApp Pay gets NPCI nod

from money rss https://bit.ly/3l461do
via IFTTT

സ്വര്‍ണവില വീണ്ടുംകൂടി; നാലുദിവസത്തിനിടെ വര്‍ധിച്ചത് 720 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന തുടരുന്നു. വെള്ളിയാഴ്ച പവന് 320 രൂപകൂടി 38,400 രൂപയായി. 4,800 രൂപയാണ് ഗ്രാമിന്റെ വില. നാലുദിവസത്തിനിടെ പവന്റെ വിലയിൽ 720 രൂപയാണ് വർധിച്ചത്. ആഗോള വിപണിയിൽ കഴിഞ്ഞ ദിവസം വില കുത്തനെ ഉയർന്നെങ്കിലും പിന്നീട് താഴുകയാണുണ്ടായത്. 1,940 ഡോളർ നിലവാരത്തിലാണ് ആഗോള വിപണിയിൽ ഒരു ഔൺസ് സ്വർണത്തിന്റെ വില. ഡോളർ കരുത്താർജിച്ചതും ജോബൈഡൻ വിജയത്തിലേയ്ക്ക് അടുത്തതുമാണ് വിപണിയിൽ പ്രതിഫലിച്ചത്.

from money rss https://bit.ly/367LMoR
via IFTTT

അഞ്ചാംദിവസവും നേട്ടം: നിഫ്റ്റി 12,150ന് മുകളിലെത്തി

മുംബൈ: ഓഹരി സൂചികകളിൽ തുടർച്ചയായി അഞ്ചാം ദിവസവും നേട്ടം. സെൻസെക്സ് 100 പോയന്റ് ഉയർന്ന് 41,440ലും നിഫ്റ്റി 31 പോയന്റ് നേട്ടത്തിൽ 12152ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1152 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 537 ഓഹരികൾ നഷ്ടത്തിലുമാണ്. 82 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടമാണ് സൂചികകളിൽ പ്രതിഫലിച്ചത്. ടാറ്റ മോട്ടോഴ്സ്, റിലയൻസ്, യുപിഎൽ, എൻടിപിസി, ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, ബജാജ് ഓട്ടോ, ബ്രിട്ടാനിയ, ഐഷർ മോട്ടോഴ്സ്, ഹീറോ മോട്ടോർകോർപ്, ഐഒസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ടെക് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, നെസ് ലെ, ഇൻഡസിന്റ് ബാങ്ക്, പവർഗ്രിഡ് കോർപ്, ഭാരതി എയർടെൽ, ഡോ.റെഡ്ഡീസ് ലാബ്, ഗെയിൽ, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഐടിസി, സിപ്ല, അശോക് ലൈലാൻഡ്, ബാങ്ക് ഓഫ ഇന്ത്യ തുടങ്ങി 219 കമ്പനികളാണ് സെപ്റ്റംബർ പാദത്തിലെ പ്രവർത്തനഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3k7lMyJ
via IFTTT

റിലയൻസ് റീട്ടെയിലിന് സൗദിയിൽനിന്ന് 9555 കോടിയുടെ നിക്ഷേപം

മുംബൈ: മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് റീട്ടെയിലിന് സൗദി അറേബ്യയിൽനിന്ന് 9555 കോടി രൂപയുടെ നിക്ഷേപം. റിലയൻസ് റീട്ടെയിലിന്റെ 2.04 ശതമാനം ഓഹരികൾക്കായി സൗദിയിലെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (പി.ഐ.എഫ്.) ആണ് ഇത്തവണ നിക്ഷേപവുമായി എത്തിയിരിക്കുന്നത്. സ്വകാര്യ നിക്ഷേപകമ്പനികളായ സിൽവർ ലേക്ക്, കെ.കെ.ആർ, ജനറൽ അറ്റ്ലാന്റിക്, മുബാദല, ജി.ഐ.സി., ടി.പി.ജി., എ.ഡി.ഐ.എ. എന്നിവയിൽനിന്നായി റിലയൻസ് റീട്ടെയിൽ നേരത്തേ 37,710 കോടി രൂപയുടെ വിദേശ നിക്ഷേപമാണ് സ്വീകരിച്ചിട്ടുള്ളത്. ജിയോ പ്ലാറ്റ്ഫോമിൽ പി.ഐ.എഫ്. മുമ്പ് 2.32 ശതമാനം ഓഹരികൾ എടുത്തിരുന്നു.

