121

Powered By Blogger

Thursday, 30 July 2020

സ്വര്‍ണവില 13 രൂപയില്‍നിന്ന് 40,000 രൂപയിലെത്തുമ്പോള്‍ മൊത്തം ലഭിച്ച ആദായമെത്ര/Infographics

75 വർഷം നീണ്ടുനിന്ന പടയോട്ടത്തിൽ നിലവിലെ മൂല്യമനുസരിച്ച് സ്വർണത്തിൽനിന്ന് ലഭിച്ച വാർഷിക ആദായം(സിഎജിആർ*) 11.22ശതമാനം. 1925 മാർച്ച് 31ലെ 13.75 രൂപയിൽനിന്ന് 2020 ജൂലായ് 31ലെ റെക്കോഡ് നിലവാരമായ 40,000 രൂപയിൽ പവന്റെ വില എത്തിനിൽക്കുമ്പോൾ ലഭിച്ച ആദായത്തിന്റെ കണക്കാണിത്.2020 മാർച്ച് 31ലെ നിലവാരമായ 3212 രൂപയ്ക്ക് ഒരുപവൻ സ്വർണംവാങ്ങിയിരുന്നെങ്കിൽ 20 വർഷംപിന്നിടുമ്പോൾ ലഭിച്ച വാർഷികാദായം 13.46ശതമാനവുമാണ്. 2020 ജനുവരിയിൽ 29,000 രൂപയുണ്ടായിരുന്ന വിലയാണ് ജൂലായ് അവസാനമായപ്പോൾ 40,000 രൂപയിലെത്തിയത്. ഏഴുമാസംകൊണ്ടുണ്ടായ വർധന 11,000 രൂപ. ചരിത്രത്തിലാദ്യായിട്ടാകും ഏഴുമാസംകൊണ്ട് സ്വർണവില 11,000 രൂപകൂടുന്നത്. കോവിഡ് വ്യാപനവും ഭൗമ-രാഷ്ട്രീയ സംഘർഷങ്ങളും ഹ്രസ്വകാലയളവിലെ ഏറ്റവുംവലിയ വിലകൂടലിന് കാരണമായി. ആഗോള തലത്തിൽ രാജങ്ങളുടെ സമ്പദ്ഘടനയ്ക്ക് കോവിഡ് ഉയർത്തുന്ന ഭീഷണി അതിതീവ്രവാണ്. അതുകൊണ്ടാണ് സുരക്ഷിത നിക്ഷേപമെന്നനിലയിൽ സ്വർണത്തിൽ പണംമുടക്കാൻ നിക്ഷേപകർ ആവേശംകാണിക്കുന്നത്. അതേസമയം, കേന്ദ്ര ബാങ്കുകളിൽ പലതും കയ്യിൽ അധികമായുള്ള സ്വർണം വിപണിയിലിറക്കാനുള്ള തയ്യാറെടുപ്പിലുമാണ്. വിലയുടെ ചരിത്രം 1965 മാർച്ച് 31വരെ പവന്റെ വില 100രൂപയ്ക്കുതാഴെയായിരുന്നു. 1970ലെത്തിയപ്പോൽ 135 നിലവാരത്തിലേയ്ക്ക് വില ഉയർന്നു. 75ലെത്തിയപ്പോൾ 396 രൂപയായി. 1990കളിലാണ് വില 2,400ന് മുകളിലായത്. 2000മായപ്പോൾ 3,212 രൂപയിലേയ്ക്കും 2006 ആയപ്പോൾ 6,255 രൂപയിലേയ്ക്കും വില ഉയർന്നു. 2010ൽ വില 12,000 കടന്നു. 2015 ആയപ്പോൾ 19,000വും(വിശദമായി അറിയാൻ ചാർട്ട് കാണുക) 2019വരെ മാർച്ച് 31ലെ വിലയും 2020 ജനുവരിമുതൽ ഓരോമാസത്തെ അവസാനദിവസത്തെ വിലയുമാണ് ചാർട്ടിനായി ഉപയോഗിച്ചിട്ടുള്ളത്.*CAGR:Compounded Annual Growth Rate

