Story Dated: Sunday, December 14, 2014 01:14
കോഴിക്കോട്: മെഡിക്കല്‍ കോളജിലെ പി.ജി. ഡോക്‌ടര്‍മാര്‍ നടത്തിവന്ന അനിശ്‌ചിതകാല സമരം പിന്‍വലിച്ചു. പതിനെട്ട് പി.ജി. വിദ്യാര്‍ഥികളെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് സ്‌ഥലം മാറ്റിയ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു.
ഈ സാഹചര്യത്തിലാണ് സമരം പിന്‍വലിച്ചത്. സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ച സാഹചര്യത്തില്‍ മറ്റു മെഡിക്കല്‍ കോളജുകളിലെ പി.ജി. ഡോക്‌ടര്‍മാര്‍ നാളെ മുതല്‍ ആരംഭിക്കാനിരുന്ന അനിശ്‌ചിതകാല സമരവും പിന്‍വലിച്ചിട്ടുണ്ട് . ചട്ടം ലംഘിച്ച് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ തലയെണ്ണലില്‍ ഡോക്‌ടര്‍മാരുടെ എണ്ണം തികക്കാനായിരുന്നു സ്‌ഥലം മാറ്റമെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.
from kerala news edited
via IFTTT