ന്യൂഡൽഹി: കോവിഡ് വ്യാപനത്തെതുടർന്നുള്ള രണ്ടാംഘട്ട സാമ്പത്തിക പാക്കേജ് വ്യാഴാഴ്ച വൈകീട്ട് നാലിന് പ്രഖ്യാപിക്കും. ധനമന്ത്രി നിർമല സീതാരാമനാണ് വാർത്താ സമ്മേളനത്തിൽ പാക്കേജ് പ്രഖ്യാപിക്കുക. ചെറുകിട ബിസിനസുകാർക്ക് വിവിധ വായ്പകൾ ഉറപ്പാക്കുന്ന പാക്കേജാണ് ബുധനാഴ്ച ധനമന്ത്രി പ്രഖ്യാപിച്ചത്. ചെറുകിട സംരംഭങ്ങളുടെ(എം.എസ്.എം.ഇ)നിർവചനത്തിൽ മാറ്റംവരുത്തുകയും ചെയ്തു. അതുവഴി ചെറിയ സംരംഭങ്ങൾ വളർന്നുവലുതായാലും അവർക്ക് മുമ്പ് ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ നഷ്ടമാവില്ല....