from money rss https://bit.ly/31iG1Cz
via IFTTT

ഒടുവില്‍ സ്വര്‍ണവില പവന് 40,000 രൂപയായി; ഗ്രാമിന് 5000വും

സ്വർണ വില തുടർച്ചയായി ഒമ്പതാമത്തെദിവസവും പുതിയ റെക്കോഡ് കുറിച്ച് ഒടുവിൽ 40,000 രൂപയിലെത്തി. ഗ്രാമിന്റെ വില 5,000 രൂപയുമായി. വെള്ളിയാഴ്ച പവന് 280 രൂപയാണ് കൂടയിത്. വ്യാഴാഴ്ചയാകട്ടെ പവന് 320 രൂപ വർധിച്ച് 39,720 രൂപയിലെത്തിയിരുന്നു. അന്താരാഷ്ട്ര വിപണിയിൽ ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന്റെ വില സ്ഥിരതയാർജിച്ചു. 1,958.99 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കോവിഡ് വ്യാപനത്തെതുടർന്നുള്ള ആഗോള സാമ്പത്തിക പ്രതിസന്ധിമൂലം സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിൽ നിക്ഷേപകർ വിശ്വാസമർപ്പിച്ചതാണ് വിലയെ സ്വാധീനിച്ചത്. ദേശീയ വിപണിയിൽ 10 ഗ്രാം തനിത്തങ്കത്തിന് 53,216 നിലവാരത്തിലെത്തി. വെള്ളിവിലയിലും വർധനവുണ്ടായി. കിലോഗ്രമീന് 865 രൂപ വർധിച്ച് 63,355 രൂപയായി.

from money rss https://bit.ly/3fhqjfC
via IFTTT

കാര്യമായ നേട്ടമില്ലാതെ ഓഹരി സൂചികകള്‍

മുംബൈ: തളർച്ചയിൽനിന്ന് കരകയറാതെ ഓഹരി വിപണി. സെൻസെക്സ് 31 പോയന്റ് നേട്ടത്തിൽ 37,767ലും നിഫ്റ്റി 7 പോയന്റ് ഉയർന്ന് 11109ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 760 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 778 ഓഹരികൾ നഷ്ടത്തിലുമാണ്. 67 ഓഹരികൾക്ക് മാറ്റമില്ല. എച്ച്സിഎൽ ടെക്, ഇൻഫോസിസ്, ടിസിഎസ്, എസ്ബിഐ, അദാനി പോർട്സ്, ഗ്രാസിം, ടെക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, ഐടിസി, സിപ്ല തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. കൊട്ടക് മഹീന്ദ്ര, എച്ച്ഡിഎഫ്സി, റിലയൻസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐഷർ മോട്ടോഴ്സ്, ഹീറോ മോട്ടോർകോർപ്, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഐടി സൂചിക ഒരുശതമാനം നേട്ടത്തിലാണ്. അതേസമയം ധനകാര്യ സൂചിക ഒരുശതമാനം താഴെയുമാണ്. എസ്ബിഐ, ടാറ്റ മോട്ടോഴ്സ്, സൺ ഫാർമ, ഇന്ത്യൻ ഓയിൽ കോർപ് തുടങ്ങി 576 കമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലങ്ങൾ വെള്ളിയാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/39GOPpv
via IFTTT

