121

Powered By Blogger

Wednesday 16 December 2020

ബിറ്റ്‌കോയിന്റെ മൂല്യം ചരിത്രത്തില്‍ ആദ്യമായി 22,000 ഡോളര്‍ കടന്നു

ലോകത്ത് ഏറ്റവും പ്രചാരമുള്ള ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിന്റെ വില ചരിത്രത്തിൽ ആദ്യമായി 22,000 ഡോളർ കടന്നു. ഈയാഴ്ചമാത്രം 20ശതമാനത്തലധികമാണ് കുതിപ്പുണ്ടായത്. വ്യാഴാഴ്ചമാത്രം മൂല്യത്തിൽ 4.6ശതമാനമാണ് വർധനവുണ്ടായത്. വില 22,173 ഡോളറായി ഉയർന്നു. ഈവർഷം ഇതുവരെ വിലയിലുണ്ടായ വർധന 200ശതമാനത്തോളമാണ്. കഴിഞ്ഞ വർഷങ്ങളിൽ വൻകുതിപ്പുനടത്തിയ ബിറ്റ്കോയിന്റെ മൂല്യം ഈവർഷം 80ശതമാനത്തോളം നഷ്ടപ്പെട്ടിരുന്നു. 2017 ഡിസംബറിലാണ് എക്കാലത്തെയും ഉയരംകുറിച്ച് ബിറ്റ്കോയിൻ കുതിച്ചത്. ഡിസംബർ 16ന് മൂല്യം 16,925 ഡോളറിലെത്തി. അതേസമയം, 2018 ഡിസബർ 17ന് 3,200 ഡോളറിലേയ്ക്ക് വിലതാഴുകയുചെയ്തു. മറ്റ് നിക്ഷേപ ആസ്തികളിൽ തളർച്ചയുണ്ടാകുമ്പോഴാണ് ബിറ്റ്കോയിന്റെ മൂല്യത്തിൽ വർധനവുണ്ടാകുന്നത്. അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളിൽ ബിറ്റ്കോയിന് അംഗീകാരമുണ്ടെങ്കിലും ഇന്ത്യയിൽ നിയമപരമായ പരിരക്ഷ ലഭിക്കില്ല. Bitcoin breaches $22,000 for first time

