Story Dated: Tuesday, December 16, 2014 06:29
കോരുത്തോട്:കുത്തിറക്കത്തില്‍ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന്റെ വാതില്‍ തനിയെ തുറന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥി തെറിച്ച് വീണു.ബസില്‍ നിന്നും വീണ് പരിക്കേറ്റ് വിദ്യാര്‍ഥിക്ക് ജീവനക്കാരുടെ വക ശകാരം.ശകാരിച്ച ശേഷം ബസ് വിട്ടു പോയിതോടെ സഹപാഠികളാണ് ദേഹമാസകലം പരിക്കേറ്റ വിദ്യാര്‍ഥിയെ ആസ്‌പത്രിലാക്കിയത്. കോരുത്തോട് സി.കേശവന്‍ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ സച്ചു കുര്യക്കോസിനാണ് വീണ് പരിക്കറ്റത്.
തിങ്കളാഴ്‌ച ഉച്ചയ്‌ക്ക് 12.30 ന് കോസടി ഷാപ്പുപടിയിലായിരുന്നു സംഭവം. ബസിന്റെ പിന്നില്‍ നിന്നിരുന്ന സച്ചു കോസടി ഇറക്കത്തില്‍ തനിയെ തുറന്ന് പോയ വാതിലിലൂടെ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു.സംഭവത്തെ തുടര്‍ന്ന് ബസ് നിര്‍ത്തിയെങ്കിലും ജീവനക്കാര്‍ സച്ചുവിനെ ശകാരിച്ച ശേഷം വിട്ടു പോകുകയായിരുന്നെന്ന് ബസിലെ യാത്രക്കാര്‍ പറഞ്ഞു. പരിക്കേറ്റ സച്ചുവിനെ സ്‌കൂള്‍ അധികൃതര്‍ കാഞ്ഞിരപ്പള്ളി ജനറല്‍ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു.
from kerala news edited
via IFTTT