കൈയിലുള്ള സ്വർണം വെളിപ്പെടുത്തേണ്ടി വരും: പദ്ധതി വീണ്ടും പരിഗണനയിൽ

കൊച്ചി: ജനങ്ങളുടെ കൈവശമുള്ള സ്വർണം സ്വയം വെളിപ്പെടുത്തുന്നതിന് അവസരമൊരുക്കുന്ന 'ഗോൾഡ് ആംനെസ്റ്റി പദ്ധതി' നടപ്പാക്കാൻ കേന്ദ്ര സർക്കാർ വീണ്ടും ആലോചിക്കുന്നു. പദ്ധതിയനുസരിച്ച് കൈവശമുള്ള സ്വർണത്തിന്റെ അളവ് നികുതി വകുപ്പിനു മുന്നിൽ ഓരോ വ്യക്തിയും വെളിപ്പെടുത്തേണ്ടി വരും. മാത്രമല്ല, കൈവശം വെക്കാവുന്ന സ്വർണത്തിന് പരിധി നിർണയിക്കുകയും ചെയ്യും. ഇതോടെ നിശ്ചിത അളവിൽ കൂടുതൽ സ്വർണം കൈവശമുള്ളവർ നികുതി അടയ്ക്കേണ്ടതായി വരും. നിശ്ചിത അളവിൽ കൂടുതലുള്ള സ്വർണം കുറച്ചുകാലത്തേക്ക് സർക്കാരിലേക്ക് നിക്ഷേപിക്കേണ്ടതായും വരും. പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതിനാൽ ഇക്കാര്യങ്ങളിൽ ഇപ്പോഴും അവ്യക്തത നിലനിൽക്കുന്നുണ്ട്. നികുതി വെട്ടിപ്പ് തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഗോൾഡ് ആംനെസ്റ്റി പദ്ധതി നടപ്പാക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി കഴിഞ്ഞ വർഷവും റിപ്പോർട്ടുണ്ടായിരുന്നു. 2015-ലാണ് മോദി സർക്കാർ പദ്ധതി ആദ്യം അവതരിപ്പിച്ചത്. മൂന്ന് സംസ്ഥാനങ്ങളുടെ മാത്രം പിന്തുണയോടെയായിരുന്നു ഇത്. എന്നാൽ, വിവിധ ഭാഗങ്ങളിൽനിന്ന് വിമർശനമുയർന്നതോടെ ഇത്തരമൊരു നീക്കമില്ലെന്ന് സർക്കാർ വൃത്തങ്ങൾതന്നെ അറിയിക്കുകയും ചെയ്തിരുന്നു. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സാമ്പത്തികമായി വലിയ ഞെരുക്കം നേരിടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ജനങ്ങളുടെ കൈവശമുള്ള കണക്കിൽപ്പെടാത്ത സ്വർണം തിട്ടപ്പെടുത്തി നികുതി പിരിക്കുന്ന കാര്യം സർക്കാർ വീണ്ടും പരിഗണിക്കുന്നത്. നിലവിൽ ഇതു സംബന്ധിച്ച നിർദേശം പ്രാരംഭഘട്ട പരിഗണനയിലാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് അഭിപ്രായം ആരാഞ്ഞതിനു ശേഷമായിരിക്കും പദ്ധതി നടപ്പിൽ വരുത്തുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.

from money rss https://bit.ly/33cFLr2
via IFTTT

വില്പന സമ്മര്‍ദം: സെന്‍സെക്‌സ് 335 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി രണ്ടാം ദിവസവും വില്പന സമ്മർദത്തിൽകുരുങ്ങി ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 335.06 പോയന്റ് നഷ്ടത്തിൽ 37736.07ലും നിഫ്റ്റി 100.70 പോയന്റ് താഴ്ന്ന് 11102.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1033 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1570 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 167 ഓഹരികൾക്ക് മാറ്റമില്ല. ബിപിസിഎൽ, ഇൻഡസിന്റ് ബാങ്ക്, ഐഒസി, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. ഡോ.റെഡ്ഡീസ് ലാബ്, സൺ ഫാർമ, വിപ്രോ, മാരുതി സുസുകി, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഫാർമ, ഐടി എന്നീ സൂചികകളൊഴികെ ബാക്കിയുള്ളവയെല്ലാം നഷ്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചിചകളും നേരിയ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

from money rss https://bit.ly/30azWbG
via IFTTT

വൈകിയുള്ള നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള തിയതി സെപ്റ്റംബര്‍ 30വരെ നീട്ടി