from money rss https://bit.ly/3gVVmQT
via IFTTT

പാഠം 103| ഓഹരി വിപണി കുതിക്കുമ്പോള്‍ നിക്ഷേപകര്‍ ചെയ്യേണ്ടത്

കോവിഡ് വ്യാപനത്തെതുടർന്ന് ജോലി നഷ്ടപ്പെട്ട മുംബൈ സ്വദേശി വിനോദ്കുമാർ കഴിഞ്ഞ ഏപ്രിലിൽ മ്യൂച്വൽ ഫണ്ടിലെ എസ്ഐപി അവസാനിപ്പിച്ച് പണം പിൻവലിക്കാനിരുന്നതാണ്. മറ്റുവഴികളുണ്ടെങ്കിൽ എസ്ഐപി നിർത്തരുതെന്നും നിക്ഷേപം തുടരുകയാണ് വേണ്ടതെന്നും മറുപടി നൽകി. സൃഹൃത്തക്കളും വീട്ടുകാരും അതിനെ നിരുത്സാഹപ്പെടുത്തി. നഷ്ടമുണ്ടാക്കുന്ന ഓഹരിപോലുള്ള പദ്ധതികളിൽ നിക്ഷേപിക്കുന്നത് ഇനിയും നിർത്തിക്കൂടെയെന്നാണ് പലരും അദ്ദേഹത്തോട് ചോദിച്ചത്. കൂടുതൽ നഷ്ടമുണ്ടാക്കാൻ നിക്കാതെ വിറ്റൊഴിയാൻ പലരും അദ്ദേഹത്തെ പ്രേരിപ്പിച്ചു. ഏതായാലും എസ്ഐപി അദ്ദേഹം നിർത്തിയില്ല. അതിന്റെഗുണം ലഭിക്കുകയുംചെയ്തു. പോർട്ട്ഫോളിയോയിലെ നെഗറ്റീവ് ആദായത്തിലായിരുന്ന പലഫണ്ടുകളും ഇപ്പോൾ ഇരട്ടഅക്ക നേട്ടത്തിലെത്തിയിരിക്കുന്നു. മികച്ചനേട്ടത്തിലായ നിക്ഷേപമെല്ലാം പിൻവലിച്ചുകൂടെയാന്നാണ് ഈയിടെ വിനോദ്കൂമാർ വീണ്ടും ഇ-മെയിലിലൂടെ ചോദിച്ചത്. പഴയമറുപടിതന്നെയാണ് നൽകിയത്. താൽക്കാലികനേട്ടത്തിനായി ഭാവിയിൽ ലഭിച്ചേക്കാവുന്ന മികച്ച ആദായം നഷ്ടപ്പെടുത്തരുത്. എസ്ഐപിയുടെ നിക്ഷേപ സാധ്യതകൾ മനസിലാക്കാതെ നിരവധി നിക്ഷേപകരാണ് നേട്ടക്കണക്കുകണ്ട് വ്യാപകമായി നിക്ഷേപം പിൻവലിച്ചത്. ഓഹരി സൂചികകൾ എക്കാലത്തെയും ഉയരംകുറിച്ചതോടെ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിൽനിന്ന് നിക്ഷേപകർ വൻതോതിൽ പണംപിൻവലിക്കാൻതുടങ്ങിയതാണ് പുതിയകാഴ്ച. നവംബറിൽമാത്രം ഓഹരി അധിഷ്ഠിത ഫണ്ടുകളിൽനിന്ന് നിക്ഷേപകർ പിൻവലിച്ചത് 13,000 കോടി രൂപയാണ്. മ്യൂച്വൽ ഫണ്ടുകളിലെമൊത്തം ആസ്തിയുമായി താരതമ്യംചെയ്യുമ്പോൾ 1.5ശതമാനംമാത്രമാണിത്. അഞ്ചുമാസത്തെ കണക്കുനോക്കുകയാണെങ്കിൽ 24,000 കോടി രൂപയാണ് ഫണ്ടുകളിൽനിന്ന് നിക്ഷേപകർ പിൻവലിച്ചത്. ഫണ്ടുകളിലെത്തുന്ന എസ്ഐപി നിക്ഷേപത്തിന്റെതോതിലും കുറവുണ്ടായി. മാർച്ചിലെ 8,600 കോടി രൂപയിൽനിന്ന് നവംബറിലെത്തിയപ്പോൾ 7,302 കോടിയായി കുറഞ്ഞു. നഷ്ടത്തിലായിരുന്ന പലഫണ്ടുകളുംഓഹരി സൂചികകൾ ഉയർന്നപ്പോൾഇരട്ടഅക്കനേട്ടത്തിലായതാണ് പണംതിരിച്ചെടുക്കാൻ നിക്ഷേപകരെ പ്രേരിപ്പിച്ചതെന്നാണ് ഇതിൽനിന്ന് മനസിലാക്കേണ്ടത്. എന്നാൽ ഈ നിക്ഷേപതന്ത്രം എത്രത്തോളംനേട്ടം ഉണ്ടാക്കുമെന്നത് ചിന്തിക്കേണ്ടതാണ്. വിപണി തകർന്നപ്പോൾ ഭയപ്പെട്ട് പിൻവലിച്ചവരും