121

Powered By Blogger

Monday, 15 December 2014

കാട്ടിലെ പരിശോധനയില്‍ മാവോയിസ്‌റ്റുകളെ പിടികൂടാനാകില്ലെന്ന്‌ രഹസ്യാന്വേഷണ വിഭാഗം











Story Dated: Tuesday, December 16, 2014 01:30


മലപ്പുറം: കാട്ടില്‍ നടത്തുന്ന പരിശോധനയില്‍ മാവോയിസ്‌റ്റുകളെ ജീവനോടെ പിടികൂടാനാകില്ലെന്നു രഹസ്യാന്വേഷണ വിഭാഗം. കാട്ടിലെ തണ്ടര്‍ബോള്‍ട്ടിന്റെ പരിശോധന നിര്‍ത്തിവെക്കരുതെന്നും പരിശോധന നിര്‍ത്തിയാല്‍ മാവോയിസ്‌റ്റുകള്‍ കൂടുതല്‍ കരുത്താര്‍ജിക്കാന്‍ കാരണമാകുമെന്നും ആഭ്യന്തര സുരക്ഷാ അന്വേഷണ സംഘം ഐ.എസ്‌.ഐ.ടി വ്യക്‌തമാക്കി. ആഭ്യന്തര സുരക്ഷാ അന്വേഷണ സംഘമായ ഇന്റേണല്‍ സെക്യൂരിറ്റി ഇന്‍വിസ്‌റ്റികേഷന്‍ ടീം(ഐ.എസ്‌.ഐ.ടി), ഇന്റലിജന്‍സ്‌ ബ്യൂറോ(ഐ.ബി), ഇന്റേണല്‍ സെക്യൂരിറ്റി ടീം എന്നീ മൂന്നു വിഭാഗങ്ങളാണു മാവോയിസ്‌റ്റുകളുടെ നീക്കങ്ങളെ കുറിച്ചു രഹസ്യാന്വേഷണം നടത്തുന്നത്‌.


മാവോയിസ്‌റ്റുകളെ സഹായിക്കുന്ന നിരവധിപേര്‍ നാട്ടിലും കാട്ടിലുമുണ്ടെന്നു വ്യക്‌തമാക്കിയ രഹസ്യാന്വേഷണ വിഭാഗം ഇത്തരക്കാരെ പിടികൂടി സംഘാംഗങ്ങളെ ഓരോരുത്തരെയായി നാട്ടില്‍വെച്ചു പിടികൂടാനാണു ശ്രമിക്കുന്നത്‌. ആദിവാസികളില്‍ മാവോയിസ്‌റ്റുകളെ സഹായിച്ച ചിലരെ കുറിച്ചു അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്‌. നാട്ടില്‍ നിന്നും ആദിവാസി ഊരുകളില്‍ നിന്നും മാവോയിസ്‌റ്റുകള്‍ക്കു ഭക്ഷണം എത്തിക്കുന്നവരെ കേന്ദ്രീകരിച്ചാണു അന്വേഷണം. ഇത്തരക്കാരെ പിടികൂടി ഭക്ഷണം കൈമാറുന്ന സമയത്ത്‌ സംഘാംഗങ്ങളെ പിടികൂടാനാണു നീക്കം. മാവോയിസ്‌റ്റു സംഘങ്ങളില്‍ ദിനംപ്രതി നാട്ടിലെത്തുന്നതിനു വ്യക്‌തമായ തെളിവു ലഭിച്ച അന്വേഷണ സംഘം നാട്ടിലാണു അന്വേഷണം നടത്തുന്നത്‌. തണ്ടര്‍ബോള്‍ട്ടിന്റേയും ലോക്കല്‍പോലീസിന്റേയും നേതൃത്വത്തില്‍ നടത്തുന്ന പരിശോധനയില്‍ വെടിവെപ്പുണ്ടാകുകയാണെങ്കില്‍ ശ്രദ്ധിക്കണമെന്നും നിര്‍ദ്ദേശമുണ്ട്‌. നായാട്ടിനുപോകുന്ന ആദിവാസികളെ പലപ്പോഴും മാവോയിസ്‌റ്റുകളെന്നു കരുതിയ സാഹചര്യമുണ്ടായ സാഹചര്യത്തിലാണിത്‌.