2018-19 സാമ്പത്തിക വർഷത്തെ വൈകിയുള്ള റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള അവസാന തിയതി സെപ്റ്റംബർ 30ലേയ്ക്കുനീട്ടി. നേരത്തെ ജൂലായ് 31ആയിരുന്നു അവസാന തിയതിയായി പ്രഖ്യാപിച്ചിരുന്നത്. പ്രത്യക്ഷ നികതി ബോർഡാണ് ഇതുസംബന്ധിച്ച് വിജ്ഞാപനമിറക്കിയത്. 2020-21 അസസ്മന്റ് വർഷത്തിൽ ബിസിനസിൽനിന്നോ പ്രൊഫഷനിൽനിന്നോ വരുമാനമില്ലാത്ത മുതിർന്ന പൗരന്മാർ മുൻകൂർ നികുതി അടയ്ക്കേണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്. 2019-2020 സാമ്പത്തിക വർഷത്തെ ആദായ നികുതി ഫയൽ ചെയ്യേണ്ട തിയതി നവംബർ 30ആണ്. അതിനുമുമ്പായി മുൻകൂർ നികുതി അടച്ചാൽമതിയാകും. 2020 ഏപ്രിൽ ഒന്നിന് ഒരുലക്ഷം രൂപവരെയാണ് നികുതി അടയ്ക്കേണ്ടിയിരുന്നതെങ്കിലാണ് ഇത് ബാധകം. ഒരുലക്ഷം രൂപയിൽകൂടുതൽ നികുതി അടയ്കകാനുണ്ടെങ്കിൽ പലിശ നൽകണ്ടിവരുമെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

from money rss https://bit.ly/39CVbpU
via IFTTT

'കഥയിലെ പുലി ഇങ്ങെത്തി, അതുകൊണ്ട് നമുക്ക് പൂട്ടിടേണ്ടത് നമ്മൾ ആണ്'

സ്വയം ലോക്കിടാൻ ശ്രമിക്കുക

"പുലി വരുന്നേ പുലി" കഥയിലെ പുലി ഇങ്ങെത്തി. ഈ സ്പീഡിൽ വന്നാൽ സ്വീകരിക്കാൻ സ്ഥലം തികയുമോ എന്നുറപ്പില്ല. എല്ലാവരും മുഖ്യമന്ത്രിയുടെ പത്രസമ്മേളനം നോക്കി ഇരിപ്പാണ്, പല നല്ല കാര്യങ്ങളും പറയുന്നുണ്ട്, അതൊക്കെ കേൾക്കുന്നുണ്ടോ എന്ന് സംശയം ആണ്. ലോക്ഡൗൺ പ്രഖ്യാപനം ഉണ്ടോ എന്നറിയാനാണ് ചെവി കൂർപ്പിച്ചു വെച്ചിരിക്കുന്നത്. ഒരു പ്രഖ്യാപനത്തിന്റെ ആ നിമിഷത്തിനു വേണ്ടി ആരും കാത്തിരിക്കേണ്ട. ആത്യന്തികമായി ഇത് നമ്മളുടെ നിയന്ത്രണമാണ്. നിയന്ത്രണത്തിലൂടെയുള്ള അതിജീവനമാണ്. അതുകൊണ്ട് നമുക്ക് പൂട്ടിടേണ്ടത് നമ്മൾ ആണ്, മുഖ്യമന്ത്രിയല്ല.

നിങ്ങളുടെ വീട്ടിലെ ഏറ്റവും "ദുർബലരെ" ഏറ്റവും സുരക്ഷിതമായി ലോക്ക് ചെയ്യുക.

അടച്ചുറപ്പില്ലാത്ത വീടാണെന്ന് കരുതുക, നിങ്ങളുടെ കയ്യിൽ കുറച്ചു സ്വർണം ഉണ്ട്. നിങ്ങൾ അത് എങ്ങനെ സൂക്ഷിക്കും? അതുപോലെ വേണം നിങ്ങൾ നിങ്ങളുടെ പ്രായം ആയ അച്ഛനമ്മമാരെ സൂക്ഷിക്കാൻ. പരമാവധി അന്യരാൽ കാണാതെ, സ്പർശിക്കാതെ. അവരെ പുറത്തു വിടുന്ന സാഹചര്യം, നിങ്ങൾ കള്ളന്റെ മുന്നിൽ സ്വർണം പ്രദര്ശിപ്പിക്കുന്നതിനു തുല്യം ആയിരിക്കും. അവർക്ക് വേണ്ടതെല്ലാം അങ്ങോട്ട് എത്തിച്ചു കൊടുക്കുക.

