121

Powered By Blogger

Monday 15 December 2014

മുഹറഖ് ഏരിയ യുണിറ്റ് ഓഫീസ് ഉദ്ഘാടനം








മുഹറഖ് ഏരിയ യുണിറ്റ് ഓഫീസ് ഉദ്ഘാടനം


Posted on: 16 Dec 2014







ബഹ്‌റിന്‍: ബഹ്‌റിന്‍ ശ്രീ നാരായണ കള്‍ച്ചറല്‍ സോസൈറ്റിയുടെ മുഹറഖു ഏരിയ യുണിറ്റ് ഓഫീസ് ഉദ്ഘാടനം എസ്.എന്‍.സി.എസ് ചെയര്‍മാന്‍ ഷാജി കാര്‍ത്തികേയന്‍ നിര്‍വഹിച്ചു. മുഹരഖ് ഏരിയ യുണിറ്റ് കണ്‍വീനര്‍ സുരേഷ് ബാബു സ്വാഗതം ആശംസിച്ച ചടങ്ങില്‍ എസ്.എന്‍.സി.എസ് ജോയിന്റ് സെക്രട്ടറി സുനീഷ് സുശീലന്‍, രവി എന്നിവര്‍ ആശംസയര്‍പ്പിച്ചു. ബാബു.റ്റി.പി, രാജന്‍.വി.എസ്, ജയലാല്‍, ശ്രീകാന്ത്, രാജേഷ്.എന്‍ ത്യാഗശീലന്‍, ബിനോയ് എന്നീ എസ്.എന്‍.സി.എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ പങ്കെടുത്തു. മുഹരഖ് ഏരിയ ജോയിന്റ് കണ്‍വീനര്‍ വിനോദ് നന്ദി പറഞ്ഞു



കൂടുതല്‍ വിവരങ്ങള്‍ക്ക് :


സുരേഷ് ബാബു : 36185757





വാര്‍ത്ത അയച്ചത് : ബൈജു ദാമോദരന്‍












from kerala news edited

via IFTTT

ബെല്‍ജിയത്തിലും ബന്ദിനാടകം: മൂന്ന് പേര്‍ പിടിയില്‍









Story Dated: Tuesday, December 16, 2014 11:03



ബ്രസല്‍സ്: സിഡ്‌നിയെ മണിക്കൂറുകളോളം മുള്‍മുനയില്‍ നിര്‍ത്തിയതിനു പിന്നാലെ ബെല്‍ജിയത്തിലും ബന്ദിനാടകം. ബെല്‍ജിയത്തിലെ ഖെന്റ് നഗരത്തിലെ ഫ്‌ളാറ്റില്‍ മൂന്നു ആയുധധാരികര്‍ ചേര്‍ന്ന് തടങ്കലിലാക്കിയ ബന്ദിയെ പോലീസ് മോചിപ്പിച്ചു. ഫ്‌ളാറ്റില്‍ അതിക്രമിച്ച് കടന്ന അക്രമികള്‍ താമസക്കാരനെ ബന്ദിയാക്കുകയായിരുന്നു.


സംഭവത്തെ തുടര്‍ന്ന് പോലീസ് പ്രദേശം വളഞ്ഞു. അപകട സാധ്യത മുന്‍നിര്‍ത്തി സമീവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കി. തുടര്‍ന്ന് നടത്തിയ നീക്കത്തിലാണ് അക്രമികള്‍ അറസ്റ്റലായത്. ബന്ദിയെ പരുക്കേല്‍ക്കാതെ സുരക്ഷിതമായി മോചിപ്പിക്കാനും പോലീസിനു കഴിഞ്ഞു. എന്നാല്‍ അക്രമികള്‍ക്ക് തീവ്രവാദ ബന്ധം ഇല്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നഗരത്തിലെ താഴ്ന്ന വരുമാനക്കാര്‍ മാത്രം താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിലാണ് സംഭവം നടന്നത്. മയക്കുമരുന്നു കച്ചവടവുമായി ബന്ധപ്പെട്ട് നിരവധി പേര്‍ ഇയാളുടെ ഫ്‌ളാറ്റില്‍ വന്നുപോകാറുണ്ടെന്ന് സമീപവാസികള്‍ പറഞ്ഞു.