വിപണി ഉയർന്നപ്പോൾ അത്യാഗ്രഹംകൊണ്ട് പണംതിരിച്ചെടുത്തവരും അറിയേണ്ടാകാര്യങ്ങളാണ് ഇനി പറയുന്നത്. വിപണി ഉയരുമ്പോൾ വിപണി ഉയരുന്നതും തകരുന്നതും ആർക്കും പ്രവചിക്കാൻ സാധ്യമല്ല. വിശകലനവിദഗ്ധരെപ്പോലും ഞെട്ടിച്ച് കോവിഡ് വ്യാപനത്തെതുടർന്നുള്ള തകർച്ചയിൽനിന്ന് മാസങ്ങൾക്കുള്ളിലാണ് സൂചികകൾ കുതിച്ചത്. റെക്കോഡ് ഉയരത്തിൽനിന്ന് വീണ്ടുമൊരുതകർച്ചയും ഉണ്ടായിക്കൂടെന്നില്ല. ചിലപ്പോൾ നേട്ടത്തിന്റെവേഗം തുടരുകയുംചെയ്യും. ഈ സാഹചര്യത്തിൽ താൽക്കാലിക നേട്ടത്തിൽ കുടങ്ങി നിക്ഷേപകർ തീരുമാനമെടുക്കരുത്. ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾക്കായി എസ്ഐപിവഴി നിക്ഷേപം നടത്തുന്നവർ അതുതുടരുക. വിപണിയിലെ ചാഞ്ചാട്ട സ്വാഭാവമാണ് മ്യൂച്വൽ ഫണ്ട് നിക്ഷേപകരെ കൂടുതൽനേട്ടമുണ്ടാക്കാൻ സഹായിക്കുന്നത്. തകർച്ചയിൽ നിക്ഷേപിക്കുന്നവർക്ക് കൂടുതൽ ആദായം ലഭിക്കാൻ അവസരംലഭിക്കുന്നു. അതുപോലെ വിപണി ഉയരുമ്പോൾ മികച്ചനേട്ടവും സ്വന്തമാക്കാം. ദീർഘകാലയളവിൽ മികച്ച ആദായംലഭിക്കാൻ ഈ ചാഞ്ചാട്ടസ്വഭാവമാണ് സഹായിക്കുന്നത്. അങ്ങനെയെങ്കിൽ എപ്പോൾ പിൻവലിക്കും? നിക്ഷേപ ലക്ഷ്യത്തിനുള്ള കാലയളവ് പൂർത്തിയാകുകയോ അടുത്തെത്തുകയോ ചെയ്തിട്ടുള്ളവർക്ക് നിക്ഷേപം പിൻവലിക്കാൻ യോജിച്ചസമയമണിത്. അവർക്ക് നിക്ഷേപം പിൻവലിച്ച് സുരക്ഷിത പദ്ധതികളിലേയ്ക്കുമാറ്റാം. അതുമല്ല നിക്ഷേപലക്ഷ്യതുക ഇതിനകം സമാഹരിക്കാൻ കഴിഞ്ഞവരും കാലാവധിപൂർത്തിയാക്കാൻ കാത്തിരിക്കേണ്ടതില്ല. മറ്റ് നിക്ഷേപകർ ഒറ്റത്തവണയായി ഫണ്ടുകളിൽനിക്ഷേപിച്ച് മികച്ച ആദായംലഭിച്ചവർക്ക് ആവശ്യമെങ്കിൽ പദ്ധതിയിൽനിന്ന് പിൻവാങ്ങാം. ഇക്വിറ്റി ഫണ്ടുകളിൽ ഒറ്റത്തവണ നിക്ഷേപംനടത്തുമ്പോൾ നഷ്ടസാധ്യതഏറെയാണ്. പ്രത്യേകിച്ച് വിപണി ഉയർന്നുനിൽക്കുന്ന സമയത്ത്. ഫണ്ടുകളിൽ നിക്ഷേപം തുടങ്ങാൻ ഉദ്ദേശിക്കുന്നവർ വിപണി താഴുന്നത് നോക്കിയിരിക്കേണ്ടതുമില്ല. എസ്ഐപി രീതിയിൽ നിക്ഷേപം തുടങ്ങാൻ വിപണിയിലെ ഉയർച്ചയോ താഴ്ചയോ നോക്കേണ്ടതില്ല. പോർട്ട്ഫോളിയോ വൈവിധ്യവത്കരണം പോർട്ട്ഫോളിയോ വൈവിധ്യവതകരണം വേണ്ടരീതിയിൽ ക്രമീകരിക്കാൻ കഴിയാത്തവർക്ക് അതിന് യോജിച്ച സമയമാണിപ്പോൾ. ഇക്വിറ്റി ഫണ്ടുകളിൽ നിശ്ചിതഅനുപാതത്തിൽക്കൂടുതൽ നിക്ഷേപമുണ്ടെങ്കിൽ ആതുക പിൻവലിച്ച് മറ്റുപദ്ധതികളിലേയ്ക്കമാറ്റാം. ഇതിനായി എസ്ടിപി, എസ്ഡബ്ല്യുപി എന്നീമാർഗങ്ങളും പരിഗണിക്കാം. നിക്ഷേപം എസ്ഐപിവഴിമാത്രം ഓഹരി അധിഷ്ഠിത ഫണ്ടുകളിൽനിന്ന് മികച്ച