from money rss https://bit.ly/363Kc7u
via IFTTT

റിലയന്‍സില്‍ സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് 9,555 കോടി രൂപ നിക്ഷേപിക്കും

ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിൽ സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് 9,555 കോടി രൂപയുടെ നിക്ഷേപം നടത്തും. റിലയൻസിന്റെ റീട്ടെയിൽ വിഭാഗമായ റിലയൻസ് റീട്ടെയിൽ വെൻച്വേഴ്സ് ലിമിറ്റഡിൽ 2.04 ശതമാനത്തിന്റെ നിക്ഷേപമാണ് കമ്പനി നടത്തുന്നതെന്ന് റിലയൻസ് വ്യക്തമാക്കി. മുൻപ് സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് റിലയൻസിന്റെ ഡിജിറ്റൽ സേവന വിഭാഗമായ ജിയോയുടെ2.32 ശതമാനം ഓഹരികൾ വാങ്ങിയിരുന്നു. 7500 കോടിയുടെ നിക്ഷേപമാണ് നടത്തിയിരുന്നത്. സൗദി അറേബ്യയുടെ ഔദ്യോഗിക സാമ്പത്തിക നിധിയാണ് സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട്. ലോകത്തിലെ നിരവധി കമ്പനികളിൽ സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന് നിക്ഷേപങ്ങളുണ്ട്. Content Higlights:Public Investment Fund to Buy 2.04% in Reliance Retail for Rs 9,555 Crore

from money rss https://bit.ly/38asulr
via IFTTT

നിഫ്റ്റി 12,100ന് മുകളിലെത്തി: സെന്‍സെക്‌സ് 724 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി നാലമാത്തെ ദിവസവും ഓഹരി സൂചികകൾ കുതിച്ചു. സെൻസെക്സ് 724.02 പോയന്റ് നേട്ടത്തിൽ 41,340.16ലും നിഫ്റ്റി 211.80 പോയന്റ് ഉയർന്ന് 12,120.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1702 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 899 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 171 ഓഹരികൾക്ക് മാറ്റമില്ല. ആഗോള കാരണങ്ങളാണ് വ്യാഴാഴ്ചയിലെ നേട്ടത്തിനുപിന്നിൽ. ഹിൻഡാൽകോ, എസ്ബിഐ, ടാറ്റ സ്റ്റീൽ, ബിപിസിഎൽ, ഇൻഡസിന്റ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഹീറോ മോട്ടോർകോർപ്, എച്ച്ഡിഎഫ്സി ലൈഫ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. എല്ലാവിഭാഗം സൂചികകളും നേട്ടമുണ്ടാക്കി. നിഫ്റ്റി ലോഹ സൂചിക നാലുശതമാനം കുതിച്ചു. ബാങ്ക്, ഊർജം, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ സൂചികകൾ രണ്ടുശതമാനംവീതവും നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒന്നര ശതമാനവും ഉയർന്നു.

from money rss https://bit.ly/34ZeKIc
via IFTTT

ജിയോജിത്തിന് രണ്ടാം പാദത്തില്‍ 32.27 കോടി രൂപ അറ്റാദായം

കൊച്ചി:രാജ്യത്തെ പ്രമുഖ സാമ്പത്തിക സേവന സ്ഥാപനമായ ജിയോജിത് ഫിനാൻഷ്യൽ സർവീസസിന് 2020-21 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ അറ്റാദായത്തിൽ 251 ശതമാനത്തിന്റെ വളർച്ച. 32.27 കോടി രൂപയാണ് കമ്പനി അറ്റാദായമായി നേടിയിട്ടുള്ളത്. മുൻ വർഷം ഇതേ കാലയളവിൽ 9.18 കോടിയായിരുന്നു അറ്റാദായം. മൊത്ത വരുമാനം 52 ശതമാനം വർധിച്ച് 108.59 കോടി രൂപയായി. മുൻ വർഷം ഇതേ കാലയളവിൽ 71.34 കോടി രൂപയായിരുന്നു. ഓഹരി ഒന്നിന് 1.50 രൂപ വീതം ഇടക്കാല ഡിവിഡന്റും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ പ്രോഡക്ടായ സ്മാർട്ഫോളിസും ആഗോള വിപണിയിൽ നിക്ഷേപ സൗകര്യവും ജിയോജിത് ഏർപ്പെടുത്തിയത് ഇടപാടുകാരുടെ താൽപര്യം വർധിപ്പിച്ചതായി ജിയോജിത് എക്സിക്യൂട്ടീവ് ഡയറക്ടർ സതീഷ് മേനോൻ അഭിപ്രായപ്പെട്ടു. നിലവിൽ കമ്പനിക്ക് 10,70,000 ഇടപാടുകാരുണ്ട്.