സിഡ്‌നിയിലെ കോഫി ഷോപ്പില്‍ തോക്കുധാരി 40ഓളം പേരെ ബന്ദിയാക്കിയത് ലോകരാജ്യങ്ങള്‍ ആശങ്കയോടെയാണ് കണ്ടത്.










from kerala news edited

via IFTTT

ഐ.എസ്‌ ബന്ധമുള്ള മറ്റൊരു ടിറ്റ്വര്‍ അക്കൗണ്ടും നിരീക്ഷണത്തില്‍









Story Dated: Tuesday, December 16, 2014 10:41



mangalam malayalam online newspaper

ന്യൂഡല്‍ഹി: ഐ.എസ്‌് തീവ്രവാദികളുമായി ബന്ധമുള്ള മറ്റൊരു ടിറ്റ്വര്‍ അക്കൗണ്ടിനെ കുറിച്ചും അന്വേഷിച്ച്‌ വരുന്നതായി രഹസ്യാന്വേഷണ ഏജന്‍സി അറിയിച്ചു. എന്നാല്‍ അക്കൗണ്ട്‌ ആരുടെതാണ്‌ തുടങ്ങിയ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.


ഇസ്ലാമിക്‌ സ്‌റ്റേറ്റിന്റെ ആശയങ്ങള്‍ ടിറ്റ്വറിലൂടെ പ്രചരിപ്പിച്ചതിന്‌ മെഹ്‌ദി മസ്രൂര്‍ എന്ന യുവാവിനെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തിരുന്നു. ഇയാളെ പോലെ ഇസ്ലാമിക്‌ ആശയങ്ങളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നതാണ്‌ കണ്ടെത്തിയ പുതിയ അക്കൗണ്ട്‌. തല വെട്ടുന്നതുള്‍പ്പടെയുള്ള ഐ.എസിന്റെ ക്രൂരനടപടികളും അക്കൗണ്ടിലൂടെ പ്രചരിപ്പിക്കുന്നുണ്ട്‌.


പോലീസ്‌ കസ്‌റ്റഡിയില്‍ വിട്ട മെഹ്‌ദി മസ്രൂറിനെ ചോദ്യം ചെയ്‌ത് വരുന്നതായി ഉന്നത ഉദ്യോഗസ്‌ഥര്‍ അറിയിച്ചു. 2009 മുതല്‍ ഇയാള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റുകളില്‍ സജീവമായിരുന്നു. എന്നാല്‍ ഐ.എസിലേക്ക്‌ ആരെയും മസ്രൂര്‍ റിക്രൂട്ട്‌ ചെയ്‌തിട്ടില്ലെന്നും പോലീസ്‌ അറിയിച്ചു.










