ഓൺലൈൻ പലചരക്ക് വില്പന പ്ലാറ്റ്ഫോമായ ബിഗ്ബാസ്കറ്റിലെ രണ്ടുകോടിയിലേറെ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈബർ സുരക്ഷാ രഹസ്യാന്വേഷണ ഏജൻസിയായ സൈബിൾ ഇങ്കാണ് വിവരംപുറത്തുവിട്ടത്. ഉപഭോക്താക്കളുടെ വിവരങ്ങൾ 40,000 ഡോളറിലേറെ വിലയ്ക്കാണ് ഡാർക്ക് വെബിൽ വില്പനയ്ക്ക് വെച്ചിരിക്കുന്നത്. 15 ജി.ബിയിലേറെ വലിപ്പമുള്ള ഡാറ്റയാണ് ഡാർക്ക് വെബിലുള്ളത്. ഉപഭോക്താക്കളുടെ പേര്, ഇ-മെയിൽ ഐഡി, മൊബൈൽ നമ്പർ, വിലാസം, ജനനതിയതി, പ്രദേശം, ഐപി വിലാസം തുടങ്ങിയവയെല്ലാം ലഭ്യമാണ്. ഡാറ്റ ചോർച്ചയുണ്ടായവരുടെ പേരുവിവരങ്ങളും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഇവരുടെ സാമ്പത്തിക വിവരങ്ങൾ ഉൾപ്പടെയുള്ളവ സുരക്ഷിതമാണെന്നും പറയുന്നു. ബെംഗളുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിഗ് ബാസ്കറ്റ് സിറ്റി പോലീസിന്റെ സൈബർ സെല്ലിൽ ഇതുസംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്. ക്രഡിറ്റ് കാർഡ് പോലുള്ളവയുടെ വിശദാംശങ്ങൾ സുരക്ഷിതമാണെന്ന് കമ്പനി അറിയിച്ചു. Data breach at BigBasket; personal info of over 2 crore users up on dark web for sale
from money rss https://bit.ly/3n4bqSj
via IFTTT
from money rss https://bit.ly/3n4bqSj
via IFTTT