ആദായം ലഭിക്കാൻ ദീർഘകാല ലക്ഷ്യങ്ങൾക്കായി എസ്ഐപി മാതൃകയിൽമാത്രം നിക്ഷേപിക്കുക. ഓഹരി വിപണി തകരുന്നതോ റെക്കോഡ് ഭേദിക്കുന്നതോ കണക്കിലെടുക്കാതെ ഫണ്ടുകളുടെ പ്രകടനംമാത്രം വിലയിരുത്തി നിക്ഷേപംനടത്തുക. ചുരുക്കത്തിൽ പുതിയ നിക്ഷേപകർ: റെക്കോഡ് ഉയരത്തിലായതിനാൽ ഭാവിയിൽ വിപണി കൂപ്പുകുത്തുമോയന്ന് പുതിയ നിക്ഷേപകർ ആശങ്കപ്പെടേണ്ടതില്ല. നിക്ഷേപം തുടങ്ങാൻ യോജിച്ചസമയംഎന്നൊന്നില്ല. ദീർഘകാല ലക്ഷ്യത്തിനായി ഇന്നുതന്നെ എസ്ഐപി തുടങ്ങാം. നിലവിലെ നിക്ഷേപകർ: എസ്ഐപി നിക്ഷേപത്തിലെ മാന്ത്രികത ദർശിച്ചവരാണ് നിങ്ങൾ. അതുകൊണ്ടുതന്നെ വിപണിയുടെ ഉയർച്ചതാഴ്ചകളിൽ നിക്ഷേപം തുടരുക. ലക്ഷ്യത്തോടടുത്തവർ: സാമ്പത്തിക ലക്ഷ്യങ്ങളോടടുത്തവർ ഘട്ടംഘട്ടമായി നിക്ഷേപം പിൻവലിച്ച് ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകളിലേയ്ക്കോ ബാങ്കിലേയ്ക്കോ മാറ്റുക. ബാങ്ക് അക്കൗണ്ടിനേക്കാൽ കൂടുതൽ ആദായം ഷോർട്ട് ഡ്യൂറേഷൻ ഡെറ്റ് ഫണ്ടുകളിൽനിന്ന് ലഭിക്കും. ഒറ്റത്തവണയായി നിക്ഷേപിക്കുന്നവർ: ഓഹരി അധിഷ്ഠിത ഫണ്ടുകളിൽ ഒറ്റത്തവണയായി നിക്ഷേപിക്കാതിരിക്കുന്നതാണ് ഉചിതം. പ്രത്യേകിച്ച് വിപണി ഉയർന്നുനിൽക്കുന്ന നിലവിലെ സാഹചര്യത്തിൽ. ബാങ്കിലോ ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകളിലോ മൊത്തം തുക നിക്ഷേപിച്ചശേഷം നിശ്ചിത തുകവീതം ഇക്വിറ്റി ഫണ്ടിലേയ്ക്ക് മാറ്റുന്ന(എസ്ഐപി)നിക്ഷേപരീതി പിന്തുടരുക. മാർച്ചിൽ നിക്ഷേപം പിൻവലിച്ചവർ: വിപണി തകർന്ന മാർച്ചിൽ ഭയന്ന് നിക്ഷേപം പിൻവലിച്ചവർ വിപണിയുടെ ഉയർച്ചകണ്ട് വൻതുക നിക്ഷേപിക്കാൻ തുനിയരുത്. ആദ്യം സാമ്പത്തിക ലക്ഷ്യങ്ങൾ വിലയിരുത്തുക. അഞ്ചുവർഷം മുതൽ ഏഴുവർഷംവരെ മുന്നിൽ കണ്ട് നിശ്ചിത തുകവീതം എസ്ഐപിയായി നിക്ഷേപംതുടങ്ങുക. തുകയനുസരിച്ച് ആറുമാസം മുതൽ 18മാസംവരെയായി നിക്ഷേപം ക്രമീകരിക്കാം. feedbacks to: antonycdavis@gmail.com ശ്രദ്ധിക്കാൻ: വിപണി ഉയരുമ്പോഴും തകരുമ്പോഴും നിക്ഷേപിക്കുന്നത്ലഭിക്കുന്ന യൂണിറ്റുകൾ ആവറേജ് ചെയ്യാൻ സഹായിക്കും. ചാഞ്ചാട്ടം നിക്ഷേപകർക്ക് ഗുണകരമാകുന്നത് ഈ സാഹചര്യത്തിലാണ്. വാങ്ങുന്നകാലയളവിൽ വിപണി ഇടിയുമ്പോഴും വിൽക്കുന്നകാലത്ത് വിപണി ഉയരുമ്പോഴും യഥാർത്ഥത്തിൽ പ്രതീക്ഷിക്കാൻ കഴിയാത്തനേട്ടമാണ് നിക്ഷേപകന് ലഭിക്കുക. നിക്ഷേപലക്ഷ്യം പൂർത്തിയാക്കാൻ രണ്ടുവർഷം ബാക്കിയുള്ളപ്പോൾ മുതൽ വിപണിയുടെ നീക്കം വിലയിരുത്താം; തീരുമാനമെടുക്കാം.