from kerala news edited

via IFTTT

കല്‍ക്കരി കുംഭകോണം: മന്‍മോഹന്‍ സിംഗിന്റെ മൊഴിയെടുക്കാന്‍ സി.ബി.ഐയ്ക്ക് നിര്‍ദേശം









Story Dated: Tuesday, December 16, 2014 10:39



mangalam malayalam online newspaper

ന്യുഡല്‍ഹി: കല്‍ക്കരി കുംഭകോണക്കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ് മൊഴിയെടുക്കാന്‍ സി.ബി.ഐ സംഘത്തിന് പ്രത്യേക കോടതി ജഡ്ജി നിര്‍ദേശം നല്‍കി. അന്നത്തെ കല്‍ക്കരിമന്ത്രിയുടെ മൊഴി ഈ ഘട്ടത്തില്‍ അനിവാര്യമാണെന്ന് ജഡ്ജി വ്യക്തമാക്കി. ജനുവരി 27ന് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. വിവാദ ഇടപാട് നടക്കുമ്പോള്‍ മന്‍മോഹന്‍ സിംഗ് തന്നെയായിരുന്നു കല്‍ക്കരി വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. ആദിത്യ ബിര്‍ല ഗ്രൂപ്പിന്റെ കീഴിലുള്ള ഹിന്‍ഡാല്‍കോയ്ക്ക് ലൈസന്‍സ് അനുമതി നല്‍കിയ കേസിലാണ് മന്‍മോഹന്‍ സിംഗിന്റെ മൊഴിയെടുക്കേണ്ടത്.


മുന്‍ കല്‍ക്കരി സെക്രട്ടറി പി.സി പരേഖ്, വ്യവസായി കുമാര്‍ മംഗലം ബിര്‍ല എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം തുടരണമെന്നും കോടതി നിര്‍ദേശിച്ചു. ഹിന്‍ഡാല്‍കോയ്ക്ക് കല്‍ക്കരി പാടം അനുവദിച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് കണ്ടെത്താല്‍ കഴിഞ്ഞിട്ടില്ലെന്നും അതിനാല്‍ അന്വേഷണം അവസാനിപ്പിക്കാന്‍ അനുവദിക്കണമെന്നും സി.ബി.ഐ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതു തള്ളിക്കൊണ്ടാണ് കോടതിയുടെ നിര്‍ദേശം.


കേസില്‍ മന്‍മോഹന്‍ സിംഗിന്റെ മൊഴി രേഖപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് കോടതി നേരത്തെ സി.ബി.ഐയോട് ആരാഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിലെ മറ്റു ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തിരുന്നുവെന്നും സിംഗിന്റെ മൊഴിയെടുക്കാന്‍ അനുമതി ലഭിച്ചില്ലെന്നും സി.ബി.ഐ മറുപടി നല്‍കിയിരുന്നു.










from kerala news edited

via IFTTT

കള്ളപ്പണ നിക്ഷേപം: ഇന്ത്യ മൂന്നാമത്









Story Dated: Tuesday, December 16, 2014 10:25



mangalam malayalam online newspaper

വാഷിംഗ്ടണ്‍: വിദേശ ബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപമുള്ള ലോകരാജ്യങ്ങളില്‍ ഇന്ത്യക്ക് മൂന്നാം സ്ഥാനമെന്ന് റിപ്പോര്‍ട്ട്. 2012ല്‍ ഇന്ത്യയില്‍ നിന്നും 94.76 ബില്യണ്‍ ഡോളര്‍ (ഏകദേശം ആറു ലക്ഷം കോടി രൂപ) വിദേശബാങ്കുകളില്‍ നിക്ഷേപമായി എത്തിയിട്ടുണ്ടെന്ന് വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള സാമ്പത്തിക ഗവേഷക സംഘടനയായ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റി (ജി.എഫ്.ഐ)യുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2003 മുതല്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ 439.59 ബില്യണ്‍ ഡോളറായി (28 ലക്ഷം കോടി രൂപ) ഇന്ത്യയില്‍ നിന്നുള്ള കള്ളപ്പണ നിക്ഷേപം ഉയര്‍ന്നു. ഒരു വര്‍ഷം ശരാശരി 43.96 ബില്യണ്‍ ഡോളര്‍.