ഏതെങ്കിലും ആദിവസികള്‍ക്കുനേരെ അറിയാതെപോലും വെടിയുതിര്‍ത്താല്‍ തങ്ങളെ പിന്തുണക്കാന്‍ ആരുമുണ്ടാകില്ലെന്നും ഉന്നത ഉദ്യോഗസ്‌ഥര്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌. അതേ സമയം മാവോയിസ്‌റ്റ് പശ്‌ചിമഘട്ട സോണല്‍ കമ്മറ്റിയുടെ ശക്‌തി കേന്ദ്രങ്ങളായ കേരളം, കര്‍ണാടക, തമിഴ്‌നാട്‌ സംസ്‌ഥാനങ്ങളുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ തണ്ടര്‍ബോള്‍ട്ടും ലോക്കല്‍പോലീസും നടത്തുന്ന തിരിച്ചില്‍ കേരളത്തില്‍ മാത്രമാണു നടക്കുന്നത്‌. മൂന്നു സംസ്‌ഥാനങ്ങളും ഒരുമിച്ചു സംയുക്‌ത തിരച്ചില്‍ നടത്തിക്കഴിഞ്ഞാല്‍ കൂടുതല്‍ റിസള്‍ട്ടുണ്ടാക്കാനാകുമെന്നാണു പോലീസിന്റെ വിലയിരുത്തല്‍. മാവോയിസ്‌റ്റുകളെ പിന്തുടരുന്ന പോലീസ്‌ സംഘത്തിന്‌ മാവോയിസ്‌റ്റുകള്‍ മറ്റു സംസ്‌ഥാനങ്ങളിലെ വനാഅതിര്‍ത്തി കടന്നാല്‍ തിരച്ചില്‍ നടത്താന്‍കഴിയാത്ത അവസ്‌ഥയാണ്‌.


അന്വേഷണ സംഘം കര്‍ണാടക വനാതിര്‍ത്തിയിലേക്കു കടന്നതിനെ തുടര്‍ന്നു കഴിഞ്ഞ വര്‍ഷം പോലീസിനെ മടക്കി വിളിച്ചിരുന്നു. സംസ്‌ഥാനങ്ങള്‍ തനിച്ചുനടത്തുന്ന തിരച്ചില്‍കൊണ്ടു യാതൊരു കാര്യവുമില്ലെന്നാണു ലോക്കല്‍പോലീസില്‍ നിന്നു ലഭിക്കുന്ന വിവരം. കഴിഞ്ഞ ഫെബ്രുവരിയില്‍ കര്‍ണാടക അതിര്‍ത്തി മറികടന്നതിന്റെ പേരില്‍ മാവോയിസ്‌റ്റുകള്‍ക്ക്‌ അടുത്തെത്തെയ കേരളാ പോലീസിനെ പിന്‍ലിച്ചിരുന്നെന്നും ഈ സാഹചര്യം ഒഴിവാക്കാന്‍ അഭ്യന്തര തലത്തില്‍ ചര്‍ച്ചകള്‍ നടത്തണമെന്നും ഉദ്യോഗസ്‌ഥര്‍ വ്യക്‌തമാക്കുന്നു. കേരള പോലീസ്‌ സംഘം കര്‍ണാടക വനത്തിലേക്കു പ്രവേശിച്ചതിനെ കര്‍ണാടക സര്‍ക്കാര്‍ എതിര്‍ക്കുകയും ചെയ്‌തിരുന്നു. ഈ സാഹചര്യമാണു മാവോയിസ്‌റ്റുകള്‍ക്കു തുണയാകുന്നതും.


കേരളാധിര്‍ത്തിയില്‍ പരിശോധന ശക്‌തമായാല്‍ കര്‍ണാടകയിലേക്കും തമിഴ്‌നാട്ടിലേക്കും കടക്കുന്ന സംഘം പിന്നീട്‌ പ്രദേശത്തെ പരിശോധന അവസാനിക്കുമ്പോഴാണു തിരിച്ചെത്തുക. ഇതേ അവസ്‌ഥ തന്നെയാണു മറ്റു സംസ്‌ഥാനങ്ങളില്‍ പരിശോധന നടക്കുമ്പോഴും ഉണ്ടാകുന്നത്‌. മാവേയിസ്‌റ്റുകള്‍ സഞ്ചരിക്കുന്ന ഇത്തരം വനാതിര്‍ത്തികളില്‍ നാട്ടിലേക്കും കാട്ടിലേക്കും നിരവധി വഴികളുള്ളതും അന്വേഷണ സംഘത്തെ വലക്കുന്നത്‌.


വി.പി നിസാര്‍










from kerala news edited

via IFTTT