from money rss https://bit.ly/3mtm0RY
via IFTTT

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന: പവന് 160 രൂപകൂടി 37,120 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന തുടരുന്നു. വ്യാഴാഴ്ച പവന് 160 രൂപകൂടി 37,120 രൂപയായി. ഗ്രാമിന് 20 രൂപ വർധിച്ച് 4640 രൂപയുമായി. തുടർച്ചയായി രണ്ടാമത്തെ ദിവസമാണ് വിലവർധന. ബുധനാഴ്ച പവന് 36,960 രൂപയായിരുന്നു വില. ഒരാഴ്ച തുടർച്ചയായി ഉയർന്നുന്നിരുന്ന ആഗോള വിലയിൽ സ്ഥിരതയാർജിച്ചിട്ടുണ്ട്. സ്പോട് ഗോൾഡ് വില ഔൺസിന് 1,864.36 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടന്നത്. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.35ശതമാനം ഉയർന്ന് 49,770 രൂപ നിലവാരത്തിലെത്തി.

from money rss https://bit.ly/3afAPW1
via IFTTT

ഓഹരി സൂചികകളില്‍ സമ്മിശ്ര പ്രതികരണം: നേട്ടമില്ലാതെ വിപണി

മുംബൈ: തുടർച്ചയായ ദിവസങ്ങളിലെ നേട്ടത്തിനൊടുവിൽ ഓഹരി സൂചികകളിൽ സമ്മിശ്ര പ്രതികരണം. സെൻസെക്സ് 8 പോയന്റ് താഴ്ന്ന് 46,658ലും നിഫ്റ്റി ഒരു പോയന്റ് നേട്ടത്തിൽ 13,683ലുമാണ് വ്യാപാരം ആരംഭിച്ചത്. കോവിഡ് വാക്സിൻ സംബന്ധിച്ച റിപ്പോർട്ടുകളും തൊഴിൽമേഖല സ്ഥിരതയാർജിക്കുന്നതുവരെ പലിശ നിരക്കിൽ മാറ്റംവരുത്തേണ്ടെന്ന യുഎസ് ഫെഡ് റിസർവിന്റെ തീരുമാനവുമാകും വിപണിയെ സ്വാധീനിക്കുക. ബിഎസ്ഇയിലെ 910 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 390 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 60 ഓഹരികൾക്ക് മാറ്റമില്ല. ഒഎൻജിസി, പവർഗ്രിഡ് കോർപ്, അൾട്രടെക് സിമെന്റ്, റിലയൻസ്, എച്ച്ഡിഎഫ്സി, ബജാജ് ഓട്ടോ, എൻടിപിസി, എൽആൻഡ്ടി, സൺ ഫാർമ, ബജാജ് ഫിനാൻസ്, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, ആക്സിസ് ബാങ്ക്, ഐടിസി, എസ്ബിഐ, ഇൻഫോസിസ്, ഏഷ്യൻ പെയിന്റ്സ്, ടെക് മഹീന്ദ്ര, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss https://bit.ly/37nrCZP
via IFTTT

ഓഹരി സൂചികകള്‍ ക്ലോസ്‌ചെയ്തത് റെക്കോഡ് ഉയരത്തില്‍: നിഫ്റ്റി 13,650 കടന്നു

മുംബൈ: എക്കാലത്തെയും പുതിയ ഉയരംകുറിച്ച് നാലാമത്തെ ദിവസവും ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെകസ് 403.29 പോയന്റ് നേട്ടത്തിൽ 46,666.46ലും നിഫ്റ്റി 114.80 പോയന്റ് ഉയർന്ന് 13,682.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1801 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1129 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 164 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. കോവിഡ് വാക്സിൻ യാഥാർഥ്യമായതും വിപണിയെ തുണച്ചു. എച്ച്ഡിഎഫ്സി, ഹിൻഡാൽകോ, ടൈറ്റാൻ, ഡിവിസ് ലാബ്, ഒഎൻജിസി തുടങ്ങിയ ഓഹരികളാണ് പ്രധാനാമയും നേട്ടമുണ്ടാക്കിയത്. ഐസിഐസിഐ ബാങ്ക്, അൾട്രടെക് സിമെന്റ്, എൻടിപിസി, ഗെയിൽ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. പൊതുമേഖല ബാങ്കുകളുടെ സൂചിക ഒഴികെയുള്ളവ നേട്ടമുണ്ടാക്കി. ലോഹം, വാഹനം, മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനത്തോളം നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. Market ends at fresh record high with Nifty above 13,650