2012ലെ കള്ളപ്പണ നിക്ഷേപത്തില്‍ ചൈനയാണ് ഏറ്റവും മുന്‍പന്തിയില്‍ 249.57 ബില്യണ്‍ ഡോളര്‍. 122.86 ബില്യണ്‍ ഡോളറുമായി റഷ്യയാണ് പട്ടികയില്‍ രണ്ടാമത്. മെക്‌സിക്കോ (59.66 ബില്യണ്‍ ഡോളര്‍) നാലാമതും മല്യേ (48.93 ബില്യണ്‍ ഡോളര്‍) അഞ്ചാമതുമാണ്. പത്തു വര്‍ഷത്തിനിടെ വിദേശരാജ്യങ്ങളിലേക്കുള്ള കള്ളപ്പണ നിക്ഷേപം ഉയര്‍ന്നു. 991.2 ബില്യണ്‍ ഡോളര്‍ ആണ് ഈ കാലയളവില്‍ വിദേശബാങ്കുകളില്‍ എത്തിയത്. ഇതില്‍ 10% ഇന്ത്യയില്‍ നിന്നുള്ളതാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ചൈനയില്‍ നിന്നു 1.25 ട്രില്യണ്‍ ഡോളറും റഷ്യയില്‍ നിന്ന് 973.86 ബില്യണ്‍ ഡോളറും മെക്‌സിക്കോയില്‍ നിന്ന് 514.26 ബില്‍ണ്‍ ഡോളറും എത്തിയിട്ടുണ്ട്.


ഇന്ത്യയിലെ കള്ളപ്പണ നിക്ഷേപം പുറത്തുകൊണ്ടുവരുന്നതിനായി സുപ്രീം കോടി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധന തുടരുന്നതിനിടെയാണ് ഗ്ലോബല്‍ ഫിനാല്‍ഷ്യല്‍ ഇന്റഗ്രിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. എച്ച്.എസ്.ബി.സിയുടെ ജനീവ ബ്രാഞ്ചില്‍ ഇന്ത്യക്കാരുടെ അക്കൗണ്ടില്‍ 4,479 കോടി രൂപ നിക്ഷേപിച്ചുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കൂടാതെ 14,958 കോടി രൂപയുടെ ഇന്ത്യയില്‍ തന്നെയുള്ള നിക്ഷേപത്തെ കുറിച്ചും എന്‍ഫോഴ്‌സ്‌മെന്റും ഇന്‍കം ടാക്‌സും പരിശോധന തുടരുകയാണ്.


കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലം മുതല്‍ രാജ്യം ഏറ്റവുമധികം ചര്‍ച്ച ചെയ്ത രാഷ്ട്രീയ വിഷയമായിരുന്നു കള്ളപ്പണ നിക്ഷേപം. ഇതിനകം തന്നെ 79 പേരുടെ അക്കൗണ്ട് ഉടമകളുടെ വിശദാംശം ആദായനികുതി വകുപ്പ് പരിശോധിച്ചുവരികയാണ്.










from kerala news edited

via IFTTT

വി.എസിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്









Story Dated: Tuesday, December 16, 2014 09:57



mangalam malayalam online newspaper

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരെ ഭരണപക്ഷ എം.എല്‍.എ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി. ഡെപ്യൂട്ടി സ്പീക്കര്‍ ഗൂഢാലോചന നടത്തിയെന്ന വി.എസിന്റെ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് കെ.ശിവദാസന്‍ നായര്‍ എം.എല്‍.എ നോട്ടീസ് നല്‍കിയത്. ഇന്നലെ ഇടതുമുന്നണി നടത്തിയ നിയമസഭാ മാര്‍ച്ചിനിടെയായിരുന്നു വി.എസിന്റെ പരാമര്‍ശം.










from kerala news edited

via IFTTT

മാണിയുടെ രാജി: സഭയില്‍ പ്രതിപക്ഷത്തിന്റെ നിസ്സഹകരണ സമരം; ഇറങ്ങിപ്പോക്ക്









Story Dated: Tuesday, December 16, 2014 09:51



mangalam malayalam online newspaper

തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തില്‍ ധനമന്ത്രി കെ.എം മാണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ ഇന്ന് പ്രതിപക്ഷത്തിന്റെ വ്യത്യസ്തമായ പ്രതിഷേധം. കറുത്ത തുണികൊണ്ട് വായ്മൂടിക്കെട്ടിയാണ് പ്രതിപക്ഷം ഇന്ന് സഭയില്‍ എത്തിയത്. മാണിക്കെതിരായ പ്ലക്കാര്‍ഡുകളും ഉയര്‍ത്തിക്കാട്ടുന്നുണ്ട്. ചോദ്യോത്തരവേളയില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാനും പ്രതിപക്ഷം തയ്യാറായില്ല.