നിങ്ങളുടെ ആഗ്രഹങ്ങൾക്ക് ലോക്കിടുക

കുടുംബത്തോടൊപ്പം ഒരു യാത്ര, സുഹൃത്തുക്കളുടെ കൂടെ ഒരു പാർട്ടി, കുഞ്ഞിന്റെ ഒന്നാം പിറന്നാളിന്റെ ആഘോഷം... എന്തൊക്കെ പ്ലാനിംഗ് ആയിരുന്നു... തത്കാലം ക്ഷമിക്കുക. ആയിരക്കണക്കിന് ആരോഗ്യപ്രവർത്തകർക്ക് ജീവൻ നഷ്ടപ്പെട്ട വർഷമാണ്. ആ കുടുംബങ്ങളുടെ നഷ്ടത്തോട് താരതമ്യം ചെയ്ത് നോക്കൂ... കുടുംബത്തിൽ ഒരു മരണം നടന്നാൽ പലരും ഓണം വേണ്ടെന്നു വെക്കില്ലേ, അതേ പോലെ ഈ കൊല്ലത്തെ എല്ലാ ആഘോഷങ്ങളും അടുത്ത കൊല്ലത്തേക്ക് മാറ്റി വെച്ചേക്കുക

നിങ്ങളുടെ ഭക്തിക്ക് ലോക്കിടുക

"വെള്ളിയാഴ്ചയും വലിയ പെരുന്നാളും ഒന്നിച്ചു വന്നാലും ബാപ്പക്ക് പള്ളിയിൽ പോകാൻ" പറ്റാത്ത സാഹചര്യം ആണിപ്പോൾ. ദൈവം എന്നൊരു സ്രഷ്ടാവ് ഉണ്ടെങ്കിൽ, ആ ദൈവം തന്റെ സൃഷ്ടികളെ മണ്ടന്മാരായി കാണാൻ ആഗ്രഹിക്കില്ല. അതുകൊണ്ട് ഭക്തിയുടെ പേരിൽ ഒരു മണ്ടത്തരവും കാണിക്കാതെ ദൈവത്തോട് പറയാനുള്ളത്, സ്വന്തം വീട്ടിൽ നിന്ന് തന്നെ രഹസ്യമായി പറഞ്ഞു തീർത്തേക്കുക.

നിങ്ങളുടെ ഷോപ്പിംഗ് ലിസ്റ്റിന് ലോക്ക് ഇടുക

ഭർത്താവ് മീൻ, ഭാര്യ തക്കാളി, മകൻ പാൽ ഇങ്ങനെ ആളെണ്ണം വീതിച്ചുള്ള സാധനം വാങ്ങൽ ഇനി ശരിയാവില്ല. വീട്ടിലേക്ക് ആവശ്യം ഉള്ള സാധനങ്ങൾ എല്ലാം ഓർമ വരുമ്പോൾ ഫോണിലോ ഒരു പേപ്പറിലോ കുറിച്ച് വെക്കുക. കടയിലേക്ക് ഉള്ള പോക്ക് ആഴ്ചയിൽ രണ്ടോ മൂന്നോ മാത്രം. അതും വീട്ടിൽ നിന്ന് ആരോഗ്യം ഉള്ള, പ്രായം കുറവുള്ള ഒരാൾ. പുറത്തു നിന്ന് കൊണ്ട് (കടയിലൂടെ വണ്ടി ഉന്തി വേണ്ടതും വേണ്ടാത്തതും തൊട്ട് തലോടി നടക്കുന്ന ടൈപ്പ് അല്ല) സാധനം വാങ്ങിച്ചു പോരാവുന്ന കടകൾ തിരഞ്ഞെടുക്കുക, അതും തിരക്ക് കുറഞ്ഞവ. അഥവാ തിരക്ക് കൂടുതൽ കാണുകയാണെങ്കിൽ ആ കട ഒഴിവാക്കുക, അല്ലെങ്കിൽ മാറി കാത്തു നിൽക്കുക. ജോലിക്ക് പോകുന്ന അംഗം ആണെങ്കിൽ കഴിഞ്ഞുള്ള തിരിച്ചു പോക്കിൽ തന്നെ ഷോപ്പിങ്ങും നടത്തുക. കുറച്ചു വീടുകൾക്ക് (റെസിഡന്റ്‌സ് അസോസിയേഷൻ മുഖേനയോ മറ്റോ ) ഒന്നിച്ചു ഒരാൾ എന്ന പോലെ സാധങ്ങൾ എത്തിക്കാൻ പറ്റുമെങ്കിൽ ഇനിയും തിരക്ക് കുറക്കാൻ പറ്റും.

