വൈവിധ്യവത്കരണമെന്നാൽ നിക്ഷേപത്തിന്റെകാര്യത്തിൽ വ്യത്യസ്ത ആസ്തികളുടെ മികച്ചരീതിയിലുള്ള മിശ്രിതമാണ്. റിസ്ക് എടുക്കാനുള്ള ശേഷി, വയസ്സ്, സാമ്പത്തിക ലക്ഷ്യം പൂർത്തിയാക്കാനുള്ള കാലയളവ് എന്നിവയെ അടിസ്ഥാനമാക്കിയാണ് നിക്ഷേ പദ്ധതികൾ തിരഞ്ഞെടുക്കേണ്ടത്. ഓഹരി, സ്ഥിരനിക്ഷേപം(ഡെറ്റ്), സ്വർണം തുടങ്ങിയവയാണ് വ്യത്യസ്ത നിക്ഷേപ ആസ്തികൾ. അത്യാവശ്യത്തിന് പണമായും കൈവശംസൂക്ഷിക്കുന്നു. ഈ ആസ്തികൾ വ്യത്യസ്ത കാലാവധികളിൽ എത്രയാണ് ആദായം നൽകിയതെന്നുനോക്കാം. ഓഹരി ദീർഘകാലയളവിൽ...