അതിനിടെ, അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിപക്ഷം എതിര്‍പ്പ് അറിയിച്ചു. അടിയന്തര പ്രമേയ നോട്ടീസ് സബ്മിഷനായി മാറ്റിയ ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന്റെ നടപടിയില്‍ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പ്രതിഷേധം അറിയിച്ചു. എന്നാല്‍ കഴിഞ്ഞ ഇത് പുതിയ കാര്യമല്ലെന്നും എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തും ഇത്തരം നടപടിയുണ്ടായിട്ടുണ്ടെന്നും ഡെപ്യുട്ടി സ്പീക്കര്‍ അറിയിച്ചു. എല്‍.ഡി.എഫ് സര്‍ക്കാര്‍ 11 നോട്ടീസുകള്‍ ഇത്തരത്തില്‍ സബ്മിഷനാക്കിയെന്നും അദ്ദേഹം പറഞ്ഞൂ. എന്നാല്‍ സാഹചര്യം വ്യത്യസ്തമാണെന്നും പുതിയ വിഷയമാണ് ഉന്നയിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു.


ഡെപ്യൂട്ടി സ്പീക്കര്‍ക്ക് ധിക്കാരവും ഏകാധിപത്യവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യൂതാനന്ദന്‍ ആരോപിച്ച. അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാമെന്ന് ഉറപ്പുനല്‍കിയ ഡെപ്യൂട്ടി സ്പീക്കര്‍ വാക്കുമാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡെപ്യുട്ടി സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.










from kerala news edited

via IFTTT

തൂങ്ങിമരിച്ച നിലയില്‍











Story Dated: Tuesday, December 16, 2014 10:05


തുറവൂര്‍: യുവതിയെ കിടപ്പുമുറിയിലെ ഉത്തരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടു. കുത്തിയതോട്‌ പഞ്ചായത്ത്‌ 15-ാം വാര്‍ഡില്‍ കൊറ്റനാട്ട്‌ ബാലന്റെ മകള്‍ ബിജിയാ (28)ണ്‌ മരിച്ചത്‌. ഇന്നലെ ഉച്ചയ്‌ക്ക് ഒന്നോടെയായിരുന്നു മൃതദേഹം കാണപ്പെട്ടത്‌. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ്‌ കഴിയുകയായിരുന്നു. മാതാവ്‌: ശ്രീവള്ളി. മക്കള്‍: ശ്രീലക്ഷ്‌മി, കീര്‍ത്തന.










from kerala news edited

via IFTTT

ശബരിമലയില്‍ ക്യൂനിന്ന്‌ വലയുന്ന അയ്യപ്പഭക്‌തര്‍ക്ക്‌ അവശ്യമായ സൗകര്യമൊരുക്കണം: മുഹമ്മദ്‌ കാസിം കോയ











Story Dated: Tuesday, December 16, 2014 01:30


എടപ്പാള്‍: ശബരിമലയില്‍ ക്യൂനിന്ന്‌ വലയുന്ന അയ്യപ്പഭക്‌തര്‍ക്ക്‌ അവശ്യമായ സൗകര്യമൊരുക്കുന്നതിനായി സമഗ്ര മാസ്‌റ്റര്‍ പ്ലാന്‍ തയ്യാറാക്കി നടപ്പിലാക്കണമെന്നു പൊന്നാനി വലിയ ജാറം മഹല്ല്‌ ഏകോപന സമിതി സെക്രട്ടറി മുഹമ്മദ്‌ കാസിം കോയ ആവശ്യപെട്ടു.