വീണ്ടും വീണ്ടും വീട്ടിൽ നിന്ന് ഓരോ കാര്യങ്ങൾക്കായി ഇറങ്ങുന്ന സ്വഭാവം ഉണ്ടെങ്കിൽ അവരുടെ കാൽ എന്തായാലും ലോക്കിട്ട് വെക്കേണ്ടി വരും. പോക്കറ്റിൽ ചെറിയൊരു സാനിറ്റൈസർ കുപ്പി കരുതിയാൽ നന്ന്. ഇങ്ങനത്തെ പൊതു സ്ഥലങ്ങളിൽ, പൊതു വാഹനങ്ങളിൽ ഒക്കെ കയറി ഇറങ്ങിയാൽ, കുറച്ചു കയ്യിൽ ആക്കി ഒന്നും തിരുമ്മിയേക്കുക, അഥവാ വൈറസ് പറ്റിപ്പിടിച്ചിട്ടുണ്ടെങ്കിൽ അതങ്ങ് കളഞ്ഞേക്കാം.

വീട്ടിൽ എത്തിയാൽ ഓടി പോയി കസേരയിൽ ഇരിക്കേണ്ട, ചായക്ക് ചോദിക്കേണ്ട, കുഞ്ഞിനെ എടുത്തു ലാളിക്കേണ്ട, നേരെ കുളിമുറിയിലേക്ക്, വൃത്തിയാക്കിയിട്ട് മതി ബാക്കി എല്ലാം. വസ്ത്രങ്ങൾ സോപ്പ് പൊടി കലക്കി അതിൽ ഇട്ടു വെക്കുക. ഇത്രയും ചെയ്തു കഴിഞ്ഞാൽ നിങ്ങൾ ഒരു 'ശുദ്ധനായ' മനുഷ്യനായി. ഇനി കളിയും ചിരിയും ചായ കുടിയും ആവാം.

യാത്രകൾക്ക് ലോക്കിടുക

നിങ്ങൾ വീട്ടിൽ നിന്നിറങ്ങുമ്പോൾ രണ്ടു തവണ ആലോചിക്കുക. ഈ യാത്ര ഒഴിവാക്കാൻ കഴിയുന്നതാണോ. യാത്രക്ക് പകരം വീട്ടിലിരുന്ന് ഇതു ചെയ്തു തീർക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ. പലതിനും ഓൺലൈൻ മാർഗങ്ങൾ ഉണ്ടാകും, അന്വേഷിച്ചാൽ കാര്യങ്ങൾ പിടി കിട്ടാൻ സാധ്യതയുണ്ട്. സ്വന്തം അല്ലെങ്കിൽ മറ്റൊരാളുടെ ജീവിതത്തിനു ഈ യാത്ര നിർബന്ധം എങ്കിൽ തുടരുക. അല്ലെങ്കിൽ മുന്നോട്ടു വെച്ച കാൽ പിറകോട്ടു തന്നെ വലിക്കാം.

നിങ്ങളുടെ ആശങ്കകൾക്ക് ലോക്കിടുക

ഒരുപാട് ചിന്തിച്ചു കൂട്ടേണ്ട. പൊതുവെ ആരോഗ്യകാര്യങ്ങളിൽ വല്ലാതെ ആശങ്കപ്പെടുന്ന കൂട്ടരാണെങ്കിൽ നിങ്ങൾക്ക് ഒട്ടും നല്ല സമയം അല്ല. അങ്ങനെയുണ്ടെങ്കിൽ തത്കാലം സമൂഹ മാധ്യമങ്ങളിൽ നിന്നും സമൂഹമല്ലാത്ത മാധ്യമങ്ങളിൽ നിന്നും മാറി നിൽക്കുന്നതാണ് ഉത്തമം. വൈറസിനെ നേരിടാൻ ശാസ്ത്രീയമായി ചെയ്യേണ്ടതെല്ലാം ചെയ്തു കഴിഞ്ഞു. ഇനിയും വരാൻ ആണെങ്കിൽ അതു വന്നോട്ടെ. 80 ശതമാനത്തിലും രണ്ട് ചുമ, അല്ലെങ്കിൽ ചെറിയൊരു തൊണ്ടയിൽ കിച് കിച്. അത്രയേ ഉള്ളൂ കാര്യം. അതിനേക്കാൾ വലുതായിരിക്കും മാനസിക നില തെറ്റിയാൽ ഉള്ള പ്രശ്നങ്ങൾ.