from money rss https://bit.ly/37lQhhw
via IFTTT

പ്രത്യക്ഷ നികുതി വരുമാനത്തില്‍ 17.6ശതമാനം ഇടിവ്: ധനക്കമ്മി 9.14 ലക്ഷംകോടിയായി

2020-21 സാമ്പത്തിക വർഷത്തിൽ ഡിസംബർ 15വരെയുള്ള കണക്കുപ്രകാരം പ്രത്യക്ഷ നികുതിയിനത്തിലെ വരുമാനത്തിൽ 17.6ശതമാനം ഇടിവ്. ഡിസംബർ 15വരെ 4.95 ലക്ഷംകോടി രൂപയാണ് സർക്കാരിന് സമാഹരിക്കാനായത്. മുൻവർഷം ഇതേകാലയളവിൽ 6.01 ലക്ഷം കോടി രൂപയായിരുന്നു ലഭിച്ചത്. കോർപ്പറേറ്റ് നികുതിയിനത്തിൽ 2.26 ലക്ഷം കോടി രൂപയും വ്യക്തിഗത ആദായനികുതിയിനത്തിൽ 2.57 ലക്ഷം കോടി രൂപയുമാണ് സമാഹരിച്ചത്. ഡിസംബർ 15വരെയുള്ള മുൻകൂർ നികുതി കണക്കുകൾ പ്രകാരമാണിത്. അന്തിമ കണക്കുകളിൽ നേരിയ മാറ്റമുണ്ടായേക്കാം. ഒക്ടോബറിൽ സർക്കാർ പുറത്തുവിട്ട കണക്കുപ്രകാരം ധനക്കമ്മി 9.14 ലക്ഷംകോടിയായി ഉയർന്നിട്ടുണ്ട്. നടപ്പ് സാമ്പത്തിക വർഷത്തെ ബജറ്റ് എസ്റ്റിമേറ്റിന്റെ 114.8ശതമാനംവരുമിത്. കോവിഡ് വ്യാപനത്തെതുടർന്ന് ഏറെക്കാലം അടച്ചിട്ടതാണ് സർക്കാരിന്റെ വരുമാനത്തെ താളംതെറ്റിച്ചത്. FY21 direct tax collection drops 17.6%

from money rss https://bit.ly/2WnqhMe
via IFTTT

വാട്‌സാപ്പ് പണമിടപാട് യാഥാര്‍ഥ്യമായി: എസ്ബിഐ ഉള്‍പ്പടെ നാലുബാങ്കുകള്‍ സഹകരിക്കും

വാട്സാപ്പ് പെയ്മെന്റ് സംവിധാനം രാജ്യത്തെ 20 മില്യൺ പേർക്ക് ഇനി ഉപയോഗിക്കാം. എസ്ബിഐ, എച്ച്ഡിഎഫ്സി, ഐസിഐസിഐ, ആക്സിസ് ബാങ്കുകളുടെ സഹകരണത്തോടെയാണ് പുതിയ സംവിധാനം നിലവിൽവന്നത്. സന്ദേശമയക്കുന്നതുപോലെ എളുപ്പത്തിൽ പണംകൈമാറാനുള്ള സംവിധാനവും നിലവിൽവന്നു. നാഷണൽ പേയ്മെന്റ് കോർപറേഷനും യുണിഫൈഡ് പെയ്മെന്റ് ഇന്റർഫെയ്സും(യുപിഐ) കഴിഞ്ഞ നവംബറിൽ പണമിടപാട് സംവിധാനമൊരുക്കാൻ വാട്സാപ്പിന് അനുമതി നൽകിയിരുന്നു. വാട്സാപ്പ് വഴി പണമിടപാടിനുള്ള സൗകര്യംവന്നതോടെ രാജ്യത്ത് ഡിജിറ്റൽ പെയ്മന്റ് സംവിധാനം കൂടുതൽപേരിലേയ്ക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗ്രാമീണമേഖലകളിൽക്കൂടി ഡിജിറ്റൽ പെയ്മെന്റ് സംവിധാനത്തിന് കൂടുതൽ പ്രചാരംലഭിക്കും. WhatsApp Payments now live

from money rss https://bit.ly/3oU16NC
via IFTTT