കുറ്റിപ്പുറം മിനിപമ്പയിലെ അയ്യപ്പസേവാ സംഘത്തിന്റെ അന്നദാന ക്യാമ്പ്‌ പൊന്നാനി വലിയജാറം പള്ളികമ്മറ്റി ഭാരവാഹികളോടൊപ്പം സന്ദര്‍ശിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊന്നാനി വലിയ ജുമാഅത്ത്‌ പള്ളി സെക്രട്ടറി വി.സൈദ്‌ മുഹമ്മദ്‌ തങ്ങള്‍, ഇ.കെ.സിദ്ദീഖ്‌, ടി.വി.അബ്‌ദുറഹിമാന്‍ കുട്ടി, മാളിയേക്കല്‍ ജാഫര്‍സാദിഖ്‌, മൊയ്‌തുണ്ണി തുടങ്ങിയവരടങ്ങിയവരാണു സംഘത്തിലുണ്ടായിരുന്നത്‌. അന്നദാനത്തില്‍ പങ്കെടുത്തു ഭക്ഷണം കഴിച്ചു രണ്ടുചാക്ക്‌ അരി സംഭാവനചെയ്‌താണു സംഘം മടങ്ങിയത്‌. മുന്‍ എം.പി : സി.ഹരിദാസ്‌,ഗോപിനാഥന്‍ നായര്‍,സുബ്രഹ്‌മണ്യന്‍ കോക്കൂര്‍ ഗോപാലകൃഷ്‌ണന്‍,കണ്ണന്‍ പന്താവൂര്‍ തുടങ്ങിയവര്‍ സംഘത്തെ സ്വീകരിച്ചു.










from kerala news edited

via IFTTT

മിനിബസ്‌ ബൈക്കിലിടിച്ച്‌ ബൈക്ക്‌ യാത്രികന്‌ പരുക്ക്‌











Story Dated: Tuesday, December 16, 2014 01:30


എടപ്പാള്‍: അയ്പ്പയഭക്‌തര്‍ സഞ്ചരിച്ചിരുന്ന മിനിബസ്‌ ബൈക്കിലിടിച്ച്‌ ബൈക്ക്‌ യാത്രികന്‌ പരുക്ക്‌. ഇന്നലെ ഉച്ചയ്‌ക്കു രണ്ടോടെ എടപ്പാള്‍ മാണൂര്‍ അങ്ങാടിയില്‍ വെച്ചാണു അപകടം നടന്നത്‌. പരുക്കേറ്റ മാണൂര്‍ സ്വദേശി കുണ്ടുപറബില്‍ അബ്‌ദുള്‍ റഷീദിന്റെ മകന്‍ ഷാനുവിനെ(19)എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.










from kerala news edited

via IFTTT

ഏനാന്തിയിലെ വിവാഹാഘോഷങ്ങളില്‍ ഇനി പടക്കമില്ല











Story Dated: Tuesday, December 16, 2014 01:30


നിലമ്പൂര്‍: ഏനാന്തി മഹല്ലില്‍ ഇനി മുതല്‍ വിവാഹാഘോഷത്തോടനുബന്ധിച്ച്‌ പടക്കം പൊട്ടിക്കില്ല. ഏനാന്തിയിലെ ജനങ്ങള്‍ ഒന്നടങ്കം ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിലാണ്‌ തീരുമാനമെടുത്തത്‌. പല സ്‌ഥലങ്ങളിലും വിവാഹത്തോടനുബന്ധിച്ച്‌ പടക്കം പൊട്ടിക്കുന്നത്‌ സംഘര്‍ഷങ്ങള്‍ക്ക്‌ കാരണമായതിനെ തുടര്‍ന്നാണ്‌ മഹല്ലില്‍ ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തത്‌. ഇത്‌ ലംഘിക്കുന്നവര്‍ക്ക്‌ മഹല്ലില്‍ നിന്ന്‌ ലഭിക്കുന്ന വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കില്ലെന്ന മുന്നറിയിപ്പും മഹല്ല്‌ കമ്മറ്റി നല്‍കിയിട്ടുണ്ട്‌.










from kerala news edited

via IFTTT