നിങ്ങളുടെ വായും മൂക്കും കൈയും ലോക്കിടുക

പുറത്തിറങ്ങുമ്പോൾ മാസ്ക് ഇടലും കൈ കഴുകലും മാത്രമല്ല, അനാവശ്യമായ അഭിപ്രായ പ്രകടനങ്ങൾ, പോസ്റ്റുകൾ, ഫോർവേഡുകൾ എന്നിവയിൽ നിന്നും പരമാവധി ഒഴിഞ്ഞു നിൽക്കാം. ലോക്ക് ഡൗൺ ചെയ്യൂ, എല്ലാം തുറന്നു വിടൂ എന്നൊക്ക ആക്രോശിക്കുന്ന പോലെ എളുപ്പം ആയിരിക്കില്ല കാര്യങ്ങൾ. രണ്ടിന്റെയും ഗുണങ്ങളും ദോഷങ്ങളും തുലനം ചെയ്ത് വിദഗദ്ധർ തീരുമാനം എടുക്കട്ടെ എന്ന് വെക്കണം.

എഴുതിയത്: Dr. Shameer V K






* This article was originally published here

അനില്‍ അംബാനിയുടെ ആസ്ഥാന മന്ദിരം യെസ് ബാങ്ക് പിടിച്ചെടുത്തു

മുംബൈ: അനിൽ അംബാനിയ്ക്ക് മുംബൈയിലെ റിലയൻസ് ഗ്രൂപ്പിന്റെ ആസ്ഥാനം നഷ്ടമായി. സാന്താക്രൂസിലുള്ള ഹെഡ്ക്വാർട്ടേഴ്സും ദക്ഷിണ മുംബൈയിലുള്ള രണ്ട് ഓഫീസുകളുമാണ് യെസ് ബാങ്ക് പിടിച്ചെടുത്തത്. റിലയൻസ് ഇൻഫ്രസ്ട്രക്ചറിന് നൽകിയ വായ്പ തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായാണിത്. കമ്പനിയ്ക്ക് യെസ് ബാങ്കിൽ 2,892 കോടി രൂപയുടെ ബാധ്യതയാണുള്ളത്. 21,432 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഭമിയിലാണ് ആസ്ഥാന മന്ദിരം സ്ഥിതിചെയ്യുന്നത്. മുംബൈ എയർപോർട്ടിന് സമീപമുള്ള സാന്താക്രൂസിലെ ഓഫീസിലേയ്ക്ക് 2018ലാണ് കമ്പനിയുടെ ആസ്ഥാനം മാറ്റിയത്. റിലയൻസ് ക്യാപിറ്റൽ, റിലയൻസ് ഹൗസിങ് ഫിനാൻസ്, റിലയൻസ് ജനറൽ ഇൻഷുറൻസ് തുടങ്ങിയ കമ്പനികളുടെ ഓഫീസുകളും ഇവിടെതന്നെയാണ് പ്രവർത്തിച്ചിരുന്നത്. അതിനിടെ പലഓഫീസുകളുടെയും പ്രവർത്തനം നിർത്തിയിരുന്നു. കോവിഡ് വ്യാപനംമൂലം അടച്ചിട്ടപ്പോൾ ജീവനക്കാരിൽ പലരും വീട്ടിലിരുന്നാണ് ജോലിചെയ്യുന്നത്. അനിൽ അംബാനി ഗ്രൂപ്പിന് ബാങ്കിൽ 12,000 കോടിയിലേറെ ബാധ്യതായണുള്ളത്.

from money rss https://bit.ly/3jRWDcH
via IFTTT