from money rss https://bit.ly/38eNXcM
via IFTTT

മാസങ്ങള്‍ക്കുള്ളില്‍ നഷ്ടം തിരിച്ചുപിടിച്ച് സെന്‍സെക്‌സ്: ഫാര്‍മ, ഐടി ഓഹരികള്‍ മുന്നില്‍

കോവിഡ് മഹാമാരിയെതുടർന്നുള്ള തകർച്ചയിൽനിന്ന് പ്രതാപം തിരിച്ചുപിടിച്ച് രാജ്യത്തെ ഓഹരി വിപണി. കലണ്ടർവർഷത്തെ നഷ്ടങ്ങളെല്ലാം തൂത്തെറിഞ്ഞ് 30 ഓഹരികളുടെ സൂചികയായ സെൻസെക്സ് മുന്നോട്ടുകുതിക്കുകയാണ്. സമാനമായ നേട്ടത്തിലാണ് നിഫ്റ്റിയും. കോവിഡ് വ്യാപനത്തിനിടയിൽ മികച്ച നേട്ടമുണ്ടാക്കിയ കമ്പനികളുടെ ഓഹരികളാണ് സൂചികകളെ വീണ്ടും മികവിന്റെ പാതയിലെത്തിച്ചത്. ഫാർമ, ഐടി ഓഹരികൾ ഈകാലയളവിൽ മികച്ചനേട്ടംകൊയ്തു. വ്യാഴാഴ്ചത്തെ വ്യാപാരത്തിൽ സെൻസെക്സ് 650 പോയന്റ് കുതിച്ച് 41,289 നിലവാരത്തിലെത്തി. നിഫ്റ്റിയാകട്ടെ 180 പോയന്റ് ഉയർന്ന് 12,080ലുമെത്തി. ഒരുശതമാനംകൂടി ഉയർന്നാൽ ഈവർഷത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലേയ്ക്ക് നിഫ്റ്റിയെത്തും. കലണ്ടർ വർഷത്തിൽ ജനുവരി 20നാണ് സെൻസെക്സ് മികച്ച ഉയരം കുറിച്ചത്. 42,273 പോയന്റ്. നിഫ്റ്റിയാകട്ടെ 12,430വരെയുമെത്തി. മാർച്ചിലാണ് വിപണി തകർച്ചയുടെ ആഴംതിരിച്ചറിഞ്ഞത്. ആഗോളതലത്തിൽ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളെടുത്ത നടപടികളും സമ്പദ്ഘടനയിലെ ഉണർവും വൈകാതെതന്നെ മികച്ച ഉയരത്തിലെത്താൻ സൂചികകളെ സഹായിച്ചു. ഈ വർഷം ഇതുവരെയുള്ള കണക്കെടുത്താൽ നിഫ്റ്റി ഫാർമയാണ് നേട്ടത്തിൽ മുന്നിൽ. 44.47ശതമാനമാണ് കുതിച്ചത്. 36.74ശതമാനം നേട്ടവുമായി നിഫ്റ്റി ഐടി തൊട്ടുപിന്നിലുണ്ട്. നഷ്ടത്തിന്റെകാര്യത്തിൽ പൊതുമേഖല ഓഹരികളാണ് മുന്നിലെത്തിയത്. നിഫ്റ്റി സിപിഎസ്ഇ സൂചിക 30ശതമാനത്തിലേറെ താഴ്ന്നു. ബിഎസ്ഇ 500 സൂചികയിൽ അലോക് ഇൻഡസ്ട്രീസാണ് മികച്ച നേട്ടമുണ്ടാക്കിയത്. ഓഹരിവില 630ശതമാനത്തോളം ഉയർന്നു. അദാനി ഗ്രീൻ എനർജി, ലോറസ് ലാബ്, ഗ്രാന്യൂൾസ് ഇന്ത്യ, ആൽകൈൽ ആമിനസ്, ബിർളസോഫ്റ്റ്, ഡിക്സൺ ടെക്നോളജീസ്, ടാറ്റ കമ്യൂണിക്കേഷൻസ് തുടങ്ങിയ ഓഹരികൾ 140 മുതൽ 400 പോയന്റുവരെ നേട്ടമുണ്ടാക്കി.

from money rss https://bit.ly/35Z7P0M
via IFTTT